മേമുണ്ട എച്ച്.എസ്സ്.എസ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
(Memunda.H.S.S. Memunda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മേമുണ്ട എച്ച്.എസ്സ്.എസ്സ്.
വിലാസം
മേമുണ്ട

മേമുണ്ട പി.ഒ.
,
673104
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1958
വിവരങ്ങൾ
ഫോൺ0496 2527465
ഇമെയിൽvadakara16010@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16010 (സമേതം)
എച്ച് എസ് എസ് കോഡ്10054
യുഡൈസ് കോഡ്32041100313
വിക്കിഡാറ്റQ64550703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവില്യാപ്പള്ളി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1727
പെൺകുട്ടികൾ1520
ആകെ വിദ്യാർത്ഥികൾ3247
അദ്ധ്യാപകർ134
ഹയർസെക്കന്ററി
ആൺകുട്ടികൾ289
പെൺകുട്ടികൾ335
ആകെ വിദ്യാർത്ഥികൾ624
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന ബി
പ്രധാന അദ്ധ്യാപകൻജിതേഷ് പി കെ
പി.ടി.എ. പ്രസിഡണ്ട്‍‍ഡോ. എം വി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ജയശ്രീ ദിലീപ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ തോടന്നൂർ ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ. 1958ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൾ ഹൈസ്കൂൾ തലത്തിൽ 3200 വിദ്യാർത്ഥികളും ഹയർസെക്കണ്ടറിവിഭാഗത്തിൽ 624 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്.

ചരിത്രം

അരനൂറ്റാണ്ട് മുമ്പ് ഹൈസ്കൂൾ വിദ്യാഭ്യാസം നാട്ടിൻപുറങ്ങളിലെ സാധാരണ കുട്ടികൾക്ക് അപ്രാപ്യമായിരുന്നു. സമൂഹത്തിലെ ദുർബലജനവിഭാഗങ്ങൾക്കും ഒരു പരിധിവരെ പെൺകുട്ടികൾക്കും ഹൈസ്കൂൾ വിദ്യാഭ്യാസം അന്ന് അസാധ്യമായിരുന്നു.വിദ്യാഭ്യാസരംഗത്തെ ദുരിതകരമായ ഈ അവസ്ഥയെ മാറ്റിത്തീർത്തത് 1957 ലെ കേരള മന്ത്രിസഭയുടെ പ്രഖ്യാപനമായിരുന്നു. പഞ്ചായത്തുകൾതോറും ഹൈസ്കൂളുകൾ അനുവദിച്ചുകൊണ്ടുള്ള അന്നത്തെ ഗവൺമെന്റിന്റെ തീരുമാനം കേരള ചരിത്രത്തിലെ നാഴികക്കല്ലായി മാറി. ജനകീയ കമ്മിറ്റികളുടെ നിയന്ത്രണത്തിനു കീഴിലായിരിക്കണം പുതുതായി രൂപം കൊള്ളുന്ന സ്കൂളുകൾ എന്ന ഗവൺമെന്റിന്റെ നയപരമായ തീരുമാനത്തിന്റെ ചുവടുപി‌ടിച്ചാണ് മേമുണ്ടയിൽ സ്വകാര്യമാനേജ്മെന്റിന് കീഴിൽ പ്രവർത്തിച്ചിരുന്ന ചിറവട്ടം ഹയർ എലിമെന്റെറി സ്കൂൾ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേമുണ്ട ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.

        കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
  മേമുണ്ട ടൗണിനു സമീപം ഏകദേശം 3 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിനു മുൻവശത്തായി വിശാലമായ ഒരു ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു. ഗ്രൗണ്ടിനു കിഴക്കുവശത്താണ് ഹയർ സെക്കൻററി ബ്ലോക്ക് പ്രവർത്തിക്കുന്നത്. വടക്കുഭാഗത്തെ കെട്ടിടങ്ങളിൽ 68 ക്ലാസ് മുറികളിലായി UP, HS വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. 3 സുസജ്ജമായ കമ്പ്യൂട്ടർ ലാബുകൾ, മിനി തീയേറ്റർ സംവിധാനങ്ങളോടു കൂടിയ മൾട്ടിമീഡിയ റൂം എന്നിവ ഈ സ്കൂകൂളിന്റെ പ്രത്യേകതകളാണ്. പുതിയ കെട്ടിടത്തിൽ മൂന്നുനിലകളിലും, പഴയ കെട്ടിടത്തിന്റെ ഭാഗമായും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലെറ്റ് സംവിധാനങ്ങൾ ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള പാചകപ്പുര കൂടാതെ സ്കൂളിനു പിന്ന വശത്തായി ഒരു കാന്റീൻ പ്രവർത്തിക്കുന്നു. സ്കൂകൂളിനു പിൻവശത്ത് നീന്തൽ പരിശീലനത്തിന് പ്രയോജനപ്പെടുത്താവുന്ന ഒരു കുളം സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ ഏറ്റവും പിന്നിലായി ഒരു വോളിബോൾ കോർട്ട് സജ്ജമാക്കിയിട്ടുണ്ട്. മുൻവശത്തെ പഴയ കെട്ടിടത്തിലാണ് ഇപ്പോൾ ഓഫീസും സ്റ്റാഫ് റൂമുകളും പ്രവർത്തിക്കുന്നത്. സുസജ്ജമായ ലൈബ്രറി, സയൻസ് ലാബ്, മ്യൂസിക് റൂം, സോഷ്യൽ സയൻസ് റൂം, മാത്സ് ലാബ്, നഴ്സിങ്ങ് റൂം, ഇൻഡോർ സ്റ്റേഡിയം എന്നിവയും ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 സയൻസ് ക്ലബ്ബ്
 മാത്സ് ക്ലബ്ബ്
 സോഷ്യൽ ക്ലബ്ബ്
 ഐ.ടി ക്ലബ്ബ്
 മ്യൂസിക് ക്ലബ്ബ്
 ഇംഗ്ലീഷ് ക്ലബ്ബ്
 സ്പോട്സ് ക്ലബ്ബ്
 ഡയറി ക്ലബ്ബ് ,ഹിന്ദി ക്ലബ്ബ് ,അറബിക് ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
 പരിസ്ഥിതി ക്ലബ്ബ്,സംസ്‌കൃതം ക്ലബ്ബ്,ഫിലാറ്റലി ക്ലബ്ബ് ,ശുചിത്വ ക്ലബ്ബ്,കാർഷിക ക്ലബ്ബ് ,ആർട്സ് ക്ലബ്
 SPC
 JRC
 SCOUT& GUIDES,

മാനേജ്മെന്റ്

മാനേജർ - പി.രാജൻ മാസ്റ്റർ

പ്രസിഡൻറ് - M.നാരായണൻ

സെക്രട്ടറി - പ്രഭാകരൻ

ട്രഷറർ - E. നാരായണൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

C. N. ബാലകൃഷ്ണക്കുറുപ്പ്

M. ശങ്കുണ്ണിക്കുറുപ്പ്

തത്തോത്ത് ബാലകൃഷ്ണൻ

K. നളിനി

K. N. മീനാക്ഷി

M. K. അച്യുതൻ

K. ബാലകൃഷ്ണൻ നമ്പൂതിരി

M. ധർമാംഗദൻ

P. K. വിശാലാക്ഷി

K. രാധ

K.T. ശാന്തകുമാരി

നളിനി കുന്നത്ത്

T. V. രമേശൻ

ശശികുമാർ P

വൽസലൻ P

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

- പൊന്നാറത്ത് ബാലകൃഷ്ണൻ മാസ്റ്റർ ( രാഷ്ട്രീയം) - പുത്തലത്ത് ദിനേശൻ(മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി) - Dr. പുത്തലത്ത് പവിത്രൻ ( എഴുത്തുകാരൻ ) - Dr. K സുമ - ഗൗരി ( കസ്റ്റംസ് കലക്ടർ ) - Prof . കണ്ണൻ (Govt.college മടപ്പള്ളി) - അതുൽ (m.80 മൂസ സീരിയൽ അഭിനേതാവ്) - ദീപക് ജെ.ആർ (ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം)

വഴികാട്ടി

  • വടകര നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച്കിലോമീറ്റർ)
  • വടകര ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
  • വടകര നിന്നും ആയഞ്ചേരി - കുറ്റ്യാടി ബസ് മാർഗം. (5 km)



Map