സഹായം Reading Problems? Click here


സാവിയോ എച്ച്. എസ്സ്. എസ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
(17052 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാവിയോ എച്ച്. എസ്സ്. എസ്സ്.
സ്കൂൾ ചിത്രം
സ്ഥാപിതം 12-06-1956
സ്കൂൾ കോഡ് 17052
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ദേവഗിരി
സ്കൂൾ വിലാസം മെഡിക്കൽ കോളേജ് പി. ഒ,
ദേവഗിരി
കോഴിക്കോട്
പിൻ കോഡ് 673008
സ്കൂൾ ഫോൺ 0495 2356951
സ്കൂൾ ഇമെയിൽ saviohssdevagiri@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല കോഴിക്കോട് റൂറൽ ‌
ഭരണ വിഭാഗം ‍ എയ്ഡഡ് ‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു.പി സ്കൂൾ
ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌, ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 850
പെൺ കുട്ടികളുടെ എണ്ണം 956
വിദ്യാർത്ഥികളുടെ എണ്ണം 1812
അദ്ധ്യാപകരുടെ എണ്ണം 55
പ്രിൻസിപ്പൽ ഫാദർ. ആന്റണി. കെ. ജെ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
17052hm11.jpg
ശ്രീമതി. റെജീന ജോസഫ്
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ. രാജൻ
29/ 01/ 2019 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കോഴിക്കോട് നഗരത്തിൽ നിന്നും 8 കി. മീ അകലെ മെഡിക്കൽകോളേജിനടുത്ത് ദേവഗിരിയിലാണ് സാവിയോ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലബാറിലെ പ്രശസ്തമായ ദേവഗിരി കോളേജിനോട് ചേർന്ന് വരുന്ന ഈ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത് സാമൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയാണ്. സി. എം. ഐ സന്യാസഭ ദേവഗിരിയിൽ നടത്തുന്ന സാവിയോ എൽ. പി സ്കൂൾ, സെന്റ് ജോസഫ്സ് കോളേജ്, ആശാകിരൺ, ദേവഗിരി പബ്ലിക് സ്കൂൾ എന്നിവ സഹോദര സ്ഥാപനങ്ങളാണ്. ദൈവത്തിനും രാജ്യ ത്തിനും വേണ്ടി (“PRO DEO ET PATRIA”) എന്ന ആപ്തവാക്യവുമായി ഈ ദേശത്തിന്റെ വികസനത്തിൽ സാരമായ പങ്കു വഹിച്ചു വരുന്ന ഈ സ്ഥാപനം സേവനത്തിന്റെ അമ്പതു വർഷങ്ങൾ പിന്നിട്ടു കഴി‍ഞ്ഞു.

ചരിത്രം

17052gate.jpg
സാമൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസം. സാഹോദര്യ ത്തിനും, മതസഹിഷ്ണുതയ് ക്കും കീർത്തികേട്ട കേരളത്തിൽ എല്ലാ മതസ്ഥർക്കും വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അദ്ദേഹം പള്ളികളോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. അദ്ദേഹം തുടങ്ങിവെച്ച പള്ളിക്കൂടങ്ങൾ സാമൂഹികപുരോഗതിയുടെ സിരാകേന്ദ്രങ്ങളായി.

ഐക്യ കേരളം പിറക്കും മുന്പ് 1956 ജൂൺ 12 ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന സാമൂതിരിയുടെ മണ്ണിൽ സാവിയോ മിഡിൽ സ്കൂൾ സ്ഥാപിതമായി. കുറുക്കൻകുന്ന് എന്നു വിളിച്ചിരുന്ന ഈ സ്ഥലത്തിന് ദൈവത്തിന്റെ ഗിരി എന്നർത്ഥമുള്ള ദേവഗിരി എന്ന് പേരിട്ട് ക്രാന്തദർശികളായ ഹോർമീസച്ചനും, ഷാബോറച്ചനും, റെയ്നോൾഡച്ചനും ചേർന്ന് സ്ഥാപിച്ച ഈ സ്ഥാപനത്തിന് കുട്ടികളുടെ മാതൃകയായ വിശുദ്ധ ഡൊമിനിക് സാവിയോയുടെ പേരാണ് നല്കിയത്.

മിസ്സിസ് സൂസൻ ചെറിയാൻ (ഹെഡ്മിസ് ട്രസ്), ബാർബറ ടീച്ചർ, കൊച്ചു ത്രേസ്യാ ടീച്ചർ, അബൂബക്കർ മാഷ് ഇവരായിരുന്നു സാവിയോ മിഡിൽ സ്കൂളിലെ ആദ്യത്തെ അധ്യാപകർ. ഒന്ന്, രണ്ട്, മൂന്ന് ഫോറങ്ങൾ (ഇന്നത്തെ 5,6,7 ക്ലാസ്സുകൾ) ആണ് മദ്രാസ് എജ്യൂക്കേഷൻ റൂൾസ് അനുസരിച്ച് ആദ്യം നിലവിൽ വന്നത്. 1957 ൽ നാലാം ഫോറം വന്നതോടെ മിഡിൽ സ്കൂൾ സെക്കന്ററി സ്കൂൾ ആയി ഉയർന്നു. 2000 ൽ സാവിയോ സ്കൂൾ ഹയർ സെക്കന്ററിയായി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കാർമലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സി.എം.ഐ) സഭ നടത്തുന്ന 560 തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് സാവിയോ ഹയർ സെക്കന്ററി സ്കൂൾ. പള്ളിയോടൊപ്പം പള്ളിക്കൂടം വേണമെന്ന് ആവശ്യ പ്പെട്ട സി.എം.ഐ സഭാ സ്ഥാപകനായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ടാണ് സി.എം.ഐ സഭാതനയർ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. രാജ്യ ത്തിന് സേവനം ചെയ്യുവാൻ പ്രാപ്തരായ പൗരബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് സി.എം.ഐ വിദ്യാഭ്യാസത്തിന്റെ ആത്യ ന്തിക ലക്ഷ്യം. 1956 ൽ പരിമിതമായ സൗകര്യങ്ങളോടെ തുടങ്ങിയ സാവിയോ സ്കൂൾ ഇന്ന് എല്ലാവിധ ഭൗതികസൗകര്യങ്ങളമുള്ള, ഉന്നതനിലവാരം പുലർത്തുന്ന സ്കൂൾ ആയി ഉയർന്നത് മാനേജ്മെന്റിന്റെ ദീർഘവീക്ഷണഫലമായിട്ടാണ്. കുട്ടികളുടേയും അധ്യാപകരുടേയും കാര്യ ത്തിൽ മാനേജ്മെന്റ് സവിശേഷ ശ്രദ്ധ പുലർത്തുന്നു. ബഹുമാന്യ നായ ഷാബോറച്ചനിൽ തുടങ്ങി ക്രാന്തദർശികളായ അനേകം മാനേജർമാർ ഈ സ്കൂളിന്റെ വളർച്ചയിൽ കാര്യ മായ സംഭാവന നല്കി.


വിവിധ കാലഘട്ടങ്ങളിലെ മാനേജർമാർ '

1 ഫാ. ഷാബോർ
2 ഫാ. റിച്ചാർഡ്
3 ഫാ. കൊളമ്പസ്
4 ഫാ. ക്ലിയോഫാസ്
5 ഫാ. കൊളമ്പസ്
6 ഫാ. മറ്റം ജോസഫ്
7 ഫാ. ജോസഫ് പൈകട
8 ഫാ. മാത്യു ചാലിൽ
9 ഫാ. തോമസ് കഴുന്നടി
10 ഫാ. ജെയിംസ് മരുതുകുന്നേൽ
11 ഫാ. ക്ലിയോഫാസ്
12 ഫാ. ജോസ് കാപ്പുകാട്ടിൽ
13 ഫാ. ജോസഫ് കപ്പലുമാക്കൽ
14 ഫാ. ജോസഫ് വയലിൽ
15 ഫാ. സെബാസ്റ്റ്യ ൻ അടച്ചിലത്ത്
16 ഫാ. പോൾ ചക്കാനിക്കുന്നേൽ
17 ഫാ. ജോസ് ഇടപ്പാടി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1956 - 1979 17052hm2.jpg ശ്രീമതി. സൂസൻ ചെറിയാൻ
1979 - 1981 17052hm3.jpg ശ്രീ. ടി. ജെ. മത്തായി
1981 - 1992 17052hm1.jpg ശ്രീ. എ. ജെ. ജോസഫ്
1992 - 1994 17052hm4.jpg ശ്രീ. ശ്രീനിവാസൻ നായർ
1994 - 1997 17052hm5.jpg ശ്രീമതി. സുഭദ്രാദേവി
1997 - 1997 17052hm6.jpg ശ്രീ. കൃഷ്ണൻകുട്ടി എം. പി
1997 - 1999 17052hm7.jpg ശ്രീമതി. ജെസ്സി ഡേവിഡ്
1999 - 2002 17052hm8.jpg ശ്രീമതി. അബി. എം. ജെ
2002 - 2003 17052hm9.jpg സിസ്റ്റർ. മേരി. പി. ജെ
2003 - 2011 17052hm10.jpg സിസ്റ്റർ. റോസമ്മ. കെ. കെെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.270462" lon="75.838537" zoom="15" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.245188, 75.785821 ggbhschalappurum 11.268837, 75.837427, Savio HSS, Devagiri School Location </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=സാവിയോ_എച്ച്._എസ്സ്._എസ്സ്.&oldid=590122" എന്ന താളിൽനിന്നു ശേഖരിച്ചത്