സഹായം:അക്കാദമിക മാസ്റ്റർപ്ലാൻ

Schoolwiki സംരംഭത്തിൽ നിന്ന്

അക്കാദമിക മാസ്റ്റർപ്ലാൻ 2025-26

സ്ക്കൂളിന്റെ മികവ്, പോരായ്മ, മറികടക്കുന്നതിനുള്ള നടപടികൾ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി സ്ക്കൂൾ വിക്കിയിൽ ചേർക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കാണുക.

പ്രവർത്തനം 1 - ഫയൽ തയ്യാറാക്കൽ

പ്രവർത്തനം 2 -ഫയൽനെയിം തയ്യാറാക്കൽ

  • File name ൽ സ്കൂൾ കോഡ്, ജില്ലാകോഡ്, AMP2025 എന്നിവ ഉണ്ടാകണം, ഇവ hyphen symbol ഉപയോഗിച്ച് വേർതിരിക്കണം, വാക്കുകൾക്കിടയിൽ സ്പേസ് നൽകരുത്.
  • ജില്ലാകോഡ് പട്ടിക കാണുക
 ഫയൽനാമം ഉദാഹരണം: തിരുവനന്തപുരം ജില്ലയിലെ 98987 എന്ന സ്കൂൾ കോഡുള്ള വിദ്യാലയത്തിന്റെ മാസ്റ്റർപ്ലാൻ File name 
98987-TVM-AMP2025.pdf എന്നായിരിക്കും.

പ്രവർത്തനം 3 - ഫയൽ അപ്‍ലോഡിങ്

  • ലോഗിൻ ചെയ്തശേഷം, പ്രധാനമെനുവിലെ അപ്‌ലോഡ്‌‍‍ എന്ന കണ്ണി തുറക്കുമ്പോൾ ലഭിക്കുന്ന പേജ് വഴി ഫയൽ ചേർക്കുക.
  • അപ്ലോഡ് പേജിലെ ചുരുക്കം എന്നതിൽ, Academic Master Plan 2025-26 എന്ന് നൽകുക.
  • പകർപ്പവകാശ വിവരങ്ങൾ എന്നതിൽ നിന്നും ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 ( CC-BY-SA-4.0 ) എടുക്കുക
  • അപ്‍ലോഡ് ചെയ്യുന്ന പേജിൽ വർഗ്ഗം ചേർക്കേണ്ടയിടത്ത് Academic Masterplan 2025 എന്ന് ചേർക്കുക (Academic എന്ന് ടൈപ്പ് ചെയ്യാനാരംഭിക്കുമ്പോൾത്തന്നെ വർഗ്ഗം അവിടെ pop up ചെയ്യും. ശരി എന്നതിൽ ക്ലിക്ക് ചെയ്യുക), കൂടാതെ, സ്കൂൾകോഡ് കൂടി വീണ്ടും വർഗ്ഗമായി ചേർക്കുക.
  • കാറ്റഗറി (വർഗ്ഗം) ചേർക്കാനുള്ള ഓപ്ഷൻ കാണുന്നില്ലായെങ്കിൽ, അത് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്ത് ക്രമീകരണങ്ങൾ പേജിലെ ഗാഡ്‌‌ജറ്റ് ടാബിലെ എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക.
  • പ്രമാണം അപ്‍ലോഡ് ചെയ്യുക
  • പ്രമാണത്തിന്റെ ഫയൽനാമം മുഴുവനായി Copy ചെയ്യുക.

പ്രവർത്തനം 4 - ഫയൽ പേജിൽ ഉൾപ്പെടുത്തൽ

  • സ്വന്തം വിദ്യാലയപേജിലെ പ്രോജക്ടുകൾ (Projects) എന്ന വിഭാഗത്തിലെ അക്കാദമിക മാസ്റ്റർപ്ലാൻ എന്ന കണ്ണി തുറക്കുക.
  • സൃഷ്ടിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അക്കാദമിക മാസ്റ്റർപ്ലാൻ 2025 എന്ന് ടൈപ്പു ചെയ്ത് അത് സെലക്റ്റ് ചെയ്യുക.
  • മുകളിലെ ടൂൾബാറിലെ കണ്ണി (Link) ടൂളിൽ ക്ലിക്ക് ചെയ്യുക.
  • തുറന്നുവരുന്ന Pop-up വിൻഡോയിലെ അക്കാദമിക മാസ്റ്റർപ്ലാൻ 2025 എന്നത് Delete ചെയ്ത് പ്രമാണത്തിന്റെ ഫയൽനാമം (അപ്‍ലോഡ് ചെയ്തശേഷം Copy ചെയ്തത്) Paste ചെയ്യുക.
  • സേവ് ചെയ്യുക.
  • പേജിന്റെ എറ്റവും താഴെ കാണുന്ന വർഗ്ഗങ്ങൾ (++): (+) എന്നതിലെ + അടയാളം ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്നയിടത്ത് Academic Masterplan 2025

എന്ന് ചേർക്കുക (Academic എന്ന് ടൈപ്പ് ചെയ്യാനാരംഭിക്കുമ്പോൾത്തന്നെ വർഗ്ഗം അവിടെ pop up ചെയ്യും. ശരി എന്നതിൽ ക്ലിക്ക് ചെയ്യുക).