കോവിഡ് കോവിഡ് പോകൂ നീ
വന്ന വഴിയേ പോകൂ നീ
സ്കൂളിൽ പോകാൻ തയ്യാറാകും
ഞങ്ങളുടെ വഴി നീ മുടക്കാതെ
പുത്തനുടുപ്പും പുസ്തകവുമായി
സ്ക്കൂളിൽ പോകാൻ കൊതിയായി
ഞങ്ങളെയെന്നും സ്നേഹത്തോടെ
കാത്തിരിക്കും പ്രിയ ടീച്ചറെയും
ആടിയും പാടിയും രസിപ്പിക്കുന്ന
കൂട്ടുകാരേയും കാണാൻ
ഇപ്പോഴേ കൊതിയായി