മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്



ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
LK
Alumni
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2025
28

ഡോക്കുമെന്റേഷൻ

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും സ്കൂൾവിക്കിയിൽ ചേർക്കേണ്ടതാണ്.

ലക്ഷ്യങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങളുടെ പിൽക്കാല വിലയിരുത്തലിന് സൗകര്യം ലഭിക്കുന്നു.
  • യൂണിറ്റിന്റെ പൊതുവായ മികവ് നിർണ്ണയിക്കുന്നതിന് പ്രയോജനപ്പെടുന്നു.
  • വിദ്യാർത്ഥികളുടെ മികവ് കണ്ടെത്തി ഉചിതമായ ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് സഹായിക്കുന്നു
  • LK ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും എളുപ്പത്തിൽ ലഭ്യമാക്കാൻ സാധിക്കുന്നു.
  • ഓരോ യൂണിറ്റിലും തന്നതായി നടക്കുന്ന മികച്ച മാതൃകകൾ മറ്റ് വിദ്യാലയങ്ങളിലെ കുട്ടികൾക്ക് കൂടി ലഭ്യമാവുന്നു.

പ്രവർത്തനം

  • LittleKites യൂണിറ്റിലെ കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ കുറിപ്പുകളും ചിത്രങ്ങളും നിശ്ചിത ബാച്ചിന്റെ പേജിൽ ചേ‍ർക്കുക. (വീഡിയോ ഉൾപ്പെടുത്തണമെങ്കിൽ Youtube ലിങ്ക് ചേർക്കാവുന്നതാണ്)
  • ഓരോ ബാച്ചിന്റേയും Infobox ൽ അതാത് ബാച്ചിന്റെ വിവരങ്ങൾ ഉൾപ്പെടുത്തുക, (ഇതിന് തിരുത്തുക എന്ന സങ്കേതം ഉപയോഗിക്കുക.)
  • Infobox ൽ ഓരോ യൂണിറ്റിന്റേയും ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെയുള്ളത്) ചേർക്കുക. കുട്ടികളുടെ single photo ചേർക്കരുത്
  • കുട്ടികളുടെ പേര്, അഡ്മിഷൻ നമ്പർ, ഡിവിഷൻ എന്നീ വിവരങ്ങൾ ഉൾപ്പെയുന്ന പട്ടിക ചേർക്കുക. (സ്പ്രെഡ്ഷീറ്റിൽ തയ്യാറാക്കി copy ചെയ്ത് തിരുത്തുക എന്ന സങ്കേതത്തിൽ പേജിൽ paste ചെയ്യാം.)
  • രണ്ട് ബാച്ച് ഉണ്ടെങ്കിൽ രണ്ട് Infobox ചേർത്ത് വിവരങ്ങൾ ചേർക്കുക
  • യൂണിറ്റിന്റെ തനതായ പ്രവർത്തന കലണ്ട‌ർ പ്രസിദ്ധീകരിക്കുക.
  • എല്ലാ ബാച്ചിലേയും കുട്ടികൾ ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ മൂന്ന് ബാച്ചിന്റെ പേജുകളിലും ചേർക്കുക.
  • LK Alumni എന്ന ടാബിലുള്ള പേജിൽ മുൻകാല ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിലവിൽ എങ്ങനെ മികച്ചുനിൽക്കുന്നു എന്ന് രേഖപ്പെടുത്താം. ഇതിൽ, തൊഴിൽപരമായ മേഖലയിൽ ഉൾപ്പെടെ ലിറ്റിൽ കൈറ്റ്സ് പരിശീലനങ്ങൾ പ്രയോജനപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കണം.
  • മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് കുറഞ്ഞത് പത്ത് കുട്ടികളെങ്കിലും ഉൾപ്പെടുന്ന ഒരു സംഘത്തെ പരിശീലിപ്പിക്കുക. LK യുണിറ്റിന്റെ User ID ഉപയോഗിച്ച് എ‍ഡിറ്റിങ് നടത്തുക.
  • SchoolwikiHelpDesk തുടർച്ചയായി പരിശീലനക്ലാസ്സുകൾ നടത്തുന്നുണ്ട്. ഇതിന്റെ വിവരങ്ങൾ ലഭ്യമാക്കുന്നതിനും സംശയനിവാരണം നടത്തുന്നതിനും ജില്ലാതല ഗ്രൂപ്പിൽ അംഗമാകുക.

തിരുത്തൽ സഹായം


ബാച്ച് 1

34024-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34024
യൂണിറ്റ് നമ്പർLK/34024/2018
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർഫിദ ഫാത്തിമ
ഡെപ്യൂട്ടി ലീഡർആൻമരിയ സേവ്യർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൈറ്റ് മാസ്റ്റർ ആരിഫ് വി. എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കൈറ്റ് മിസ്ട്രസ് പ്രിയാ മൈക്കിൾ
അവസാനം തിരുത്തിയത്
18-06-2025Schoolwikihelpdesk


ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2024 -2027 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ഒന്നാമത്തെ ബാച്ച് രൂപീകരിച്ചിരിക്കുന്നത്

അംഗങ്ങൾ ബാച്ച് 1
SN Name Ad No Div DOB
1 AARABHI SUMESH 16956 A 13-11-2010
2 ABHIRAMI.M.A 16974 B 16-03-2012
3 AJANYA RAJESH 17299 E 27-01-2011
4 ALAKANANDA K R 18031 F 08-02-2012
5 ANAMIKA P 18215 H 05-01-2012
6 ANANYA P S 16947 E 20-04-2011
7 ANANYA.D.S 16988 D 17-02-2011
8 ANJANA JAYAN 17018 H 19-01-2012
9 ANULEKSHMI P 18148 F 02-10-2010
10 ANUSREE K A 17329 A 12-01-2011
11 ANUSREE VINOD 17373 E 06-03-2011
12 ANVITHA KRISHNA S 18058 F 04-11-2011
13 ARDRA SUDHI 17466 C 20-06-2011
14 ARUNDHATHI VINUKUMAR 17021 D 06-03-2012
15 ASHMI T A 16954 B 06-09-2011
16 ASWINI S RAJ 16958 B 02-08-2011
17 AVANI S 18054 F 27-10-2011
18 BHADRA M ANIL 17411 B 23-12-2011
19 DEVANANDA B 16943 B 18-10-2010
20 DEVANANDA S 18101 H 11-06-2011
21 DHANALAKSHMI P V 18268 8A 29-09-2010
22 DIVYASREE E V 16968 D 20-12-2010
23 DIYAMARIYA T S 17008 E 02-09-2011
24 GAYATHRI KRISHNAN 18013 F 16-09-2011
25 GOWRY NANDANA V S 18078 G 14-07-2011
26 KRISHNAPRIYA S 16976 D 18-01-2012
27 LEKSHMIPRIYA K V 17524 D 07-10-2010
28 NIRANJANA S 18028 F 05-04-2011
29 NIVEDYA A 18116 F 30-11-2011
30 P SREENAYANA 17046 C 30-05-2011
31 R PAVITHRA RAJESH 17982 F 27-09-2010
32 SANTHINI.S.BANERJI 17558 C 29-10-2010
33 SAYUJYA P 17142 D 22-06-2011
34 SIVANANDA S 18102 G 05-10-2011
35 SREELEKSHMI S 17652 B 06-10-2011
36 SREENANDA BHAKTHAN 17045 C 14-06-2011
37 SREEPARVATHY B 17933 D 19-06-2011
38 THEERDHA S 17609 C 12-08-2011
39 VAIGA B S 16944 F 24-06-2010
40 VAIGA DEEPU 18188 G 08-11-2011
41 VAIGA S 17596 B 05-08-2011

ബാച്ച് 2

34024-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34024
യൂണിറ്റ് നമ്പർLK/34024/2018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർആഷ്മി ടി എ
ഡെപ്യൂട്ടി ലീഡർഅശ്വിനി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൈറ്റ് മിസ്ട്രസ് ലക്ഷമി യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കൈറ്റ് മിസ്ട്രസ് രജനി മൈക്കിൾ
അവസാനം തിരുത്തിയത്
18-06-2025Schoolwikihelpdesk
അംഗങ്ങൾ ബാച്ച് 2
SN Name Ad No Div DOB
1 AAFRIN ROSE SOJO 16960 B 10-09-2011
2 ANAHA ANIL 16991 D 10-04-2011
3 ANAMIKA BINEESH 18246 F 17-06-2011
4 ANANDHALAKSHMI C J 17184 C 16-07-2011
5 ANANYA S 17325 D 23-11-2011
6 ANN MARIA REJI 17961 H 03-11-2011
7 ANN MARIA XAVIER 18120 G 23-08-2011
8 ANUSREE ANISH 17947 F 11-04-2011
9 ARADHYA MITH ARJUN 17143 D 12-08-2011
10 ARUNIMA MANOJ 18082 G 04-09-2010
11 ASHLA DAS 18161 H 21-06-2012
12 ASWATHY C S 18205 H 20-04-2011
13 AVANI AJAYAN 18002 F 22-12-2011
14 AYANA P J 18206 H 21-06-2011
15 DIYA ROY 16896 D 05-08-2011
16 DRISHYA SATHESH 18190 H 06-12-2011
17 FAZILA K J 17049 A 03-08-2011
18 FIDA FATHIMA K N 18203 H 07-10-2011
19 GOWRINANDANA B 18227 H 13-06-2011
20 JYOTHIRMAYI G R 18020 G 03-12-2010
21 KRISHNAPRIYA TS 16932 D 30-11-2011
22 KRISHNATHEERTHA S AJIL 17480 D 25-04-2011
23 LEKSHMIPRIYA P 18181 D 21-09-2011
24 MAYUKHA SREEKUMAR 17327 D 10-05-2011
25 MONISHA B 16999 A 16-06-2011
26 NAVITHA A N 17981 F 19-04-2011
27 NEEHARIKA S PADMAM 16966 A 30-06-2011
28 PARVATHY SURESH 17175 B 16-05-2011
29 RAJALEKSHMI K V 18099 G 26-05-2011
30 ROSE MARIA SHIJU 18197 B 23-08-2011
31 SADHIKA P 18119 G 18-06-2011
32 SIVANI SHANOJ 16996 D 16-06-2011
33 SONA K S 17154 E 11-02-2012
34 SREE NANDA N P 18242 F 24-08-2011
35 SREE SUBHIKSHA S 17108 D 20-09-2011
36 SREENANDANA D 16955 C 24-06-2011
37 SREYA SAI 17330 D 16-04-2011
38 THASNEEM K J 17146 C 03-10-2011
39 VAIGA MANEESH 18223 H 06-03-2011

പ്രവർത്തനങ്ങൾ

പ്രവേശന പരീക്ഷ

ജൂൺ പതിനഞ്ചാം തീയതി മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നന്ദന , നൂറാമറിയം, നെമാ ഡോയിഡ് ,ഗായത്രി ലക്ഷ്മി, അനഘ പ്രശാന്ത്, പാർവതി, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ആരിഫ് വി.എ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ പ്രിയാ മൈക്കിൾ , ലക്ഷ്മി യു , രജനി മൈക്കിൾ എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 20ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.

രക്ഷകർതൃ സംഗമം

2024-2027 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി. ലിറ്റിൽസ് പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം വിശദമായി അവതരിപ്പിച്ചു. റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്നടുന്നത് എന്ന് ലിറ്റിൽ കൈറ്റ് മിസ്ട്രസ് പ്രിയ മൈക്കിൾ അറിയിച്ചു ലിറ്റിൽ കൈറ്റ് മിസ്ട്രസ് ലക്ഷ്മി യു ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു.

പ്രിലിമിനറി ക്യാമ്പ്

2024 -2027 വർഷത്തെ ക്യാമ്പ് ഓഗസ്റ്റ് മാസം 12,  29 തീയതികളിലായി നടത്തി. രണ്ട് ബാച്ചുകൾ ഉള്ളതിനാൽ ഒന്നാമത്തെ ബാച്ചിന്റെ ക്യാമ്പ് ഓഗസ്റ്റ് മാസം 12ആം  തീയതിയും രണ്ടാമത്തെ ബാച്ചിന്റെ ക്യാമ്പ് ഓഗസ്റ്റ് മാസം 29 ആം തീയതിയും നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീ ബിന്ദു എസ് രണ്ട് ക്യാമ്പുകളും ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ  നിന്നും മാസ്റ്റർ ട്രെയിനർ സജിത്ത് ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.

ഉദ്ദേശ്യങ്ങൾ

പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.

ഗ്രൂപ്പിങ് പ്രോഗ്രാം

സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.

ഗെയിം നിർമ്മാണം

ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.

അനിമേഷൻ

അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.

റോബോട്ടിക്സ്

ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.

ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും, ഇവിടെ പഠിക്കുന്ന അടിസ്ഥാന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉപകാരപ്പെടുമെന്നും പ്രതീക്ഷിച്ചുകൊണ്ട് ക്യാമ്പ് വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.

റോബോട്ടിക് ഫെസ്റ്റ്

പൊതു വിദ്യാഭ്യാസ വ കുപ്പിന്റെ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ്, വിദ്യാലയങ്ങളിൽ വിതരണം ചെയ്ത റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച അത്ഭു തങ്ങളുമായി റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് ഗവൺമെൻറ് ടൗൺ എൽപി സ്കൂളിൽ ഫെസ്റ്റ് ഒരുക്കിയത്.വിദ്യാർത്ഥികളിൽ ഈ രംഗത്തേക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ യാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഓ ട്ടോമാറ്റിക് തൊട്ടിൽ, വീട്ടിലെത്തുന്നവരെ തിരിച്ചറിഞ്ഞ് വാതിൽ തുറക്കുന്ന സംവിധാനം, ശബ്ദ നി യന്ത്രിത ലൈറ്റുകൾ, പുഞ്ചിരിയിൽ തുറക്കുന്ന ഗേറ്റ് തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരവധി സ്റ്റാളുകൾ മേളയിൽ ഉ ണ്ടായിരുന്നു. കുട്ടികളുടെ കഴിവും താൽപ്പര്യവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾക്ക് വലി യ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലിറ്റിൽ കൈറ്റ് മാസ്റ്റർ ആരിഫ് വി.എ,മിസ്ട്രസ്മാരായ പ്രിയാ മൈ ക്കിൾ, ലക്ഷ്മി യു, രജനി മൈക്കിൾ, ലിറ്റിൽ കൈറ്റ് അംഗങ്ങളായ നൂറാമറിയം, ഭുവനേശ്വരി, ലക്ഷ്മി കെ.എസ്, ലക്ഷ്മി കല്യാണി, ഹരി നന്ദ, ശിവാനി, ശിവാനി ബി, അപർണ എന്നിവർ മേളയുടെ വിജയത്തിനായി പ്രവർത്തിച്ചു.

ലിറ്റിൽ കൈറ്റ്സ് മീഡിയ സെൻ്റർ

തിരുവനന്തപുരം: ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, സ്കൂളിൽ നട ക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്റുകളും വീഡിയോകളും തയ്യാറാക്കി പൊതുജനങ്ങളിലേക്ക് എത്തി ക്കുന്നതിനുള്ള മീഡിയ സെൻ്ററിന് രൂപം നൽകി. വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനും, വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സ്കൂൾ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തി ക്കുന്നതിനും ഇത് സഹായിക്കും. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കുന്ന ഡോക്യുമെൻ്ററികളും വീഡിയോകളും സ്കൂളിൻ്റെ വെബ്സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും. ഇത് സ്കൂളിൻ്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.


ക്യാമറ പരിശീലനം

ലിറ്റിൽ കൈറ്റ്സ് മീഡിയ പരിശീലനത്തിൻ്റെ ഭാഗമായി ഡി.എസ്.എൽ.ആർ. ക്യാമറയിൽ വിദഗ്ധ പരിശീലനം നടത്തി. ചേർത്തല ടെലിവിഷൻ ചാനലിൽ വീഡിയോഗ്രാഫി ചെയ്യുന്ന പ്രകാശൻ ആണ് പ്രസ്തുത ക്ലാസ് നയിച്ചത്. ഡി.എസ്.എൽ.ആർ. ക്യാമറയുടെ പ്രവർത്തനവും വിവിധ സാങ്കേതിക വശങ്ങളും അദ്ദേഹം വിശദീകരിച്ചു.

ക്യാമറയുടെ ലെൻസുകൾ, ഷട്ടർ സ്പീഡ്, അപ്പർച്ചർ, ഐ.എസ്.ഒ. തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ മുതൽ വീഡിയോ റെക്കോർഡിംഗിൻ്റെ നൂതന സാങ്കേതിക വിദ്യകൾ വരെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. വിവിധതരം ലെൻസുകൾ ഉപയോഗിച്ചുള്ള ഷൂട്ടിംഗ്, ലൈറ്റിംഗ് ടെക്നിക്കുകൾ, ഫ്രെയിമിംഗ്, കമ്പോസിഷൻ എന്നിവയെക്കുറിച്ചും വിശദമായ പരിശീലനം നൽകി. കൂടാതെ, വീഡിയോ എഡിറ്റിംഗിൻ്റെ പ്രാഥമിക പാഠങ്ങളും വിദ്യാർത്ഥികൾക്ക് പകർന്നു നൽകി.

ഇത്തരം പരിശീലന പരിപാടികൾ കുട്ടികൾക്ക് നൂതന സാങ്കേതികവിദ്യകളിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിക്കുമെന്ന് പരിശീലകൻ അഭിപ്രായപ്പെട്ടു.

സ്കൂൾ കലോത്സവം തൽസമയ വിവരങ്ങൾ ഓൺലൈനിൽ

"ഹർഷം 2025" എന്ന പേരിൽ ചേർത്തല ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻ്റെ തത്സമയ വെബ്സൈറ്റ് ശ്രദ്ധേയമായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും തത്സമയം മത്സരഫലങ്ങൾ അറിയാൻ സാധിക്കുന്ന തരത്തിലാണ് വെബ്സൈറ്റ് തയ്യാറാക്കിയിരുന്നത്.

മത്സരഫലങ്ങൾ തൽസമയം ശേഖരിച്ച് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ഫലങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു. ഓരോ മത്സരത്തിൻ്റെയും ഫലങ്ങൾ അപ്പപ്പോൾ തന്നെ വെബ്സൈറ്റിൽ ലഭ്യമാക്കി. കൂടാതെ, ഓരോ ഇനത്തിന്റെയും വിശദമായ വിവരങ്ങളും വെബ്‌സൈറ്റിൽ നൽകി.

വെബ്‌സൈറ്റിൽ ഓരോ മത്സരത്തിന്റെയും നിലവിലെ പോയിൻ്റ് നിലയും തത്സമയം അപ്‌ഡേറ്റ് ചെയ്തു. ഇത് കാണികൾക്ക് മത്സരത്തിൻ്റെ ആവേശം നിലനിർത്താൻ സഹായകമായി. കൂടാതെ, കലോത്സവത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തു. തത്സമയ വെബ്‌സൈറ്റ് കലോത്സവത്തിന് കൂടുതൽ ജനശ്രദ്ധ നൽകി.

ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിക്കുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനത്തെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു.

സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സൈബർ സുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത്, വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ സൈബർ ഇടം ഒരുക്കുന്നതിനായി വിപുലമായ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനും എങ്ങനെ സുരക്ഷിതമായി സൈബർ മേഖലയിൽ ഇടപെടാം എന്നും വ്യക്തമാക്കുന്ന ക്ലാസുകളാണ് സംഘടിപ്പിച്ചത്. സൈബർ സുരക്ഷാ വിദഗ്ധ സിയാ ബോബി ടിജോ ക്ലാസുകൾ നയിച്ചു.

വിവിധ ക്ലാസുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. സൈബർ കുറ്റകൃത്യങ്ങൾ, സോഷ്യൽ മീഡിയ സുരക്ഷ, ഓൺലൈൻ തട്ടിപ്പുകൾ, ഡാറ്റാ സുരക്ഷ, പാസ്‌വേഡ് സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. കൂടാതെ, വിദ്യാർത്ഥികൾക്ക് അവരുടെ സംശയങ്ങൾ ചോദിക്കാനും വിദഗ്ധരിൽ നിന്ന് മറുപടി നേടാനും അവസരം നൽകി.

അഡ്മിഷൻ ഡെസ്ക് ഒരുക്കി ലിറ്റിൽ കൈറ്റ്സ്

2025-2026 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്കായി ചേർത്തല ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അഡ്മിഷൻ ഡെസ്ക് സജ്ജീകരിച്ചു. സ്കൂളിൻ്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് വിശദമായി മനസ്സിലാക്കാൻ ഈ ഡെസ്ക് സഹായകമായി.

അഡ്മിഷൻ ഡെസ്കിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രക്ഷിതാക്കൾക്ക് ആവശ്യമായ വിവരങ്ങൾ നൽകി. സ്കൂളിൻ്റെ അക്കാദമിക മികവ്, പാഠ്യേതര പ്രവർത്തനങ്ങൾ, സൗകര്യങ്ങൾ, അധ്യാപകരുടെ പരിചയം എന്നിവയെക്കുറിച്ചെല്ലാം വിശദീകരിച്ചു. കൂടാതെ, അഡ്മിഷൻ നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, ഫീസ് വിവരങ്ങൾ എന്നിവയെക്കുറിച്ചും രക്ഷിതാക്കൾക്ക് വ്യക്തമായ ധാരണ നൽകി.

കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച് അഡ്മിഷൻ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും അഡ്മിഷൻ ഡെസ്ക് സഹായകമായി.