സാവിയോ എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
സാവിയോ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. 8,9,10 ക്ലാസുകളിലുമായി 105 കുട്ടികൾ ലിറ്റിൽ കൈറ്റ്സിലുണ്ട്. ഐസിടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുമുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യം വെ
ച്ചു കൊണ്ടാണ് നൂതന സങ്കേതിക വിദ്യകളിൽ അടക്കമുള്ള പരിശീലന പരിശീലന പരിപാടികൾ നല്കുന്നത്.
| 17052-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 17052 |
| യൂണിറ്റ് നമ്പർ | LK/2018/17052 |
| അംഗങ്ങളുടെ എണ്ണം | 105 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട്_ |
| ഉപജില്ല | കോഴിക്കോട് റൂറൽ |
| ലീഡർ | അർജു കൃഷ്ണ |
| ഡെപ്യൂട്ടി ലീഡർ | പൂജ ലക്ഷ്മി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജസ്റ്റിൻ സേവ്യർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഗ്ലോറിയ മാത്യു |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Gloria |
ഫസ്റ്റ് ക്ലിക്ക്
സാവിയോ LP School ലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറിൻ്റെ പ്രാഥമിക പാഠങ്ങൾ പകർന്നുകൊണ്ട് ഫസ്റ്റ് ക്ലിക്ക് എന്ന പരിപാടി സാവിയോ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിജയകരമായി പൂർത്തീകരിച്ചു.
Techspark
ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി കമ്പ്യൂട്ടർ ഹാർഡ്‌വെയർ വർക്ക്ഷോപ്പ് നടത്തി. ശ്രീ.നിഥുൻ രാജ് ക്ലാസ്സുകൾ നയിച്ചു. ലാപ്ടോപിൻ്റെ ഉള്ളിൽ ഒരോ ഹാർഡ്‌വെയറും പ്രവർത്തിക്കുന്നതെങ്ങനെയെന്നും അവയുടെ പ്രാധാന്യവും കുട്ടികൾ മനസ്സിലാക്കി.
കെയർ ലിങ്ക്
സാവിയോ ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ ആശാകിരൺ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നല്കി വരുന്നു.
ലൈബ്രറി ഡിജിറ്റലൈസേഷൻ
സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ അംഗങ്ങൾ സഹകരിച്ചു. ലൈബ്രറിയിലെ പുസ്തകങ്ങളുടെ വിവരങ്ങൾ പ്രത്യേക സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തുന്നതിനുള്ള പരിശീലനം ദേവഗിരി കോളേജ് ലൈബ്രേറിയൻ ടോം സാറിൽ നിന്നും നേടിയ കൈറ്റ്സ് അംഗങ്ങൾ, ഒഴിവുസമയങ്ങളിൽ ലൈബ്രറിയിൽ സഹായിച്ചു വരുന്നു.
