രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 - മത്സര ഫലങ്ങൾ
- (Click the link to Read in other languages)
സ്കൂൾ വിക്കി പുരസ്കാരം 2021-22
സ്കൂൾവിക്കി 2021-22 അവാർഡുദാനച്ചടങ്ങ് 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ നിയമസഭാസ്പീക്കർ എം.ബി. രാജേഷ് ഉൽഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.












































