സഹായം Reading Problems? Click here


എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ
Namhss.jpg
വിലാസം
പെരിങ്ങത്തൂർ പി.ഒ,
കണ്ണൂർ

പെരിങ്ങത്തൂർ
,
670 675
സ്ഥാപിതം12 - 06 - 1995
വിവരങ്ങൾ
ഫോൺ0490-2395777
ഇമെയിൽnamhss@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14031 (സമേതം)
ഹയർസെക്കന്ററി കോഡ്13066
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലതലശ്ശേരി
ഉപ ജില്ലചൊക്ലി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം1370
പെൺകുട്ടികളുടെ എണ്ണം1317
വിദ്യാർത്ഥികളുടെ എണ്ണം2687
അദ്ധ്യാപകരുടെ എണ്ണം82
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. എൻ.എ മുഹമ്മദ് റഫീഖ്
പ്രധാന അദ്ധ്യാപകൻപത്മനാഭൻ നടമ്മൽ
പി.ടി.ഏ. പ്രസിഡണ്ട്അസീസ് കുന്നോത്ത്
അവസാനം തിരുത്തിയത്
01-10-2020Namhss


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

14031logo.jpg

കണ്ണൂർ ജില്ലയിൽ, പാനൂർ മുനിസിപാലിറ്റിയിൽ കനക മല യുടെ താഴ്​വാരത്ത് പെരിങ്ങത്തൂർ പുഴയുടെ ഓരം ചേർന്ന് പെരിങ്ങത്തൂർ പട്ടണത്തിൽ കടവത്തൂർ റോഡിൽ അതി മനോഹരമായ മൂന്നുനില കെട്ടിടത്തിൽ എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രവർത്തിക്കുന്നു. മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം 1995-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ( തലശ്ശേരി വിദ്യഭ്യാസ ജില്ല, ചൊക്ലി ഉപജില്ല) പ്രശസ്ത വിദ്യാലയമാണ്. കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള ഹരിത വിദ്യാലയം അവാർഡ്, മാതൃഭൂമി പത്രത്തിന്റെ സീഡ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.


ചരിത്രം

പെരിങ്ങത്തൂരിൽ "മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറ"ത്തിന്റെ കീഴിൽ വിദ്യാഭ്യാസ-സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മയിൽ ജനാബ്: എൻ.എ മമ്മു ഹാജി (നിരത്തുമ്മൽ അമ്പലക്കണ്ടി മമ്മു ഹാജി) യുടെ നാമധേയത്തിൽ 1995ൽ എൻ.എ.എം ഹൈസ്ക്കൂൾ സ്ഥാപിതമായി. കേരള‍ത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി ഇന്ന് ഈ വിദ്യാലയം പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളർച്ചയിലും വിജയ ശതമാനത്തിന്റെ ഉയർ‍ച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു. പഠന മികവിന്റെ അംഗീകാരമെന്നോണം 2000 ത്തിൽ ഹയർ സെക്കണ്ടറി സ്ക്കൂളും അനുവദിച്ചു കിട്ടി.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഗാലറി യോടുകൂടിയ അതിവിശാലമായ ഒരു കളിസ്ഥലം, രണ്ട് ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിൽ VIII, IX, X ക്ലാസ്സുകൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആറായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും, എല്ലാ മലയാളം, ഇംഗ്ലീഷ് പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്. എല്ലാ ക്ലാസ് മുറികളും ലാപ്പ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ, സൗണ്ട് സിസ്റ്റം, അതിവേഗ ഇന്റർനെറ്റ് എന്നിവയുള്ള സ്മാർട്ട് റൂമുകളാണ്. പത്താം തരം ക്ലാസ് മുറികളിൽ വലിയ എൽ.സി.ഡി ടി.വി.പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സുകൾക്കും സമീപത്തായി ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ആറ് ബസ്സുകൾ സർവ്വീസ് നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്​മെന്റ്

ഒരു ഹൈസ്ക്കൂളിന്റെ അഭാവത്താൽ ഏറെ ദുരിതങ്ങൾ അനുഭവിച്ചിരുന്ന പെരിങ്ങത്തൂരിലെ കുട്ടികൾക്ക് വേണ്ടി ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുക എന്ന ശ്രമകരമായ പ്രവർത്തനം ലക്ഷ്യമാക്കിക്കൊണ്ട് 1992-ൽ സ്ഥാപിതമായ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം (എം.ഇ.സി.എഫ്) ബഹു:എൻ.എ അബൂബക്കർ മാസ്റ്റർ ചെയർമാനും ബഹു: സി.ഐ മഹമൂദ് മാസ്റ്റർ കൺവീനറുമായി രൂപീകരിച്ച പ്രസ്തുത സംഘടന 1995-ൽ ലക്ഷ്യം നേടി. പെരിങ്ങത്തൂരിന്റെ എല്ലാമെല്ലാമായിരുന്ന മനുഷ്യസ്നേഹിയായ ബഹു: എൻ.എ മമ്മു ഹാജി യുടെ നാമധേയത്തിൽ എൻ.എ.എം.മെമ്മോറിയൽ ഹൈസ്ക്കൂൾ 12.06.1995-ന് പെരിങ്ങത്തൂർ മനാറുൽ ഇസ്ലാം മദ്രസ്സയിൽ ആരംഭിച്ചു. ആദ്യത്തെ മാനേജർ ബഹു: കെ.കെ മുഹമ്മദ് സാഹിബ് ആയിരുന്നു. ഇപ്പോഴത്തെ മനേജർ ബഹു: എൻ.എ അബൂബക്കർ മാസ്റ്റർ ആണ്.

സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ


സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.


എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അധ്യാപകർ, അനധ്യാപകർ

എസ്.എസ്.എൽ.സി വിജയശതമാനം

അധ്യയന വർഷം പരീക്ഷ എഴുതിയവർ വിജയ ശതമാനം ടോപ്പ്സ്കോറേസ്
1997 - 1998 70 100% മുഹമ്മദ് ഐ.എൻ.കെ
1998 - 1999 190 97% റസീന എ കെ
1999 - 2000 322 95% ഗസ്നഫർ ഹുസ്സൈൻ സി പി
2000 - 2001 383 94% മാജിത അബ്ദുൾ സമദ്
2001 - 2002 424 92% തസ്രീഫ് ബി
2002 - 2003 494 97% മുഹമ്മദ് നവാസ് എൻ കെ
2003 - 2004 604 99% ഹഫ്സ മുഹമ്മദ് പി കെ
2004 - 2005 638 93% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2005 - 2006 682 96% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2006 - 2007 750 99% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2007 - 2008 773 99% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2008 - 2009 796 99.5% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2009 - 2010 846 99.9% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2010 - 2011 871 98.83% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2011 - 2012 658 98.5% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2012 - 2013 896 98.62% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2013 - 2014 932 99.72% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2014 - 2015 842 98.83% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2015 - 2016 826 100% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2016 - 2017 812 99.38% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2017 - 2018 861 100% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2018 - 2019 892 100% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2019 - 2020 860 100% മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ

സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ

Harithavidyalayamlogo.jpgSeed logo.jpg Nallapadamlogo.jpg

1) എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കരസ്തമാക്കിയതിന് 1997-98 വർഷത്തിലെ പി എം എഫ് പുരസ്ക്കാരം
2) എല്ലാ കുട്ടികളേയും സഞ്ചയികയിൽ ഉൾപ്പെടുത്തിതിനുള്ള "ബജത്ത് സ്ക്കൂൾ" പദവി.
3) അറബി ഒന്നാം ഭാഷയായി എസ് എസ് എൽ സി പരീക്ഷയെഴുതി കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ച സ്ക്കൂളിനുള്ള 1999-2000 അധ്യയന വർ‍ഷത്തെ ആലുവ മുഹിയുദ്ദീൻ സ്മാരക പുരസ്ക്കാരം.
4) ഉന്മീലനം പുരസ്ക്കാരം - പെരിങ്ങളം നിയോജക മണ്ഡലത്തിന്റെ 'ജനകീയം 2010' ന്റെ ഭാഗമായുള്ള മികച്ച ശുചിത്വത്തിനുള്ള അംഗീകാരം.
5) മാത്രുഭൂമി പത്രത്തിന്റെ സീഡ് ക്ലബ്ബ് ഹരിത വിദ്യാലയം പുരസ്ക്കാരം (2009-10)
6) വിദ്യാഭ്യാസ വകുപ്പ്, ഐ.ടി അറ്റ് സ്ക്കൂൾ - ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ നാലാമതെത്തിയ സ്ക്കൂൾ. ഹരിത വിദ്യാലയം ട്രോഫി, പ്രശസ്തി പത്രം,ക്യാഷ് പ്രൈസ് എന്നിവ ലഭിച്ചു. (2010-11)
7) മാത്രുഭൂമി പത്രത്തിന്റെ സീഡ് ക്ലബ്ബ് ഹരിത വിദ്യാലയം പുരസ്ക്കാരം (കണ്ണൂർ ജില്ലയിൽ ഒന്നാമത്) (2010-11)
8) മലയാള മനോരമ പത്രത്തിന്റെ നല്ല പാഠം A+ പുരസ്ക്കാരം (കണ്ണൂർ ജില്ല) (2017-18)
9) പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം - 2018 (ജില്ലാ തലം - രണ്ടാം സ്ഥാനം - കണ്ണൂർ ജില്ല)

അവാർഡ് ജേതാക്കളായ അധ്യാപകർ

കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ

വാർത്തകളിലെ എൻ.എ.എം‍

ഫോട്ടോ ഗാലറി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി ടി എ

PTA1.jpg

വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്.

സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.

2019-2020 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ

പ്രസിഡന്റ്: അസീസ് കുന്നോത്ത്
സിക്രട്ടറി: എൻ.പത്മനാഭൻ മാസ്റ്റർ

ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ (ALUMNI)

ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ (ALUMNI) ഭാരവാഹികൾ

പ്രസിഡന്റ്: അനസു
സിക്രട്ടറി: അഡ്വ.ജുമാന
ട്രഷറർ: കഫീൽ തമീം
Alumni Meet - ചിത്രങ്ങൾ

സ്കൂൾ ബ്ലോഗ്

Namblogcp.png

കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കാനും, അവരുടെ രചനകൾ പുറം ലോകത്ത് എത്തിക്കാനുമായി "നാം" എന്ന പേരിൽ ഒരു ബ്ലോഗ് സ്കൂളിനായി ഉണ്ട്. അധ്യാപകരുടെ രചനകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയ്ക്ക് പുറമെ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും സഹായക മെന്നോണം വിവിധ വെബ് വിലാസങ്ങളും ബ്ലോഗിൽ നൽകിയിട്ടുണ്ട്.
www.namhss.blogspot.com

സ്നേഹ ജ്യോതി

Sneha Jyoyhi.jpeg

മാരക രോഗങ്ങൾ പിടിപെടുമ്പോഴും അപകടങ്ങൾ ഉണ്ടാവുമ്പോഴും സാമ്പത്തിക പരാധീനത കാരണം വിദഗ്ധ ചികിത്സ ലഭിക്കാത്ത ആയിരങ്ങൾ നമുക്കിടയിലുണ്ട്. അവരിൽ ആവുന്നത്ര പേർക്ക് സാമ്പത്തിക സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയതാണ് "സ്നേഹ ജ്യോതി". ഒട്ടേറെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്നേഹ ജ്യോതിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. നാട്ടുകാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും സ്വരൂപിക്കുന്ന ഫണ്ട് ഏറ്റവും അർഹരായവർക്ക് വേണ്ട സമയത്ത് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അഞ്ച് ലക്ഷത്തിൽ കൂടുതൽ രൂപ സഹായധനമായി നൽകാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെയും പൊതു സമൂഹത്തിന്റെയും പ്രശംസ സ്നേഹ ജ്യോതിയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഇന്റൻസീവ് കോച്ചിംഗ് യൂനിറ്റ്

ICU.PNG

പത്താംക്ലാസ്സ് പരീക്ഷയെഴുതുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നതിനും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുന്നതിനും വേണ്ടി ശാസ്ത്രീയവും കാര്യക്ഷമവുമായ രീതിയിൽ 'ഇന്റൻസീവ് കോച്ചിംഗ് യൂനിറ്റ്' (ഐ.സി.യു) എന്ന പേരിൽ സ്പെഷൽ കോച്ചിങ് യൂനിറ്റ് വിദഗ്ദരായ അധ്യാപകരുടെ മേൽനോട്ടത്തിൽ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. പഠനത്തിലും പഠ്യേതര പ്രവർത്തനങ്ങളിലും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ നേരത്തെ തന്നെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും ശിക്ഷണവും നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾക്ക് ശനി, ഞായർ ദിവസങ്ങളിൽ ഫുൾ ഡെ ക്യാമ്പ്, പഠനത്തിൽ തീരെ പിന്നാക്കം നിൽക്കുന്ന ആൺകുട്ടികൾക്ക് നൈറ്റ് ക്ലാസ്, പെൺകുട്ടികൾക്ക് ഏർലി മോണിങ് ക്ലാസ് എന്നിവ നൽകി വരുന്നു.

ഇഗ്നൈറ്റ്

Ignite.jpg

മാനേജ്മെന്റിന്റെയും പി.ടി.എ യുടേയും സഹകരണത്തോടെ 2015 ൽ ആരംഭിച്ച ഒരു നൂതന സംരംഭമാണ് "ഇഗ്നൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി". വിവിധ മത്സര പരീക്ഷകളിൽ മാറ്റുരയ്ക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കുക, വൈജ്ഞാനിക - ബൗദ്ധിക - വൈകാരിക മേഖലകളിൽ അവരെ മികവുറ്റവരാക്കി മാറ്റുക, പാഠ്യേതര വ്യക്തിഗത ശേഷികൾ പരിപോഷിപ്പിക്കുന്നതിലൂടെ ഉചിതമായ ഒരു കരിയർ കണ്ടെത്തുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നിവ ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ദ്ധരുടേയും, പരിശീലകരുടേയും മേൽനോട്ടം ഉറപ്പു വരുത്തുന്ന ഈ പദ്ധതി മത്സരാധിഷ്ഠിത ലോകത്ത് സ്വന്തം ഇടം സ്ഥാപിച്ചെടുക്കാൻ കുട്ടികൾക്ക് സഹായകമാകും. എട്ടാം ക്ലാസ്സിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും വിവിധ ഘട്ടങ്ങളിലായുള്ള പരീക്ഷകളിൽ മികവ് തെളിയിക്കുന്ന അൻപത് വിദ്യാർത്ഥികൾക്കാണ് ഇഗ്നൈറ്റിൽ അവസരം ലഭിക്കുന്നത്.
ഇഗ്നൈറ്റ് ചിത്രങ്ങൾ

സ്ക്കൂൾ സ്റ്റോർ

Co op store.png

വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പാഠ പുസ്തകങ്ങൾ, പഠനോപകരണങ്ങൾ,യൂനി ഫോം മറ്റു സ്റ്റേഷനറി സാധനങ്ങൾ, ലഘു ഭക്ഷണം എന്നിവ മിതമായ വിലക്കും, ഗുണ നിലവാരം ഉറപ്പു വരുത്തിയും ഇവിടെ ലഭിക്കുന്നു. കുട്ടികളെ വഴി തെറ്റിക്കുന്ന ലഹരി വസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ വസ്തുക്കളും മറ്റും നിർലോഭം വിറ്റഴിക്കുന്ന സാധാരണ കച്ചവടവടക്കരിൽ നിന്നും അവരെ മാറ്റി നിർത്തുക എന്ന പ്രധാന ഉദ്ദേശമാണ് ഈ ഉദ്ദ്യമത്തിനു പിന്നിൽ.

ഹരിത ഭവനം

House14031.jpg

തലചായ്കാനൊരിടം എല്ലാവരുടേയും സ്വപ്നമാണ്. അത് സ്വപ്നമായി മാത്രം അവശേഷിച്ചു പോയേക്കാവുന്ന നിർധന കുടുംബങ്ങൾക്ക് സുരക്ഷിതമായി തല ചായ്ക്കാനൊരിടം എന്ന മഹത്തായ ഉദ്ദേശത്തോടെ സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് " ഹരിത ഭവനം". വർഷത്തിൽ ഒരു വീട് എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്നായി നാട്ടുകാരുടേയും, രക്ഷിതാക്കളുടേയും, വിദ്യാർത്ഥികളുടേയും, അധ്യാപകരുടേയും അകമഴിഞ്ഞ സഹായമുണ്ട്. പണി പൂർത്തിയായ ആദ്യ വീടിന്റെ താക്കോൽ ദാനം ബഹു. കേരള കൃഷി, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ. കെ.പി മോഹനൻ നിർവഹിച്ചു. രണ്ടാമത്തെ വീടിന്റെ താക്കോൽ ദാനം ഭാരത് സ്കൗട്സ് & ഗൈഡ്സ് ഫോർമർ നാഷണൽ ഡയറക്ടർ ഡോ. സുകുമാര നിർവ്വഹിച്ചു.
ഹരിത ഭവനം ചിത്രങ്ങൾ

സ്കൂൾ ബസ്

Bus14031.jpg

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ ആറ് ബസ്സുകളാണുള്ളത്.

സ്ക്കൂൾ ഡയറി

Sdc2010.jpg

കുട്ടികളുടെ ദൈനദിന പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ‍ ബഹുവർണ്ണ കവറോടെ പ്രിന്റ് ചെയ്തതാണ് അൻപത് പേജ് ഉള്ള സ്ക്കൂൾ ഡയറി. കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്, ലേറ്റ് അറൈവൽ റിക്കോർഡ്, ഡിസിപ്ലിനറി റിമാർക്ക്സ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, സ്ക്കോർ ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ, ഡിറ്റൈൽസ് ഓഫ് ടീച്ചേർസ് ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,സ്പെയ്സ് ഫോർ കൊ-കരിക്കുലം ആക്റ്റിവിറ്റീസ്,സ്പെയ്സ് ഫോർ കമ്മ്യൂണിക്കേഷൻ ഫോർ പാരെന്റ്സ് ആന്റ് ടീച്ചേർസ്,സ്റ്റുഡൻസ് ബസ്സ് കൺസെഷൻ പാസ്, ഗുഡ് ഹാബിറ്റ് ടിപ്പ്സ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഡയറിയിലുണ്ട്.

മുൻ വർഷങ്ങളിലെ ഡയറി മുഖചിത്രങ്ങ‍ൾ

സ്കൂൾ പ്രാർത്ഥന, യൂനിഫോം, ക്ലാസ് ടൈമിംങ്, ലൈബ്രറി, ഓഫീസ് പ്രവർത്തന സമയം

വഴികാട്ടി

Loading map...