എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

നാഷണൽ സർവ്വീസ് സ്കീം

വിദ്യാഭ്യാസത്തിൻറെ പ്രഥമ ലക്ഷ്യം വിദ്യാർത്ഥികളുടെ ബൗദ്ധിക നിലവാരം ഉയർത്തുന്നതല്ല മറിച്ച് സാമൂഹിക സേവനത്തിനു അവരെ പ്രാപ്തരാക്കുന്നതാണ് എന്ന മഹാത്മാഗാന്ധിയുടെ ആശയത്തെ അടിസ്ഥാനമാക്കിയാണ് നാഷണൽ സർവീസ് സ്‌കീം സ്ഥാപിക്കപ്പെട്ടത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ, ഡോ. എസ്. രാധാകൃഷ്ണൻ യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻറെ അധ്യക്ഷനായിരുന്നപ്പോൾ വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിൽ ആരോഗ്യകരമായ ബന്ധം വളർത്തുന്നതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹവും തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തുന്നതിനായി നാഷണൽ സർവീസ് സ്‌കീം സ്ഥാപിക്കപ്പെട്ടു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാഷ്ട്രത്തിൻറെ വികസനമാണ് എൻ. എസ്. എസ്. കൊണ്ട് അർത്ഥമാക്കുന്നത്. ഇത് കൂടാതെ വിദ്യാർത്ഥികൾക്ക് എൻ. എസ്. എസ്. വഴി ലഭിക്കുന്ന തൊഴിൽ പരിചയം അവരുടെ വിദ്യാഭ്യാസകാലം അവസാനിക്കുമ്പോൾ സ്വയംതൊഴിൽ കണ്ടെത്തുന്നതിനോ ഏതെങ്കിലും സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിനോ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

എൻ എ എം എച്ച് എസ് എസിൽ ഹയർ സെക്കണ്ടറി വിഭാഗത്തിലാണ് എൻ എസ് എസ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിവിധ പ്രവർത്തനങ്ങൾ

• സാമൂഹിക സുരക്ഷ • റോഡു സുരക്ഷ • ആരോഗ്യപ്രവർത്തനങ്ങൾ • പ്ലാസ്റ്റിക്ക് നിർമാജ്ജന പ്രവർത്തനങ്ങൾ • പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ • അനാഥ മന്ദിരങ്ങൾ കേന്ദ്രീ കരിച്ചുള്ള പ്രവർത്തനങ്ങൾ • സമകാലിക പ്രസക്തിയുള്ള സെമിനാറുകൾ,കൗൺസിലിംഗ് ക്ലാസുകൾ • ആദിവാസി കോളനികൾ കേന്ദ്രികരിച്ചുള്ള വിവിധ കൈത്താങ്ങാലുകൾ • കൃഷി പരിപാലനം • പാലിയേറ്റീവ് കെയർ യൂണിറ്റ് • വയോജന പിന്തുണ • സ്വയം തൊഴിൽ പരിശീലനങ്ങൾ • കലാ,കായിക പരിശീലനം • ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ • രക്ഷാപ്രവർത്തന സേന • ഭവന നിർമ്മാണ പ്രവർത്തനങ്ങൾ.