ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിലെ അഞ്ചൽ എന്ന പട്ടണത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള രണ്ടാമത്തെ പൊതുവിഭ്യാഭ്യാസ സ്‌കീമിലെ ആദ്യഘട്ടപദ്ധതിയിലുൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഗവ. സ്കൂളുകളിലൊന്നാണിത്. തുടർച്ചയായി കൊല്ലം ജില്ലയിൽ ഏറ്റവും കൂട‌ുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളുമാണിത്. 2018 എസ്.എസ്.എൽ.സി പരീക്ഷയിൽ 103 കുട്ടികൾ ഫുൾ എ പ്ലസ് നേടി. 2019 ൽ 108 കുട്ടികൾക്കും 2020 ൽ 112 കുട്ടികൾക്കും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് നേടി, കൊല്ലം ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞു. സ്കൂളിന്റെ മികച്ച വിജയം അദ്ധ്യാപകരുടെ അക്ഷീണമായ പ്രവർത്തനവും കുട്ടികളുടെ നിരന്തരഅധ്വാനവുമാണ്. ശക്തമായ പി.ടി.എ. സദാ ശ്രദ്ധാലുക്കളായ ജനപ്രതിനിധികൾ, ത്രിതല പഞ്ചായത്തുകൾ, വിദ്യാഭ്യാസഅധികാരികൾ എന്നിവരുടെ പൂർണ്ണസഹകരണത്തോടെ ജില്ലയിലെ മികച്ച സ്ഥാപനമാക്കി സ്കൂളിനെ മാറ്റിയിരിക്കുന്നു. പഠന- പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ മികവുകൾ രൂപപ്പെടുത്തുന്ന ഈ സ്കൂൾ പുനലൂർ മണ്ഡലത്തിലെ വിദ്യാലയ വികസനപദ്ധതിയിലുൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കിവരുന്നു. 2015-16 അദ്ധ്യയനവർഷം സ്കൂളിന്റെ സുവർണജൂബിലി വർഷമായിരുന്നു. സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു.

ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്
Ghss anchal west school photo.png
വിലാസം
അഞ്ചൽ പി.ഒ,
കൊല്ലം

അഞ്ചൽ
,
691306
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0475-2273665,
0475-2270470
ഇമെയിൽghssanchalwest@gmail.com,
hssanchalwest@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40001 (സമേതം)
ഹയർസെക്കന്ററി കോഡ്H2024
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലപുനലൂർ
ഉപ ജില്ലഅഞ്ചൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം1311 (എച്ച്. എസ്)
പെൺകുട്ടികളുടെ എണ്ണം1192 (എച്ച്.എസ്)
വിദ്യാർത്ഥികളുടെ എണ്ണം2509 (എച്ച്.എസ്)
അദ്ധ്യാപകരുടെ എണ്ണം70
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ.സി. മണി
പ്രധാന അദ്ധ്യാപകൻബി. ഷൈലജ
പി.ടി.ഏ. പ്രസിഡണ്ട്കെ. ബാബു പണിക്കർ'
അവസാനം തിരുത്തിയത്
05-10-202040001


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

സ്കൂളിന്റെ ആരംഭം 1865- 85 ൽ തിരുവിതാംകൂറിൽ ശ്രീ. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് 1870 ൽ അഞ്ചൽ പനയംചേരി നിവാസിയായ ശ്രീ. ഹരിഹര അയ്യർ കൊട്ടാരം സർവ്വാധികാരിയായി. അഞ്ചൽ പ്രദേശത്ത് കുടിപ്പള്ളിക്കൂടം മാത്രമേയുള്ളൂ. നാട്ടുപ്രമാണിമാരെ വിളിച്ചുകൂട്ടി അ‍ഞ്ചലിൽ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. തുടർന്ന് 1878 ൽ കൊട്ടാരക്കാരക്കാരൻ ശ്രീ. കോരുത് ഒന്നാം വാധ്യാരായി അഞ്ചൽ പുളിമൂട്ടിൽ (ഇപ്പോഴത്തെ എൽ.പി. സ്കൂളിന് സമീപം) ഒരു പുല്ലുമേഞ്ഞ കെട്ടിടത്തിൽ പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ 1954 ൽ ഗവ. പ്രൈമറി സ്കൂൾ ഗവ. മിഡിൽ സ്കൂളായി ഉയർത്തി. 1965 ൽ സ്കൂൾ ഗവ. ഹൈസ്കൂളായി ഉയർത്തി. അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. 1967 ൽ സ്ഥലപരമിതി മൂലം എൽ.പി. വിഭാഗം മംഗ്ലാംകുന്നിൽ ഒരു വീട്ടിലേയ്ക്ക് മാറ്റി. 1970 ൽ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം അക്വയർ ചെയ്യുകയും രണ്ട് ഷെഡുകൾ പണിത് എൽ.പി. വിഭാഗം അവിടേയ്ക്ക് മാറ്റി. പേഴ്, മുള, തെങ്ങ്, കമുക്, പരമ്പ്, ഓല എന്നിവ നാട്ടുകാരിൽ നിന്ന് സംഭരിച്ച് 160 അടി നീളത്തിൽ പുതിയ രണ്ട് ഷെഡുകൾ നിർമ്മിച്ചാണ് സ്കൂളിലെ ഷിഫ്റ്റ് സമ്പ്രദായം മാറ്റിയത്. തിരുവനന്തപുരം കരമനയിൽ നിന്നുവന്ന വി. ആർ കുമാരൻ നായർ എന്ന ഹെഡ്മാസ്റ്ററാണ് സ്ഥലവാസികളുടേയും അധ്യപകരുടേയും ഉദാരമായ സംഭാവനകളോടെ ഷെഡ് പണി പൂർത്തീകരിച്ചത്. ഹൈസ്കൂൾ വിഭാഗം സെഷണൽ ആയി (ഷിഫ്റ്റ് സമ്പ്രദായത്തിൽ) പ്രവർത്തിച്ചുവന്നു. 1989 ൽ മൂന്ന് നിലകളുള്ള രണ്ട് കെട്ടിടങ്ങൾ പണി പൂർത്തീകരിച്ച് ഹൈസ്കൂൾ വിഭാഗം മാറ്റി. എൽ.പി. വിഭാഗം പ്രത്യേകമായി പഴയ സ്ഥലത്തേയ്ക്ക് മാറ്റി. 2000 ൽ ഈ സ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

കിഫ്ബി കെട്ടിടസമുച്ചയം 2020

മികവിന്റെ കേന്ദ്രമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ കൈമാറി. സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉടൻ ഉണ്ടാകും. ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറുന്നു.

ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020 ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

കേരള സർക്കാർ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നിർവഹിച്ചുവരുന്നു. ആറുകോടി രൂപയ്ക്കുള്ള വികസനപ്രവർത്തനങ്ങളാണ് പുനലൂർ മണ്ഡലത്തിൽ സ്കൂൾ വിദ്യാലയ വികസന പദ്ധതിയിൽ ഉൽപ്പെട്ട് നിർവഹിച്ചുവരുന്നത്. സ്ഥലം എം.എൽ.എയും ബഹുമാന്യനായ വന- വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജുവിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടസമുച്ചയം പൂർത്തീകരണ ഘട്ടത്തിലാണ്.
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 600 ലധികം കുട്ടികളാണ് 2018-19 അധ്യയനവർഷം സ്കൂളിൽ പുതുതായി എത്തിയത്.
ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020 ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

ഓൺലൈൻ പഠനസഹായം

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷ

ജൂലൈ- 16: യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷയിൽ ഏഴ് സ്ക്രീനിംഗ് ടെസ്റ്റ് വിജയികളുൾപ്പെടെ 28 കുട്ടികൾക്ക് മികച്ച വിജം നേടാനായി.

ജൂലൈ-9: എൻ.എം.എം.എസ് പരീക്ഷ

എൻ.എം.എം.എസ് പരീക്ഷയിൽ കൊല്ലം ജില്ലയിൽ എട്ടാം ക്ലാസിലെ സുലൈമാൻ റാവുത്തർ ഒന്നാം റാങ്കും സ്കൂൾ വിജയികളായ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനവും നേടി.

2020 എസ്.എസ്.എൽ.സി പരീക്ഷാഫലം

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് അഞ്ചൽ വെസ്റ്റ് സ്കൂളിന് വീണ്ടും മിന്നുന്ന വിജയം. 548 കുട്ടികൾ പരീക്ഷ എഴുതിയതിൽ 547 കുട്ടികൾ വിജയിച്ചു. വിജയശതമാനം 99.88. 112 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിച്ചു. 58 കുട്ടികൾക്ക് ഒൻപത് എ പ്ലസും 36 കുട്ടികൾക്ക് എട്ട് എ പ്ലസും ലഭിച്ചു. കൊല്ലം ജില്ലയിൽ സർക്കാർ വിദ്യാലയങ്ങളി‍ൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാലയമായി വീണ്ടും സ്കൂൾ തിളങ്ങി. വിജയികളായ കുട്ടികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.

SSLC 2020 RESULT

2020 ഹയർ സെക്കൻഡറി പരീക്ഷാഫലം

2020 പ്ലസ്ടു പരീക്ഷയ്ക്ക് അഞ്ചൽ വെസ്റ്റ് സ്കൂളിന് വീണ്ടും തിളക്കമാർന്ന വിജയം നേടാനായി. 35 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിച്ചു. വിജയികളായ കുട്ടികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.

മുൻ വാർഷിക പരീക്ഷാഫലങ്ങൾ

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക.

2018 എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാവിജയം

സംസ്ഥാനതലത്തിലെ വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക.

ക്ലാസ് തലത്തിൽ കുട്ടികളുടെ എണ്ണം

ക്ലാസ് തലത്തിൽ കുട്ടികളുടെ എണ്ണത്തിന് ഈ പേജുകൾ സന്ദർശിക്കുക.

സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി

 • ഹെഡ്മിസ്ട്രസ്- ബി. ഷൈലജ
 • പ്രിൻസിപ്പൽ- ഡോ. സി. മണി
 • പി. ടി. ഏ പ്രസിഡൻറ്- കെ. ബാബു പണിക്കർ
 • പി.ടി.എ. വൈസ് പ്രസിഡന്റ്- കെ.ജി. ഹരി
 • ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്- വി.എസ്. ശോഭ

മുൻസാരഥികൾ

ഹെഡ്മാസ്റ്റർമാർ

 • ജെ. സുരേഷ്
 • വി. പി. ഏലിയാസ് (മുൻ ഹെഡ്മാസ്റ്റർ (2014-15) ആയിരുന്ന ശ്രീ. വി. പി. ഏലിയാസ് പ്രശസ്തനായ ചെറുകഥാകൃത്ത് കൂടിയാണ്. നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒറ്റ എന്ന ചെറുകഥ ഇവിടെ വായിക്കാം.)
 • കെ.ജെ. അലക്സാണ്ടർ
 • ജി. സോമൻപിള്ള
 • സാബിയത്ത് വീവി
 • ലീലാമ്മ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

 • റസ്സൂൽ പൂക്കുട്ടി -1984- 1985 എസ്.എസ്.എൽ.സി ബാച്ച്

1111.jpg
റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കാണാം

 • നിമിഷകവി അ‍ഞ്ചൽ ആർ. വേലുപ്പിള്ള
 • പരമേശ്വരഅയ്യർ (എച്ച്.പി.വാറൻ)
 • തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് പ്രിൻസിപ്പലാരുന്ന സുബ്രഹ്മണ്യ അയ്യർ

മറ്റ് ക്ലബ്ബുകൾ

മറ്റ്ക്ലബ്ബുകൾ

മറ്റുപ്രധാന പേജുകൾ

ശബരീഷ് സ്മാരക പുരസ്കാരം | സ്പോർ‌ട്സ് ക്ലബ്ബ് | സ്മരണ | സ്കൂൾ വിക്കി | ചിത്രശാല | പത്രവാർത്തകൾ | നോട്ടീസ്

സ്കൂൾ ഡയറി

സ്കൂൾ ഡയറി പി.ഡി.എഫ് രൂപത്തിൽ ലഭ്യമാണ്.

ചിത്രശാല

വഴികാട്ടി

 • കൊല്ലം-കുളത്തൂപ്പുഴ റോഡിൽ അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്ന് വടക്കോട്ട് 200 മീറ്റർ ദൂരം.
 • പുനലൂർ-തിരുവനന്തപുരം റോഡിൽ അഞ്ചൽ ആർ.ഓ. ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ

Loading map...