ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിൽ പ്ലസ് ടു പരീക്ഷയ്ക്ക് തുടർച്ചയായി മികച്ച വിജയം നിലനിർത്തുന്ന സ്കൂളാണിത്. 2021 ൽ കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകളും ഏറ്റവും കൂടുതൽ വിജയശതമാനവും നേടുന്ന സ്കൂളായി മാറാൻ കഴിഞ്ഞത് അഭിമാനാർഹമാണ്. സയൻസ്, കൊമേഴ്സ് വിഭാഗങ്ങളാണ് സ്കൂളിലുള്ളത്. സ്കൂൾ കോഡ് 2024 ആണ്.[1] സ്കൂളിലെ കുട്ടികളുടെ എണ്ണം, മുൻ വർഷങ്ങളിൽ പ്ലസ് ടു പരീക്ഷകൾക്ക് ലഭിച്ച വിജയം എന്നിവ ചുവടെ ചേർത്തിരിക്കുന്നു. സൗഹൃദ ക്ലബ്, നാഷണൽ സർവീസ് സ്കീം, അസാപ് തുടങ്ങിയ വിവിധ പ്രവർത്തനമേഖലകളിൽ കുട്ടികൾക്ക് പങ്കെടുക്കാനവസരമുണ്ട്.
പരീക്ഷാഫലങ്ങൾ
2021 പ്ലസ് ടു പരീക്ഷാഫലം
ഹയർ സെക്കൻഡറി പരീക്ഷയിൽ 83 കുട്ടികൾക്ക് ഫുൾ എപ്ലസും 14 കുട്ടികൾക്ക് അഞ്ച് എ പ്ലസും ലഭിച്ചു.
2019 പ്ലസ് ടു പരീക്ഷാഫലം
ഹയർ സെക്കൻഡറി പരീക്ഷയിൽ 108 കുട്ടികൾക്ക് ഫുൾ എപ്ലസും 14 കുട്ടികൾക്ക് അഞ്ച് എ പ്ലസും ലഭിച്ചു.
2018 പ്ലസ്ടു പരീക്ഷാഫലം
പ്ലസ് ടു പരീക്ഷയിൽ 41 കുട്ടികൾക്ക് ഫുൾ എ പ്ലസും 16 കുട്ടികൾക്ക് 5 എ പ്ലസും ലഭിച്ചു.
2021-22 അധ്യയനവർഷത്തിൽ കുട്ടികളുടെ എണ്ണം
ക്ലാസ് | ആകെ
കുട്ടികളുടെ എണ്ണം |
---|---|
പ്ലസ് ടു എ | 55 |
പ്ലസ് ടു ബി | 55 |
പ്ലസ് ടു സി | 53 |
പ്ലസ് വൺ എ | 60 |
പ്ലസ് വൺ ബി | 60 |
പ്ലസ് വൺ സി | 60 |
2020-21 അധ്യയനവർഷത്തിൽ കുട്ടികളുടെ എണ്ണം
ക്ലാസ് | ആകെ
കുട്ടികളുടെ എണ്ണം |
---|---|
പ്ലസ് ടു എ | 60 |
പ്ലസ് ടു ബി | 60 |
പ്ലസ് ടു സി | 60 |
പ്ലസ് വൺ എ | 55 |
പ്ലസ് വൺ ബി | 55 |
പ്ലസ് വൺ സി | 54 |
2018-19 അധ്യയനവർഷത്തിൽ കുട്ടികളുടെ എണ്ണം
ക്ലാസ് | കുട്ടികളുടെ എണ്ണം - ആൺ+പെൺ(ആകെ) |
---|---|
പ്ലസ് ടു ബി | 23+37 (60) |
പ്ലസ് ടു എ | 23+38 (61) |
പ്ലസ് വൺ ബി | 20+40 (60) |
പ്ലസ് വൺ എ | 17+43 (60) |
പ്ലസ് ടു സി | 33+27 (60) |
പ്ലസ് വൺ സി | 28+32 (60) |
സൗഹൃദ ക്ലബ്ബ് പ്രവർത്തനങ്ങൾ
സൗഹൃദ ക്ലബ്ബ് കൗമാരപ്രായക്കാരുടെ വ്യക്തിത്വ, ശാരീരിക, വിദ്യാഭ്യാസ , സാമൂഹികപരമായ കഴിവുകൾ വികസിപ്പിക്കാനും ഒപ്പം അവരെ വിജയകരമായ കൗമാരഘട്ടത്തിലേക്ക് നയിക്കുവാനുമാണ് ലക്ഷ്യമുടുന്നത്. കുട്ടികളിൽ ശുചിത്വം, ആരോഗ്യം പോഷകാഹാരങ്ങൾ, പ്രത്യുൽപ്പാദനം, ലൈംഗിക ആരോഗ്യം, കുടുംബം, ശിശു സംരക്ഷണം എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കുകയും മുഖ്യലക്ഷ്യങ്ങളിലുൾപ്പെടുന്നു. അവരെ സ്വയം പര്യാപ്തരാക്കുവാനും ശാക്തീകരിക്കുവാനും നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നു.
ക്ലബിന്റെ കൂടുതൽ പ്രവർത്തനങ്ങൾക്കായി ഈ ലിങ്ക് സന്ദർശിക്കുക.
2021 വർഷത്തെ പ്രവർത്തനങ്ങൾ
കുട്ടികൾക്ക് കോവിഡ് കാരണം ഉണ്ടായ പിരിമുറുക്കങ്ങൾ മാറാനും അതോടൊപ്പം അവരുടെ പഠന സംബന്ധമായ കാര്യങ്ങളെ കുറിച്ച് ഉള്ളവ പറഞ്ഞു കൊടുക്കാനും അവബോധക്ലാസ് നടത്തി. +2 വിനു ശേഷം ഏതു course തിരഞ്ഞെടുക്കണമെന്നും,10 നു ശേഷം ഏതു വിഷയം തിരഞ്ഞെടുക്കണമെന്നും അവബോധം നല്കൂകി.
കുട്ടികൾക്കായി പാഥേയം സീരീസ് സംഘടിപ്പിച്ചു. ലൈഫ് സ്കിൽ ആന്റ് റിപ്രൊഡക്ടീവ് ഹെൽത്ത് എന്ന വിഷയത്തെ അധികരിച്ച് കുട്ടികൾക്ക് അവബോധം നൽകി. കൂടാതെ മത്സര പരീക്ഷകളിൽ എങ്ങനെ മുന്നേറാം എന്നും, പരീക്ഷാപേടി എങ്ങനെ മാറ്റാം എന്നുമുള്ള ക്ലാസുകൾ കുട്ടികൾക്ക് നൽകി. കൂടാതെ എല്ലാ ഞായറാഴ്ചകളിലും ഷീ അസംബ്ലി എന്ന അര മണിക്കൂർ വീതമുള്ള ക്ലാസുകൾ നൽകിവരുന്നു.
നാഷണൽ സർവീസ് സ്കീം
അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഏറെ ഫലപ്രദമായി പ്രവർത്തിക്കുന്നു. 2018 അധ്യായനവർഷം മികവാർന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂൾ യൂണിറ്റ് ഏറ്റെടുത്തത്.
സ്കൂളിലെ നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഈ താൾ സന്ദർശിക്കുക.