സഹായം Reading Problems? Click here


ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
(40001 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ അഞ്ചൽ വെസ്റ്റ് എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്. ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള രണ്ടാമത്തെ പൊതുവിഭ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയിലെ വികസനപ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയ സ്കൂളാണിത്. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം തുടർച്ചയായി കരസ്ഥമാക്കുകയും കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളുമാണിത്. 2021 എസ്.എസ്.എൽ.സി പരീക്ഷയിൽ 281 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനായത് വിജയത്തിളക്കത്തിന് മാറ്റുകൂട്ടുന്നു. 2015-16 അദ്ധ്യയനവർഷം സ്കൂളിന്റെ സുവർണജൂബിലി വർഷമായിരുന്നു. സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു. സുവർണ ജൂബിലി വർഷത്തിൽ ലക്ഷ്യമിട്ട സ്വന്തമായ കളിസ്ഥലം എന്ന സ്വപ്നം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സമ്പാദ്യകുടുക്കയിലൂടെ സ്വരൂപിച്ച തുക കൊണ്ട് സാക്ഷാത്കരിക്കാനായത് ഈ വർഷത്തെ അഭിമാനാർഹമായ പ്രവർത്തനമാണ്.

ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്
40001 New School Photo.jpg
വിലാസം
അഞ്ചൽ വെസ്റ്റ്

അഞ്ചൽ പി.ഒ.
,
691306
സ്ഥാപിതം1968 - 6 - 1
വിവരങ്ങൾ
ഫോൺ0475 2273665
ഇമെയിൽghssanchalwest@gmail.com
കോഡുകൾ
സ്കൂൾ കോഡ്40001 (സമേതം)
എച്ച് എസ് എസ് കോഡ്2024
യുഡൈസ് കോഡ്32130100202
വിക്കിഡാറ്റQ105813613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1361
പെൺകുട്ടികൾ1149
അദ്ധ്യാപകർ50
ഹയർസെക്കന്ററി
ആൺകുട്ടികൾ149
പെൺകുട്ടികൾ195
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. സി. മണി
പ്രധാന അദ്ധ്യാപികകലാദേവി ആർ.എസ്.
പി.ടി.എ. പ്രസിഡണ്ട്കെ.ബാബുപണിക്കർ
എം.പി.ടി.എ. പ്രസിഡണ്ട്മാജിതാബീവി
അവസാനം തിരുത്തിയത്
20-01-202240001 wiki
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)

ചരിത്രം

സുദീർഘമായ ചരിത്രം പേറുന്ന വിദ്യാലയമാണിത്. 1865- 85 ൽ തിരുവിതാംകൂറിൽ ശ്രീ. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് 1870 ൽ അഞ്ചൽ പനയംചേരി നിവാസിയായ ശ്രീ. ഹരിഹര അയ്യർ കൊട്ടാരം സർവ്വാധികാരിയായി. അഞ്ചൽ പ്രദേശത്ത് കുടിപ്പള്ളിക്കൂടം മാത്രമേയുള്ളൂ. നാട്ടുപ്രമാണിമാരെ വിളിച്ചുകൂട്ടി അ‍ഞ്ചലിൽ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. തുടർന്ന് 1878 ൽ കൊട്ടാരക്കരക്കാരൻ ശ്രീ. കോരുത് ഒന്നാം വാധ്യാരായി അഞ്ചൽ പുളിമൂട്ടിൽ (ഇപ്പോഴത്തെ എൽ.പി. സ്കൂളിന് സമീപം) ഒരു പുല്ലുമേഞ്ഞ കെട്ടിടത്തിൽ പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചു. .... തുടർന്ന് വായിക്കുക.

ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം

സ്കൂളിലെ വിദ്യാർഥികളു​ടെയും പി.ടി.എ യുടെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായ കളിസ്ഥലം എന്നത്. 2021 ജൂൺ 21 ന് സ്കൂളിനോടുചേർന്ന് 21 സെന്റ് സ്ഥലം വാങ്ങുകയും ബാക്കി 18 സെന്റ് പുരയിടത്തിന് അഡ്വാൻസ് നൽകുകയും ചെയ്തു.[1] 2015 സ്കൂൾ സുവർണജൂബിലി വർഷത്തിൽ പങ്കെടുത്ത ബഹു. കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന്റെ സാന്നിധ്യത്തിലാണ് കളിസ്ഥലം കണ്ടെത്താനുള്ള തീരുമാനമെടുത്തത്. ....കൂടുതൽ വായിക്കുക.

കിഫ്ബി കെട്ടിടസമുച്ചയം 2020

മികവിന്റെ കേന്ദ്രമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ കൈമാറി. ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറുന്നു. സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. പുനലൂർ എം.എൽ.എ യും വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജു നിർവഹിച്ചു. ... കൂടുതൽ വായിക്കുക.

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക.

2018 എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാവിജയം

സംസ്ഥാനതലത്തിലെ ശബരീഷ് പുരസ്കാര വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക.

ക്ലാസ് തലത്തിൽ കുട്ടികളുടെ എണ്ണം

ക്ലാസ് തലത്തിൽ കുട്ടികളുടെ എണ്ണത്തിന് ഈ പേജുകൾ സന്ദർശിക്കുക.

സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി

 • ഹെഡ്മിസ്ട്രസ്- കലാദേവി. ആർ.എസ്
 • പ്രിൻസിപ്പൽ- ഡോ. സി. മണി
 • പി. ടി. ഏ പ്രസിഡൻറ്- കെ. ബാബു പണിക്കർ
 • എം.പി.ടി.എ പ്രസിഡന്റ്- മാജിതാബീവി
 • പി.ടി.എ. വൈസ് പ്രസിഡന്റ്- കെ.ജി. ഹരി
 • ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്- വി.എസ്. ശോഭ

അധ്യാപക പ്രതിഭകൾ

 • വി. പി. ഏലിയാസ് (മുൻ ഹെഡ്മാസ്റ്റർ (2014-15) ആയിരുന്ന ശ്രീ. വി. പി. ഏലിയാസ് പ്രശസ്തനായ ചെറുകഥാകൃത്ത് കൂടിയാണ്. നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒറ്റ എന്ന ചെറുകഥ ഇവിടെ വായിക്കാം.). മറ്റ് കൃതികൾ- ചിത്രകല നിഘണ്ടു (പി. ഏലിയാസ്, പോൾ കല്ലാനോട്)

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

 • റസ്സൂൽ പൂക്കുട്ടി -1984- 1985 എസ്.എസ്.എൽ.സി ബാച്ച്

1111.jpg
റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കാണാം

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

മറ്റുപ്രധാന പേജുകൾ

ശബരീഷ് സ്മാരക പുരസ്കാരം | സ്പോർ‌ട്സ് ക്ലബ്ബ് | സ്മരണ | സ്കൂൾ വിക്കി | ചിത്രശാല | പത്രവാർത്തകൾ | നോട്ടീസ്

സ്കൂൾ ഡയറി

സ്കൂൾ ഡയറി പി.ഡി.എഫ് രൂപത്തിൽ ലഭ്യമാണ്.

ചിത്രശാല

സ്കൂളിലെ വിവിധ പരിപാടികൾ, കെട്ടിടം, സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുന്നതിന് ചിത്രശാല സന്ദർശിക്കുക.

വഴികാട്ടി

 • കൊല്ലം-കുളത്തൂപ്പുഴ റോഡിൽ അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്ന് വടക്കോട്ട് 200 മീറ്റർ ദൂരം.
 • പുനലൂർ-തിരുവനന്തപുരം റോഡിൽ അഞ്ചൽ ആർ.ഓ. ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ

Loading map...

അവലംബം

 1. [1] മാധ്യമം ഓൺലൈൻ എഡിഷൻ