ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോവിഡ് പ്രതിസന്ധിയ്ക്കിടയിലും ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടുപോകുന്നു. ആർട്സ് ക്ലബിന്റെ ചുമതല യു. പുഷ്പാംദഗൻ സാർ നിർവഹിക്കുന്നു.

ബഷീർ ദിനാചരണം

മലയാളകഥയുടെ സുൽത്താൻ- ബഷീർകഥാലോകത്തിലൂടെ ഒരു യാത്ര എന്ന വിഷയത്തെ അധികരിച്ച് വായനാക്ലബും ആർട്സ് ക്ലബും നടത്തിയ ബഷീർ ദിനാചരണം ഉദ്ഘാടനം മലയാളത്തിന്റെ പ്രിയ കഥാകാരൻ ബി മുരളി ഉദ്ഘാടനം നിർവഹിച്ചു. എസ് സി ഇ ആർ ടി റിസർച്ച് ഓഫീസർ അജി ഡി പി ബഷീർ കഥാലോകത്തിലൂടെ പര്യടനം നടത്തിക്കൊണ്ട് ഹൃദ്യമായ പ്രഭാഷണം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് കെ ബാബു പണിക്കർ, വൈസ് പ്രസിഡന്റ് കെ ജി ഹരി, മുൻ പ്രിസിപ്പൽ / മുൻ എച്ച്. എം. ജെ സുരേഷ് , പ്രിൻസിപ്പൽ ഡോ. സി. മണി, എച്ച് എം ഇൻ ചാർജ്ജ് ജിനു കെ കോശി, ഡെ.എച്ച്. എം. വി.എസ് . ശോഭ എന്നിവരും അധ്യാപകരും ആശംസകൾ നേർന്നു.

തുടർന്ന് കുട്ടികളുടെ പുസ്തകാസ്വാദനവും കവിതാലാപനവും  ബഷീർ അനുസ്മരണവും നടന്നു.

വെർച്വൽ കാവ്യസല്ലാപം

വായനാക്ലബും ആർട്സ് ക്ലബും സംയുക്തമായി സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച് വെർച്വൽ ഫ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ കുരീപ്പുഴ ശ്രീകുമാർ, കല്ലറ അജയൻ, കെ സജീവ് കുമാർ, ഗണപൂജാരി, രവി കൊല്ലംവിള എന്നിവരെ പങ്കെടുപ്പിച്ച് കാവ്യസല്ലാപം നടത്തി.പി.ടി.എ. പ്രസിഡന്റ് കെ ബാബുപണിക്കർ യോഗത്തിൽ അധ്യക്ഷനായി.