ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിൽ അഞ്ചൽ വെസ്റ്റ് എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഗ്രാമീണപശ്ചാത്തലത്തിൽ നിന്നുവരുന്ന കുട്ടികളും രക്ഷിതാക്കളും ആശ്രയിക്കുന്ന പൊതുവിദ്യാലയമാണിത്. ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പൊതുവിഭ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയിലെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയ സ്കൂളാണിത്. ഓരോ വർഷവും ഫുൾ എ പ്ലസ് നേടുന്ന കുട്ടികളുടെ വർധനവും ഉയർന്ന വിജയശതമാനവും സ്കൂളിന്റെ വിജയത്തിളക്കത്തിന് മാറ്റുകൂട്ടുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം തുടർച്ചയായി കരസ്ഥമാക്കി, കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളാണിത്. 2022 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 122 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനായത് കോവിഡ് പശ്ചാത്തലത്തിൽ സ്കൂളിന്റെ മികവാർന്ന ഓൺലൈൻ പഠനപ്രവർത്തനങ്ങൾക്കുള്ള തെളിവാണ്. റസൂൽ പൂക്കുട്ടി ഉൾപ്പെടെ നിരവധി പ്രതിഭകളെ വാർത്തെടുത്ത ഈ സ്കൂൾ യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പ് പരീക്ഷകളിലും കലോത്സവങ്ങളിലും മാതൃകാപരമായ മികവുകൾ സൃഷ്ടിച്ചുവരുന്നു. 2015-16 ൽ, സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു.[1] സ്കൂളിന് സ്വന്തം കളിസ്ഥലം എന്ന സ്വപ്നം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സമ്പാദ്യക്കുടുക്കയിലൂടെ സ്വരൂപിച്ച തുക കൊണ്ട് സാക്ഷാത്കരിക്കാനായത് അഭിമാനാർഹമായ പ്രവർത്തനമാണ്. 2021 യു.എസ്.എസ്. പരീക്ഷയിൽ 44 കുട്ടികൾ യു.എസ്.എസ്. സ്കോളർഷിപ്പിന് അർഹരായതും 13 കുട്ടികൾ ഗിഫ്റ്റഡ് വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതും സ്കൂളിന്റെ കൂട്ടായ്മയുടെ വിജയമാണ്.
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ് | |
---|---|
വിലാസം | |
അഞ്ചൽ വെസ്റ്റ് അഞ്ചൽ പി.ഒ. , 691306 , കൊല്ലം ജില്ല | |
സ്ഥാപിതം | 1965 - 6 - 1 |
വിവരങ്ങൾ | |
ഫോൺ | 0475 2273665 |
ഇമെയിൽ | ghssanchalwest@gmail.com |
വെബ്‍സൈറ്റ് | https://anchalwestghss.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 40001 (സമേതം) |
എച്ച് എസ് എസ് കോഡ് | 2024 |
യുഡൈസ് കോഡ് | 32130100202 |
വിക്കിഡാറ്റ | Q105813613 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15-മാർക്കറ്റ് വാർഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1073 |
പെൺകുട്ടികൾ | 961 |
ആകെ വിദ്യാർത്ഥികൾ | 2034 |
അദ്ധ്യാപകർ | 88 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 148 |
പെൺകുട്ടികൾ | 195 |
ആകെ വിദ്യാർത്ഥികൾ | 343 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ.ഷബീർ |
പ്രധാന അദ്ധ്യാപിക | കലാദേവി ആർ.എസ്. |
പി.ടി.എ. പ്രസിഡണ്ട് | സുരാജ് ടി |
എം.പി.ടി.എ. പ്രസിഡണ്ട് | പി.മായ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സുദീർഘമായ ചരിത്രം പേറുന്ന വിദ്യാലയമാണിത്. തമിഴ്നാട്ടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന മുഖ്യ കൈവഴിയായ പുനലൂർ- അഞ്ചൽ- കൊല്ലം പ്രദേശങ്ങളിൽ ആദ്യകാലങ്ങളിലുണ്ടായിരുന്നത് കുടിപ്പള്ളിക്കൂടങ്ങളായിരുന്നു. 1865- 85 ൽ തിരുവിതാംകൂറിൽ ശ്രീ. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് അഞ്ചൽ പനയംചേരി നിവാസിയായ ശ്രീ. ഹരിഹര അയ്യർ കൊട്ടാരം സർവ്വാധികാരിയായി. 1870 കാലഘട്ടത്തിലാണ് അദ്ദേഹം ചുമതലയേറ്റത്. അഞ്ചൽ പ്രദേശത്ത് കുടിപ്പള്ളിക്കൂടം മാത്രമേയുണ്ടായിരുന്നുള്ളൂ. പ്രദേശത്തെ പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് അഞ്ചലിൽ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് നാട്ടുപ്രമാണിമാരെ വിളിച്ചുകൂട്ടി അദ്ദേഹം നിർദേശിച്ചു. നിർദേശത്തെത്തുടർന്ന് 1878 ൽ കൊട്ടാരക്കരക്കാരൻ ശ്രീ. കോരുത് ഒന്നാം വാധ്യാരായി അഞ്ചൽ പുളിമൂട്ടിൽ (ഇപ്പോഴത്തെ എൽ.പി. സ്കൂളിന് സമീപം) ഒരു പുല്ലുമേഞ്ഞ കെട്ടിടത്തിൽ പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചു. (... തുടർന്ന് വായിക്കുക.)
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം
സ്കൂളിന് സ്വന്തമായ കളിസ്ഥലം ഉണ്ടാകണമെന്നത് വിദ്യാർഥികളുടെയും പി.ടി.എ യുടെയും സ്വപ്നമായിരുന്നു . 2015 ൽ സ്കൂൾ സുവർണജൂബിലി വർഷം ആഘോഷിക്കുമ്പോൾ ബഹു. കേരള ഗവർണർ പങ്കെടുത്ത ചടങ്ങിൽ സ്കൂളിന് സ്വന്തമായി കളിസ്ഥലം വാങ്ങുമെന്ന് പ്രഖ്യാപിച്ചു. തീരുമാനം നടപ്പിലാക്കുന്നതിന് ഒരുവർഷം നീളുന്ന സമ്പാദ്യസമാഹരണത്തിന് പി.ടി.എ തുടക്കമിട്ടു. കുട്ടികളുടെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടേയും പൂർവവിദ്യാർത്ഥികളുടേയും സംഭാവന സ്വീകരിക്കുന്നതിന് സമ്പാദ്യക്കുടുക്ക എന്ന പദ്ധതി സ്കൂൾ പി.ടി.എ മുന്നോട്ടുവച്ചു. ഈ പദ്ധതി എല്ലാവരും അംഗീകരിച്ചതോടെ 2016 ജൂൺ മാസത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ പ്രവർത്തനങ്ങളുടെ ഫലമായി 2021 ജൂൺ 21 ന് സ്കൂളിനോടുചേർന്ന് 21 സെന്റ് സ്ഥലം വാങ്ങുകയും ബാക്കി 18 സെന്റ് പുരയിടത്തിന് അഡ്വാൻസ് നൽകുകയും ചെയ്തു.[2] (... തുടർന്ന് വായിക്കുക.)
കിഫ്ബി കെട്ടിടസമുച്ചയം
സ്കൂളിന്റെ സ്ഥലപരിമിതി മറികടക്കുന്നതിനും മികവിന്റെ കേന്ദ്രമായി സ്കൂളിനെ മാറ്റുന്നതിനും കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറി. ടൈലുകൾ പാകി മനോഹരമാക്കിയും ആധുനിക ടോയ്‍ലറ്റ് സംവിധാനങ്ങൾ സ്ഥാപിച്ചും ഹൈടെക് സംവിധാനങ്ങൾ ഒരുക്കിയും സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലാകുന്ന ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. പുനലൂർ എം.എൽ.എ യും വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജു നിർവഹിച്ചു. (... തുടർന്ന് വായിക്കുക.)
ഓൺലൈൻ വിദ്യാഭ്യാസം
കോവിഡ് കാലത്തെ പ്രതിസന്ധികളിലും പ്രളയസമയത്ത് അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടപ്പോഴും മികച്ച രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ സ്കൂളിന് കഴിഞ്ഞു. ഇതര സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ ദിവസം മുതൽ വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കി ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ക്ലാസുകൾ നടത്തിവരുന്നു. ദിവസവും വൈകിട്ട് 6.30 മുതൽ 9 മണിവരെ അധ്യാപകർ ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ജി-സ്യൂട്ട്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകുന്നു. (... തുടർന്ന് വായിക്കുക).
നേട്ടങ്ങൾ
- 2022 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹെസ്കൂൾ വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ കൃഷ്ണേന്ദുവിനും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗൗതമിയ്ക്കും മൃദംഗമത്സരത്തിൽ എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും ഗൗരി ശങ്കറും എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാനമായി.
- സമഗ്രശിക്ഷ, കേരള അഞ്ചൽ ഉപജില്ല പ്രാദേശിക ചരിത്രരചനാമത്സരത്തിൽ സായൂജ്യ എസ്. ജയൻ ഒന്നാം സ്താൻം നേടി ജില്ലാതല മത്സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
- 2020-21, 2021-22 അധ്യയനവർഷങ്ങളിൽ പ്ലസ്ടു എസ്എസ്എൽസി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി ഓൺലൈനായി ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി നിർവഹിച്ചു. പുനലൂർ എംഎൽഎ ബഹു. പി.എസ്.സുപാൽ, കാഷ്യു കോർപ്പറേഷൻ ചെയർമാൻ ശ്രീ.എസ്. ജയമോഹൻ, മുൻ വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാം. കെ. ഡാനിയേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാ രാജേന്ദ്രൻ, കൊല്ലം ജില്ലാ പഞ്ചായത്തംഗം ശ്രീമതി അംബികാകുമാരി എന്നിവർ സംബന്ധിച്ചു. ത്രിതല പഞ്ചായത്തംഗങ്ങൾ, എസ്.എം.സി ചെയർമാൻ ശ്രീ. ബാബു പണിക്കർ, പിടിഎ പ്രസിഡന്റ് ശ്രീ. സുരേന്ദ്രൻ നായർ ജെ എന്നിവർ പങ്കെടുത്തു.
- അഞ്ചലിൽ നടന്ന കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ (179 പോയിന്റ് ) സർക്കാർ വിദ്യാലയമായി അഞ്ചൽ വെസ്റ്റ് ഗവ.ഹയർ സെക്കന്ററി സ്കൂൾ. സമീപകാലത്ത് നടന്ന കൊല്ലം റവന്യൂജില്ല കായികമേളയിലും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സർക്കാർ വിദ്യാലയമായി അഞ്ചൽ വെസ്റ്റ് സ്കൂൾ മാറിയിരുന്നു. ഹൈസ്കൂൾ വിഭാഗം കലോത്സവത്തിൽ ഓവറാൾ രണ്ടാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ചു.
വൈവിധ്യമാർന്ന പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. കുട്ടികൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, വിവിധ കായിക-കലാമത്സരങ്ങൾ എന്നിവയിലൂടെ കൈവരിച്ച നേട്ടങ്ങളുടെ വിശദാംശങ്ങൾക്കായി ഈ ലിങ്ക് സന്ദർശിക്കുക.
സംസ്ഥാന സ്കൂൾ കലോത്സവം 2022
2022 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹെസ്കൂൾ വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ കൃഷ്ണേന്ദുവിനും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗൗതമിയ്ക്കും മൃദംഗമത്സരത്തിൽ എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും ഗൗരി ശങ്കറും എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാനമായി.
രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22
രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചു. മത്സരഫലങ്ങൾ ഈ പേജിൽ ക്ലിക്ക് ചെയ്ത് കാണുക.
-
സ്കൂൾ വിക്കി അവാർഡ് ദാനം- ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും സ്വീകരിക്കുന്നു.
-
കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തിന് ഒപ്പം.
കൊല്ലം ജില്ലയിൽ വീണ്ടും സ്കൂൾവിക്കി പുരസ്കാരം ഈ സ്കൂളിന് ലഭിച്ചു. ആദ്യത്തെ ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം ഈ സ്കൂൾ നേടിയിരുന്നു.
എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷാഫലങ്ങൾ
2022-23 അധ്യയന വർഷം 510 കുട്ടികൾ പരീക്ഷ എഴുതി. 158 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു . 52 കുട്ടികൾക്ക് 9 എ പ്ലസ് , 47 കുട്ടികൾ 8 എ പ്ലസും നേടി മികച്ച വിജയം കൈവരിച്ചു . വിജയശതമാനം 99 .41%
മുൻ വർഷ പരീക്ഷാഫലങ്ങൾക്ക് പരീക്ഷാഫലം എന്ന പേജ് സന്ദർശിക്കുക.
2021-22 എസ്.എസ്എൽ.സി പരീക്ഷയ്ക്ക് 114 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഹയർ സെക്കൻഡറി പരീക്ഷയിൽ 37 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
2020-21 പരീക്ഷാഫലങ്ങൾ- അനുമോദനം
എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിലെ മികച്ച വിജയത്തിന് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ അനുമോദനം- ചിത്രങ്ങൾ ചുവടെ.
-
പ്ലസ് ടു പരീക്ഷ മികച്ച ഫലം- ജില്ലാപഞ്ചായത്ത് അനുമോദനം 2022
-
എസ്.എസ്.എൽ.സി പരീക്ഷ മികച്ച ഫലം- ജില്ലാപഞ്ചായത്ത് അനുമോദനം 2022
യു.എസ്.എസ് പരീക്ഷാഫലം 2020-21
2020-21 യു.എസ്.എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. സ്കൂളിൽ 44 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. കൂടാതെ 13 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. (റിസൾട്ട് ഇവിടെ ക്ലിക്ക് ചെയ്ത് കാണുക). കൂടുതൽ വിവരങ്ങൾക്ക് ഈ പേജ് സന്ദർശിക്കുക.
പുതിയ അധ്യയനവർഷത്തിലേയ്ക്ക്
2022-23 അധ്യയനവർഷത്തിലേയ്ക്ക് കടക്കുന്നതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ പി.ടി.എ രൂപം നൽകി. ഇതിനോടനുബന്ധിച്ച് സ്കൂൾ ഭംഗിയായ ഒരു ലഘുപത്രിക (ഇൻഫർമേഷൻ ബ്രോഷർ) പുറത്തിറക്കി. ഇത് അഞ്ചൽ വെസ്റ്റ് സ്കൂളിലെ കുട്ടികൾക്കും സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെ കുട്ടികൾക്കും ചുമതലപ്പെട്ട അധ്യാപകർ വിതരണം ചെയ്തു. സ്കൂൾ കൈവരിച്ച നേട്ടങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ രക്ഷിതാക്കളുടെ വാട്സ്ആപ് നമ്പരിലേയ്ക്ക് അയച്ചുകൊടുത്തു. സ്കൂളിന്റെ നേട്ടങ്ങൾ അറിയിക്കുന്ന വീഡിയോയ്ക്കൊപ്പം മികച്ച അനൗൺസ്മെന്റ് കൂടി തയ്യാറാക്കി, പ്രത്യേകം സജ്ജീകരിച്ച ഡിസ്‍പ്ളേ വാഹനത്തിൽ 15/03/2022 മുതൽ നാടാകെ പ്രദർശനവും ആരംഭിച്ചു. (അനൗൺസ്മെന്റ് വീഡിയോ, ലഘുപത്രിക എന്നിവയ്ക്ക് ഈ പേജ് സന്ദർശിക്കുക.)
സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി
- ഹെഡ്മിസ്ട്രസ്- കലാദേവി. ആർ.എസ്
- പ്രിൻസിപ്പൽ- ഡോ. സി. മണി
- പി. ടി. ഏ പ്രസിഡൻറ്- കെ. ബാബു പണിക്കർ
- എം.പി.ടി.എ പ്രസിഡന്റ്- മാജിതാബീവി
- പി.ടി.എ. വൈസ് പ്രസിഡന്റ്- കെ.ജി. ഹരി
- ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്- വി.എസ്. ശോഭ
സ്കൂളിന്റെ പ്രഥമാധ്യാപകർ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | എം . ഖുറൈഷ | 2007-2008 |
2 | ടി.എസ്. ലീല | 2008-2009 |
3 | ജോസ്. സി. കെ | 2009-2010 |
4 | ജി. സോമൻ പിള്ള | 2010-2011 |
5 | കെ.ജി. അലക്സാണ്ടർ | 2011-2013 |
6 | എം. സാബിയത്ത് ബീവി | 2013-2014 |
7 | ജെ. സുരേഷ് | 2016-2017 |
8 | ബി. ഷൈലജ | 2017-2021 |
9 | കലാദേവി ആർ.എസ് | 2021-2022 |
ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | ആർ. വിജയൻ പിള്ള | 2003-2004 |
2 | അബ്ദുൾ റഷീദ് | 2005-2006 |
3 | ബാബു. എസ് | 2006-2010 |
4 | ചാർലിൻ പി. റെജി | 2011-2013 |
5 | എ. നൗഷാദ് | 2014-2019 |
6 | ഡോ. സി. മണി | 2019-2021 |
തിരികെ വിദ്യാലയത്തിലേക്ക്
കോവിഡ് കാലത്തിനുശേഷം എല്ലാ കുട്ടികളും സ്കൂളിലേയ്ക്കെത്തിയത് 21/02/2022 തിങ്കളാഴ്ചയാണ്. എല്ലാ കുട്ടികൾക്കും ആവശ്യമായ നിർദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ മുൻദിവസങ്ങളിൽ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകൾ, സ്കൂൾ എസ്.ആർ.ജി അവലോകനം എന്നിവ നടന്നു. സ്കൂളിലെത്തുന്ന കുട്ടികളെ എസ്.പി.സി, സ്കൗട്ട്- ഗൈഡ് അംഗങ്ങളും സ്കൂൾ പി.ടി.എ അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. സ്കൂൾ കവാടത്തിൽ നിന്നുതന്നെ അവരുടെ താപനില പരിശോധിക്കുകയും സാനിറ്റൈസ് ചെയ്യുകയും ചെയ്തു. (വിശദാംശങ്ങൾക്ക് തിരികെ വിദ്യാലയത്തിലേയ്ക്ക് പേജ് സന്ദർശിക്കുക.)
സ്കൂൾ ജീവനക്കാർ
സ്കൂളിലെ അധ്യാപക, അനധ്യാപക ജീവനക്കാരുടെ വിവരങ്ങൾ ലഭിക്കാൻ ഈ പേജ് സന്ദർശിക്കുക.
ചിത്രശാല
- പ്രവർത്തനങ്ങളുടെ നേർക്കാഴ്ച (സ്കൂൾ പ്രവർത്തനങ്ങളുടെ വിവിധ ദൃശ്യങ്ങൾ പ്രത്യേകം ചേർത്തിരിക്കുന്നു. ഇവിടെ ക്ലിക് ചെയ്ത് ചിത്രശാല പേജ് സന്ദർശിക്കുക.)
- സ്കൂളിന്റെ പുതിയ മുഖം (വിവിധ സർക്കാർ പദ്ധതികളും തനതുപ്രവർത്തനങ്ങളുമാണ് സ്കൂളിന്റെ മുഖഛായയിൽ ഇന്നുകാണുന്ന മാറ്റങ്ങൾ ഉണ്ടാക്കിയത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തി വികസനപദ്ധതികളുടെ നേർസാക്ഷ്യമായി ഒരുക്കിയ സ്കൂളിന്റെ പുതിയ മുഖം പേജ് സന്ദർശിക്കുക.)
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ പത്രങ്ങളിൽ വന്ന വാർത്തകൾ ശേഖരിക്കുകയാണ്. ഓൺലൈൻ മാധ്യമങ്ങളിലും ദിനപ്പത്രങ്ങളിലും വന്ന സ്കൂളിനെക്കുറിച്ചുള്ള വാർത്തകളാണ് ശേഖരിച്ചിട്ടുള്ളത്. ഓൺലൈൻ വാർത്തകളുടെ ലിങ്കുകളും നൽകിയിട്ടുണ്ട്. (വാർത്താശേഖരം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.)
നോട്ടീസ് ശേഖരം
പ്രതിദിനം നടക്കുന്ന വിവിധ സ്കൂൾ പരിപാടികളുടെ നോട്ടീസുകൾ ശേഖരിച്ചിട്ടുണ്ട്. പ്രവർത്തനങ്ങളുടെ നേർരേഖയായി അവ ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്നു.
(ശേഖരം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.)
മറ്റുപ്രധാന പേജുകൾ
സൗഹൃദ ക്ലബ്
സ്മരണ
കുട്ടികളുടെ സൃഷ്ടികൾ
സമൂഹമാധ്യമകണ്ണികൾ
ക്ലബ് കൺവീനർമാർ
സ്കൂൾ വിക്കി ക്ലബ്
ഇംഗ്ലീഷ് ക്ലബ്
പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം
പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക. സംസ്ഥാനതലത്തിലെ ശബരീഷ് പുരസ്കാര വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- റസ്സൂൽ പൂക്കുട്ടി -1984- 1985 എസ്.എസ്.എൽ.സി ബാച്ച്. റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം.
- നിമിഷകവി അഞ്ചൽ ആർ. വേലുപ്പിള്ള
- പരമേശ്വരഅയ്യർ (എച്ച്.പി.വാറൻ)
- തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് പ്രിൻസിപ്പലാരുന്ന സുബ്രഹ്മണ്യ അയ്യർ.
- കേരള ദുരന്തനിവാരണ വകുപ്പ് ബോധവൽക്കരണപ്രവർത്തനങ്ങൾക്കായി വാങ്ങിയ ബ്ലൂ ഗോൾഡ് എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ ആരോമൽ സത്യൻ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണ്.
പ്രശസ്തരായ വിദ്യാർത്ഥികൾ
- വെള്ളം എന്ന സിനിമയിൽ ജയസൂര്യയുടെ മകളായി അഭിനയിച്ച ശ്രീലക്ഷ്മി അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. [3]
അധ്യാപക പ്രതിഭകൾ
- ശ്രീ. വി. പി. ഏലിയാസ് (മുൻ ഹെഡ്മാസ്റ്റർ (2014-15) ആയിരുന്ന ശ്രീ. വി. പി. ഏലിയാസ് പ്രശസ്തനായ ചെറുകഥാകൃത്ത് കൂടിയാണ്. നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒറ്റ എന്ന ചെറുകഥ ഇവിടെ വായിക്കാം. മറ്റ് കൃതികൾ- ചിത്രകല നിഘണ്ടു (പി. ഏലിയാസ്, പോൾ കല്ലാനോട്)[4]
- ശ്രീ. വി.ഡി. മുരളി (മുൻ ചിത്രകലാധ്യാപകൻ, ശില്പനിർമാണത്തിൽ ഉയർന്ന പ്രതിഭയുള്ള കലാകാരൻ. സ്കൂൾ മുറ്റത്ത് പി.ടി.എ, പൂർവവിദ്യാർത്ഥികൾ എന്നിവർ സ്ഥാപിച്ച മഹാത്മാഗാന്ധിയുടേയും എ.പി.ജെ അബ്ദുൾ കാലമിന്റേയും പ്രതിമകൾ നിർമ്മിച്ചു. ശിപ്പഭദ്രതയോടെ സ്കൂൾ മുറ്റത്ത് പൂന്തോട്ടനിർമാണം നടന്നുകൊണ്ടിരിക്കുന്നു. സ്കൂൾ ഹെഡ്മാസ്റ്ററുടെ മുറി നന്നായി രൂപകൽപനചെയ്തതും ഈ ചിത്രകലാധ്യാപകനാണ്.
- ശ്രീമതി ബി.കെ. ജയകുമാരി (മുൻ സാമൂഹ്യശാസ്ത്രാധ്യാപിക)- 2017 ൽ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി.
-
ശ്രീ. വി.പി. ഏലിയാസ്
-
ശ്രീ. വി.ഡി. മുരളി
-
ശ്രീമതി ബി. .കെ. ജയകുമാരി ടീച്ചർ
പഠന വിനോദ യാത്രകൾ
കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ടുവർഷവും സ്കൂൾ പഠനയാത്ര നടത്താനായില്ല. അതിനുമുൻപ് കുട്ടികളുമായി ഏഴോളം ബസുകളിലാണ് സ്ഥിരമായി സ്കൂൾ ടൂർ നടത്തിയിരുന്നത്. ഒന്നുമുതൽ ഏഴുവരെ ബസ് നമ്പർ അടയാളപ്പെടുത്തി, സ്കൂൾ ബാനർ പ്രദർശിപ്പിച്ച് ഒന്നിനുപിറകെ ഒന്നായാണ് ബസുകൾ ടൂർ കേന്ദ്രങ്ങളിലേയ്ക്ക് പോകുന്നത്. ഈ യാത്ര വളരെ അഭിമാനകരവും അത്ഭുതാവഹവുമാണ്. എല്ലാ വർഷവും അധ്യാപകകൂട്ടായ്മയും ഏകദിന, ദ്വിദിന യാത്രകൾ നടത്തുന്നു. ഈ വർഷത്തെ അധ്യായാപക വിനോദയാത്ര 12/03/2022 ശനിയാഴ്ചയാണ് നടന്നത്. കോട്ടയം കുമരകം എന്ന സ്ഥലത്തെ കായൽ സവാരിയായിരുന്നു മുഖ്യം.
(വിനോദയാത്രകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്കും മറ്റ് വിവരങ്ങൾക്കും പഠനയാത്രകൾ എന്ന പേജ് സന്ദർശിക്കുക.)
മുഖ്യരേഖകൾ
- സ്കൂൾ വികസനപദ്ധതി രേഖ
- സ്കൂൾ ഹരിതം മാഗസിൻ (പ്രിന്റ് എഡിഷൻ)
- സുവർണജൂബിലി വാർത്താപത്രിക (പ്രിന്റ് എഡിഷൻ)
- ലിറ്റിൽ കൈറ്റ്സ് മാഗസിൻ- 2020
സ്കൂൾ ഡയറി
2018, 2019 വർഷങ്ങളിലെ സ്കൂൾ ഡയറി പി.ഡി.എഫ് രൂപത്തിൽ ലഭ്യമാണ്. ഇവ ലഭിക്കുന്നതിന് ചുവടെ നൽകിയ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
പുറംകണ്ണികൾ
വഴികാട്ടി
റോഡുമാർഗം
- കൊല്ലം-കുളത്തൂപ്പുഴ റോഡിൽ അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്ന് വടക്കോട്ട് 200 മീറ്റർ ദൂരം ഓട്ടോ മാർഗമെത്താം.
- പുനലൂർ-തിരുവനന്തപുരം റോഡിൽ അഞ്ചൽ ആർ.ഓ. ജംഗ്ഷനിൽ നിന്നും പടിഞ്ഞാറേയ്ക്ക് അര കിലോമീറ്റർ- ബസ്, ഓട്ടോ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.
- കൊട്ടാരക്കര- വാളകം- തടിക്കാട് റോഡിൽ നിന്നും അഞ്ചലേയ്ക്ക് ആറുകിലോമീറ്റർ- ബസ് സൗകര്യവും ഓട്ടോയും പ്രയോജനപ്പെടുത്താം.
അക്ഷാംശ-രേഖാംശ രേഖകൾ
- അക്ഷാംശരേഖ- 8.93024, രേഖാംശരേഖ- 76.90537 [5]
- വിക്കി വോയേജ് ഭൂപടകണ്ണി[6]
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40001
- 1ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ