സഹായം Reading Problems? Click here


ജി.വി.എൽ.പി.എസ് ചിറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിചരിത്രംഅംഗീകാരങ്ങൾ

സ്വാഗതം - ഗവ. വിക്ടോറിയ എൽ.പി.സ്കൂൾ. ചിറ്റൂർ

* തമിഴ് ഉപഭോക്താക്കൾക്കായി നമ്മുടെ ജി. വി. എൽ. പി. എസ്. സ്കൂൾ വിക്കി ഇപ്പോൾ തമിഴിലും.
* தமிழ் உள்ளங்களுக்காக நமது ஜி. வி. எல். பி.எஸ். ஸ்கூல் விக்கி தமிழிலும்.

* தமிழ்


എന്റെ നാട്... എന്റെ ചിറ്റൂർ...
വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ചിറ്റൂർ. സമ്പൽസമൃദ്ധിയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല. ഇവിടത്തെ സമ്പൽസമൃദ്ധി കണ്ടു മോഹിച്ച് ചിറ്റൂർ ദേശത്തെ കയ്യടക്കാൻ ശ്രമിച്ച കൊങ്ങരാജാവിനെ ചിറ്റൂർകാവിൽ പ്രതിഷ്ഠിച്ചിട്ടുള്ള ചിറ്റൂർ ഭഗവതിയുടെ സഹായത്തോടെ തോൽപിച്ച് രാജ്യം വീണ്ടെടുത്ത കഥ എല്ലാവരും കേട്ടുകാണും. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് വർഷംതോറും ചിറ്റൂർ നിവാസികൾ കൊങ്ങൻപട ആഘോഷിക്കുന്നത്. ഇത് ചിറ്റൂർകാരുടെ ദേശീയ ഉത്സവമാണ്.അമ്പാട്ട് തറവാട്, തച്ചാട്ട് തറവാട്, ചമ്പത്ത് തറവാട്, എഴുവത്ത് തറവാട്, പൊറയത്ത് തറവാട് എന്നിവ ചിറ്റൂരിലെ ചരിത്രപ്രസിദ്ധമായ തറവാടുകളാണ്. ഈ തറവാടുകളിലെ പ്രമാണിമാരും, ദേശവാസികളും ചേർന്ന് കൊങ്ങൻപടയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. കേരളത്തിലെ ആകെയൊരു രണോത്സവം കൂടിയാണ് ചിറ്റൂർ കൊങ്ങൻപട.

ചിറ്റൂരിനെ ഹരിതാഭമാക്കാനും, സമ്പൽ സമൃദ്ധിയിൽ എത്തിക്കാനും ശോകനാശിനിപ്പുഴയ്ക്ക് മുഖ്യപങ്കുണ്ട്. ഇതിനടുത്താണ് എഴുത്തച്ഛൻറെ സമാധിസ്ഥലമായ തുഞ്ചൻ മഠം സ്ഥിതിചെയ്യുന്നത്. ഇത് വളരെ പ്രാധാന്യം നിറഞ്ഞ ഒരു ചരിത്രസ്മാരകമാണ്. തുഞ്ചൻ മഠത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഓരോ ദിവസവും നിരവധിപേർ ഈ സ്ഥലം സന്ദർശിക്കുന്നുണ്ട്. ചരിത്ര പ്രാധാന്യം നിറഞ്ഞ മറ്റൊരു സ്ഥലമാണ് നമ്മുടെ തുഞ്ചൻ സ്മാരക ലൈബ്രറി. ഈ ലൈബ്രറിയുടെ ചുമരുകളിൽ കൊങ്ങൻപടയുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ശ്രീ.ബൈജുദേവ് അവർകളുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ച് ചേർത്തിട്ടുള്ളത്. ഇത് വിശ്രമ വേളകൾ ഫലപ്രദമാക്കുന്നതിനോടൊപ്പം ചരിത്രബോധമുണർത്താനും വഴിയൊരുക്കുന്നു. ചിറ്റൂർ നിവാസികളുടെ സർക്കാർ ആവശ്യങ്ങൾ നിറവേറ്റാൻ കച്ചേരിമേട്ടിൽ മിനി സിവിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് നമ്മുടെ ചിറ്റൂരിന്റെ അഭിമാനമാണ്.

നമ്മുടെ ഗവൺമെന്റ് ചിറ്റൂർ കോളേജിനെ കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല. കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിൻറെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്.
 ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ചിറ്റൂരിന്റെ ഹൃദയഭാഗത്താണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 


ജി.വി.എൽ.പി.എസ് ചിറ്റൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 1961
സ്കൂൾ കോഡ് 21302
സ്ഥലം [[ ചിറ്റുർ ]]
സ്കൂൾ വിലാസം ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.ചിറ്റൂർ
പിൻ കോഡ് 678101
സ്കൂൾ ഫോൺ 04922221095
സ്കൂൾ ഇമെയിൽ gvlpschittur@gmail.com
സ്കൂൾ വെബ് സൈറ്റ് gvlpschittur.blogspot.in
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ചിറ്റുർ
ഭരണ വിഭാഗം ഗവൺമെന്റ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
പ്രി-പ്രൈമറി
മാധ്യമം മലയാളം‌,തമിഴ്
ആൺ കുട്ടികളുടെ എണ്ണം 162
പെൺ കുട്ടികളുടെ എണ്ണം 233
വിദ്യാർത്ഥികളുടെ എണ്ണം 395
അദ്ധ്യാപകരുടെ എണ്ണം 12
പ്രധാന അദ്ധ്യാപകൻ
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
22/ 09/ 2020 ന് 21302
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം
21302gvlps.jpg
ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ ക്കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. രണ്ടു വാർഡുകൾ (വാൽമുട്ടി, കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ൽ ആണ്.

ഉള്ളടക്കം

പ്രധാന അദ്ധ്യാപിക

ഞങ്ങളുടെ ഈ ചെറിയ എൽ.പി.സ്കൂളിൽ ജീവനക്കാരായ ഓരോ അംഗങ്ങളും അഹോരാത്രം ഈ സ്കൂളിനെ നെഞ്ചിലേറ്റി പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല ഇതിനുമുൻപ് വരെയും സേവനമനുഷ്ഠിച്ച്, പഠിച്ചുപോയ ഓരോ വ്യക്തികളുടെയും ആത്മസ്പന്ദനമാണ് ഈ സ്കൂളിന്റെ ഗുരുത്വം. ഇവിടെ ജോലി ചെയ്യുന്ന ഓരോ വ്യക്തികൾക്കും ഈ അനുഭൂതി അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ വർഷവും കലാ, കായിക, പ്രവർത്തിപരിചയ, സയൻസ്, ഗണിത മേളകളിൽ നമ്മൾ വാങ്ങിക്കുന്ന ഓരോ വിജയവും ഈ ജി.വി.എൽ.പി മണ്ണിന്റെ പേര് എടുത്തുപറയുന്ന പാരമ്പര്യം നമുക്കുണ്ട്.... ഇന്നും അതു തുടരുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാന അധ്യാപിക മറ്റ് അധ്യാപക,അധ്യാപികമാർ വരെ ഒരേ കുടുംബം പോലെയാണ് ഞങ്ങൾ കഴിയുന്നത്. ഇതാണ് ഞങ്ങളുടെ വിജയവും. ഞങ്ങൾ ജി.വി.എൽ.പി കുടുംബത്തിലെ ഓരോ വ്യക്തിയും തന്റെ പരിപൂർണ്ണ ആത്മാർത്ഥത കാഴ്ച വെക്കുന്നത് കൊണ്ടാണ്, ഒരുപാട് പരിമിതികളുടെ ഇടയിലും ചിറ്റൂർ സബ്ജില്ലയിലെ തലയെടുപ്പുള്ള ഏക എൽ.പി വിദ്യാലയമായി ഞങ്ങളുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി സ്കൂൾ തിളങ്ങുന്നത്.

പൈലറ്റ് സ്കൂൾ

ചിറ്റൂർ സബ്ജില്ലയിലെ ഏക പൈലറ്റ് സ്കൂളാണ് നമ്മുടെ ഗവൺമെന്റ് വിക്ടോറിയ.എൽ.പി സ്കൂൾ. അതുകൊണ്ട് നമുക്ക് 10 ലാപ്ടോപ്പും നാലു പ്രൊജക്ടറും കിട്ടിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് ക്ലാസിലെ പ്രവർത്തനങ്ങൾ നടത്തുന്നത്. പഠിക്കാനുള്ള കാര്യങ്ങൾ കുട്ടി നേരിട്ട് കണ്ടു പഠിക്കുവാൻ ഇതിലൂടെ സാധിക്കുന്നു. പഠനത്തിലെ വിരസത മാറ്റാൻ ഐ.ടി അധിഷ്ഠിത പഠനത്തിന് സാധിക്കുന്നു എന്നതാണ് വലിയ ഗുണം. എല്ലാ നിലവാരത്തിലുള്ള കുട്ടികളെ ആകർഷിക്കുവാനും ഓരോ കുട്ടിക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു സൂക്ഷിക്കുവാനും സാധിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റം വിദ്യാർത്ഥികളിൽ എത്തിക്കാനും ശാസ്ത്രത്തിൻറെ പുരോഗതി നല്ല രീതിയിൽ ഉപയോഗിക്കുവാനും ഇതിലൂടെ സാധിക്കുന്നു.

വെട്രി മുരശു

21302-vetrimurasu1.JPG 21302-vetrimurasu2.JPG 21302-vetrimurasu3.JPG 21302-vetrimurasu4.JPG
പാലക്കാട് ജില്ലാ തലത്തിലാണ് തമിഴ് ഭാഷാ പഠനത്തെ മെച്ചപ്പെടുത്തുന്ന ലക്ഷ്യത്തോടേയാണ് തമിഴ് തെൻട്രൽ പരിപാടിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ സമാപന ചടങ്ങാണ് വെട്രി മുരശു.

വിദ്യാലയം പ്രതിഭകളോടൊപ്പം...!

21302-prathiba04.png 21302-prathiba05.png

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന സർക്കാരിന്റെ പദ്ധതിയെ ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു...

തമിഴ് തെൻട്രൽ

21302-tamilthendral3.jpg 21302-tamilthendral1.jpg 21302-tamilthendral2.jpg 21302-tamilthendral4.jpg
27.01.2020ന് സ്കൂളിൽ തമിഴ് തെൻട്രൽ പരിപാടി നടന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈലജ ടീച്ചർ സ്വാഗതം പറഞ്ഞു. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് ഈ സ്കൂളിലെ തന്നെ പൂർവ്വ വിദ്യർത്ഥിയും, ഈ സ്കൂളിലെ പ്രിൻസിപ്പാൾ ആയി പിന്നീട് മലപ്പുറം RDD ആയി റിട്ടയേർഡ് ആയ ശ്രീ.ശിവൻ മാസ്റ്റർ ആയിരുന്നു. തമിഴ് ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചും, എല്ലാ കുട്ടികളും മാതൃഭാഷയിൽ തന്നെ പഠിക്കണം എന്ന് പറഞ്ഞു. എങ്കിൽ മാത്രമേ മാനസിക, മാനുഷിക വികാസം ഉണ്ടാകുകയുള്ളൂ എന്ന് പറഞ്ഞു. എല്ലാവരും അവരവരുടെ മാതൃഭാഷയിൽ തന്നേ പഠിച്ച് മുന്നേറണമെന്ന് അഭ്യർത്ഥിച്ചു. മുഖ്യ അതിഥിയായി കൊല്ലങ്കോട് BPO ശ്രീ.കൃഷ്ണമൂർത്തി സാർ പങ്കെടുത്തു. തമിഴിന്റെ പ്രാധാന്യത്തെ കുറിച്ചും, തമിഴ് തെൻട്രലിന്റെ ലക്ഷ്യങ്ങളെ കുറിച്ചും വിശദീകരിച്ചു... തുടർന്ന് കുട്ടികളുടെ വില്ലു പാട്ട്, നാടൻപാട്ട്, പദ്യം, ഭാരതിയാർ പ്രച്ഛന്ന വേഷം എന്നിവ ഉണ്ടായിരുന്നു. തുടർന്ന് പക്ഷികളെ കുറിച്ച് വിശദമായ ഒരു വീഡിയോ ഷോയും ക്ലാസ്സും എടുത്തു കൊടുത്തു. ശ്രീമതി ജയശ്രീ ടീച്ചർ നന്ദി പറഞ്ഞു പരിപാടി അവസാനിച്ചു.

അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരം, വിദ്യാലയത്തിന് ഇരട്ടത്തിളക്കം

21302-ak sub1.jpg 21302-ak sub2.jpg
ഈ വർഷത്തെ ഉപജില്ല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ രണ്ടു കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നിരഞ്ജനും, മൂന്നാം സ്ഥാനം ഋതുവും കരസ്ഥമാക്കി. വളരെ മികച്ച പ്രകടനമാണ് രണ്ടുപേരും കാഴ്ചവച്ചത്. ഒക്ടോബർ 12 ശനിയാഴ്ച തത്തമംഗലം ജി.ബി.യു.പി സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ 82 കുട്ടികളിലധികം പങ്കെടുത്തു. അതിൽ ഒന്നും, മൂന്നും സ്ഥാനം കരസ്ഥമാക്കി വിദ്യാലയത്തിനു തന്നെ അഭിമാനമായിത്തീർന്നിരിക്കുകയാണ് നമ്മുടെ കുട്ടികൾ. വിജയികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും കിട്ടിയത് മറ്റുള്ള കുട്ടികൾക്ക് പ്രചോദനപരമായ ഒരു പ്രവർത്തിയാണ്. ഒന്നാം സ്ഥാനം നേടിയ നിരഞ്ജൻ.എം അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. കുട്ടികൾ നടത്തിയ ചിട്ടയായ പഠന ക്രമവും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും പിന്തുണയാണ് കുട്ടികളെ മികച്ച വിജയത്തിന് അർഹരാക്കിയത്. വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ അനുമോദനവും ആശംസകളും നൽകി.

ലോക റെക്കോഡ് ജേതാവ് വിദ്യാലയ മുറ്റത്ത്

21302-abilash 01.jpg 21302-abilash 02.jpg 21302-abilash 04.jpg 21302-abilash 05.jpg 21302-abilash 03.jpg
ജി.വി.എൽ.പി സ്കൂളിന്റെ ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടില്ലാത്ത ഒരു വ്യത്യസ്ത അനുഭവമായിരുന്നു ഇന്ന്. ഞങ്ങളുടെ വിദ്യാലയത്തിന്റെ കലാ സാംസ്കാരിക ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയിരുന്നത് ലോക റെക്കോർഡ് ജേതാവായ ശ്രീ. അഭിലാഷ് പുതുക്കാടാണ്. വളരെ ആഹ്ലാദകരമായ ഒരു മുഹൂർത്തമായിരുന്നു. അദ്ദേഹം പ്രശസ്ത ഗായിക എസ്. ജാനകി അമ്മയെക്കുറിച്ച് എഴുതിയ "ആലാപനത്തിലെ തേനും വയമ്പും" എന്ന പുസ്തകം കുട്ടികൾക്ക് സമ്മാനിക്കാനാണ് വിദ്യാലയത്തിലേക്കെത്തിയത്. ഒരു ഗായികയെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകമാണിത്. മാത്രമല്ല ഈ പുസ്തകത്തിന് ദേശീയ,അന്തർദേശീയ തലത്തിൽ 36 ലധികം ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹം തൻന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും, ഈ പുസ്തകം എഴുതാനുള്ള കാരണം തന്റെ അമ്മയാണെന്നും കുട്ടികളോട് പറഞ്ഞു. മാത്രമല്ല എസ്. ജാനകി അമ്മയുടെ ചില ഗാനങ്ങൾ കുട്ടികളെ കേൾപ്പിച്ചപ്പോൾ അവർ അത്യന്തം ഉത്സാഹഭരിതരായി മാറി. ഏകദേശം 11 വർഷം എടുത്താണ് തന്റെ പുസ്തക രചന പൂർത്തിയാക്കിയത്. പ്രശസ്ത ഗായിക പി.ലീല പഠിച്ച വിദ്യാലയത്തിൽ അദ്ദേഹത്തിന് വരാൻ സാധിച്ചതിൽ വളരെയേറെ സന്തോഷിക്കുന്നുവെന്ന് കുട്ടികളോട് പറഞ്ഞു. മലയാള ഭാഷയുടെ സൗന്ദര്യവും, തനിമയും അനുഭവിക്കണമെങ്കിൽ എസ്. ജാനകി പാടിയ മലയാളം പാട്ടുകൾ കേൾക്കണമെന്നും അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു. ശ്രീമതി. ഷൈലജ ടീച്ചർക്ക് തന്റെ പുസ്തകം നൽകി. തുടർന്ന് കലാ സാംസ്കാരിക ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതായി ശ്രീ. അഭിലാഷ് പുതുക്കാട് അറിയിച്ചു. കുട്ടികൾക്ക് മൂല്യമേറിയ ഒരു അനുഭവ പാഠം അദ്ദേഹം പറഞ്ഞു കൊടുത്തു. എസ്. ജാനകി എന്ന ഗായിക പഠിച്ചിട്ടില്ല. സംഗീതം അഭ്യസിച്ചിട്ടില്ല. എന്നിട്ടും അവർ ലോക പ്രശസ്ത ഗായികയായി മാറി. ഇതിന്റെ കാരണം എന്തെന്നു വച്ചാൽ അവർ തന്റെ ജോലിയിൽ ജീവിതം സമർപ്പിച്ചു. ജോലിയെ ദൈവമായി കണ്ടു. പ്രതിഫലം നോക്കാതെ പ്രവർത്തിച്ചു. അതുകൊണ്ട് നമ്മൾ സത്യസന്ധമായി നമ്മൾ ചെയ്യുന്ന ജോലിയിൽ പ്രവർത്തിക്കുകയാണെങ്കിൽ നമുക്ക് ഉയർച്ചയുണ്ടാവും. ഏതൊരു കാര്യം ചെയ്യുമ്പോഴും വളരെ ശ്രദ്ധയോടെ ചെയ്യണമെന്നും ശ്രീ. അഭിലാഷ് പുതുക്കാട് പറഞ്ഞു. വളരെ പുതിയ ഒരു അനുഭൂതിയാണ് അവിടെ അനുഭവപ്പെട്ടത്.തുടർന്ന് ശ്രീ.സുപ്രഭ ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് പരിപാടിക്ക് സമാപനം കുറിച്ചു.

വീഡിയോ കാണാം -*ലോക റെക്കോഡ് ജേതാവ് വിദ്യാലയ മുറ്റത്ത്

കാരുണ്യത്തിന്റെ സ്പർശമേകി ഒരു കുഞ്ഞു മനസ്സ്.....

21302-ranjan.jpg
കേരളം കണ്ട എക്കാലത്തേയും വലിയ പ്രകൃതി ദുരന്തമാണ് പ്രളയം. 2019ലെ പ്രളയത്തിന്റെ കെടുതികൾക്ക് ഉണർവേകാൻ തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഉദാത്ത മാതൃക കാട്ടിയിരിക്കുകയാണ് ജി.വി.എൽ.പി.യിലെ ഒരു കുരുന്ന്. പ്രീപ്രൈമറിയിലെ വിദ്യാർത്ഥിയായ രഞ്ജൻ. ആർ, താൻ ശേഖരിച്ചു വച്ച കുടുക്കയിലെ മുഴുവൻ പൈസയും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി.ഇത് സ്കൂളിനും, വരും തലമുറയ്ക്കും മാതൃകാപരമായ പ്രവർത്തിയാണെന്ന് പ്രധാനധ്യാപിക ശ്രീമതി. ഷൈലജ പറഞ്ഞു.വിദ്യാലയത്തിലെ പൊതു അസംബ്ലിയിൽ വച്ച് തന്റെ പൈസ ശേഖരിച്ച കുടുക്ക പ്രധാനധ്യാപികയ്ക്ക് നൽകി. ഈ മഹത്തായ പ്രവർത്തിക്ക് സാക്ഷ്യം വഹിക്കാൻ എല്ലാ കുട്ടികളും, അധ്യാപകരും, പിടിഎ പ്രസിഡന്റും, രക്ഷിതാക്കളും ഉണ്ടായിരുന്നു.

എൽ. എസ്. എസ്. വിജയം

21302-lss2019-1.jpg
ജി.വി. എൽ. പി. സ്കൂളിൻറെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും കൂടി വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. 2018- 19 അധ്യയനവർഷത്തിലെ നമ്മുടെ സ്കൂളിലെ ശ്രീയ. എസ്, അരാമിക. ആർ, സനിക. എസ്, വൈഗ പ്രഭ. കെ. എ, സൂര്യ സുനിൽകുമാർ. എസ്, ശിവാനി. ആർ എന്നീ ആറു കുട്ടികൾ എൽ എസ് എസ് നേടി. നമ്മുടെ വിദ്യാലയത്തെ ചിറ്റൂർ സബ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ എൽഎസ്എസ് ലഭിച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയത് ഈ മിടുക്കികളാണ്. എൽ.എസ്.എസിന് സ്കൂളിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനമാണ് ഓരോ വർഷവും കൂടുതൽ കുട്ടികളെ എൽ.എസ്.എസിനെ അർഹരാക്കുന്നത് എന്ന് കാണാൻ സാധിക്കും. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പൂർണ്ണ പിന്തുണ ഞങ്ങൾ നൽകുന്നത് കുട്ടികളുടെ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും വർദ്ധിപ്പിക്കുന്നു. നമ്മുടെ സ്കൂളിന്റെ എൽ.എസ്.എസ് വിജയ് ചരിത്രങ്ങളുടെ അടിസ്ഥാനം ഇവിടന്ന് കുട്ടികൾക്ക് നൽകുന്ന ചിട്ടയായ പരിശീലനമാണ്. ഓരോ വർഷവും പഠന ക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ കുട്ടികളുടെ വിജയശതമാനം വർധിപ്പിക്കുന്നു എന്നത് വളരെ അത്ഭുതകരമാണ്. സ്കൂളിൽ എൽ. എസ്.എസ്സിന് നൽകുന്ന ചിട്ടയായ പരിശീലനത്തെ ആധാരമാക്കി ധാരാളം വിദ്യാർത്ഥികൾ ഇവിടെ വന്നു ചേരുന്നു. ഞങ്ങളുടെ സ്കൂളിൽ എൽ.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകനായ ശ്രീ. പവിൽദാസ് സാറാണ്.

വിദ്യാലയത്തിലൊതുങ്ങാതെ അധ്യാപകർ കുരുന്നുകളുടെ വീടുകളിലേക്ക്...

21302-hv01.jpg 21302-hv02.jpg 21302-hv03.jpg 21302-hv04.jpg 21302-hv05.jpg
ഞങ്ങളുടെ കുട്ടികളെ പൂർണമായി മനസിലാക്കാനും, അവരുടെ കഴിവുകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാനും ഉള്ള കഴിവ് ജി.വി.എൽ.പി.സ്കൂളിലെ അദ്ധ്യാപകരിൽ അന്തർലീനമായ ഒന്നാണ്. കേവലം വിദ്യാലയത്തിലും, ക്ലാസ് മുറിയിലും ഒതുങ്ങാതെ ഓരോ കുട്ടിയിലേക്കും ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫെബ്രുവരി മാസത്തിൽ കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തിയത്. എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത് .ഓരോ കുട്ടിയും ജീവിക്കുന്ന ചുറ്റുപാട്, കുടുംബ പശ്ചാത്തലം, സാമൂഹിക ചുറ്റുപാട് എന്നിവയെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി അവരുടെ ഉന്നമനത്തിനായി മുമ്പോട്ട് നയിക്കാനുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ ആസൂത്രണം ചെയ്തത്. വിദ്യാലയത്തിലും, ക്ലാസ് മുറിയിലും കാണുന്ന കുട്ടികളല്ല, ഓരോ വീടുകളിലും നാം കാണുന്നത്. ഓരോ കുട്ടിയേയും നമ്മൾ അടുത്തറിയാൻ അവരുടെ ഗൃഹാന്തരീക്ഷം അറിയേണ്ടത് അത്യാവശ്യമാണ്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഗൃഹസന്ദർശനം നടത്തി അവലോകനം ചെയ്യാറുണ്ട്. ഓരോ വർഷവും ഈ പ്രവർത്തനം കാര്യക്ഷമമായാണ് അധ്യാപകർ മുന്നോട്ടു കൊണ്ടുപോകുന്നത്. മാത്രമല്ല കുട്ടികളിലും രക്ഷിതാക്കളിലും ഒരു സൗഹൃദ മനോഭാവം വളർത്താൻ ഈ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നു.


എന്റെ പത്രം

21302-entepathram.jpg
നമ്മുടെ ജി.വി.എൽ.പി സ്കൂളിലേക്ക് ദേശാഭിമാനി പത്രം വരുത്തുന്നതിന്റെ ഭാഗമായുള്ള എന്റെ പത്രം പദ്ധതി ഓഗസ്റ്റ് 21ന് സി.പി.എം. ഏരിയ സെക്രട്ടറി ശ്രീ. ശിവപ്രകാശ് സ്കൂൾ ലീഡർക്ക് പത്രം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ.യും കെ.എസ്.ടി.എ.യും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പി.ടി.എ. പ്രസിഡണ്ട് എം. സ്വാമിനാഥൻ, സി.പി.എം ലോക്കൽ സെക്രട്ടറി ജയൻ, പി.ടി.എ. അംഗങ്ങളായ ശ്രീജിത്ത്, ബാബു, മോഹനൻ, പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ, അധ്യാപകരായ സുനിത, സുപ്രഭ, ഹിദായത്തുള്ള എന്നിവർ സംസാരിച്ചു.

മധുരം മലയാളം

21302-mathuram.jpg
നമ്മുടെ സ്കൂളിൽ ചിറ്റൂർ ജയിൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മധുരം മലയാളം പദ്ധതി ആരംഭിച്ചു. ദിനംപ്രതി സ്കൂളിലേക്ക് അഞ്ച് മാതൃഭൂമി പത്രം വിതരണം ചെയ്യുക എന്നതാണ് മധുരംമലയാളം പദ്ധതിയുടെ ലക്ഷ്യം. ഓഗസ്റ്റ് 22ന് ബഹുമാന്യനായ ചിറ്റൂർ, തത്തമംഗലം നഗരസഭ ചെയർമാൻ ശ്രീ. മധു അവർകളാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.ജയിൻസ് ക്ലബ് ഭാരവാഹികളും സത്കർമ്മത്തിൽ പങ്കാളികളായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും പ്രതിനിധീകരിച്ച് നാലാം ക്ലാസിലെ അഞ്ച് കുട്ടികൾ പത്രം ഏറ്റുവാങ്ങിക്കൊണ്ട് മധുരം മലയാളം പദ്ധതിയെ ഉജ്ജ്വലമായി വരവേറ്റു.

ചാന്ദ്രയാൻ 2- തൽസമയ പ്രദർശനം

21302-chandrayan01.jpg 21302-chandrayan02.jpg 21302-chandrayan03.jpg 21302-chandrayan04.jpg
ഇന്ത്യയുടെ രണ്ടാം ചരിത്ര ദൗത്യം മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അരനൂറ്റാണ്ടു പിന്നിടുന്ന വേളയിൽ ഇന്ത്യ ചന്ദ്രനിലേക്കുള്ള രണ്ടാമത്തെ യാത്ര ആരംഭിച്ചു. 2019 ജൂലൈ 22 ന് ഉച്ചയ്ക്ക് 2:43ന് ബാഹുബലി എന്ന് വിളിക്കുന്ന ജി. എസ്. എൽ. വി. റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരുമ്പോൾ ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ ഉച്ചത്തിൽ കയ്യടിച്ച് ആർപ്പുവിളിച്ചു. കമ്പ്യൂട്ടർ ലാബിലെ ഹാളിൽ ആവേശം അലയടിച്ചു. പ്രൊജക്ടർ ഉപയോഗിച്ച് ഈ വിക്ഷേപണത്തിന്റെ തത്സമയ വീഡിയോ പ്രദർശിപ്പിച്ച് കുട്ടികൾക്ക് രാജ്യത്തിന്റെ കുതിപ്പ് തൊട്ടറിയാൻ അവസരമൊരുക്കി. ആധുനിക സാങ്കേതിക വിദ്യയുടെ സ്വാധീനം വിദ്യാഭ്യാസ മേഖലയിൽ വരുന്ന മാറ്റത്തിന് ഇതൊരു ഉദാഹരണമാണ്. ഈ പ്രക്ഷേപണത്തിലൂടെ ഐ.എസ്.ആർ.ഒ, ജി.എസ്.എൽ.വി. തുടങ്ങിയ ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ധ്യാപകർ കുട്ടികൾക്ക് വിശദീകരണവും നൽകി.

സ്കൂളിന്റെ മാതൃകാ രക്ഷിതാക്കൾ

21302-gift1.jpg 21302-gift2.jpg 21302-gift3.jpg 21302-gift4.jpg 21302-gift5.jpg
ജി. വി. എൽ. പി. സ്കൂളിന്റെ പ്രധാന കണ്ണുകളിൽ ഒന്നാണ് ഇവിടത്തെ രക്ഷിതാക്കൾ. കുട്ടികളുടെയും സ്കൂളിന്റേയും പുരോഗതിക്കായി സജീവമായി പ്രവർത്തിച്ചു വരികയാണ് ഇവർ. ഈ വർഷം നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന കുറച്ച് പാവപ്പെട്ട കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകങ്ങളും നൽകി വിദ്യാലയത്തിൽ തന്നെ മാതൃകയായിരിക്കുകയാണ് ശ്രീ. അബ്ദുൽ സലിം എന്ന് രക്ഷിതാവ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്ന് പാവപ്പെട്ട കുട്ടികളെ തെരഞ്ഞെടുത്താണ് ഈ മാതൃക കർത്തവ്യം നിറവേറ്റിയത്. എല്ലാ വർഷവും ഇത് തുടരുമെന്ന് ഈ രക്ഷിതാവ് പറയുന്നു. ശ്രീ. അബ്ദുൽ സലിം തന്നെ നേരിട്ട് വന്നാണ് കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകവും വിതരണം ചെയ്തത്. ഇദ്ദേഹത്തിന്റെ ഈ മാതൃക നടപടിക്ക് പ്രധാന അധ്യാപികയായ ശ്രീമതി. ഷൈലജ ടീച്ചറും, മറ്റുള്ള അധ്യാപകരും, പി. ടി. എ. ഭാരവാഹികളും അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഭാവി തലമുറയുടെ മുത്തുകളായ നമ്മുടെ കുരുന്നുകൾക്ക് ഇതൊരു പ്രചോദനമാവട്ടെ എന്നും ശൈലജ ടീച്ചർ പറഞ്ഞു.

ഭാവിയുടെ മാതൃക വിദ്യാർത്ഥികൾ

21302-boat.jpg
ജി.വി.എൽ.പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ നിന്ന് ജയിച്ചു പോയ തരുൺ കൃഷ്ണ എന്ന വിദ്യാർത്ഥി സ്കൂളിന് കപ്പലിന്റെ മാതൃകയും, സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും നൽകി വിദ്യാർത്ഥികൾക്ക് മാതൃകയായി. പഠിച്ചുപോയ സ്കൂളിന് എന്തെങ്കിലും നന്മ ചെയ്യണം എന്ന മനോഭാവം വളരെ നല്ലതാണ്. ഭാവിതലമുറയ്ക്ക് ഇതൊരു ഉത്തമ മാതൃകയാകേണ്ട കാര്യമാണ് എന്ന് പ്രധാന അധ്യാപികയായ ശ്രീമതി. ഷൈലജ ടീച്ചർ പറഞ്ഞു. പുസ്തകങ്ങളും, കപ്പലിന്റെ മാതൃകയും ഏറ്റുവാങ്ങിയത് പ്രധാനധ്യാപികയാണ്. തരുൺ കൃഷ്ണയുടെ ഈ മാതൃക സ്വഭാവം മറ്റുള്ള വിദ്യാർത്ഥികളെയും അത്ഭുതപ്പെടുത്തി. ഇനിയുള്ള ജീവിതത്തിലും ഈ മനോഭാവം തുടർന്ന് കൊണ്ടിരിക്കണം എന്നു അധ്യാപകരും, രക്ഷിതാക്കളും ആശംസകൾ നൽകി തരുണിനെ പ്രശംസിച്ചു.

ചങ്ങാതിക്കൂട്ടം

21302-ck1.jpg 21302-ck2.jpg 21302-ck3.jpg 21302-ck4.jpg 21302-ck5.jpg
ജി.വി.എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന സെറിബ്രൽ പാൾസി ബാധിതയായ സാന്ദ്ര. എസ് എന്ന കുട്ടിക്കുവേണ്ടി ഫെബ്രുവരി 22ന് ചങ്ങാതിക്കൂട്ടം എന്ന പരിപാടി സംഘടിപ്പിച്ചു. സാന്ദ്രയെ വരവേൽക്കാൻ ജി.വി.എൽ.പി യിലെ എല്ലാ വിദ്യാർഥികളും ഒരുങ്ങിയിരുന്നു. രക്ഷിതാക്കളുടെ കൂടെ വന്ന സാന്ദ്രയെ പൂച്ചെണ്ടുകൾ നൽകിയാണ് സ്കൂളിലെ കുരുന്നുകൾ വരവേറ്റത്. ഭിന്നശേഷി സൗഹൃദപരമായ അസംബ്ലിയും നടത്തിയിരുന്നു. എല്ലാ കുട്ടികളും വളരെ ഉത്സാഹഭരിതരായിട്ടാണ് ഓരോ പരിപാടികളും ആസൂത്രണം ചെയ്തത്. സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് കൊണ്ടുള്ള അസംബ്ലി വളരെ വ്യത്യസ്തമായ ഒരു അനുഭൂതിയാണ് എല്ലാവർക്കും നൽകിയത്. തുടർന്ന് എല്ലാ കുട്ടികളും സാന്ദ്രയെ ക്ലാസ്സിലേക്ക് ആനയിച്ചു കൊണ്ടുപോയി. അധ്യാപകർ എല്ലാവരും കുട്ടിയെ വളരെ സന്തോഷപൂർവ്വം വരവേറ്റു. എല്ലാ ക്ലാസിൽ നിന്നും കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. പാട്ടുകൾ പാടിയും, നൃത്തം ചെയ്തും, കളിച്ചും വളരെ ആനന്ദകരമായ ഒരു വിസ്മയ ലോകത്തേക്ക് കുരുന്നുകൾ എല്ലാവരും സാന്ദ്രയെ കൊണ്ടുപോയി. അവൾ വളരെ സന്തോഷവതിയായിരുന്നു. സ്കൂളിലെ ചങ്ങാതിമാർ എല്ലാവരും ചേർന്ന് ഒരുക്കിയ ചങ്ങാതിക്കൂട്ടം എന്ന പരിപാടി വളരെ വിജയകരമായിത്തീർന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഇത്രയധികം പ്രാധാന്യം നൽകിക്കൊണ്ട് പരിപാടി ഒരിക്കിയതിനു സാന്ദ്രയുടെ രക്ഷിതാക്കൾ വളരെ സന്തോഷത്തോടെ മനസ്സുതുറന്ന് എല്ലാ ചങ്ങാതിമാർക്കും, അധ്യാപകർക്കും നന്ദി പറഞ്ഞു.

വീഡിയോ കാണാം -*ചങ്ങാതിക്കൂട്ടം

പഠനോത്സവം - പ്രതിഭാസംഗമം 2019..!

21302-padanothsavam.jpg 21302-padanothsavam 1.jpg 21302-padanathsavam 2.jpg
വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായിട്ടാണ് പഠനോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. 2019 ജനുവരി 26 മുതൽ പ്രവേശനോത്സവം വരെ നീണ്ടുനിൽക്കുന്ന ഒരു പരിപാടിയാണിത്. ഇതൊരു ജനകീയ ഉത്സവമായി മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജി. വി. എൽ. പി. എസ്. ചിറ്റൂരിലെ ആധ്യത്തെ പഠനോത്സവം തന്നെ വളരെ വിജയകരമായിരുന്നു. പ്രതിഭ സംഗമത്തിൽ മൂന്നാം ക്ലാസിലെ കെ.ദയാളൻ അവതരിപ്പിച്ച ഇംഗ്ലീഷ് പ്രസംഗം വളരെ മികച്ചതായിരുന്നു. Cleanliness എന്നതിനെക്കുറിച്ചാണ് വളരെ ഭംഗിയായി പ്രസംഗിച്ചത്. ഇത് കാണികളെ വിസ്മയത്തിന്റെ അതിർവരമ്പുകളിലേക്ക് കൊണ്ടുപോയി എന്നതാണ് സത്യം. ഇംഗ്ലീഷ് ഭാഷാ പാണ്ഡിത്യത്തിന്റെ ഒരു ഉത്തുംഗ മാതൃക മൂന്നാം ക്ലാസ്സുകാരനായ ഈ കൊച്ചുമിടുക്കന്റെ പ്രസംഗത്തിലൂടെ നമുക്ക് ദർശിക്കാൻ കഴിയും. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമായിരുന്നു ഈ കുരുന്നിന്റെ പ്രകടനം. കാണികളിൽ ഒരാളായ ചള്ള, ജി. എൽ. പി സ്കൂളിലെ പിടിഎ പ്രസിഡന്റ് ഈ ഇംഗ്ലീഷ് പ്രസംഗം വീക്ഷിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. മാത്രമല്ല പ്രതിഭാസംഗമത്തിന്റെ സമാപന വേളയിൽ ദയാളനെയും അവന്റെ മാതാപിതാക്കളെയും പ്രശംസിക്കുകയും ചെയ്തു. ഭാവിയിൽ പഠനത്തിൽ വളരെ നല്ല ഉന്നതിയിൽ എത്തട്ടെ എന്ന് ദയാളനെ അനുഗ്രഹിച്ചുകൊണ്ട് ഒരു സമ്മാനം നൽകുകയും ചെയ്തു. ഞങ്ങളുടെ പ്രതിഭാ സംഗമത്തിന് ഇത്രയും നല്ല ഒരു പ്രതിഫലം കിട്ടുമെന്ന് ആരും തന്നെ കരുതിയില്ല. അതുകൊണ്ടുതന്നെ എല്ലാ അധ്യാപകരും, പിടിഎയും, രക്ഷിതാക്കളും, കാണികളും സന്തോഷത്തിൽ മൂഴ്കി. ഓരോ വിജയത്തിനും പിന്നിൽ ഒരു സ്രോതസ്സ് ഉണ്ടായിരിക്കും എന്നത് ഒരു സത്യമാണ്. അതുപോലെതന്നെ ഈ വിദ്യാലയത്തിന്റെ ഓരോ വിജയത്തിന്റേയും പ്രധാന കണ്ണികൾ ഇവിടത്തെ വിദ്യാർഥികളാണ്. ഓരോ കുട്ടികളും വിവിധ മേഖലകളിൽ കഴിവുള്ള യുവ പ്രതിഭകളാണ്. ഓരോ പ്രവർത്തനങ്ങളും വളരെ അർപ്പണമനോഭാവത്തോടുകൂടിയാണ് ഓരോ കുട്ടിയും ഏറ്റെടുക്കുന്നത് എന്നത് ഈ വിദ്യാലയത്തിന്റെ ഒരു ആകർഷകത്വമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.
ഒറ്റ നോട്ടത്തിൽ - * പ്രതിഭാസംഗമം 2019 

പഠനോത്സവം - 2

21302-padanathsavam2-1.jpg 21302-padanathsavam2-2.jpg 21302-padanathsavam2-3.jpg 21302-padanathsavam2-4.jpg 21302-padanathsavam2-5.jpg
ജി. വി. എൽ. പി. എസ്. ചിറ്റൂരിലെ രണ്ടാമത്തെ പഠനോത്സവം ചിറ്റൂർ കാവിനടുത്ത് വില്ലേജ് ഓഫീസിനു മുന്നിലാണ് നടത്തിയത്. പഠനോത്സവത്തിൽ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ മികവ് പൊതുജനസമക്ഷം അവതരിപ്പിച്ചു. ചിറ്റൂർ തത്തമംഗലം നഗരസഭ കൗൺസിലർ ശ്രീ. സ്വാമിനാഥൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ വിഷയങ്ങളിലുള്ള പഠന മികവുകൾ അവതരിപ്പിച്ചു. നാലാം ക്ലാസ് കുട്ടികളുടെ ചെണ്ടമേളത്തോടെ പഠനോത്സവം ആരംഭിച്ചു. പാവനാടകം, സ്കിറ്റുകൾ, നാടൻപാട്ട്, കവിതാലാപനം, ഇംഗ്ലീഷ് പ്രസംഗം, മലയാള പ്രസംഗം തുടങ്ങി നിരവധി പരിപാടികൾ അവതരിപ്പിച്ചു. രണ്ടാമത്തെ പഠനോത്സവത്തിലുള്ള എല്ലാ കലാപരിപാടികളും എല്ലാവരെയും ആകർഷിച്ചു. ഇതിൽ കുരുന്നുകളുടെ ചെണ്ടമേളം അതിമനോഹരമായിരുന്നു.
21302-padanathsavam2-6.jpg 21302-padanathsavam2-7.jpg 21302-padanathsavam2-8.jpg 21302-padanathsavam2-9.jpg
കാണാൻ മറക്കരുേത കുരുന്നുകളുടെ മനോഹരമായ  ചെണ്ടമേളം


ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യനെ പരിചയപ്പെടാം

ഞാനാണ് വൈഗപ്രഭാ കെ.എ

മഹാ പ്രളയം കുഞ്ഞ് മനസ്സിൽ

കാണാൻ മറക്കരുത്


പ്രോജക്ടുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
  • ശ്രീ വി.രാജൻ
  • ശ്രീ ടി.സി.തോമസ്
  • ശ്രീമതി ഷംസത് ബീഗം
  • ശ്രീമതി കെ.ബി.വിജയകുമാരി
  • ശ്രീമതി ജി.അംബിക
  • ശ്രീമതി നളിനി.സി.ഐ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

* ഭക്തിഗാനപ്രിയ.പി.ലീല * ശ്രീമതി ശാന്താ ധനഞ്ജയൻ (പ്രശസ്ത നർത്തകി) * ശ്രീ ജോൺ പോൾ (പ്രശസ്ത തിരക്കഥാകൃത്ത്) * ശ്രീമതി രാധാലക്ഷ്മി പത്മരാജൻ (പ്രശസ്ത തിരക്കഥാകൃത്ത്പത്മരാജൻറെ ഭാര്യ) * ഹരിശാന്ത് ശരൻ(പ്രഗത്ഭനടൻ)
  • ശ്രീമതി മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ)
  • ഡോക്‌ടർ.ലതാവർമ്മ
  • ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)

വീഡിയോ- വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും

സൃഷ്ടികൾ- കുരുന്നുകളുടേയും അധ്യാപകരുടേയും

വഴികാട്ടി

ചിറ്റൂർ ടൗണിലെ ഹൃദയഭാഗമായ അണിക്കോട് ജംഗ്ഷനിൽ നിന്നും പോസ്റ്റ് ഓഫീസ് റോഡിലൂടെ അര കിലോമീറ്റർ നടന്നാൽ വലതു വശത്തു കാണുന്ന ഗവൺമെന്റ് വിക്റ്റോറിയ ഗേൾസ് ഹയർസെക്കൻഡറി വിദ്യാലയത്തിന്റെ പിൻവശത്താണ്നമ്മുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Loading map...

"https://schoolwiki.in/index.php?title=ജി.വി.എൽ.പി.എസ്_ചിറ്റൂർ&oldid=977194" എന്ന താളിൽനിന്നു ശേഖരിച്ചത്