സഹായം Reading Problems? Click here


ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


സ്വാഗതം -ഫാത്തിമാബി മെമ്മോറിയൽ എച്ച്. എസ്സ്.എസ്സ് കൂമ്പാറഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ
47045-school1.jpg
വിലാസം
കൂമ്പാറ ബസാ൪ (പി.ഒ,)
കൂമ്പാറ

കൂമ്പാറ
,
673604
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04952277150
ഇമെയിൽfmhskoombaras@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47045 (സമേതം)
ഹയർസെക്കന്ററി കോഡ്10168
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴികോട്
വിദ്യാഭ്യാസ ജില്ലതാമരശ്ശേരി
ഉപ ജില്ലമുക്കം
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ് ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം316
പെൺകുട്ടികളുടെ എണ്ണം697
വിദ്യാർത്ഥികളുടെ എണ്ണം1013
അദ്ധ്യാപകരുടെ എണ്ണം51
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ നാസർ കെ
പ്രധാന അദ്ധ്യാപകൻനിയാസ് ചോല
പി.ടി.ഏ. പ്രസിഡണ്ട്ലാൽ മാത്യു
അവസാനം തിരുത്തിയത്
24-07-201947045


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
സംസ്ഥാനത്തെ മികച്ച വിദ്യാലയത്തിനുള്ള പ്രഥമ ലിറ്റിൽ കൈറ്റ് പുരസ്‌കാരം മുഖ്യ മന്ത്രിയിൽ നിന്നും ഏറ്റു വാങ്ങുന്നു

മുക്കം ഉപജില്ലയിലെ മലയോര മേഖലയിലെ പ്രകൃതി മനോഹരമായ കൂമ്പാറ എന്ന സ്ഥലത്താണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് .സ്കൂളിന്റെ നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ പ്രകൃതി തന്റെ സൗന്ദര്യം മുഴുവൻ ഈ പ്രദേശത്ത് തീറെഴുതി കൊടുത്ത പ്രതീതിയാണുള്ളത്.1976 ആരംഭിച്ച സ്കൂൾ കെട്ടിലും മട്ടിലും ഏറെ

47045-emblom.jpg

മാറ്റങ്ങൾ സ്വീകരിച്ചെങ്കിലും പരിസരപ്രദേശങ്ങൾ ആ പ്രാചീന പ്രകൃതി നിലനിർത്തിക്കൊണ്ട് തുടരുകയാണ്. സ്കൂൾ ഗ്രൗണ്ടിന് വലതു വശത്തായി സ്ഥിതിചെയ്യുന്ന വലിയ പാറയും പെരുമഴക്ക് പാറയിലേക്ക് വീണ് മഞ്ഞുതുള്ളിപോലെ ചിതറിത്തെറിക്കുന്ന മഴത്തുള്ളികളും അതിനുപിന്നിലായി തലയുയർത്തി നിൽക്കുന്ന മരങ്ങളും എന്തിനേറെ പറയുന്നു എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങളുടെ താഴ്‌വരയാണ് സ്കൂൾ പരിസരം.

ചരിത്രം

1950 മുതൽ കുടിയേറ്റം ആരംഭിച്ച ഗ്രാമമാണ് കൂമ്പാറ .നിലമ്പൂർ കോവിലകത്തിന്റെ വക കരഭൂമിയായിരുന്നു ഈ പ്രദേശം . മുക്കം മുതലാളിമാരായ വയലിൽ വീരാൻകുട്ടി ഹാജിയുടെ കുടുംബം സ്ഥലം ഓടചാർത്തിനായി വാങ്ങി. പിന്നീട് അത് കോവിലകം അവർക്ക് തന്നെ നൽകി.മുക്കം മുതലാളിമാരുടെ അധീനതയിലായതിന് ശേഷം അവർ ഇവിടെ ഓട വെട്ടി റബ്ബർ തൈകൾ നാട്ടു. റബ്ബർ ടാപ്പിംഗ് തൊഴിലാളികളായി മലപ്പുറത്തു നിന്നും വന്നവരാണ് കൂമ്പാറയിലെ ആദ്യകാല കുടിയേറ്റക്കാർ.

രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായി നാട്ടിലാകമാനം ഉണ്ടായ ദാരിദ്ര്യം മൂലം കോട്ടയത്ത് നിന്നും മറ്റു ദേശങ്ങളിൽ നിന്നും വന്നവർ എത്തിച്ചേർന്നത് മലയോര മേഖലയിലെ കൂമ്പാറയിലായിരുന്നു.കുടിയേറ്റ കർഷകരുടെ മക്കളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി കൊണ്ട് കൂമ്പാറ പ്രദേശത്ത് ഒരു പ്രൈമറി വിദ്യാലയത്തിന് അനുമതി തേടിക്കൊണ്ട് വയലിൽ വീരാൻകുട്ടി ഹാജിയുടെ മകനായ മൊയ്‌ദീൻ കോയ ഹാജിയുടെ നേതൃത്വത്തിൽ അപേക്ഷ സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കുഞ്ഞമ്പു 1956 ൽ കൂപ്പിലേക്ക്പോകുന്ന ലോറിയിൽ കയറി കൂമ്പാറയിൽ വന്ന് ഒരു പ്രാഥമിക വിദ്യാലയം തുടങുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുത്തു.

ഇതിന്റെ ഫലമായി ആദിവാസി കുട്ടികളുടെ ഉന്നമനത്തിന് എന്ന ലക്ഷ്യത്തോടെ കൂമ്പാറ പ്രദേശത്ത് ആദ്യത്തെ പ്രൈമറി വിദ്യാലയമായ ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂൾ നിലവിൽവന്നു.ഈ പ്രൈമറിവിദ്യാലയത്തിലെ കുട്ടികളുടെ തുടർപഠനം ലക്ഷ്യമാക്കികൊണ്ട് മൊയ്ദീൻകോയ ഹാജി തന്റെ ഭാര്യയുടെ പേരിൽ ഫാത്തിമാബി മെമ്മോറിയൽ യൂ പി സ്കൂൾ പുന്നക്കടവിൽ ആരംഭിച്ചു.1976 ൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൽ 55 വിദ്യാർത്ഥികളും 4 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ എ മൂസ മാസ്റ്റർ ആയിരുന്നു.പിൽ്കാലത് ഈ സ്ഥാപനം സ്ഥലസൗകര്യം അടിസ്ഥാനമാക്കി മേലെ കൂമ്പാറയിലെ മൊയ്ദീൻകോയ ഹാജിയുടെ അധീനതയിലുള്ള അഞ്ചേക്കർ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു..തുടർന്ന് 1982 ൽ ഹൈ സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലക്ക് സ്തുത്യർഹമായ സംഭാവനകൾ അർപ്പിച്ചു കൊണ്ടിരിക്കുന്ന മാർക്സ് സാക്ക്ഫാത്തി സുന്നിയയുടെ കാരന്തുർ 1994 ൽ ഈ സ്ഥാപനം ഏറ്റടുത്തു.അതോടുകൂടി സ്കൂളിന്റെ പുരോഗതിക്ക് വേഗത കൈ വന്നു .മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആണ് 1994 മുതൽ ഈ സ്കൂളിന്റെ മാനേജർ. വിദ്യാഭ്യാസ നിലവാരം പടിപടിയായി ഉയർത്തികൊണ്ടുവരാനുള്ള കർമപദ്ധതികൾ വിദ്യാഭ്യാസ വകുപ്പിന്റെയും S S A യുടെയും ഭാഗത്തുനിന്നും ഉണ്ടായപ്പോൾ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം അയ് അംഗീകരിച്ചു കൊണ്ട് ഈ സ്ഥാപനം മുന്നോട്ട് പോകുന്നു.

2010 ൽ സ്കൂളിനെ കേരള ഗവണ്മെന്റ് ഹയർ സെക്കൻഡറി ആയി ഉയർത്തുകയും സയൻസ് ഹ്യൂമാനിറ്റീസ് ബാച്ചുകൾ അനുവദിക്കുകയും ചെയ്തു. 2011 ൽ അന്നത്തെ ഗവണ്മെന്റ് കോമേഴ്‌സ് ബാച്ച് അനുവദിച്ചുകൊണ്ട് സ്കൂളിന്റെ വളർച്ചക്ക് ആക്കം കൂട്ടി.ഭൗതികസൗകര്യങ്ങൾ

1976 ൽ ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ 42 വർഷം പിന്നിടുമ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളോടെ വൻ കുതിച്ചു ചാട്ടമാണ് നടത്തിയത്.മാനേജ്‌മെന്റിന്റെയും പി ടി എ യുടെയും ഗവൺമെന്റിന്റെയും അവസരോചിതമായ ഇടപെടൽ ഈ സ്കൂളിനെ മികവിന്റെകേന്ദ്രമാക്കിയിരിക്കുന്നു.എങ്കിലും പോരായ്മകളുള്ള ചില മേഖലകളിൽ ജനപ്രതിനിധികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും സഹായത്തോടെ മാറ്റിയെടുത്താൽ ഭൗതിക സാഹചര്യത്തിൽ മലയോരമേഖലയിലെ ഏറ്റവും മികച്ച സ്കൂളായി മാറാൻ ഈ വിദ്യാലയത്തിനാകും.സ്കൂൾ വിഭാവനം ചെയ്യുന്ന ഭൗതിക സാഹചര്യങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. 3 ഏക്കർ 90 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികൾ, കളിസ്ഥലം , വിശാലമായ ലബോറട്ടറി, ലൈബ്രറി , കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് റൂം , കിച്ചൺ കോംപ്ലക്സ് , ടോയ്‌ലറ്റ് കോംപ്ലക്സ് എന്നിവ ഉണ്ട്.

സമർപ്പണം

47045wikiaward1.jpeg

മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സ്കൂൾവിക്കി പുരസ്കാര ചടങ്ങിൽ കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം വിദ്യാഭ്യാസമന്ത്രി പ്രൊഫസർ c രവീന്ദ്രനാഥിൽ നിന്നും ഏറ്റുവാങ്ങുമ്പോൾ സദസ്സിൽ ഒരമ്മ തന്റെ മകൻ ജീവിതാഭിലാഷമായി ഏറ്റെടുത്ത കർമ്മത്തിന്റെ പൂർത്തീകരണം കൺകുളിർക്കെ കാണുന്നുണ്ടായിരുന്നു.വിധി മറ്റൊന്നായിരുന്നെങ്കിൽ ഈ സദസ്സിന്റെ മുൻപന്തിയിൽ ഞങ്ങളോടൊപ്പം ശ്രീ ശബരീഷ് സർ ഉണ്ടാകുമായിരുന്നു എന്ന് ഒരു നിമിഷം തേങ്ങലോടെ ഓർത്തുപോയി. സ്കൂൾ വിക്കി എന്ന ആശയം സഫലമാക്കാൻ വേണ്ടി അഹോരാത്രം പരിശ്രമിച്ച ശബരീഷ് സാറിന്റെ അമ്മയുടെയും ഭാര്യയുടെയും സാന്നിധ്യത്തിൽ അവാർഡ് ഏറ്റുവാങ്ങാൻ ആയതിൽ തികഞ്ഞ അഭിമാനം തോന്നി.തുടർന്ന് ഞങ്ങൾ ഏറ്റവും ആദരിക്കപ്പെടേണ്ട ശബരീഷ് സാറിന്റെ അമ്മയെ കാണാൻ ചെന്നപ്പോൾ മനുഷ്യത്വം മരിക്കാത്ത ഓർമ്മയുടെ കുത്തൊഴുക്ക് കണ്ണിലൂടെ മിന്നിമറയുന്നത് വേദനയോടെ ഞങ്ങൾ നോക്കിനിന്നു കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞുപോയ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുമ്പോൾ ശബരീഷ് സാറിന്റെ അദൃശ്യസാന്നിധ്യം ഞങ്ങൾ അനുഭവിച്ചറിയുകയായിരുന്നു .കുറച്ചു സമയത്തേക്കെങ്കിലും അമ്മയുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാൻ ഭാഗ്യം ഉണ്ടായി എന്നത് ഏറെ സന്തോഷകരമാണ്. ഒടുവിൽ യാത്രപറഞ്ഞിറങ്ങുമ്പോൾ ആ തേജസുറ്റ മുഖത്തേക്ക് നോക്കി മനസ്സ് മന്ത്രിച്ചു ജീവിതത്തിന്റെ വഴിത്താരയിലൂടെ നീളം അമ്മയ്ക്ക് അഭിമാനിക്കാം കർമ്മനിരതനായ അമ്മയുടെ മകനെ ഓർത്ത് പ്രിയ ശബരീഷ് സാർ അങ്ങേയ്ക്ക് അഭിമാനിക്കാം സ്നേഹനിധിയായ അമ്മയുടെ മകനായി പിറന്നതിൽ, അവരുടെ ഞങ്ങളുടെ മനസ്സിൽ എന്നെന്നും ജീവിക്കുന്നു എന്നതിൽ.

പാഠ്യേതര പ്രവർത്തനങ്ങൾ

സാമുഹ്യ മേഖല

  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
  • ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖന സംഘടിപ്പിക്കൽ .
  • വിവിധ ബോധവൽക്കരണ ക്ലാസുകൾ
  • സ്കൂൾ പരിസര ശൂചീകരണം .
  • സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
  • പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .

മാനേജ്മെന്റ്

47045-markaz1.jpg
47045-markaz.jpg

മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മാർകസുസ്സക്വഫത്തി സുന്നിയ്യയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 1978 ൽ സ്ഥാപിതമായ മാർക്കസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മാർക്കസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ് .സാംസ്കാരിക കേരളത്തിൻറെ ചരിത്രം ഭൂപടത്തിൽ നിർണായക സാന്നിധ്യമാണ് മർക്കസു സഖാഫത്തി സുന്നിയ മൂന്നു പതിറ്റാണ്ടി വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യവും സാമൂഹ്യസേവന മികവുമായി മർക്കസ് വൈജ്ഞാനിക വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന സമുച്ചയമായി രാജ്യത്തൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മഹിത സന്ദേശവും പൈതൃക പാരമ്പര്യവും വിശ്വാസദാർഢ്യതയുടെ ഉൾകരുത്തിൽ സമഭാവനയോടെ കൈയാളിയാണ് വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ മർക്കസ് പ്രതീക്ഷ കേന്ദ്രമായി തീർന്നത്. കർണാടക പശ്ചിമ ബംഗാൾ ഗുജറാത്ത് കാശ്മീർ ഡൽഹി മഹാരാഷ്ട്ര രാജസ്ഥാൻ ലക്ഷദ്വീപ് ആൻഡമാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മർകസ് സേവന നിരതമാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മർക്കസി വിവിധ സ്ഥാപനങ്ങളിൽ പഠനം നടത്തി വരുന്നു. മർക്കസ് ഓർഫനേജ് ,ഗേൾസ് ഓർഫനേജ്, ഹിഫ്ളുൽ ഖുർആൻ കോളേജ് , ശരീഅത്ത് കോളേജ് , ബോർഡിംഗ് മദ്രസ, മർക്കസ് ബനാത്ത് , മർക്കസ് നോളജ് സിറ്റി, മർക്കസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് , മർകസ് ഐടിഐ, കാശ്മീരി ഹോം, ഹാൻഡി ക്രാഫ്റ്റ് ട്രെയിനിങ് സെൻറർ, മർക്കസ് കെയേഴ്സ്,മർക്കസ് ഇഹ്റാം,മർക്കസ് ഹോസ്പിറ്റൽ, ഗ്ലോബൽ സ്റ്റുഡൻസ് വില്ലേജ് തുടങ്ങി വിവിധ സ്ഥാപനങ്ങൾ മർക്കസ് മാനേജ്മെൻറ് കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം നാൽപ്പതിലധികം സിബിഎസ്ഇ അൺ എയ്ഡഡ് സ്ഥാപനങ്ങൾ മർക്കസിന് കീഴിലുണ്ട്കാരന്തൂർ മർക്കസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു .

.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പേര് ചിത്രം കാലയളവ്
സി മൂസ്സ മാസ്റ്റർ 01-06-1976 - 18-06-1982
ടി ജെ ജോസഫ് 19-06-1982 - 31-03-1984

(എച് എം ഇൻ ചാർജ്)

വി മരക്കാർ മാസ്റ്റർ 01-04-1984 - 31-03-1986

(എച് എം ഇൻ ചാർജ് )

ടി ജെ ജോസഫ് 01-04-1986 - 31-03-2006
ഇ എ ലീലാമ്മ 01-04-2006 - 31-03-2008
ഇ നെൽസൺ ജോസഫ് 01-04-2008 - 30-11-2011
ഇന്ദിര ടീച്ചർ 01-12-2011 - 11-07-2012

(എച് എം ഇൻ ചാർജ്)

N അബ്ദുൽ റഹ്മാൻ 12-07-2012 - 31-05-2016
P അബ്ദുൽ നാസർ 01-06-2016 - 31-05-2018
നിയാസ് ചോല 01-06-2018 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് ബാച്ച് കുറിപ്പ്
1 ഫിലോമിന 1984-1985 അദ്ധ്യാപിക ,sacret heart hss thiruvambady
2 മിനിമോൾ തോമസ് 1988-1989 അദ്ധ്യാപിക
3 അജാസ് കൂമ്പാറ 1998-1999 അധ്യാപകൻ(HSST COMMERCE Govt.Hss neeleswaram)
4 വിനോദ് ജോസഫ് പുളിക്കൽ 1998-1999 അധ്യാപകൻ(HSST Economics Govt.Hss kattippara)
5 ശലീന മോൾ 2001-2002 ഗൈനെക്കോളജിസ്റ്റ്
6 ആമിനത്തു സഹദിയ 2002-2003 ഡോക്ടർ
7 നിബിൻ ബേബി 2012-2013 Doing MBBS
8 അബിനാസ് സി 2013-2014 Doing Btech at TKM engineering college
9 ഫാത്തിമ ഫർസാന പി പി 2013-2014 DOING UNANI MEDICINE

ഉപതാളുകൾ

100px‍‍ ഭിന്നശേഷി സൗഹൃദ വിദ്യാലയം| ചിത്രശാല| കവിതകൾ| കഥകൾ| പി.ടി.എ| ആർട്ട് ഗാലറി| വാർത്ത| പ്രസിദ്ധീകരണം |

വഴികാട്ടി


<

Loading map...

>