ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സൗഹ്യദ ക്ലബ്

കൗമാരക്കാരിൽ ആത്മധൈര്യവും നിശ്ചയദാർഢ്യവും അനിവാര്യം

കൗമാരമനസ്സുകളെ ആഴത്തിലറിഞ്ഞ്, അവരെ സ്നേഹത്തിലൂടെ നേർവഴിക്ക് നയിച്ച് അവരിൽ ആത്മധൈര്യവും, നിശ്ചയദാർഢ്യവും വളർത്തിയെടുക്കണമെന്ന്സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻറ് അഡോളസൻസ് കൗൺസിലിങ്ങിന്റെ നേതൃത്വത്തിൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ സൗഹൃദ ക്ലബ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ മക്കളെ അറിയാൻ ബോധവൽക്കരണ സെമിനാറിൽ സംസാരിച്ച് കൊണ്ട് വിദ്യാഭ്യാസ വിചക്ഷണനും നാഷണൽ ട്രെയിനറുമായ നിസാർ പട്ടുവം പറഞ്ഞു. ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി കൗമാരക്കാരുടെ മാനസികആരോഗ്യത്തിൽ ജീവിത നൈപുണികളുടെ സ്വാധീനം എന്ന വിഷയത്തിൽ പ്രത്യേകമോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. പരിപാടി ഫാത്തിമാബി ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ കെ.അബ്ദുൾ നാസിർ ഉൽഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് എൻ.കെ. ഇസ്മായിൽ അദ്ധ്യക്ഷം വഹിച്ചു.  സൗഹൃദ കോ-ഓർഡിനേറ്റർ എ.എം ബിന്ദുകുമാരി സ്വാഗതം പറഞ്ഞു.  കെ.കെ.അഷറഫ്, കെ. അബ്ദുൾനാസർ, കെ.ജിനി, മുഹമ്മദ് സുബിൻ, വി.കെ.അബ്ദുസലാം,  കെ.കെ.അബ്ദുൾ ജമാൽ, കെ. നാസർ, യു എം.അബ്ദുൾ ലത്തീഫ് എന്നിവർ ആശംസ പ്രസംഗം നടത്തി

കൗമാര മനസുകൾ ശക്തമാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം

ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാൻ കൗമാരമനസ്സുകളെ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ കൗൺസിലിംഗും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കൗൺസിലറും കരിയർ ഗൈഡൻസ് ആന്റ് അഡോളസെൻസ് കൗൺസിൽ സ്പെഷൽ ഫാക്കൽറ്റി മെമ്പറുമായ എ.ബിന്ദു പെൺകുട്ടികൾ ഇന്ന് നേരിടേണ്ടിവരുന്ന പ്രത്യേക സാഹചര്യങ്ങളെക്കുറിച്ച് സ്വാവബോധ ക്ലാസ് നൽകി. പ്രിൻസിപ്പാൾ കെ.അബ്ദുൾ നാസിർ അധ്യക്ഷം വഹിച്ചു. സൗഹൃദ കോ-ഓഡിനേറ്റർ എ.എം. ബിന്ദുകുമാരി സ്വാഗതവും, മുബീന ഉമ്മർ നന്ദിയും രേഖപ്പെടുത്തി.

കെ.കെ. അഷറഫ്, സുമി.പി. മാത്തച്ചൻ , കെ.പി.ശ്രീന, കെ.ജിനി, യു.പി. നഷീദ, ദിവ്യ ജോസ് എന്നിവർ ആശംസകളർപ്പിച്ചു

നല്ല പാഠം ക്ലബ്ബ്

അടുക്കളത്തോട്ട നിർമ്മാണം

    കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ കോവിഡിനെ തുടർന്ന് ഏറെ നാളായി കാര്യക്ഷമമല്ലാതിരുന്ന അടുക്കളത്തോട്ടം നല്ലപാഠം ക്ലബ്ബിൻറെ നേതൃത്വത്തിൽ കൃഷിയോഗ്യമാക്കു കയും വാഴ, പപ്പായ,ഇഞ്ചി, പച്ചമുളക്, കൈത, ചീര തുടങ്ങി വിവിധ ഇനം പച്ചക്കറികൾ നട്ടു കൊണ്ട് പുനരാരംഭിച്ചു. പുനർ നിർമ്മാണ ഉദ്ഘാടനം പ്രധാന അധ്യാപകനും ദേശീയ അവാർഡ് ജേതാവുമായ നിയാസ് ചോല സർ നിർവഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള നിർമ്മാണപ്രവർത്തനങ്ങളിൽ സ്കൂളിലെ മറ്റ് അധ്യാപകരായ മനോഹർ എം ബി, പ്രിൻസ് ടി സി,  മുഹമ്മദ് ഇഖ്ബാൽ വി എം,ചന്ദ്രൻ കെ, ജൗഷിന വി.കെ, റുഖിയ ഏറ്റിലാൻ, ജെസ്സി തോമസ്, ഫാത്തിമത് സുഹറ ചോലക്കൽ  എന്നിവർ പങ്കെടുത്തു.

പേപ്പർ ബാഗ് നിർമ്മാണം

കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ  നടന്ന പേപ്പർ ബാഗ് നിർമ്മാണം ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ ഉദ്ഘാടനം ചെയ്തു.

  ഓൺലൈൻ ക്ലാസിന്റെ വിരസത മാറ്റി കുട്ടികൾക്ക് വീടുകളിൽ ഇരുന്ന് പരീക്ഷണനിരീക്ഷണങ്ങളിൽ ഏർപ്പെടാൻ ആവശ്യമായ ഹോംലാബ് സാമഗ്രികൾ കൗതകമാർന്ന നിറങ്ങളിൽ നിർമ്മിച്ച പേപ്പർ ബാഗുകളിൽ നൽകണമെന്ന പ്രാധാനാധ്യാപകന്റെ നിർദേശമാണ് പേപ്പർ ബാഗ് നിർമ്മിക്കുന്നതിന് പ്രേരകമായത്.

എല്ലാ കുട്ടികൾക്കും ഹോംലാബ് കിറ്റുകൾ നൽകുന്നതിന് ആവശ്യമായ പേപ്പർ ബാഗുകൾ അധ്യാപകരും കുട്ടികളും ചേർന്ന് നിർമ്മിച്ചു.ഹെഡ്മാസ്റ്റർ നിയാസ് ചോല,ജെസി  തോമസ്, പ്രിൻസ് റ്റി.സി, ഷെരീഫ് കെ . റിയാസത്തലി എൻ , ഷംലിയ.കെ, ഹഫ്സത്ത് റ്റി.കെ, ഷെമിമ കെ എ,ഷംന പി , കബീർ.പി കെ, ഫിറോസ് പി. റിജുല സി പി, ജൗഷിന.വി കെ എന്നിവർ നേതൃത്വം നൽകി.

പറവകൾക്ക് ദാഹജലം ഒരുക്കി

നല്ല പാഠം പദ്ധതിയുടെ ഭാഗമായി വേനൽ കാലത്ത് കുടിനീരിനായി അലയുന്ന പറവകൾക്ക് ദാഹജലമൊരുക്കി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ . പരിപാടിക്ക് നല്ല പാഠം കൺവീനേഴ്സ് പ്രിൻസ് ടി.സി, ജൗഷിന വി.കെ, മുഹമ്മദ് കബീർ പി.കെ, റിയാസത്തലി എൻ എന്നിവർ നേതൃത്വം നല്കി. കുട്ടികൾ ഓരോ സമയത്തും തും വെള്ളം തീരുന്നതിന് അനുസരിച്ച് അതിൽ നിറയ്ക്കുകയും പറവകൾ വെള്ളം കുടിക്കാനായി അതിലേക്ക് എത്തുകയും ചെയ്യുന്നു. സഹജീവികളോടുള്ള കരുണയെ കുറിച്ചും പരസ്പര സഹായത്തെ കുറിച്ചുമുള്ള വ്യക്തമായ ധാരണ ഇതിൽ നിന്നും കുട്ടികൾക്ക് ഉണ്ടായി