ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മഴയുടെ വികൃതി

പ്രമാണം:47045-rain.jpg
പറയാതെ പോയ പ്രണയിനി തിരികെ വന്ന സന്തോഷത്തിലായിരുന്നു ഭൂമി. തിമിർത്തു പെയ്യുകയാണ് . ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കണ്ടു മുട്ടിയ സന്തോഷത്തിൽ ഇരുവരും മതിമറന്നാഹ്ലാദിക്കുകയാണ്. ആദ്യമഴ ഞങ്ങളുടെ കുന്നിൻ മുകളിൽ താഴ്ന്നിറങ്ങയപ്പോൾ ഞങ്ങൾ ഏറെ ആസ്വദിച്ചത് മണ്ണിന്റെ മണമായിരുന്നു. ആ മടയിൽ ഭൂമിയുടെ വിരഹ ദുഃഖം ആവിയായി പറന്നുയരുകയാണ് എന്ന് എനിക്കു തോന്നി. അങ്ങിനെ എന്തോ ഒന്ന് എന്റെ ഉള്ളിൽ നിന്നും പറന്നുയരുന്നത്. ഞാനറി ഞ്ഞു. മനസ്സിന് വല്ലാത്തൊരു കുളിർ തോന്നുന്ന ഒന്ന്. ഒരു നവോന്മേഷം എന്നിലും വന്നു ചേർന്നിരിക്കുന്നു. ആ കുളിർമ ഏറെനേരം എന്നെതന്നെ പുൽകി നിന്നു ഞാന ത് ആവോളം ആസ്വദിച്ചു. മഴ കൂടുതൽ ശക്ഷിയായി ചെയ്യാൻ തുടങ്ങി.

ഉച്ച ഭക്ഷണത്തിനായി ക്ലാസ് വിടുന്ന സമയം പതിവ് പോലെ ഭക്ഷണത്തിനാ സ് കാന്റീനിലേക്ക് ഓടാൻ എന്റെ മനസ്സ് കൊതിച്ചില്ല. പകരം നഷ്ടപ്പെട്ട എന്തോ ഒന്ന് തിരിച്ച് പിടിക്കാനായി പുറത്തേക്ക് ഓടി കുറച്ചു കുട്ടികൾ മഴ ആസ്വദിക്കുന്നു. വളരെ കുറച്ചുപേർ അവരും എന്നെപ്പോലെ നഷ്ടമായതെന്തോ തിരയുകയായിരിക്കും. മഴനനയണം. മഴയത്ത് നടക്കണം. അത്ര മാത്രമായിരുന്നു അപ്പോഴത്തെ എന്റെ അഭിലാഷം. നീ എന്റെ ലോകം എന്നിലേക്ക് മാത്രമായി ചുരുങ്ങുന്നത് ഞാനറിഞ്ഞു. അതെ ചുറ്റുമുള്ളവരെ ഞാൻ കാണുന്നില്ല. ആ കുന്നിൻ മുകളിൽ ഞാൻ തനിച്ചായത് പോലെ.

പെട്ടെന്ന് നല്ല കാറ്റ് വീശാൻ തുടങ്ങി, ഞാൻ കൈയെത്തി തൊടും മുമ്പേ എന്നെ കണ്ട സന്തോഷത്തിൽ മഴ എന്നെ ആലിംഗനം ചെയ്തിരിക്കു ന്നു. അതു സന്തോഷമുള്ള കാര്യം തന്നെയാണ്. നാം ഓർക്കുന്ന ഒരാൾ നമ്മളെയും ഓർക്കുന്നു എന്നതും സ്നേഹത്തോടെ നമ്മെ തിരി ച്ചറിഞ്ഞ് ഓടിയെത്തുന്നതും, ഇതിലും ഏറെ സന്തോഷമുള്ളതായിട്ട് എന്താണുള്ളത്. മഴ എന്നെ കാത്തിരുന്നതായി - എനിക്ക് തോന്നി. സ്നേഹ കൈമാറ്റങ്ങളിൽ ഞാൻ എന്നെ തന്നെ മറന്നു. ഞാൻ മഴയത്തിറങ്ങി. ആ മഴയിൽ അലിഞ്ഞു ചേരാൻ എന്റെ മനസ്സ് വെമ്പൽ കൊള്ളുക യായിരുന്നു. ഞങ്ങളുടെ കോളേജിന് ചുറ്റും മനോഹരമായ കാഴ്ച്ചകളാണ് പ്രകൃതി ഒരു ക്കിയിരിക്കുന്നത്. പ്രകൃതിരമണീയമായി വയനാടൻ മല നിരകളുടെ മടിത്തട്ടിൽ ഞങ്ങളുടെ കോളേജ് ഏറെ മനോഹരമായി നിലകൊള്ളുന്നു. ചുറ്റും നിരന്ന് കിടക്കുന്ന ഗിരിശൃംഗങ്ങളെ ചുംബിക്കുന്ന മനോഹര ദൃശ്യം ഏവർക്കും ഇവിടെ കൺകുളിർമയാകും. എങ്ങു നോക്കിയാലും ഹരിത മയം, കണ്ണുകൾക്കെന്നും രാജകീയ കാഴ്ച്ച തന്നെ. എത്രനേരം നടന്നു എന്നറിയില്ല. ഹിമാല യൻ പർവ്വത നിരകളെ കാൽ കീഴിലാക്കിയ സന്തോഷമാ യിരുന്നു എനിക്ക്.

പ്രണയം സഫലമായ അനുഭൂതി. ലോകത്തോട് ഉറക്കെ ഉറക്കെ എന്തൊക്കെയോ വിളിച്ച് പറയാനായി എന്റെ മനം വെമ്പി. എനിക്കെല്ലാ ത്തിനോടും പ്രണയമായിരുന്നു. കാറ്റിനോടും, മഴയോടും, വെയിലിനോടുമൊക്കെ ഞാൻ സത്യം ഉറക്കെ വിളിച്ചു പറഞ്ഞു. മലനിരകളിൽ തട്ടി എന്റെ ശബ്ദം എന്നി ക്കു തന്നെ അലയടിക്കുതായി എനിക്കു തോന്നി. ഇല്ലങ്കിലും അങ്ങിനെ വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ആ വിശ്വാസം എന്നിൽ പുതു ജീ വൻ നൽകി. ഈ പ്രകൃതി ഒന്നടങ്കം എന്നെ തിരിച്ചും സ്നേഹിക്കുന്നതായി എനിക്കു തോന്നി. അത് വെറുമാരു തോന്നലാവാതിരിക്കാൻ മനസ്സുരുകി ഞാൻ പ്രാർത്ഥിച്ചു.

മഴയുടെ ശക്തി കുറഞ്ഞു.ഞാൻ തിരിച്ചു നടക്കാൻ തുടങ്ങിയിരുന്നു. വെറും ചാറ്റൽ മഴയായി എന്റെ മഴ ചുരുങ്ങിയിരിക്കു നു. ചാറ്റൽ മഴയോരത്തും കുളിരേകുന്ന ഒരനുഭൂതി എന്നെ വിട്ടകന്നിരുന്നില്ല. വലിയ മഴയിൽ കർമ്മകളെല്ലാം ഒലിച്ചിറങ്ങുകയാണെങ്കിൽ ഈ ചാറ്റൽ മഴയിൽ ഓർമ്മകൾ ഉണരുന്നതായി എനിക്ക് തോന്നി. മനസ്സിനെന്നും കൂട്ടായുള്ള ഓർമകൾ പതിയെ എന്നെ തട്ടി ഉണർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ഓർക്കുമ്പോൾ മധുരിക്കുന്നവയും കണ്ണുനിറയുന്നവയും ഒരുപോലെ അടക്കം ചെയ്തിരിക്കുകയായിരുന്നു ഞാൻ. അവ വീണ്ടും എന്നെ തേടി എത്തിയത് എന്നെ ഒരു പോലെ സന്തോഷിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. ഓർമ്മകൾ പലതും നമ്മെ ജീവിതത്തിൽ കുറെ കാര്യങ്ങൾ പഠിപ്പിച്ചു കഴിഞ്ഞിരുന്നു. അത്കൊണ്ട് തന്നെ നാം അവയെ ബഹുമാനിക്കേണ്ടിയിരിക്കുന്നു. ജീവിതമെന്ന പാതയിൽ പലതും പകർന്നു നൽകി മു ന്നോട്ടു നീങ്ങാൻ അവയെന്നെ പഠിപ്പിച്ചിരിക്കുന്നു. അതാണ് സത്യവും. ജീവിതത്തിൽ നമ്മൾ പലതും മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിലെല്ലാമുപരി നമ്മൾ ജീവിതപാതയിൽ മുന്നോട്ടു നീങ്ങാൻ പഠിച്ചിരിക്കുന്നു.

മഴ പതിയെ എന്നെ വിട്ടകലുന്നതായി എനിക്കനുഭവപ്പെട്ടു. തിരിച്ചു കയറുന്നതാലോ ചിച്ചപ്പോൾ സങ്കടം തോന്നി. എന്റെ സന്തോഷമിതാ ഇവിടെ അവസാനിക്കാൻ പോകുന്നു. മഴ വീണ്ടും എന്നെ തനിച്ചാക്കി യാത്രയാവാൻ നിൽക്കുന്നു. ഇല്ല, എന്നോട് യാത്ര പറയേണ്ടതില്ല എന്ന ഭാവത്തിൽ ഞാൻ തലകുനിച്ചുകൊണ്ട് നടന്നു. അതെ, മഴ പറയാതെ പോകുന്നതാണെ നിക്കിഷ്ടം. പറയാതെ പോവുമ്പോൾ മാത്രമേ അടുത്ത വരവിനായി കാത്തിരിക്കാൻ തോന്നുകയുള്ളൂ. പറയാതെ, ഞാനറിയാതെ യാത്രയാകുന്ന മഴയെ ഞാൻ കാത്തിരിക്കും. മഴയുടെ കടുത്ത വരവിനായി. നിശ്ചയമില്ലാത്ത കാത്തിരിപ്പ്... അറ്റം അറിയാത്ത ആ കാത്തിരിപ്പിനാണ് കൂടുതൽ സുഖം. ആ സുഖം കൂടുതൽ അർത്ഥമുള്ളതാകുന്നത്. വിരഹം ഉള്ളിൽ ഒതുക്കു കാളാണ്. മഴ വിട്ടകന്ന സങ്കടത്തിൽ ഞാൻ ക്ലാസിൽ കയറി. വിരഹ ഭാരവും പേറി ഞാനും കാത്തിരിക്കുന്നു. പ്രിയ സ്നേഹിതനെ തേടി, വീണ്ടും വീണ്ടുമെന്നെ കാണാൻ എത്തു ന്ന പ്രതീക്ഷയിൽ, ഒത്തിരി നിറമുള്ള ഓർമകളും അയവിറക്കികൊണ്ട്.......