ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1976-ൽ യശ്ശശരീരനായ മുക്കം മൊയ്‌തീൻ കോയ ഹാജി അകാലത്തിൽ മരണമടഞ്ഞ തന്റെ പ്രിയ പത്നിയുടെ നാമധേയത്തിൽ പടുത്തുയർത്തിയ വിദ്യാഭ്യാസ സ്ഥാപനമാണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ. നാലര പതിറ്റാണ്ട് കാലത്തെ സ്തുത്യർഹമായ സേവന പ്രവർത്തനങ്ങളുമായി മലയോര മേഖലയിൽ അഭിമാനപുരസരം നിൽക്കുകയാണ് ഈ സ്ഥാപനം. വിദ്യാഭ്യാസ സാമൂഹിക വൈജ്ഞാനിക ജീവ കാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഒരുപടി മുന്നിലാണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻന്ററി സ്കൂൾ. വിദ്യാർത്ഥി സമൂഹത്തിൽ അക്ഷരജ്ഞാനവും സേവനമനോഭാവവും ജീവിതവിശുദ്ധിയും സഹജീവിസ്നേഹവും ഇഴകി ചേർത്ത് നാളെയുടെ വാഗ്ദാനങ്ങളെ വാർത്തെടുക്കുകയാണ് സ്കൂളിന്റെ പരമപ്രധാനമായ ലക്ഷ്യം.
1993 ൽ ലോക പ്രശസ്ത പണ്ഡിതനും അനേകം അഗതി അനാഥകളുടെ സംരക്ഷകനുമായ ബഹു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഈ സ്ഥാപനം ഏറ്റെടുത്തതോടെ സ്ഥാപനത്തിന്റെ വളർച്ച ത്വരിതഗതിയിലായി. തുടർച്ചയായ അഞ്ചു വർഷങ്ങളിൽ സയൻസ് ബാച്ചിൽ 100% വിജയം കരസ്ഥമാക്കിയും ഹ്യൂമാനിറ്റീസ് കൊമേഴ്സ് വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തിയും SSLC പരീക്ഷയിൽ നൂറ് ശതമാനം നേടിയും സ്കൂൾ ജൈത്രയാത്ര തുടരുകയാണ്. അക്കാദമിക് നിലവാരത്തിൽ കോഴിക്കോട് ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ ഒമ്പതാം സ്ഥാനത്താണ് സ്കൂൾ നിലനിൽക്കുന്നത്. പാഠ്യേതര വിഷയങ്ങളായ കലാ കായിക ജീവകാരുണ്യ രംഗങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന സ്കൂൾ ഇതിനകം സംസ്ഥാന ഗവൺമെന്റിന്റെ ആദ്യ ലിറ്റിൽ കൈറ്റ്സ് അവാർഡിനും ജില്ലയിലെ Best PTA അവാർഡിനും അർഹരായി. പത്തിനൊപ്പം പത്തു തൊഴിൽ എന്ന പദ്ധതിയും സ്കൂളിൽ നടപ്പിലാക്കി വരുന്നു. വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമായി NSS, സ്കൗട്ട് ആൻഡ് ഗൈഡ്സ്, കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്ബ്, JRC തുടങ്ങിയവ സജീവമായി പ്രവർത്തിക്കുന്നു.
ഏതൊരാളുടെയും ജീവിത സ്വപ്നമാണ് തല ചായ്ക്കാനൊരിടം. 2016-17 വർഷത്തിൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി നിയുടെ പിതാവിന്റെ അപകട മരണ വാർത്തയറിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ചകൾ ഹൃദയ ഭേദകമയിരുന്നു. ടാർപോളിൻ കൊണ്ട് മറച്ച ചോർന്നൊലിക്കുന്നൊരു വീട്. അവിടെ കൂടിയ സുമനസ്സുകളായ അധ്യാപകരും രക്ഷിതാക്കളും മുൻകൈയെടുത്ത് സ്കൂൾ NSS ന്റെ നേതൃത്വത്തിൽ ഒന്നാമത്തെ സ്വപ്നക്കൂട് ഒരുക്കി. 2019 ൽ നാടിനെ നടുക്കിയ രണ്ടാം പ്രളയകാലത്ത് കൂമ്പാറയിലെ മലമുകളിൽ താമസിക്കുന്ന മറ്റൊരു വിദ്യാർത്ഥിയുടെ വീട് ശക്തമായ കാറ്റിൽ നിലംപരിശായി. സ്കൂൾ അധികൃതർ അവിടെ സന്ദർശിക്കുകയും പ്രസ്തുത വീട് പൂർണ്ണമായും കോൺക്രീറ്റ് ചെയ്തു പ്ലാസ്റ്ററിംഗ് ഉൾപെടെയുള്ള പണികൾ തീർത്ത് താമസ യോഗ്യമാക്കി. SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ നിർധന കുടുംബത്തിലെ അംഗമായ ഒരു വിദ്യാർത്ഥിയുടെ വീടിന്റെ കാഴ്ച നമ്മെ ഏവരെയും കരളലിയിപ്പിക്കുന്നതായിരുന്നു.
ഓലകൊണ്ട് മറച്ചുകെട്ടിയ ഒരു കൊച്ചു കൂരയിലായിരുന്നു ഈ കുട്ടിയുടെ പഠനം. മൂന്നാം സ്വപ്നക്കൂട് നിർമ്മിക്കുവാൻ അവിടെവച്ച് തീരുമാനമെടുക്കുകയും സർവ്വശക് തന്റെ അനുഗ്രഹത്താൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു സുന്ദര ഭവനം നിർമിച്ച് നൽകാനും സാധിച്ചു. പദ്ധതിസാക്ഷാത്കാരത്തിനായി സമൂഹത്തിലെ ധാരാളം സുമനസ്സുകളുടെ സഹായഹസ്തങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. പൗരപ്രമുഖർ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവവിദ്യാർത്ഥികൾ തുടങ്ങി മുഴുവൻ ജനങ്ങളുടെയും സഹകരണം കൊണ്ടാണ് ഈ ബൃഹദ് പദ്ധതികൾ നടപ്പിലാക്കിയത്. ഞങ്ങൾക്കു മുമ്പിൽ ധാരാളം പ്രവർത്തന പദ്ധതികൾ ഇനിയുമുണ്ട്. മലയോര പ്രദേശത്തെ ഉരുൾപൊട്ടൽ മേഖലകളിലായി കൊച്ചു കൂരകളിൽ താമസിക്കുന്ന അനേകം കുടുംബങ്ങൾ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കാരുണ്യത്തിന്റെ ഉറവ വറ്റാത്ത സമൂഹമുള്ള ഒരിടമാണ് നമ്മുടെ കേരളം. ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ചുകൊണ്ട് നടത്തുന്ന ഇത്തരം നല്ല പ്രവർത്തനങ്ങളോട് വീണ്ടും നിങ്ങളുടെ സഹായങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഞങ്ങളോട് സഹകരിച്ച സഹായിച്ച എല്ലാ സഹൃദയർക്കും നന്മകളും സന്തോഷങ്ങളും നേരുന്നു.
അധ്യാപകർ
2022-23 വരെ | 2023-24 | 2024-25 |
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെയും പരിഗണിച്ചു കൊണ്ടുള്ള ടീച്ചിങ് എയ്ഡ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി
എറണാകുളം ദാറുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ അധ്യാപകർക്കായി നടന്ന ടീച്ചിങ് എയ്ഡ് മത്സരത്തിൽ കോഴിക്കോട് കൂമ്പാറ മർക്കസ് ഫാത്തിമാബീ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായ നാസർ കുന്നുമ്മലാണ് ടീച്ചിംഗ് എയിഡ് തയ്യാറാക്കിയത്. മാസങ്ങളോളം ഉള്ള കൃത്യമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ തയ്യാറാക്കിയിട്ടുള്ള ഈ ടീച്ചിംഗ് എയിഡ് പത്താം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും രണ്ട് ചാപ്റ്ററുകളാണ് ഇവിടെ ടീച്ചിങ് എയ്ഡിനായി തയ്യാറാക്കിയിട്ടുള്ളത്.എജുക്കേഷൻ ടെക്നോളജിയിലെ ന്യൂമോണിക്സ് രീതികൾ ഉപയോഗിച്ചുകൊണ്ടാണ് പതിനൊന്നാം ക്ലാസിലെ ഇന്ത്യൻ ഭരണഘടനയിലെ അവകാശങ്ങൾ എന്ന ചാപ്റ്ററിനെ വിദ്യാർത്ഥികൾക്ക് മുമ്പിൽ പരിചയപ്പെടുത്താൻ ശ്രമിക്കുന്നത്. ഭരണഘടനയിലെ മൂന്നാം അധ്യായം 12 മുതൽ 35 വരെയുള്ള അനുച്ഛേദങ്ങളെ നിമോണിക് രീതിയിൽ പഠിക്കാൻ വിദ്യാർഥികൾക്ക് സൗകര്യമൊരുക്കുകയാണ് . കൂടാതെ പത്താം ക്ലാസിലെ സ്റ്റേറ്റ് ആൻഡ് പൊളിറ്റിക്കൽ സയൻസ് എന്ന പാഠഭാഗത്തെയും ന്യൂമോണിക് രീതിയിൽ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. .സമൂഹത്തിൻറെ പരിച്ഛേദമാണ് ഒരു ക്ലാസ് റൂം സാധാരണ വിദ്യാർത്ഥികളും ഭിന്നശേഷിക്കാരായ വിദ്യാർഥികളും പ്രത്യേകിച്ച് കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾ, സ്ലോ ലേണേഴ്സ്, തുടങ്ങി എല്ലാവർക്കും സഹായകംവും വിധമാണ് ഈ ടീച്ചിങ് തയ്യാറാക്കിയിട്ടുള്ളത് .ഭിന്നശേഷിക്കാരായ വിദ്യാർഥികളിൽ കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികളുടെ ലിപിയായ ബ്രെയിലീ ഇവിടെ ഉപയോഗിച്ചിരിക്കുന്നു എന്നുള്ളതാണ് ടീച്ചിങ് എയ്ഡി ൻ്റെ മറ്റൊരു പ്രധാന പ്രത്യേകത.കൂടാതെ വെബ് അപ്ലിക്കേഷനിലൂടെ വോയിസ് ഓവറിലൂടെയും കേട്ടുകൊണ്ട് പ്രാക്ടീസ് ചെയ്യത്തക്ക രൂപത്തിലുള്ള ഇൻട്രാക്ടീവ് മോഡ് ആണ് ഇവിടെ പ്രദർശനത്തിനായി തയ്യാറാക്കിയിരിക്കുന്നത്.ഉൾചേർന്ന വിദ്യാഭ്യാസം സാധ്യമാക്കുന്നതിനുള്ള ശ്രമമാണ് ഇവിടെ തുടങ്ങി വെച്ചിട്ടുള്ളത്. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ ടീച്ചിങ് എയിഡ് ദക്ഷിണേന്ത്യയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കരിയർ ഗൈഡൻസ്
പാസ് വേഡ് ദ്വിദിന ക്യാമ്പ്
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളിൽ കരിയർ സംബന്ധിച്ച് അവബോധമുണ്ടാക്കുക,സിവിൽ സർവീസ് അടക്കമുള്ള പരീക്ഷകൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന ദ്വിദിന പഠനക്യാമ്പായ പാസ് വേഡ് ബഹുമാനപ്പെട്ട കോഴിക്കോട് ഡെപ്പ്യൂട്ടി കലക്ടർ
മുഹമ്മദ് റഫീക്ക് ഉൽഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.അബ്ദുൾ നാസർ അധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി. ഗവാസ് മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് സി.സി.എം. വൈ. പ്രിൻസിപ്പാൾ ഡോ.പി.പി. അബ്ദുൾറസാക്ക് പ്രോഗ്രാം ബ്രീഫിംഗ് നടത്തി. കെ.എ.എസ് റാങ്ക് ജേതാവ് ബി.സി.ബിജേഷ് മുഖ്യാതിഥിയായിരുന്നു. കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അബ്ദുറഹിമാൻ സ്പോർട്സ് അക്കാദമി ലോഞ്ചിങ്ങ് നടത്തി. മർക്കസ് അക്കാദമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ഉനൈസ് മുഹമ്മദ് , ഹെഡ് മാസ്റ്റർ നിയാസ് ചോല, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്സ്.എസ്സ്. പ്രിൻസിപ്പാൾ ലീന വർഗീസ് , കൂടരഞ്ഞിവില്ലേജ് ഓഫീസർ കെ.മണി എന്നിവർ ആശംസാ പ്രസംഗം നടത്തി.
ക്യാമ്പിൽ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കൊപ്പം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ, തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളും പങ്കെടുത്തു.വിദ്യാ കിരണം പദ്ധതിയുടെ ഭാഗമായി എസ്സ് .സി / എസ്സ്.റ്റി വിഭാഗം കുട്ടികൾക്ക് വേണ്ടി സർക്കാർ നൽകിയ ലാപ് ടോപ്പുകളുടെ വിതരണം ബഹു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.ഗവാസ് നിർവഹിച്ചു. പരിപാടിയ്ക്ക് ക്യാമ്പ് കോഡിനേറ്റർ നാസർ കുന്നുമ്മൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. എം.ബിന്ദു കുമാരി നന്ദിയും പറഞ്ഞു. അഡ്വ. മുഹമ്മദ് അനീസ്, ബി.സി. ബിജീഷ്, നിയാസ് ചോല, അലി അക്ബർ, നാസർ കുന്നുമ്മൽ , താലിസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
സ്പോർട്സ് അക്കാഡമി
മലയോര മേഖലയിലെ വിദ്യർത്ഥികളിൽ കായിക മികവ് വര്ധിപ്പിക്കുന്നതിനും, ഡിഫെൻസ് കരിയർ മേഖലയിലേക്ക് കൊണ്ടുവരുന്നതിനുമായി സ്പോർട്സ് അക്കാഡമി മർകസ്
ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂളിൽ കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അബ്ദുറഹിമാൻ സ്പോർട്സ് അക്കാദമി ലോഞ്ചിങ്ങ് നടത്തി. മർക്കസ് അക്കാദമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ഉനൈസ് മുഹമ്മദ് , ഹെഡ് മാസ്റ്റർ നിയാസ് ചോല, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്സ്.എസ്സ്. പ്രിൻസിപ്പാൾ ലീന വർഗീസ് , കൂടരഞ്ഞി വില്ലേജ് ഓഫീസർ കെ.മണി എന്നിവർ ആശംസാ പ്രസംഗം നടത്തി. നാസർ കുന്നുമ്മൽ സ്വാഗതവു സ്റ്റാഫ് സെക്രട്ടറി എ. എം.ബിന്ദു കുമാരി നന്ദിയും പറഞ്ഞു