ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2020-21 ലെ പ്രവർത്തനങ്ങൾ

ഓൺലൈൻ കലാമേള

ഈ വർഷത്തെ കലാമേള ഓൺലൈൻ സംവിധാനം വഴി രാഗം 2020 എന്നപേരിൽ നടത്തി. കൺവീനർ ഫിറോസ് സർ, ജോയിൻ കൺവീനർ  അബൂബക്കർ സർ എന്നിവരുടെ നേതൃത്വത്തിൽ ഒക്ടോബർ 30, 31, നവംബർ 1 തീയതികളിൽ ആണ് നടത്തിയത്. ഗ്രീൻ, റെഡ് എന്നീ ഹൗസുകളിലായി കുട്ടികളെ തരംതിരിച്ചു. ഗ്രീൻഹൗസ് കൺവീനർ ഖാലിദ്സാറും റെഡ് ഹൗസ് കൺവീനർ ഗീതടീച്ചറും ആയിരുന്നു. ഓൺലൈൻ കലാമേള ഉദ്ഘാടനം 30 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ നാസർ ചെറുവാടി സർ  നിർവഹിച്ചു.ശേഷം മൂന്ന് ദിവസങ്ങളിലായി കൃത്യമായി ആസൂത്രണം ചെയ്തു കൊണ്ട് ഓരോ പരിപാടികളും നടത്തി.മറിയം ടീച്ചറുടെ നേതൃത്വത്തിൽ അറബി കലോത്സവം, ചന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ സംസ്കൃത കലോത്സവം റൈഹാനത്ത് ടീച്ചറുടെ നേതൃത്വത്തിൽ ഉർദു കലോത്സവം  എന്നിവ നടത്തി. ഓൺലൈൻ സംവിധാനം വഴിയാണെങ്കിലും കൺവീനർമാർ ഹൗസ് ചാർജുള്ള അധ്യാപകർക്കും ക്ലാസ് ടീച്ചേഴ്സിനും കൃത്യസമയത്ത്  നിർദ്ദേശങ്ങൾ കൊടുക്കുകയും മുഴുവൻ ടീച്ചേഴ്സിന്റേയും സഹകരണത്തോടെ രാഗം 2020 നടത്താൻ കഴിഞ്ഞു .ശേഷം നവംബർ 1 ന് സമാപന സമ്മേളനം വളരെ വിപുലമായി നടത്തി .സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത് സ്കൂൾ വിക്കി എന്ന ആശയം മുന്നോട്ടുവെച്ച ശബരീഷിന്റെ ഭാര്യയും മികച്ച നർത്തകിയും ഗാനരചയിതാവുമായ നീന ശബരീഷ് ആയിരുന്നു. ടീച്ചറുടെ വാക്കുകളും പാട്ടുകളും കുട്ടികളിലും രക്ഷിതാക്കളിലും വളരെയധികം ആവേശം സൃഷ്ടിച്ചു സമാപന ചടങ്ങ് തികച്ചും പ്രശംസനീയം ആയിരുന്നു