ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിമുക്ത കേരളം

ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ബോധവത്കരണ ക്ലാസ്സ് 24/09/22 ന് വേനപ്പാറ HSS അധ്യാപകൻ പ്രമോദ് സാറിൻ്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഇതിൻ്റെ തുടർച്ചയായി ലഹരി വിമുക്ത കേരളം വിദ്യാലയ തലം 6/10/22 ന് രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിന് ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ നസർചേറുവാടി സാർ അധ്യക്ഷനായ ചടങ്ങ് വാർഡ് മെമ്പർ ബിന്ദു ജയൻ ഉദ്ഘാടനം ചെയ്തു.PTA വൈസ് പ്രസിഡൻ്റ് ഇസ്മായിൽ.N ജാഗ്രത convenor റംല tr എന്നിവർ ആശംസ അറിയിച്ചു. 9.30 നു തുടങ്ങിയ ഉദ്ഘാടന ചടങ്ങിന് ശേഷം10മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ രക്ഷിതാക്കൾക്കും,ക്ലാസ്സ് റൂമുകളിൽ കുട്ടികൾക്കും മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം

കേൾപ്പിച്ചു.തുടർന്ന് സ്റ്റാഫ് സെക്രട്ടറിയും,ലഹരി വിരുദ്ധ BRC തല RP യുമായ റിജുല ടീച്ചറും,UP അധ്യാപിക ഷമീമ ടീച്ചറും ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.

5 സെക്ഷനുകളിലായി നടന്ന ബോധ്വൽകരണ ക്ലാസിൻ്റെ ഒന്നാം സെക്ഷനിൽ ലഹരിമൂലം തകർന്ന ജീവിതങ്ങളുടെ ,കുടുംബ ങ്ങളുടെ കഥകളിലൂടെ ലഹരിവസ്തുക്കളുടെ ദോഷവശങ്ങളെ കുറിച്ചും,ലഹരി സമൂഹത്തെയാകെ തകർക്കുന്ന ഒന്നാണെന്നും ബോധവത്കരണം നടത്തി.തുടർന്ന് ഓഡിയോ ,വീഡിയോ ക്ലിപ്പിലൂടെയും വിഷയത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്തി.ഇതേ സമയം ഒരോ ക്ലാസ്സ് ടീച്ചേഴ്സ് ഉം ക്ലാസ്സ് തലത്തിൽ ലഹരിവിരുദ്ധ കേരളം പദ്ധതിയുടെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.. 10മണി മുതൽ 12 മണി വരെയുള്ള ക്ലാസ്സ് അവസാനിച്ച ശേഷം വിദ്യാർത്ഥികളും,അധ്യാപകരും,രക്ഷിതാക്കളും സ്കൂൾ ഗ്രൗണ്ടിലേക്ക് ഇറങ്ങി വിദ്യാലയാങ്കണത്തിൽ മനുഷ്യച്ചങ്ങലതീർത്തു കൊണ്ട് ലഹരിവിരുദ്ധ മുദ്രാവാക്യം വിളിച്ചു.