ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വായനാവാരാചരണം

ഫാത്തിമബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ വായനാ വാരം വിവിധ പരിപാടികളോടെ ആചരിച്ചു ജൂൺ 19ന് ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. കോവിഡ് മഹാവ്യാധി മൂലം  വീട്ടിൽ ഒതുങ്ങി കഴിയാൻ വിധിക്കപ്പെട്ട കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭിക്കാൻ വേണ്ടി അദ്ധ്യാപകർ പുസ്തക വണ്ടിയുമായി വായനാദിനത്തിൽ  കുട്ടികളുടെ വീട്ടിൽ പോവുകയും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു വായന വാരത്തോടനുബന്ധിച്ച് കഥാ വായന, ചിത്രരചന, വാർത്താ വായന, കാവ്യാലാപനം, കഥാപാത്ര രൂപം (വീഡിയോ)എന്നീ പരിപാടികൾ സംഘടിപ്പിച്ചു  വായനാവാര സമാപനം ജൂൺ 26 ന് ഗൂഗിൾ  മീറ്റിലൂടെ നടത്തി വായനാവാരം സമാപനം യോഗത്തിൽ സുഹറ ടീച്ചർ സ്വാഗത ഭാഷണം നടത്തി ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു ഹയർസെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി വായനാവാരം സമാപനം ഉദ്ഘാടനം ചെയ്തു യുവ കവയത്രി അഞ്ചു ഫ്രാൻസിസ് മുഖ്യാതിഥിയായിരുന്നു വായനയുടെ മഹത്വത്തെക്കുറിച്ചും വായനയിലൂടെ നമുക്ക് കിട്ടുന്ന നേട്ടങ്ങളെ കുറിച്ചും കഥകളിലൂടെ അഞ്ചു ഫ്രാൻസിസ് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു സീനിയർ അസിസ്റ്റന്റ് മാരായ മനോഹരൻ സാർ, ബീന ടീച്ചർ, സിന്ധു ടീച്ചർ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു അബൂബക്കർ സർ ചടങ്ങിന്  നന്ദി രേഖപ്പെടുത്തി


ബഷീർ ദിനം

സ്കൂൾ മലയാളം ക്ലബ്ബിൻറെ നേതൃത്വത്തിൽ മലയാളസാഹിത്യത്തിന്റെ സുൽത്താനായി അറിയപ്പെടുന്ന വൈക്കം മുഹമ്മദ്

ബഷീറിന്റെ ചരമദിനമായ ജൂലൈ 5  സ്കൂളിൽ വളരെ വിപുലമായി ആചരിച്ചു. വിവിധ  പരിപാടികൾ നടത്തി. ബഷീറിന്റെ കഥാപാത്രങ്ങളെഅടിസ്ഥാനമാക്കിയുള്ള  കഥാപാത്രനിരൂപണം, വായനാക്കുറിപ്പ് , ഏകാഭിനയം, ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി

ബഷീറിൻറെ വിവിധ കൃതികളിൽ നിന്നുള്ള കഥാപാത്രങ്ങളെ കുട്ടികൾ വളരെ തന്മയത്വത്തോടെ കൂടി അവതരിപ്പിച്ചു. പാത്തുമ്മയുടെ ആട്

ബാല്യകാലസഖി ഭൂമിയുടെ അവകാശികൾ മതിലുകൾ   മുതലായ കൃതികളിലെ കഥാപാത്രങ്ങൾ എല്ലാം

കുട്ടികൾ ഏകാഭിനയത്തിനായി തിരഞ്ഞെടുത്തു. അതുപോലെ വിവിധ കൃതികളുടെ നിരൂപണങ്ങൾ ഞങ്ങൾ കുട്ടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു.

കൂടാതെ ബഷീർ ദിന ക്വിസ് പ്രോഗ്രാം കുട്ടികൾക്കായി സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും ഒന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയും അവർക്കായി സ്കൂൾതലത്തിൽ  മറ്റൊരു ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു. ഇതിൽനിന്നെല്ലാം കുട്ടികൾക്ക് ബഷീറിനെ കുറിച്ചും അദ്ദേഹത്തിൻറെ കൃതികളെ കുറിച്ചുംഒരു വ്യക്തമായ ധാരണ കൈവന്നു.

വിദ്യാരംഗം സർഗോത്സവം

മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സർഗോത്സവം സാഹിത്യ ശില്പശാലകൾ, സകുടുംബം സാഹിത്യക്വിസ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. സകുടുംബം സാഹിത്യക്വിസ്, സർഗോത്സവം, സാഹിത്യ ശില്പശാലകൾ എന്നിവ സ്കൂൾതലത്തിൽ നടത്തുകയും ഒന്നും രണ്ടും സ്ഥാനം നേടിയവരെ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. നാടൻ പാട്ട്. അഭിനയം, കാവ്യാലാപനം, പുസ്തകാസ്വാദനം, ചിത്രരചന, കഥാരചന, കവിതാരചന, എന്നിവ ആയിരുന്നു സർകോത്സവത്തിലെ മത്സര ഇനങ്ങൾ. നാടൻ പാട്ട് കാവ്യാലാപനം എന്നീ വിഭാഗങ്ങളിൽ സാഹിത്യ ശിൽപശാലകളും ഉപജില്ലാ തലത്തിൽ സംഘടിപ്പിച്ചു. സർഗോത്സവത്തിൽ ഫാത്തിമബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ 10 ഡി ക്ലാസിൽ പഠിക്കുന്ന സെന്ന ഷാനവാസ്‌ ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി


സകുടുംബം സാഹിത്യ ക്വിസ്

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സകുടുംബം സാഹിത്യ ക്വിസ് മത്സരം നടന്നു .വിദ്യാർത്ഥികൾ കുടുംബാംഗങ്ങളോടൊപ്പം ആണ് ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ പങ്കെടുത്തത്.ഓഗസ്റ്റ്  നാലിനു നടന്ന സ്കൂൾതല ക്വിസ്സ് മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ  യു .പി ,ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികളുടെ കുടുംബങ്ങളെ   കണ്ടെത്തുകയും സബ്ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു






2020-21 ലെ പ്രവർത്തനങ്ങൾ

ബഷീർ ദിനം ജൂലൈ 5

മലയാള കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ആണ് ജൂലൈ 5 ബഷീർ ദിനമായി ആചരിക്കുന്നത് .കോവിഡ് എന്ന മഹാമാരി കാർന്നുതിന്നുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെങ്കിലും ഓൺലൈൻ സംവിധാനം വഴി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു. ബഷീർ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ  ചിത്രരചന, ഏകാഭിനയം, ഫ്ലോചാർട്ട് ,കഥാ വായന എന്നീ മത്സരങ്ങൾ നടത്തി.

ബഷീറിനെയോ ബഷീറിൻറെ കഥാപാത്രങ്ങളെയോ അദ്ദേഹത്തിൻറെ കഥാസന്ദർഭവുമായി ബന്ധപ്പെടുത്തിയതോ ആയിരുന്നു ചിത്രത്തിന്റെ പ്രമേയം . കുട്ടികൾ  അവരുടെ ചിത്രങ്ങൾ  ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയക്കുകയും ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുക്കുകയും ചെയ്തു.

ചിത്രം രചനാ മത്സരത്തിനുശേഷം ഏകാഭിനയ മത്സരം നടത്തി. ബഷീറിന്റെ ഏതെങ്കിലും ഒരു കഥയിലെ ഏതെങ്കിലും ഒരു സന്ദർഭം രണ്ട് മിനിറ്റ് അവതരിപ്പിച്ച് വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയക്കാൻ ഉള്ള നിർദ്ദേശം നൽകി കുട്ടികൾ വളരെ ഭംഗിയായി ക്ലാസ് തലത്തിൽ പങ്കെടുക്കുകയും1 ,2,3 സ്ഥാനക്കാരെ തിരഞ്ഞെടുത്ത് സ്കൂൾ തലത്തിൽ നിന്നും വിജയികളെ കണ്ടെത്തി

ബഷീർ കൃതികളെയും കഥാപാത്രങ്ങളെയും ആസ്പദമാക്കി ഫ്ലോചാർട്ട് തയ്യാറാക്കി ക്ലാസ് ടീച്ചേഴ്സിന്റെ വാട്സ്ആപ്പിലേക്ക് അയക്കാൻ കുട്ടികൾക്ക് നിർദേശം നൽകി. അതനുസരിച്ച് നിരവധി ഫ്ളോർ ചാർട്ടുകൾ തയ്യാറാക്കുകയും അതിൽനിന്നും വിജയികളെ കണ്ടെത്തുകയും ചെയ്തു

വയനാ മത്സരവുമായി ബന്ധപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിൻറെ ഏതെങ്കിലും കൃതിയിലെ ഒരു ഭാഗം വായിച്ച റെക്കോർഡ് ചെയ്തു ക്ലാസ് ഗ്രൂപ്പുകളിൽ അയക്കാൻ നിർദ്ദേശിച്ചു. അതിൽ നിന്നും ക്ലാസ് തല വിജയികളെ തെരഞ്ഞെടുക്കുകയും  ശേഷം സ്കൂൾതലത്തിൽ ഒന്ന്, രണ്ട് സ്ഥാനക്കാരെ തെരഞ്ഞെടുത്തു