ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

NUMERA

ഡയറ്റി൯െറ നേതൃത്വത്തിൽ neetum സ്കൂളിനൊപ്പം പദ്ധതിയുടെ ഭാഗമായ  NUMERA( ഗണിത അധ്യാപക ശാസ്ത്രീകരണം പരിപാടി) പരിശീലനത്തിൽ എല്ലാ അധ്യാപകരും പങ്കെടുത്തു . ഡോ. എം ഹുസൈൻ "How to count mathematics" എന്ന വിഷയത്തെ  കുറിച്ചായിരുന്നു  വിവരണം നൽകിയത് . നിത്യജീവിതത്തിലും മറ്റ് ശാസ്ത്ര വിഷയങ്ങളിലും ഗണിതം എങ്ങനെയെല്ലാം ഉൾപ്പെടുത്താം എന്നും ജാമിതീയ  രൂപങ്ങളുടെ വ്യത്യസ്ത സാധ്യതകളെക്കുറിച്ചു൦ അദ്ദേഹം സംസാരിച്ചു. തുടർന്ന് സംഖ്യ ബന്ധങ്ങളും ഗണിത യുക്തിയും എന്ന ആശയത്തെ കുറിച്ച് കുഞ്ഞബ്ദുള്ള സാർ സംസാരിച്ചു. ഇതോടൊപ്പം സംഖ്യയുടെ പ്രാധാന്യത്തെക്കുറിച്ചും വിശദമാക്കി  പ്രോഗ്രാമ്മിൽ ഡയറ്റ് പ്രതിനിധികളായ ഭാമിനി ടീച്ചറും പ്രേംജിത്ത് സാറും സന്നിഹിതരായിരുന്നു.

ഗണിത കോർണർ

   ഈ കൊവിഡ് കാലത്ത് കുട്ടികൾക്ക് വീട്ടിലൊരു "ഗണിത കോർണർ "എന്ന ആശയവുമായി മറ്റൊരു പദ്ധതി ആസൂത്രണം ചെയ്തു .കുട്ടികൾ നിർമ്മിക്കുന്ന ഗണിതത്തിലെ സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ,ചാർട്ടുകൾ, മറ്റു ജാമിതീയരൂപങ്ങൾ, ജോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ഗണിത ശാസ്ത്രജ്ഞൻമാരുടെ കുറിപ്പ് തയ്യാറാക്കിയത്, മറ്റു ഗണിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഉപകരണങ്ങളും ഒരു കോർണറിൽ ഒരുക്കിക്കൊണ്ട് ഗണിത കോർണർ എല്ലാ വിദ്യാർഥികളും വീട്ടിൽ ഒരുക്കിയിരുന്നു.

ഗണിത ക്ലബ്ബ്

ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് വ്യത്യസ്തമാർന്ന  പരിപാടികൾ ഒരുക്കി. ഗണിത പൂക്കള മത്സരം നടത്തി .ഗണിതത്തിലെ ജാമിതീയരൂപങ്ങൾ ഉൾപ്പെടുത്തി ചിത്രം വരച്ച് നിറം നൽകി ക്ലാസ്സ് ഗ്രൂപ്പിൽ അയക്കുന്നു .അതിൽ നിന്ന് ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനക്കാരെ  കണ്ടെത്തുന്നു.

ദേശീയ ഗണിത ശാസ്ത്ര ദിനം

    ആധുനിക ഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞൻ ആയി വിലയിരുത്തപ്പെടുന്ന ആളാണ് ശ്രീനിവാസ രാമാനുജൻ അയ്യങ്കാർ എന്ന ശ്രീനിവാസരാമാനുജൻ(1887 December 22  -  1920 April  26) ശുദ്ധ ഗണിതത്തിൽ കാര്യമായ വിദഗ്ധ ശിക്ഷണം ലഭിക്കാതിരുന്നിട്ടും സ്വ പ്രയത്നത്തിലൂടെ ഗണിത വിശകലനം, സംഖ്യാസിദ്ധാന്തം, അനന്തശ്രേണി തുടർച്ച, ഭിന്നകങ്ങൾ തുടങ്ങിയ ഗണിത ശാസ്ത്ര മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയുടെ 125 ആം ജന്മ വാർഷികത്തി൯െറ ഓർമ്മക്കായി 2012 ദേശീയ  ഗണിതശാസ്ത്ര വർഷമായി പ്രഖ്യാപിച്ചു.

    ഈ പ്രതിഭയുടെ ജന്മവാർഷിക ത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾക്കായി നമ്പർചാർട്ട്, ജോമട്രിക്കൽ ചാർട്ട്, ഗണിത ശാസ്ത്രജ്ഞന്മാരുടെ കുറിപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ ഓൺലൈനായി നടത്തി.