ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് പരിപാലന ക്ലാസ്

സ്കൂളിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക് രീതിയിൽ തന്നെ ക്ലാസുകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഓരോ ക്ലാസ്സ് റൂമിൽ നിന്നും ഹൈടെക് ബോക്സിൽ ഉള്ള മുഴുവൻ ഉപകരണങ്ങളുടെയും പരിപാലനം ചുമതലപ്പെടുത്തിക്കൊണ്ട് രണ്ടു കുട്ടികളെ തെരഞ്ഞെടുത്തു. ഈ കുട്ടികളുടെ ഒരു യോഗം കമ്പ്യൂട്ടർ ലാബിൽ വച്ച് ചേരുകയും മുഴുവൻ ഉപകരണങ്ങളും ശരിയായ രീതിയിൽ എങ്ങനെ പരിപാലിക്കണം എന്നുള്ള ക്ലാസ് നൽകുകയും ചെയ്തു. കൂടാതെ ഹൈടെക്  ക്ലാസ്  ഉപയോഗിക്കുന്നതിനുവേണ്ടി ഒരു റജിസ്റ്റർ സൂക്ഷിക്കുകയും ചെയ്യുന്നു. സ്കൂളിലെ എസ് ഐ ടി സി, ജോയിൻറ് എസ് ഐ ടി സി യുടെ നേതൃത്വത്തിലാണ് ഈ ക്ലാസുകൾ സംഘടിപ്പിച്ചത്