സഹായം Reading Problems? Click here


ബി.ഇ.എം.എച്ച്.എസ്സ്. വടകര

Schoolwiki സംരംഭത്തിൽ നിന്ന്
(16001 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബി.ഇ.എം.എച്ച്.എസ്സ്. വടകര
Bemnew.jpg
വിലാസം
പി.ഒ, വടകര
കോഴിക്കോട്

വടകര
,
673 101
സ്ഥാപിതം1884
വിവരങ്ങൾ
ഫോൺ0496 2522750
ഇമെയിൽvadakara16001@gmail.com
കോഡുകൾ
സ്കൂൾ കോഡ്16001 (സമേതം)
ഹയർസെക്കന്ററി കോഡ്10197
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലവടകര
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം486
പെൺകുട്ടികളുടെ എണ്ണം313
വിദ്യാർത്ഥികളുടെ എണ്ണം799
അദ്ധ്യാപകരുടെ എണ്ണം38
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്റ്റെല്ല ജുലി‍‍‍യറ്റ് ടെറൻസ്
പി.ടി.ഏ. പ്രസിഡണ്ട്അബ്ദുൾ റഫീക്ക്.
അവസാനം തിരുത്തിയത്
10-09-2018Vadakara16001


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹൈസ്കൂൾ. മിഷൻ സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1884-ൽ സ്ഥാപിച്ച ഈ വിദ്യാലയം വടകര നഗരത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1884ല് ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ജർമൻ മിഷനറിമാരായ ബാസൽ ഇവാജലിക്കൽ മിഷൻ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം വെറും ഒരു ക്ലാസ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തോട് നാല് കൊല്ല ത്തിനു ശേഷം ശ്രീ. രാമർ ഗുരുക്കളുടെ പ്രൈമറി വിദ്യാലയം കൂട്ടിചേർത്തു. 1917 ൽ ശ്രീ. എം. സി. ഐപ്പ് ഹെഡ് മാസ്റ്റർ ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1923 ൽ ഈ സ്കൂളിൽ നിന്നും എസ്. എസ്. എൽ. സി. യുടെ ആദ്യബാച്ച് പരീഷ എഴുതി.

ഭൗതികസൗകര്യങ്ങൾ

 • ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 25 ക്ലാസ്സമുറികളും
 • സയൻസ് ലാബും ലൈബ്രറിയും, കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്.
 • പരിമിതമായ കളിസ്ഥലം മാത്രമേ വിദ്യാലയത്തിനുളളൂ.
 • കമ്പ്യൂട്ടർ ലാബിനോടനുബന്ധിച്ച് സ്മാർട്ട് ക്ലാസ്സ് റൂമും കമ്പ്യൂട്ടർ ലാബിൽ ബ്രോഡ് ബാന്റ് ഇന്റർ നെറ്റ് സൗകര്യവും ലഭ്യ മാണ്.
 • 10 ക്ലാസ്സ് മുറികൾ ഹൈടെക്ക് ആണ് .
 • 5 മുതൽ 10 വരെ ക്ലാസ്സുകളാണ് ഉള്ളത്.
 • സ്കൂളിന് സ്വന്തമായ ബസ്സ് സൗകര്യമുണ്ട്.
 • ക്ലാസ്സ് ലൈബ്രറി

ഇത് ഞങ്ങളുടെ സ്വപ്നം
2020 ഓടെ ഈ രീതിയിൽ ഭൗതികസൗകര്യങ്ങൾ ഉള്ള ഒരു വിദ്യാലയം ആക്കിമാറ്റുക എന്നതാണ് ലക്ഷ്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • ലിറ്റിൽ കൈറ്റ്
 • ജെ ആർ സി
 • റോഡ് സുരക്ഷാ ക്ലബ്ബ്
 • പരിസ്ഥിതി ക്ലബ്ബ്
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • * സയൻസ്
 • * ഗണിതം
 • * സോഷ്യൽ സയൻസ്
 • * മലയാളം
 • * ഇംഗ്ലീഷ്
 • * ഹിന്ദി
 • * സംസ്കൃതം
 • ഹരിത ക്ലബ്
 • ഇന്ററാക്ട് ക്ലബ്

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ഉത്തര കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. റോയിസ് മനോജ് വിക്ടർ ഡയറക്ടറായും

റെവ. റവ. ടി. എം. ജെയിംസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.

സ്കൂൾ ഹെഡമിസ്ട്രസ്സ് സ്റ്റെല്ലാ ജൂലിയറ്റ് റ്റെറൻസ് ആകുന്നു.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എം. പി. ഐപ്പ് (1917-1929) , ടി. ജെ. മുള്ളി (1929-1931) , ജി. ഗബ്രിയേൽ (1931-1945 ), ഇ. ജെ. എഡോണ. (1945-1957), ജെ. ചിട്ടിയാഗം (1957-1961), എഫ്. നിക്കോളാസ് (1961-1963) , ടി. ബി. ആഡ്രൂസ് (1963 -1968) , പി. കെ. മാധവൻ( 1968- 1974), എം. ഇ. എസ്. ഗബ്രിയേൽ (1974-1976), എം. ഇ. ഭാസ്ക്കരൻ(1977 – 1978) , ഡി. രാമൻ (1978-81) , പി. രാമൻ (1981-1982) , സൂസൻ ഏസോ(1982-1993) , സി. ജോസഫ് (1993 – 1997), കെ. രേവതി (1997-1998), കെ.ഗുരുവായൂരപ്പ. (1998-1999), ടി. ഗൗരി. (1999 – 2003) , 04)രവീന്ദ്രൻ. പി.പി.(2003, രൻജിത്ത് മൂർക്കോത്ത് (2004-2005),മോളി ജോൺ (2005- 2006),രാധാകൃഷ്ണൻ (2006 – 2008),സുഭാഷ്. സി. എച്ച്. (2009 - 2016 )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ഒ. എം. നമ്പ്യാർ - അതലറ്റിക്ക് കോച്ച്- ഇന്ത്യയിലെ ആദ്യത്തെ ദ്രോണാചാര്യ അവാർഡ് ജേതാവ്.
 • കളത്തിൽ മുകുന്ദൻ - ഇന്ത്യൻ വോളിബോൾ താരം .
 • അബ്ദുറഹിമാൻ - ഇന്ത്യൻ വോളിബോൾ കോച്ച്.
 • കടത്തനാട്ട് നാരായണൻ മാസ്റ്റർ
 • എം. എൽ. എ സി കെ നാണു
 • എം. പി. മുല്ലപ്പള്ളി രാമചന്ദ്രൻ
 • ഗോകുലം ഗോപാലൻ
 • ഏഷ്യ നെറ്റ് മാധവൻ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ബി.ഇ.എം.എച്ച്.എസ്സ്._വടകര&oldid=551215" എന്ന താളിൽനിന്ന് ശേഖരിച്ചത്