സഹായം Reading Problems? Click here


ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി

Schoolwiki സംരംഭത്തിൽ നിന്ന്
(16057 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിവി.എച്ച്.എസ്ചരിത്രംഅംഗീകാരങ്ങൾ
Emblemy.jpg


ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി
16057-1.jpg
വിലാസം
അത്തോളിപി.ഒ,
കോഴിക്കോട്

അത്തോളി
,
673315
സ്ഥാപിതം06 - 1927
വിവരങ്ങൾ
ഫോൺ04962672350
ഇമെയിൽatholi16057@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16057 (സമേതം)
ഹയർസെക്കന്ററി കോഡ്10108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലകൊയിലാണ്ടി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം

ഹയർസെക്കന്ററി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം1015
പെൺകുട്ടികളുടെ എണ്ണം1445
വിദ്യാർത്ഥികളുടെ എണ്ണം2460
അദ്ധ്യാപകരുടെ എണ്ണം102
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇന്ദു
പ്രധാന അദ്ധ്യാപകൻലത കാരാടി
പി.ടി.ഏ. പ്രസിഡണ്ട്മനോജ് ഒ കെ
അവസാനം തിരുത്തിയത്
24-11-2021Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് . 1924-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ അത്തോളി എന്നാണ് സ്കൂളിന്റെ പൂർണ്ണ രൂപം.


ചരിത്രം

1914 ൽ ആണ് അത്തോളിയിലെ ആദ്യ എൽ.പി. സ്കൂൾ മൊടക്കല്ലൂരിൽ സ്ഥാപിതമായത്. തുടർന്ന് 1918 ൽ വേളൂർ മാപ്പിള സ്കൂൾ സ്ഥാപിതമായി. ഇന്നത്തെ അത്തോളി ഗവ. വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ 1924 ൽ അത്തോളിയിൽ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച വേളൂർ എലിമെന്ററി സ്ക്കൂളാണ് 1928 ൽ മലബാർ ഡിസ്ട്രിക് ബോർഡ് ആ വിദ്യാലയത്തെ ഹയർ എലിമെന്ററി സ്കൂളാക്കി ഉയർത്തി എട്ടാം ക്ലാസ് വരെ പഠന സൗകര്യം ഒരുക്കി. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ജോസഫ് മുണ്ടശ്ശേരിയാണ് 1958 ജൂൺ 12 ന് ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കി മാറ്റിയത്. 1961 ൽ ഈ വിദ്യാലയത്തിലെ ആദ്യത്തെ പത്താം ക്ലാസ് ബാച്ച് പുറത്തിറങ്ങി. ഒന്നാം ബാച്ചിൽ ആകെ 32 വിദ്യാർഥികളായിരുന്നു ഉണ്ടായിരുന്നത്. അതു വരെ ഹൈസ്കൂൾ പഠനത്തിനായി ഈ പ്രദേശത്തുകാർ പ്രധാനമായും ആശ്രയിച്ചിരുന്നത് എലത്തൂർ സി.എം.സി. ഹൈസ്കൂളിനെയായിരുന്നു. ഈ വിദ്യാലയത്തിനു വേണ്ട സ്ഥലം വിട്ടുകൊടുത്തത് ഇ.പി. ഗോപാലൻ എന്ന മഹാനുഭാവനായിരുന്നു. പ്രൗഢ ഗംഭീരമായ അത്തോളിയിലെ തലയെടുപ്പുള്ള വിദ്യാഭ്യാസ കേന്ദ്രമാണ് ജി.വി.എച്ച.എസ്.എസ്. അത്തോളി. അറിയപ്പെടുന്നവരും അല്ലാത്തവരുമായ ഒട്ടേറെ പേർക്ക് അക്ഷര വെളിച്ചവും ആത്മ ധൈര്യവും പകർന്നു നൽകിയ വിദ്യാലയമാണിത്. കേരള മുഖ്യ മന്ത്രിയായിരുന്ന ശ്രീ. സി.എച്ച്. മുഹമ്മദ് കോയ, പാർലമെന്റ് അംഗമായിരുനന ശ്രീ ചാത്തുണ്ണി മാസ്റ്റർ, കേരള നിയമസഭാംഗമായിരുന്ന ശ്രീ ബാലൻ വൈദ്യർ, കൺസ്യൂമർ ഫെഡ് ചെയർമാൻ ശ്രീ. എം.മെഹബൂബ്, കോഴിക്കോട് കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. എം. രാധാകൃഷ്ണൻ,കവിയും ശിൽപ്പിയുമായ ശ്രീ. രാഘവൻ അത്തോളി, പത്രപ്രവർത്തകനായ ജാഫർ അത്തോളി എന്നിങ്ങനെ പോകുന്നു ആ പട്ടിക. ഇന്ന് അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പ്രവർത്തിച്ചു വരുന്നു. 1997 ൽ വൊക്കേഷനൽ ഹയർ സെക്കന്ററി വിഭാഗവും 2004 ൽ ഹയർ സെക്കന്ററി വിഭാഗവും ഇവിടെ അനുവദിക്കപ്പെട്ടു., കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയമായി മാറിയ ഈവിദ്യാലയത്തിൽ 2018-19 അധ്യയന വർ,ത്തിൽ 2460 വിദ്യാർഥികൾ പഠിക്കുന്നു.

Sch111.jpg

2014 ൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഈ വിദ്യാലയത്തെ മോഡൽ സ്കൂളായി പരിഗണിക്കുകയുണ്ടായി. ജില്ലാ പഞ്ചായത്തിന്റ വിവിധ ഫണ്ടുകൾ സ്കൂളിന്റെ ഭൗതിക സൗകര്യം വർദ്ധിപ്പിക്കാൻ സഹായകമായിട്ടുണ്ട്. ഇന്റർ നാഷനൽ ലവലിലേക്കുയർത്തുന്നതിന്റെ ഭാഗമായി ഗവണ്മെന്റ് മൂന്ന് കോടി രൂപ ആനുവദിച്ചിരിക്കുന്നു. പുതിയ ഭൗതിക സൗകര്യങ്ങൾക്കായുള്ള മാസ്റ്റർ പ്ലാൻ ഗവൺമെന്റിന് സമർപ്പിച്ചിരിക്കുകയാണ്.

Masterpl.jpg

ഭൗതികസൗകര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.vocationalഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട് . ഹൈസ്കൂളിലെ 20 ക്ലാസ് മുറികളടക്കം 26 ക്ലാസ് മുറികൾ ഹൈടെക് റൂമുകളാണ്. സ്കൂൾ നവീകരണത്തിനായി ഗവൺമെന്റ് മൂന്നു കോടി രൂപ അനുവദിച്ചിരിക്കുന്നു. മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുവാൻ പോകുന്നു. ഇന്റർ നാഷനൽ ലവലിലേക്കുയരുന്നതിന്റെ ഭാഗമായ സ്കൂൾ ഗേറ്റ് പ്രവർത്തനം പൂർത്തിയായി. ചെലവില്ലാതെ വൈദ്യുതി എന്ന ആശയത്തിൽ സോളാർ സിസ്റ്റവും സ്കൂളിനുണ്ട്. സൗകര്യമുള്ള ഡൈനിംഗ് ഹാളോടു കൂടിയ പാചകപ്പുര സ്കൂളിന്റെ മറ്റൊരു പ്രത്യകതയാണ്.

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

Sgroun.jpg

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 20 ക്ലാസ് മുറികൾ ഇപ്പോൾ ഹൈടെക് ആയിരിക്കുന്നു.

പ്രഥമ കുഞ്ഞുണ്ണി മാസ്റ്റർ പുരസ്കാരം, തെരുവത്ത് രാമൻ പുരസ്കാരം, പി.ആർ നമ്പ്യാർ പുരസ്കാരം, കടത്തനാട്ട് മാധവി അമ്മ പുരസ്കാരം,സത്യാര്ത്ഥിപുരസ്കാരം എന്നിവ ലഭിച്ച മികച്ച ലൈബ്രറി ഉണ്ട്.. എല്ലാ ക്ലാസ്സിലും പ്രത്യേകം ക്ലാസ് ലൈബ്രേറിയന്മാരുള്ള ക്ലാസ് ലൈബ്രറി പ്രവർത്തിച്ചു വരുന്നു. ലൈബ്രറി നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരിക്കുന്നു. കിട്ടുന്ന മുറയ്ക്ക് നല്ല റീഡിംഗ് റൂമോടെയുള്ള ലൈബ്രറിയാവും.

Libr.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്
 • ജെ ആർ. സി
 • എസ്.പി.സി.
 • വായനാസമിതി.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • കൈരളി ക്ലബ്ബ്.
 • എൻ.എസ്. എസ്
 • നന്മ, നല്ലപാഠം
 • തെളിമ -ശുചിത്വം
 • ടാലന്റ് ലാബ് (കല, കായികം, പ്രവൃത്തിവരിചയം,സാഹിത്യം, വിജ്ഞാനം)
 • പരിസ്ഥിതി & ലൗ ഗ്രീൻ ക്ലബ്ബ്
 • ലിറ്റിൽ കൈറ്റ്സ്
 • ഹെൽത്ത് ക്ലബ്ബ്
 • ലീഗൽ ലിറ്ററസി ക്ലബ്ബ്
 • ജാഗ്രതാസമിതി
 • തെളിച്ചം -വിജയോത്സവം
 • സാന്ത്വനച്ചെപ്പ്
 • വിഷയ ക്ലബ്ബുകൾ(ശാസ്ത്രം,ഗണിതം,സാമൂഹ്യ ശാസ്ത്രം, ഐ.ടി., മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്)
 • നേർക്കാഴ്ച

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

                            ശ്രീ മൂസക്കോയ മാസ്റ്റർ
                            ശ്രീ മൊയ്തീൻ കോയമാസ്റ്റർ
                            ശ്രീ ഗംഗാധരൻ മാസ്റ്റർ
                            ശ്രീ ശങ്കരൻ നമ്പൂതിരി
                            ശ്രീമതി വസന്ത ടീച്ചർ
                            ശ്രീമതി പ്രേമകുമാരി ടീച്ചർ
                            ശ്രീ സത്യൻ മാസ്റ്റർ
                            ശ്രീ രാമചന്ദ്രൻ മാസ്റ്റർ
                            ശ്രീമതി ജയഭാരതി ടീച്ചർ
                            ശ്രീ ചന്ദ്രൻ മാസ്റ്റർ
                            ശ്രീ മുരളി മാസ്റ്റർ
                            ശ്രീ രാഘവൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • സി .എച്ഛ് മുഹമ്മദ് കോയ - മുൻ മുഖ്വമന്ത്രി
 • ഗിരീ,ഷ് പുത്തഞ്ചേരി - ഗാനരചയിതാവ്
 • ബാലൻ വൈദ്യർ - കേരള നിയമസഭാംഗം
 • എം മെഹബൂബ് - രാഷ്ട്രീയ പ്രവർത്തകൻ, കൺസ്യൂമർ ഫെഡ് ചെയർമാൻ
 • രാഘവൻ അത്തോളി - കവി, ശിൽപി
 • ചാത്തുണ്ണി മാസ്റ്റർ - പാർലമെന്റ് അംഗം

വഴികാട്ടി

Loading map...

</googlemap>school

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.