ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
തങ്ങൾ പ്രവർത്തിക്കുന്ന സമൂഹത്തെ മനസ്സിലാക്കുക, സമൂഹവുമായി ബന്ധപ്പെട്ട് സ്വയം മനസ്സിലാക്കുക, സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്നങ്ങളും തിരിച്ചറിയുകയും പ്രശ്നപരിഹാരത്തിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്യുക, സാമൂഹികവും പൗരപരവുമായ ഉത്തരവാദിത്തബോധം വിദ്യാർത്ഥികളിൽ  വളർത്തിയെടുക്കുക,
വ്യക്തിപരവും സാമുദായികവുമായ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം കണ്ടെത്തുന്നതിന് അവരുടെ അറിവ് പ്രയോജനപ്പെടുത്തുക, കൂട്ടായ ജീവിതത്തിനും ഉത്തരവാദിത്തങ്ങൾ പങ്കിടുന്നതിനും ആവശ്യമായ കഴിവ് വികസിപ്പിക്കുക, കമ്മ്യൂണിറ്റി പങ്കാളിത്തം സമാഹരിക്കുന്നതിനുള്ള കഴിവുകൾ നേടുക, നേതൃത്വഗുണങ്ങളും ജനാധിപത്യ മനോഭാവവും നേടുക,
അടിയന്തര സാഹചര്യങ്ങളും പ്രകൃതി ദുരന്തങ്ങളും നേരിടാനുള്ള ശേഷി വികസിപ്പിക്കുക,    ദേശീയോദ് ഗ്രഥനവും   സാമൂഹിക ഐക്യവും പരിശീലിക്കുക

തുടങ്ങിയ മഹദ് ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന എൻ എസ് എസ് യൂണിറ്റ് അത്തോളി വി എച്ച് എസ് ഇ വിഭാഗത്തിൽ ഏറെ സജീവമാണ്.അധ്യാപികയായ ശ്രീമതി ഷൈനി ആണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് .

2019-20

ദിവസം പ്രവർത്തനം
5.6.2019 ലോകപരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് 06.06.2019 നു ക്യാമ്പസ്സിലും വീടുകളിലും വൃക്ഷത്തൈകൾ നാട്ടു പിടിപ്പിച്ചു.
19.6.2019 വായനാദിനവുമായി ബന്ധപ്പെട്ട് ക്വിസ് സംഘടിപ്പിച്ചു
26.6.2019 ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ലഹരിവിരുദ്ധസന്ദേശ പോസ്റ്റർ നിർമ്മിച്ചു
6.7.2019 വിദ്യാലയത്തിലെ ചരിത്ര പാർക്ക് ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു .
6.8.2019 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം ,ക്വിസ് എന്നിവ സംഘടിപ്പിച്ചു .
13.8.2019 പ്രളയ ദുരിതാശ്വാസ പ്രവർത്തനം - ചെറുവണ്ണൂർ സ്കൂളിൽ പ്രവർത്തിച്ച ദുരിതാശ്വാസ ക്യാമ്പിലെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ, ബാഗ്, കുട, പുസ്തകങ്ങൾ എന്നിവ സമാഹരിച്ച് നൽകി .
19.8.2019 പ്രളയക്കെടുതിയിൽ അകപ്പെട്ട സഹപാഠികൾക്ക് സഹായം എത്തിച്ചു
21.9.2019- അത്തോളി പ്രദേശ സമീപവാസികൾക്കായി ആയുർവേദക്യാമ്പ് സംഘടിപ്പിച്ചു
26.9.2019 പാഠം ഒന്ന് ,പാടത്തേക്ക് എന്ന പരിപാടിയിൽ പങ്കാളികളായി
28.9.2019&

29.9.2019

ശ്രേഷ്ഠ ബാല്യം പ്രൊജക്റ്റ്-ഒന്നാം വർഷ വിദ്യാർത്ഥികളുടെ ദ്വിദിന ക്യാമ്പ് മൊടക്കല്ലൂർ അങ്കണവാടിയിൽ പൂർവ്വ വിദ്യാർത്ഥികളുമായി ചേർന്ന് അതിന്റെ നവീകരണ പ്രവർത്തനങ്ങളോടെ നടത്തി .അങ്കണവാടി പെയിന്റ് ചെയ്തു. ഫാനുകൾ വാങ്ങി നൽകി .അടുക്കളയിലേക്കാവശ്യമായ പാത്രങ്ങൾ വാങ്ങി നൽകി.കായംകുളം NTPC അനുവദിച്ച് നൽകിയ ഒരു വൈറ്റ് ബോർഡ് വിത്ത് സ്റ്റാൻഡും നൽകി
4.10.2019&

5.10 2019

സ്കൂൾ തല കായിക മേളയിൽ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു.
14.10.2019 സ്കൂൾ കലോത്സവ നടത്തിപ്പിൽ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു.
22.10.2019 വി എച്ച് എസ് ഇ റീജിയണൽ എക്സ്പോ നടത്തിപ്പിൽ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു.
16.11.19 പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയിൽ പങ്കാളികളായി
4.1.2020 വിമുക്തി സേഫ് നെറ്റ് ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിൽ ബോധവത്കരണ ക്ലാസ്സ്, ബാഡ്ജ് ധരിക്കൽ , വിമുക്തി ക്ലബ് രൂപീകരണം ,പ്രതിജ്ഞ ,സിഗ്‌നേച്ചർ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു .
20.1.2020 ശ്രേഷ്ഠ ബാല്യം പ്രോജക്ടിന്റെ ഭാഗമായി ജി എൽ പി സ്കൂൾ അത്തോളിയിൽ വാട്ടർ പ്യൂരിഫയർ നൽകി.
31.1.2020 വിമുക്തി സേഫ് നെറ്റ് ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സൈക്ലത്തോൺ പരിപാടി സംഘടിപ്പിച്ചു .

2020-21

2020-21അധ്യയനവർഷത്തെ എൻ എസ് എസ് പ്രവർത്തനങ്ങൾ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറെയും ഓൺലൈനായാണ് സംഘടിപ്പിച്ചത് .

ദിവസം പ്രവർത്തനം
10-5-2020 കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പിനാവശ്യമായ മാസ്‌കുകൾ നിർമ്മിച്ച് നൽകി .
7.7.2020 ബ്രേക്ക് ദി ചെയിൻ ഡയറി കടകളിലും വാഹനങ്ങളിലും ആളുകളുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി നൽകി
19.6.2020 വായനാദിനം ,വായനാവാരാഘോഷം എന്നിവ വിവിധ പരിപാടികളോടെ ഓൺലൈനായി സംഘടിപ്പിച്ചു.
26.8.2020 Covid password Training  -കോവിഡ് വ്യാപനത്തെക്കുറിച്ചു പരിശീലനം ലഭിച്ച വോളന്റീയർ ലീഡർ മറ്റ്‌ കുട്ടികൾക്ക് ഓൺലൈനായി ക്ലാസ് നൽകി
29.8.2020 ഓണാഘോഷപരിപാടികൾ ,പൂക്കളം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു
8.9.2020 വിവിധ ദിനാചരണങ്ങൾ ജില്ലയിലെ വിവിധ എൻ എസ എസ യൂണിറ്റുകൾ ഏറ്റെടുത്ത് എല്ലാ യൂണിറ്റുകളെയും പങ്കെടുപ്പിച്ച് നടത്തിയതിന്റെ ഭാഗമായി 8.9.2020 നു ലോകസാക്ഷരതാദിനം വിവിധ പരിപാടികളോടെ നടത്തി .ഉദ്‌ഘാടനം ശ്രീ മുരുകൻ കാട്ടാക്കട ഓൺലൈനായി നിർവ്വഹിച്ചു
2.10.2020 ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ വീടുകളിലും സമീപ പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
19.10.2020

to

22.10.2020

കേരള വെറ്റിനറി സർവ്വകലാശാലയും വി എച്ച് എസ് ഇ എൻ എസ്‌ എസ് യൂണിറ്റും ചേർന്ന് ജീവനം ജീവധനം,പക്ഷിമൃഗപരിപാലനം,പാലിൽപ്പന്നങ്ങളുടെ നിർമ്മാണം എന്നീ വിഷയങ്ങളിൽഓൺലൈൻ ട്രെയിനിംഗ് നൽകി
18.11.2020

to

21.11.2020

കേരളം ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയും വി എച്ച് എസ്‌ ഇ എൻ എസ്‌ എസ് യൂണിറ്റും ചേർന്ന് അലങ്കാര മത്സ്യ കൃഷിരീതികളെക്കുറിച്ച് ചതുർദിന വെബിനാർ സംഘടിപ്പിച്ചു
1.12.2020

to

5.12 2020

ഹിതം ഹരിതം -കുട്ടികൾക്ക് ഹരിതവല്ക്കരണ പ്രവർത്തനങ്ങളിൽ പഴം ,പച്ചക്കറി , പാനീയനിർമ്മാണം ,അഗ്രി നഴ്സറി മാനേജ്‌മന്റ് ,ജാം ജെല്ലി നിർമ്മാണം , കൂൺ കൃഷി ,തേനീച്ച കൃഷി എന്നിവയുടെ ഓൺലൈൻ വെബ്ബിനാർ സംഘടിപ്പിച്ചു
16.1.21 ഹെൽത്ത് അരീന -എൻ എസ എസ സെല്ലിൽ നിന്നും ലഭിച്ച weighing സ്കെയിൽ ,height chart എന്നിവ ഉപയോഗിച്ച് കുട്ടികളുടെ B M I Measurement നടത്തി
26.1.2021 റിപ്പബ്ലിക്ക് ഡേ പോസ്റ്റർ നിർമ്മാണം നടത്തി .
13.2.2021

&

14.2.2021

ഒന്നാം വർഷ വളണ്ടിയർമാരുടെ ദ്വിദിന ക്യാമ്പ് ഓൺലൈൻ ആയി നടത്തി
27.2.2021 ഒന്നാം വർഷ വളണ്ടിയർമാരുടെ ദ്വിദിന ക്യാമ്പ് ഓൺലൈൻ ആയി നടത്തി കുട്ടികൾക്കായി സാനിറ്റൈസർ മെഷീൻ സ്ഥാപിച്ചു

2021-22

ദിവസം പ്രവർത്തനം
5.6.2021 പരിസ്ഥിതി ദിനത്തിൽ കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നാട്ടു പിടിപ്പിച്ചു.ക്വിസ് പ്രോഗ്രാം നടത്തി
14.6.2021 World blood Donor Day -ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
19.6.2021 വായനാദിന ക്വിസ് ,പ്രഭാഷണം എന്നിവ ഓൺലൈൻ ആയി സംഘടിപ്പിച്ചു .
5.7.2021 ബഷീർ അനുസ്മരണം നടത്തി.ബഷീർ അനുസ്മരണം നടത്തി കഥാപാത്ര ചിത്രരചന സംഘടിപ്പിച്ചു
20.8.2021 ഓണാഘോഷ പരിപാടിയുടെ ഭാഗമായി പൂക്കള മത്സരം ,ചിത്രരചന എന്നിവ സംഘടിപ്പിച്ചു
5.9.2021 അദ്ധ്യാപകദിനത്തിൽ കുട്ടികൾ ആശംസാകാർഡുകൾ നിർമ്മിച്ചു
16.9.2021 World Ozone Day യിൽ പോസ്റ്റർ രചനാ മത്സരം നടത്തി
17.10.2021

to

31.10.2021-

Get Set-രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി Reskill വെബ്ബിനാർ നടത്തി സ്കൂളിലേക്ക് വരുന്നതിനു മുൻപ് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുള്ള പരിപാടികൾ ഉൾക്കൊള്ളിച്ചു.
1.11.2021

to

14.11.2021

നവാഗതർക്കായി welcome webinar skill session നടത്തി
24.12.2021

to

30.12.2021-

രണ്ടാം വർഷ എൻ എസ് എസ് വളണ്ടിയർമാർക്കായി സപ്തദിന ക്യാമ്പ് നടത്തി