ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്നലകളിലെ ഇന്നത്തെ ഗ്രാമം

അത്തോളി ഗ്രാമപഞ്ജായത്ത്
കോരപ്പുഴ
              ചരിത്രത്തിന്റെ നാഴികക്കല്ലുകളിൽ  മായാത്ത മുദ്ര പതിപ്പിച്ച ഗ്രാമമാണ് അത്തോളി. കുടക്കല്ല് ഇവിടെ നിലനിന്നിരുന്ന മഹത്തായ സംസ്കാരത്തിന്റെ  പ്രതീകമാണ്.
              നദീതീരത്ത് പറ്റിപ്പിടിച്ചു കിടക്കുന്ന വീതികുറഞ്ഞ പ്രദേശം (  അത്ത്+ ഒളി) എന്ന  അർത്ഥത്തിലാണ് അത്തോളി എന്ന പേരുണ്ടാ.ത് എന്ന്  അനുമാനിക്കപ്പെടുന്നു.
               രാജഭര​ണത്തിന്റെ   അവശിഷ്ടങ്ങളായ  കൊയിലോത്തും, കൊട്ടാരത്തിലും, വാര്യം വീട്ടിലും   ഇന്ന് സ്ഥലനാമങ്ങളായി നിലകൊള്ളുന്നു.അധിനിവേശത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ  ധീരന്മാരുടെ പ്രദേശമാണിത്.
             പഴയ മദ്രാസ് സംസ്ഥാനത്തിന്റെ  ഭാഗമായിരുന്ന കുറുന്പ്രനാട് താലൂക്കിൽ  ഉൾക്കൊള്ളുന്ന  പ്രദേശമാണ്  ഇന്നത്തെ അത്തോളി ഗ്രാമപഞ്ജായത്ത്.1963 ഡിസംബർ 13 നാണ് അത്തോളി പഞ്ജായത്ത് രൂപം കൊണ്ടത്. ഇതിന് മുൻപ് മലബാർ ഡിസിട്രിക്ട്  ബോർഡിനു കീഴിൽ   മൊടക്കല്ലൂർ പഞ്ജായത്തീയിരുന്നു. പിന്നീട് മൊടക്കല്ലൂരിനോടൊപ്പം കൊളക്കാട്, വേളൂർ എന്നിവ കൂട്ടി ച്ചേർത്താണ്  അത്തോളി പഞ്ജായത്ത് രൂപീകരുക്കുന്നത്.വടക്ക് ഉള്ള്യേരി  ബാലുശ്ശേരി പഞ്ചായത്തും. കിഴക്ക് നൻമണ്ട, ബാലുശ്ശേരി , തലക്കുളത്തുർ പഞ്ചായത്തും , പടിഞ്ഞാറ് കോരപ്പുഴയും ഉള്ളിയേരി പഞ്ചായത്തും  , തെക്ക് തലക്കുളത്തൂർ പഞ്ചായത്തുമാണ്  അതിരുകൾ.2001 ലെ സെൻസസ് പ്രകാരം 26071 ആണ്  ജനസംഖ്യ. 

ഇതിൽ 12344 പേർ പുരുഷന്മാരും,13727 പേർ സ്ത്രീകളുമാണ്.21.06sqkm ആണ് പഞ്ചായത്തിന്റഎ വിസ്തീർണ്ണം. 16 വാർഡുകൾ‌ ഉണ്ട്.

 സാമൂഹിക സാംസ്കാരിക പശ്ചാതലം
               സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നീണ്ട കഥകൾ തന്നെ അത്തോളിയ്ക്കു പറയുവാനുനണ്ട്. നിസ്സഹകരണ സമരം, ക്വിറ്റിന്ത്യാ സമരം എന്നിവയിൽ  പ്രധാനപ്പെട്ട പങ്കാണ് ഈ പഞ്ചായത്ത് വഹിച്ചത്.
               അംശകച്ചേരി കത്തിച്ച സംഭവം, കള്ളുഷാപ്പ് പിക്കറ്റിംഗ്, വിദേശ വസ്ത്ര ബഹിഷ്കര​​ണം , ഖാദി പ്രചരണം  തുടങ്ങിയ സമരങ്ങളിലും ക്യാന്പയിനുകളിലും  നമ്മുടെ പഞ്ചായത്ത് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അത്തോളിയിൽ ദേശീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സി.കെ ഗോവിന്ദൻ നായർ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചിട്ടുള്ളത്.രാഷ്ട്രീയ പൊതു യോഗങ്ങളിലും  മറ്റും പലതവണയായി അദ്ദേഹം  അത്തോളിയിൽ സംസാരിക്കറുണ്ടായിരുന്നു. ഇ.പി ഗോപാലൻ നായരാണ് ആദ്യത്തെ  കോൺഗ്രസ് പ്രവർത്തകനായി അറിയപ്പെടുന്നത്.
             വി.ദാമോദരൻ നായർ,എ.വി അപ്പുണ്ണി, എം.കെ ദാമോദരൻ നായർ ,സി അപ്പുണ്ണി, എം.കെ അച്ചുക്കുട്ടി നായർ തുടങ്ങിയ പ്രമുഖർ  ദേശിയ സ്വാതന്ത്ര്യ സമരത്തിൽ  കണ്ണികളായിരിന്നു.ക്വിറ്റിന്ത്യാ സമരത്തിന്റെ  ഭാഗമായി ഒറ്റയ്ക്ക് പ്ളക്കാർഡുമേന്തി  സമരപ്രചരണം നടത്തിയ  വി. ദാമോദരൻ നായർക്ക്  ബ്രിട്ടീഷ് പോലീസിന്റെ  ക്രൂരമായ മർദ്ദനമേൽക്കേണ്ടി വന്നിട്ടുണ്ട്. ഇതിനെ തുടർന്ന നടന്ന പ്രതിഷേധ സമരത്തിൽ  സി അപ്പുനായർ   അറസ്റ്റ് വരിക്കപ്പെടുകയും വി.പി കുഞ്ഞിരാമക്കുറുപ്പ്,എ കുഞ്ഞിരാമക്കുറുപ്പ് , കാരോലി  അപ്പു നായർ  തുടങ്ങിയ സ്വാതന്ത്യ സമര പോരാളികൾ  ഒളിവിൽ പോവുകയും ചെയ്തിട്ടുണ്ട്. ആദ്യം കോൺഗ്രസ് പാർട്ടിയിലും, പിന്നീട് സുഭാഷ് ചന്ദ്രബോസിന്റെ ഐ എൻ എ  പ്രസ്ഥാനത്തിലും  സജിവമായി പ്രവർത്തിച്ച ശ്രീ രാമദാസൻ അത്തോളിയുടെ ചരുത്രത്തിൽ എന്നും സ്മരിക്കപ്പെടുന്ന നാമമാണ്.
                  സാധാരണക്കാരുടെ  ഇടയുൽ പ്രവർത്തിച്ച് കേരളത്തിലെ  മുഖ്യമന്ത്രിവരെയെത്തിയ ബഹുമാന്യനായ ശ്രീ സി എച്ച്  മുഹമ്മദ് കോയ കേരള ചരിത്രത്തിൽ  അത്തോളിക്ക് സ്ഥാനം നേടിത്തന്നു. ഇദ്ദേഹത്തെ അത്തോളിയിലെ ജനങ്ങൾ അഭിമാനത്തോടെ ഓർക്കുന്നു.
                  അത്തോളിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ  രുപീകരണത്തിൽ  എം.കെ കുഞ്ഞരാമൻ നായർ, ഇ.പി ഗോപാലൻ നായർ തുടങ്ങിയ നാമധാരികൾ  ചിരസ്മരണീയരാണ്.തന്റെ ജീവിതാവസാനം വരെ  ഉയർന്ന ചിന്തയും  ലളിതവും ആദർശസംപുഷ്ഠവുമായ ജീവിതത്തിനുടമയായിരുന്നു  ഇ.പി ഗോപാലൻ നായർ. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ  പ്രവർത്തനങ്ങളിലുടെയാണ്  കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തുന്നത്. കുടിയൊഴിപ്പിക്കലിനും നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരായ  സമരത്തിലൂടെയാണ്. അത്തോളിയിൽ  കർഷക പ്രസ്ഥാനം ബീജാവാപം ചെയ്യപ്പെടുന്നത്. എം.കെ കേളു , എം കുമാരൻ മാസ്റ്റർ ,പി, ശേഖരൻ,യു.കുഞ്ഞിരാമൻ തുടങ്ങിയവർ അ അത്തോളിയിലെ കർഷക പ്രസ്ഥാലത്തിന്റെ  വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചവരാണ്.സി എച്ച് കണാരനും, കർശക പ്രസ്ഥാനത്തിന്റെ പല പ്രവർത്തനങ്ങളിലും  സഹായിയായുണ്ടായിരുന്നു. കുടിയൊഴിപ്പിക്കലിനെരിതെ അതിശക്തമായ പല ചെറുത്തുനിൽപ്പുകളും അത്തോളിയിൽ നടന്നിട്ടുണ്ട്.
       അയിത്തത്തിനും  അനാചാരങ്ങൾക്കുമെതിരെ  സാമൂഹ്യ രംഗത്ത്  നടന്ന സമരങ്ങളും  ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ ചുവടൊപ്പിച്ച്  പിഷാരികാവിൽ ഹരിജനങ്ങൾക്ക്  പ്രവേശനം ലഭിക്കണമെന്നാവശ്യപ്പെടുന്ന  സമരത്തിൽ അത്തോളിയിലെ  സവർണ്ണവിഭാഗക്കാരുൾപ്പെടെ പലരും പങ്കെടുത്തു. മറ്റെല്ലാ സ്ഥലങ്ങളിലെന്ന പോലെ  ഭൂ പരിഷ്കരണം  അത്തോളി പഞ്ചായത്തിലും  സാമൂഹ്യ രംഗത്ത്  വന്പിച്ച മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. നീതിപൂർവ്വകമായ  വിതരണത്തിന് ഇത്  സഹായകമായി. ജന്മിത്വം  അവസാനിച്ചതോടെ  കൃഷിഭൂമി മണ്ണിൽ  പണിയെടുക്കുന്നവന്റേതുകൂടിയായി.

സംസ്കാരം

   സമൃദ്ധമായ പൗരാണിക  ചരിത്ര സംഭവങ്ങളും  ജീവത്തായ ഐതിഹ്യ കഥകളും ഇഴ ചേർന്ന  അത്തോളിയുടെ സാംസ്കാരിക ത്തനിമ ഏറെ ശ്രദ്ധ്ര പിടിചിചു പറ്റുന്നതാണ്. വടക്ക ൻ പാട്ടു കളിലെവിടയോ  ഒതേനന്റെ ഒളിസങ്കേതങ്ങളിലൊന്നായി  അത്തോളി സൂചിപ്പിക്കപ്പെടുന്നുണ്ട്.പരശുരാമന്റെ അദൃശ്യമായ  സാനിദ്ധ്യത്തിലൂടെ സ്വാംശീകരിക്കപ്പെടുന്ന   നൂറ്റൊന്നു ക്ഷേത്രങ്ങളിലൊന്ന്   അത്തോളിയാലാണെന്നുപറയപ്പെടുന്നു.5000 വർഷങ്ങളോളം  പഴക്കമുള്ള മഹാശിലായുഗത്തിന്റെ  ഭാഗമായി വരുന്ന കുടക്കല്ലുകളും ,കല്ലറകളും  ഈ പ്രദേശത്തിന്റെ  സാംസ്കാരിക സ്മാരകങ്ങൾ എന്ന  നിലയ്ക്കു  പ്രസിദ്ധമാ ണ്.
           സവർണ്ണ -ജന്മി നാടുവാഴിത്ത  സന്പ്രദായം  ഈ പ്രദേശത്ത് ശക്തമാവുന്നത് വെള്ളക്കാരുടെ വരവോടുകൂടിയാണ്.
ദ്രാവിഡ- ഗ്രേത്ര  സംസ്കാരരത്തിന്റെ അടിയൊഴുക്കുകൾ ഇവിടുത്തെ കീഴാള വർഗ്ഗത്തിലെ ആചാരനുഷ്ഠാനങ്ങളൽ രൂഡമാണ്. പ്രത്യേകിച്ചും  പറയ ഹരിജന വിഭാഗങ്ങളിലെ   ഉത്സവങ്ങലളുമായ് ബന്ധപ്പെടുന്ന  ആചാരങ്ങളും ശീലങ്ങളും  സമഗ്രമായ പഠനങ്ങൾക്കു വിധേയമാകികേണ്ടവയാണ്.കോൽക്കളി, തെയ്യം,തിറ, തോറ്റം പാട്ട്, ദഫ്മുട്ട്,  പൂതപ്പാട്ട്, കൊട്ടിപ്പാട്ട്, ഓണവില്ല്, അയക്കോലുകളി, കളം വരയ്ക്കൽ  തുടങ്ങിയ പ്രാചീന കലാരൂപങ്ങൾക്ക് ഏറെ പ്രചാരമുണ്ടായിരുന്നെങ്കിലും  ഇന്ന് അവയിൽ ചിലതൊക്കെ നമ്മുടെ സാംസ്കാരിക പാരന്പര്യത്തിന്റെ  പൊതു ധാരണയുൽ നിന്ന് അന്യവൽക‍തമാവുകയോ, നശുച്ചു പോവുകടൊ ചെയ്തിട്ടുണ്ട്.
      ഈ ഗ്രാമത്തിന്റെ  ഇന്ന് നിലനിൽക്കുന്ന  ഏറ്റവും വലിയ  സാംസ്കാരികസ കേന്ദ്രങ്ങൾ സ്കൂളുകളാണ്. അതോടൊപ്പം തന്നെ  വായനശാലകളും  ഗ്രന്ഥാലയങ്ങളുമിണ്ട്.1945 ൽ കൊങ്ങന്നൂരിൽ സ്ഥാപിച്ച  മുഹമ്മദ് അബ്ദു റഹിമാൻ സ്മാരക വായനശാല  & ഗ്രന്ഥാലയമാണ് ആദ്യത്തേത്. ദേശീയ പ്രസ്ഥാനത്തിന്റെ  നേതൃത്വത്തിൽ   നടന്നിരുന്ന വിവധ പ്രവർത്തന്നങ്ങളുടെ  ഒരു പ്രധാനപ്പെട്ട കേന്ദ്രം ഇതായിരുന്നു. അത്തോളി ഗ്രാമപഞ്ചായത്തിന്റെ  രുപീകരണത്തിന്   മുൻപ് തന്നെ പ്രവർത്തനമാരംഭിച്ച വായനശാലയാണ്  കൂമുള്ളി വായനശാല & ഗ്രന്ഥാലയം., ഗ്രാമീണ ഗ്രന്ഥാലയം & വായനശാല, പഞ്ചായത്ത്  സാംസ്കാരിക നിലയം, പ്രിയദർശിനി വായലശാല & ഗ്രന്ഥാലയം,തുടങ്ങിയവ പ്രവർത്തനക്ഷമമായ വായനശാലകളാണ്. കുടക്കല്ലിൽ ഒരു വനിതാ വായനശാല ഇപ്പോൾ പ്രവർത്തനമാരംഭിച്ചു തുടങ്ങിയിട്ടുണ്ട്.
       നേരത്തെ നല്ല നിലയിൽ  പ്രവർത്തിച്ചുവന്ന പല വായനശാലകളിലേയും  പുസ്തകങ്ങൾ ചിതലരിച്ചു  തുടങ്ങിയിരിക്കുന്നുവെന്ന വസ്തുത  മറിച്ചു വയ്ക്കാൻ കഴിയില്ല. കൊളക്കാട് ഗ്രാമീണ വായലശാലയാണ് ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന  ഗ്രന്ഥാലയം. പഞ്ചായത്ത് സാംസ്കാരിക നിലയം, കൊങ്ങന്നൂർ അബ്ഗു റഹിമാൻ  സ്മാരക വായനശാല എന്നിവയും ,  കൂടാതെ അത്തോളി സ്കൂൾ ലൈബ്രറിയും  മികച്ച നിലയിൽ പ്രവർത്തിക്കുന്നു.
അത്തോളി സ്‌കൂൾ