വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും അന്വേഷണത്വരയും വളർത്തുന്നതിനും ശാസ്ത്രത്തോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും ശാസ്ത്രത്തിൽ പ്രായോഗികപരിജ്ഞാനം ആർജിക്കുന്നതിനുമായാണ് വിദ്യാലയത്തിൽ ശാസ്ത്രക്ലബ് പ്രവർത്തിക്കുന്നത്. ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾ ശാസ്ത്ര ക്ലബ് നടപ്പിലാക്കി വരുന്നു.