ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ ചരിത്രബോധവും സാമൂഹികബോധവും ഉണർത്തുന്നതിനും സാമൂഹ്യശാസ്ത്രത്തിലെ താല്പര്യം വർധിപ്പിക്കുന്നതിനും ധിഷണാകൗതുകം ഉണ്ടാക്കുന്നതിനും വിഷയത്തിൽ പ്രായോഗിക പരിജ്ഞാനം നൽകുന്നതിനും ചിന്താശക്തിയും ഭാവനയും പരിപോഷിപ്പിക്കുന്നതിനുമായി വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നതാണ് സാമൂഹ്യശാസ്ത്ര ക്ലബ് .സാമൂഹികപ്രാധാന്യമുള്ള ദിനങ്ങളിൽ വേറിട്ട പരിപാടികളോടെ വിദ്യാലയത്തിൽ സജീവമാകുന്നു സാമൂഹ്യശാസ്ത്ര ക്ലബ് .എല്ലാ ക്ലാസ്സുകളിൽ നിന്നും തല്പരരായ രണ്ടോ മൂന്നോ വിദ്യാർത്ഥികളെ വീതം ഉൾപ്പെടുത്തിക്കൊണ്ടാണ് സ്കൂൾതല ക്ലബ്ബിനു രൂപം നൽകുന്നത്.