ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/പ്രാദേശിക പത്രം
ഐശ്വര്യമാർന്ന ഓണത്തെ വരവേറ്റ് ജി.വി. എച്ച്.എസ്.എസ് അത്തോളി
അത്തോളി:സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ പൊന്നോണത്തെ സ്വാഗതം ചെയ്തുകൊണ്ട് ജി.വി.എച്ച്.എസ്.എസ് അത്തോളി പരമ്പരാഗത നിലനിർത്തിയിരിക്കുന്നു.ഓണവും ബക്രീദും ഒരുമിച്ചു വന്ന ഈ വർഷത്തിൽ ക്ലാസ് തല പൂക്കള മത്സരവും മൈലാഞ്ചിയിടൽ മത്സരവും നടത്തി മതസൗഹാർദം പുലർത്തിക്കൊണ്ട് എല്ലാ വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും സ്കൂൾ പി.ടി.എ അംഗങ്ങളും ആഹ്ലാദപൂർവം ആഘോഷിച്ചു. ആഗസ്ത് 31രാവിലെ 8:30തോടെ ആരംഭിച്ച പൂക്കള മത്സരവും മൈലാഞ്ചിയിടൽ മത്സരവും ഫലപ്രഖ്യാപനവും മാവേലി വരവും 12:30തോടെ അവസാനിച്ചു.മുസ്ലീം വിദ്യാർത്ഥികൾക്ക് അറഫാ നോമ്പായതു കാരണം പായസവിതരണം തലേദിവസവും ഓണസദ്യ സ്കൂൾ തുറന്ന ശേഷം 14ാം തിയ്യതിയിലേക്കും മാറ്റി വെക്കുകയും ചെയ്തു. കുടുംബശ്രീ വനിതകൾ നടത്തിയ ഓണച്ചന്തയും സ്കൂൾ മുറ്റത്ത് നടന്നു. എച്ച്.എസ്.എസ് വിഭാഗം വിദ്യാർത്ഥികളുടെ ചെണ്ടക്കൊട്ടും ബാന്റടി മേളവും പൊടിപൂരമായി നടന്നു.എല്ലാ മത വിശ്വാസികളെയും ഒരുപോലെ കണ്ടുകൊണ്ട് ഈ വിദ്യാലയം മതേതര സമത്വത്തിൽ മുന്നേറിക്കൊണ്ട് മറ്റുള്ളവർക്ക് പ്രചോദനമായി.