സഹായം Reading Problems? Click here


എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(47090 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിദ്യാലയവാർത്തകൾ | ഐ.ടി. വാർത്തകൾ | മലയാളം വിഭാഗം | ഇംഗ്ളീഷ് വിഭാഗം | ശാസ്ത്ര വാർത്തകൾ | സോഷ്യൽ സയൻസ് | അടിസ്ഥാന വിവരങ്ങൾ | അദ്ധ്യാപകർ.

എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ
സ്കൂൾ ചിത്രം
സ്ഥാപിതം 10-10-1951
സ്കൂൾ കോഡ് 47090
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ഈങ്ങാപ്പുഴ
സ്കൂൾ വിലാസം പുതുപ്പാടി പി.ഒ,
കോഴിക്കോട്
പിൻ കോഡ് 673586
സ്കൂൾ ഫോൺ 04952235035
സ്കൂൾ ഇമെയിൽ mgmeangapuzha@gmail.com
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല ‌താമരശ്ശേരി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 1419
പെൺ കുട്ടികളുടെ എണ്ണം 1328
വിദ്യാർത്ഥികളുടെ എണ്ണം 2980
അദ്ധ്യാപകരുടെ എണ്ണം 95
പ്രിൻസിപ്പൽ ലിസി ജേക്കബ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ലിസി ജേക്കബ്
പി.ടി.ഏ. പ്രസിഡണ്ട് വെരി. റവ. ജോർജ് മോ‍ഡിയിൽ റമ്പാൻ
03/ 09/ 2018 ന് 47090
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 8 / 10 ആയി നൽകിയിരിക്കുന്നു
8/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കോഴിക്കോട് ജില്ലയുടെ അതിർത്തി ഗ്രാമമായ പുതുപ്പാടിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഈങ്ങാപ്പുഴ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹൈസ്കൂൾ. എം. ജി. എം. എച്ച്. എസ്. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1951 ഒക്ടോബർ 10 -ാം തീയതി മണമേൽ ശ്രീ. എം സി. പോത്തൻ വക എസ്റ്റേറ്റിലെ ജീവനക്കാരുടെ കുട്ടികളുടെ പഠനത്തിനായി ചെറിയ ഒരു ഒാല ഷെഡിൽ 20 കുട്ടികളുമായി റവ. ഫാ. എൻ. വി. അലക്സാണ്ടറുടെ നേതൃത്വത്തിൽ രണ്ട് അദ്ധ്യാപകരുടെ സഹകരണത്തോടെ ന്യൂ എൽ. പി. സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം മണമേൽ ശ്രീ. എം. പി. ചെറിയാൻ മാനേജരായിരിക്കുമ്പോൾ 1959 ൽ എൻ. എ. യു. പി. സ്കൂളായി ഉയർത്തപെട്ടു. മലയോര മേഖലയായ പുതുപ്പാടി പഞ്ചായത്തിൽ 102 /1 സർവേ നമ്പർ പ്രകാരം പരപ്പൻപാറ പുഴയ്ക്കും കാക്കവയൽ റോഡിനുമിടയ്ക്കായി നാലര ഏക്കർ സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ ഗോപാലൻ മാസ്റ്റർ നൻമണ്ടയും ആദ്യത്തെ വിദ്യാർത്ഥി സീതാലക്ഷ്മിയുമാണ്. ആദ്യത്തെ മാനേജർ ശ്രീ എം. പി. പോത്തനും ശ്രീ. എം. പി. ചെറിയാനുമാണ്. 1974 ൽ ഈ സ്ഥാപനം മണമേൽ കുടുംബക്കാർ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് മാനേജ്മെൻറിനു കൈമാറി. തുടർന്ന് 1983 ജൂൺ 15ാം തീയതി ഈ സ്ഥാപനം മലങ്കര സഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാറ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 11 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും അപ്പർ പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • കബ് & ബുൾബുൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നേച്ചർ ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഐടി ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • സോഷ്യൽ സർവ്വീസ് ലീഗ്
  • മാത്സ് ക്ലബ്ബ്
  • റോഡ് സുരക്ഷാ ക്ലബ്ബ്

മാനേജ്മെന്റ്

മലങ്കര ഒാർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് മാനേജ്മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ അഭിവന്ദ്യ തേവോദോസിയോസ് തിരുമനസുകൊണ്ട് ‍ കോർപ്പറേറ്റ് മാനേജരായും ശ്രീ അലക്സ് തോമസ് സ്ക്കൂൾ പ്രധാന അദ്ധ്യാപകനായും സേവനമനുഷ്ടിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1985 -86 റവ. ഫാ. ഐസക്ക്
1986 - 87 സി ജെ ജോർജ്ജ്
1987 - 88 കെ ഇ സാമുവൽ
1987 - 88 ദീനാമ്മ കെ റ്റി
1988 - 89 മറിയാമ്മ വി സി‍
1988 - 89 ദീനാമ്മ കെ റ്റി
1989 - 90 നൈനാൻ മാത്യു
1990- 91 ഈപ്പൻ വർഗ്ഗീസ്സ്
1991 - 93 എ ഐ വർഗ്ഗീസ്സ്
1993 - 95 ചെല്ലമ്മ ജി
1995 - 96 പി ഒ അന്നമ്മ
1996 - 97 മാത്യു പണിക്കർ
1997 - 98 അച്ചാമ്മ
1998 - 2000 ജോയിക്കുട്ടി കെ ജി
2000 - 01 എം ജെ ഐസക്ക്
2001 -03 കെ എ അന്നമ്മ
2003 - 04 വി. പി. മാത്യു
2004- 06 ഏലമ്മ തോമസ്
2006- 08 ഗീവർഗ്ഗീസ് പണിക്കർ
2008 - 10 വർഗ്ഗീസ്സ് വി. എം.
2010 - 11 തോമസ് ജേക്കബ്
2011 - 12 മേരി വർഗീസ്
2012 - 14 എ ജോർജ‍ുക‍ുട്ടി
2014 - 15 ജോസ് കോട്ട‍‍ൂർ
2015 - 17 അലക്സി
2018 - 19 ലിസി ജേക്കബ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റ്റി എം പൗലോസ് - പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻറ്

വഴികാട്ടി

Loading map...

                      വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ



  • കോഴിക്കോട് - വയനാട് റോഡിൽ സ്ഥിതിചെയ്യുന്നു.

|----

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 65കി.മി. അകലം, . മലനിരകളാൽ ചുറ്റപ്പെട്ട പ്രകൃതി സുന്ദരമായ ഗ്രാമമാണ് ഈങ്ങാപ്പ‍ുഴ.