സഹായം Reading Problems? Click here


കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി

Schoolwiki സംരംഭത്തിൽ നിന്ന്
(16038 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
വിജയോത്സവം ജാഗ്രതാ സമിതി ഗാന്ധിദർശൻ ക്ലബ്ബ് വിമുക്തി ക്ലബ്ബ് കുട്ടികളുടെ താൾ ശ്രദ്ധ‍‍ ദിനാചരണം
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി
16038 kkmghs.jpg
വിലാസം
ഏറാമല പി.ഒ, ഓർക്കാട്ടേരി

ഓർ‍‍‍‍‍ക്കാട്ടേരി
,
673501
സ്ഥാപിതം1961 - -
വിവരങ്ങൾ
ഫോൺ04962547407
ഇമെയിൽvadakara16038@gmail.comഎഡ്യൂകെയർ പുരസ്ക്കാരം
കോഡുകൾ
സ്കൂൾ കോഡ്16038 (സമേതം)
ഹയർസെക്കന്ററി കോഡ്10029
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലചോമ്പാല ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം333
പെൺകുട്ടികളുടെ എണ്ണം325
വിദ്യാർത്ഥികളുടെ എണ്ണം658
അദ്ധ്യാപകരുടെ എണ്ണം23
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎൻ വി സീമ
പ്രധാന അദ്ധ്യാപകൻകെ വാസുദേവൻ
പി.ടി.ഏ. പ്രസിഡണ്ട്രാജൻ കുറുന്താറത്ത് ‎
അവസാനം തിരുത്തിയത്
15-11-202116038


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


ആമുഖം

കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് ഓർക്കാട്ടേരി പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഏറാമല പഞ്ചായത്തിലെ അഞ്ചാം വാർഡിൽ 'കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ' സ്ഥിതിചെയ്യുന്നു. തികച്ചും ഒരു ഗ്രാമീണമേഖലയിൽ സ്ഥിതിചെയ്യുന്നതാണ് ഈ സർക്കാർ വിദ്യാലയം.

ഗവെർന്മെന്റ് സ്കൂൾ ഓർക്കാട്ടേരി എന്ന പേരിൽ ഇൽ സ്ഥാപിതമായ വിദ്യാലയമാണിത് .1989 ഇൽ വൊക്കേഷണൽ ഹയര്സെക്കന്ററിയും 2000 ഹയർ സെക്കന്ററിയും അനുവദിക്കപ്പെട്ടു .സ്ഥാപകനേതാവും ഗാന്ധിയനും സ്വാതന്ത്രസമരസേനാനിയുമായ കെ കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. ഗ്രാമപ്രേദേശത്തെ ഈ വിദ്യാലയം പാഠ്യ പഠ്യേതര പ്രവത്തനങ്ങളിൽ ഏറെ മികവുറ്റതാണ്. 2017-18 വർഷത്തെ sslc പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം നേടിയ ജില്ലയിലെ ചുരുക്കം സർക്കാർ സ്കൂളുകളിൽ ഒന്നുകൂടിയാണിത്. തുടർച്ചയായ രണ്ടാം വർഷവും ഈ നേട്ടം സ്വന്തമാക്കിയതിൽ അഭിമാനം കൊള്ളുന്നു. 35 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും 16വിദ്യാർത്ഥികൾക്ക് വിഷയങ്ങളിലും A പ്ലസ് നേടാനുമായി എന്നതും വിജയനേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ഈ വർഷം 9 പേർക്ക് ഭാരത് സ്കൗട്ട് രാജ്യപുസ്കാരവും 3 പേർക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പും ലഭിച്ചു പൊതുവിദ്യാഭ്യാസ സംരക്ഷണം അതിന്റെ പൂർണ്ണതയിൽ എത്തണമെങ്കിൽ ഭൗതികനിലവാരം ഏറെ മെച്ചപ്പെടേണ്ടിയിരിക്കുന്നു.വിദ്യാലയത്തെ അന്താരാഷട്രനിലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊടുത്ത ജനകീയ കമ്മിറ്റി അതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഭരണകർത്താക്കൾ, ജനപ്രതിനിധികൾ,സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകർ,പൂര്വവിദ്യാർഥികൾ തുടങ്ങി ഏവരും കൈകോർത്തു ഒന്നിച്ചു നീങ്ങിയാൽ ഉയർച്ചയുടെ പടവുകൾ ഇനിയും മുന്നേറുവാൻ സാധിക്കുമെന്നു വിശ്വസിക്കുന്നു.


ഉദ്ഘാടന ചടങ്ങ്കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം ചെയ്തു
കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം

ഏറാമല നവമ്പർ 12,2021 :കെ കെ എം ജി വി എച്ച് എസ് എസിൽ നിർമിച്ച കെ കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദി മന്ദിരം എം വി ശ്രെയംസ് കുമാർ എം പി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ സ്ഥാപകനും സ്വാതന്ത്ര സമരസേനാനിയും ഗാന്ധിയനുമായ കെ കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷത്തിലാണ് കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്.അന്തരിച്ച എം പി വീരേന്ദ്രകുമാർ എം പി ആയിരിക്കുമ്പോഴാണ് മന്ദിരത്തിനായി 50 ലക്ഷം രൂപ അനുവദിച്ചത്. യോഗത്തിൽ ജില്ലാപഞ്ചായത്ത് അംഗം നിഷ പുത്തമ്പുരയിൽ അധ്യക്ഷയായി .പി ടി എ പ്രസിഡന്റ് രാജൻ കുറുന്താറത്ത് ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ സന്തോഷ് കുമാർ,വാർഡ്അംഗം സീമ തൊണ്ടായി,വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ എം കെ ഭാസ്കരൻ,പി കെ കുഞ്ഞിക്കണ്ണൻ,എം സി അശോകൻ,ടി എൻ കെ ശശീന്ദ്രൻ,ഉസ്മാൻ പിണങ്ങോട്ട്,ഹെഡ്മാസ്റ്റർ കെ വാസുദേവൻ,പ്രിൻസിപ്പൽ എൻ വി സീമ വി എച്ച് എസ് സി പ്രിൻസിപ്പൽ കെ പി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു


കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം
കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം
കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം

നവാഗതർക്ക്‌ പേപ്പർ പേനയുമായി സീഡ്ക്ലബ്

ഏറാമല നവമ്പർ 8,2021:നവാഗതർക്ക്‌ തങ്ങൾ നിർമിച്ച പേപ്പർ പേന സമ്മാനമായി നൽകി ഓർക്കാട്ടേരി കെ. കെ കെ. എം ഗവ. ഹൈസ്കൂൾ മാതൃഭൂമി സ്വിഡ് ക്ലബ്.തീങ്കളാഴ്ച്ച സ്കൂളിൽ എത്തിയ എട്ടാം ക്ലാസുകാരെയാണ് പേന നൽകി സ്വികരിച്ചത്.സ്വിഡ് ക്ലബ് കോ -ഓഡിനേറ്റർ പി. സിമയുടെ നേതൃത്വത്തിലാണ് കുട്ടികൾ പേന നിർമ്മിച്ചത്.വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികൾക്ക് വായിക്കാൻ പുസ്തങ്ങളും നൽകി ഈന്തോലപട്ട യും,, മെടഞ്ഞ തേങ്ങോലയും ഉപയോഗിച്ചുള്ള കമാനവും,കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങളും ഒരുക്കിയിരുന്നു.പ്രധാന അധ്യാപകൻ കെ. വാസുദേവൻ, പേന നൽകി കുട്ടികളെ സ്വികരിച്ചു.


പേപ്പർ പേനയുമായി സീഡ്ക്ലബ്
എഡ്യൂകെയർ പുരസ്ക്കാരം


എഡ്യൂകെയർ പുരസ്ക്കാരം

ഏറാമല നവമ്പർ 5,2021 :മികച്ച വിജയം കൈവരിച്ച സ്ക്കൂളുകൾക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നൽകുന്ന എഡ്യൂകെയർ പുരസ്കാരത്തിന് ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്സ് സ്ക്കൂൾ അർഹത നേടി. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം നിഷ പുത്തൻ പുരയിൽ അവാർഡ് സമർപ്പിച്ചു. പ്രിൻസിപ്പാൾ സീമ, ഹെഡ്മാസ്റ്റർ വാസുദേവൻ എന്നിവർ ഏറ്റുവാങ്ങി.പി.ടി.എ.പ്രസിഡണ്ട് രാജൻ കുറുന്താറത്ത് അദ്ധ്യക്ഷത വഹിച്ചു.ഒ.മഹേഷ് കുമാർ, വി.എച്ച്.എസ്സ്.സി.പ്രിൻസിപ്പാൾ പ്രവീൺ കുമാർ, അഖിലേന്ദ്രൻ നരിപ്പറ്റ, രാജേഷ് മാസ്റ്റർ, രാധാകൃഷ്ണൻ മാസ്റ്റർ, സതീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു


എഡ്യൂകെയർ പുരസ്ക്കാരം
എഡ്യൂകെയർ പുരസ്ക്കാരം
എഡ്യൂകെയർ പുരസ്ക്കാരം


മാലിന്യ രഹിത ഭവനം പദ്ധതിയ്ക്ക് തുടക്കമായി


ഒക്ടോബർ 2,ഏറാമല: ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബ് ആ വിഷ്ക്കരിച്ച മാലിന്യ രഹിത ഭവനം പദ്ധതി ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ചു.ഇതിൻ്റെ ഭാഗമായി കുട്ടികളും കുടുംബാംഗങ്ങളും വീടും പരിസരവും ശുചീകരിച്ചു.മാലിന്യങ്ങൾ വേർതിരിക്കാനും, പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ കഴുകിയുണക്കി സംസ്കരണ കേന്ദ്രങ്ങൾക്ക് നൽകാനും, ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റുവാനുമുള്ള സംവിധാനങ്ങൾ ഒരുക്കി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളൂടെയും വീടുകൾ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കഴിഞ്ഞവർഷം ക്ലാസുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ "സീറോ വെയിസ്റ്റ്, ഹീറോ ക്ലാസ് റൂം" പദ്ധതിയുടെ വിജയത്തെ തുടർന്നാണ് കുട്ടികളുടെ പങ്കാളിത്തതോടെ വീടുകളിലേക്ക് പദ്ധതി ആവിഷ്ക്കരിച്ചത്‌.. ഇതിന് പുറമെ വീടുകളിൽ ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള പുന്തോട്ട നിർമ്മാണവും നടക്കും.കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വീടുകളിൽ പതിക്കാനുള്ള സ്റ്റിക്കറും, പെൻബോക്സും പി.ടി.എ.പ്രസിഡൻ്റ് രാജൻ കുറുന്താറത്തും, സീഡ് ക്ലബ് അംഗം ശിവകൃഷ്ണയും ഏറ്റുവാങ്ങി. അഖിലേന്ദ്രൻ നരിപ്പറ്റ, കെ രാധാകൃഷ്ണൻ, കെ.പി.ശ്രീജേഷ്, സി.കെ.അനിത, പി.പി.സജീവൻ പങ്കെടുത്തു. ഗാന്ധിജി ജയന്തിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കി 151 പ്രഭാഷണങ്ങൾ തയ്യാറാക്കി. കവി സോമൻ കടലൂർ, ചോമ്പാൽ എ ഇ.ഒ.എം.ആർ വിജയൻ വിദ്യാഭ്യാസ പ്രവർത്തകരായ കെ.ഹരീന്ദ്രൻ, അഹമ്മദ് പട്ടർ കണ്ടി, കെ. ബേബി, അംബുജാക്ഷൻ തൊട്ടിൽപ്പാലം, ടി പി സുരേഷ് ബാബു, പി.കെ സുമ തുടങ്ങിയവരുൾപ്പെടെ പങ്കാളികളായി.


മാലിന്യ രഹിത ഭവനം പദ്ധതി ഉദ്ഘാടനം
മാലിന്യ രഹിത ഭവനം പദ്ധതി 1മാലിന്യ രഹിത ഭവനം പദ്ധതി 2മാലിന്യ രഹിത ഭവനം പദ്ധതി 3


ഗാന്ധിജയന്തി:സീഡ് ക്ലബ് വെബിനാർ സമാപിച്ചു.മാലിന്യ രഹിത ഭവനം പദ്ധതി ഉദ്ഘാടനം ഇന്ന്.


സെപ്തംബർ 30,ഏറാമല : ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ് സംഘടിപ്പിക്കുന്ന മാലിന്യ മുക്ത ഭവനം പദ്ധതി ഗാന്ധിജയന്തി ദിനമായ വെള്ളിയാഴ്ച തുടങ്ങും. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളൂടെയും വീടുകൾ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കഴിഞ്ഞവർഷം ക്ലാസുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ "സീറോ വെയിസ്റ്റ്, ഹീറോ ക്ലാസ് റൂം" പദ്ധതിയുടെ വിജയത്തെ തുടർന്നാണ് കുട്ടികളുടെ പങ്കാളിത്തതോടെ വീടുകളിലേക്ക് പദ്ധതി ആവിഷ്ക്കരിച്ചത്‌.. ഇതിന് പുറമെ വീടുകളിൽ ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള പുന്തോട്ട നിർമ്മാണവും നടക്കും. ഗാന്ധിജിയുടെ 151ാം ജന്മദിനത്തിൻ്റെ ഭാഗമായി സ്കൂളിലെ ഗാന്ധിദർശൻ, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ നടത്തി ഗാന്ധിജിയെ അറിയുക വെബിനാർ സമാപിച്ചു. കവിയും, ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ കെ.വാസുദേവൻ അധ്യക്ഷനായി.അഖിലേന്ദ്രൻനരിപ്പറ്റ, രാജൻ കുറുന്താറത്ത്, കെ.എസ്.സീന കെ.രാധാകൃഷ്ണൻ,സംസാരിച്ചു.പ്രമുഖരുൾപ്പെടെയുള്ള 151 പേരുടെ ഗാന്ധിജിയെ കുറിച്ചുള്ള പ്രഭാഷണവും ഇതിൻ്റെ തുടർച്ചയായി സംഘടിപ്പിച്ചിട്ടുണ്ട്..ലാബും ഓഡിറ്റോറിയവും ഉദ്‌ഘാടനം ചെയ്തു

Sept.7 2020,വടകര: ഓർക്കാട്ടേരി കെ കെ എം ജി വി എച് എസ് സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച ഓഡിറ്റോറിയവും വി എച് എസ് ഇ ലാബും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ഉദ്‌ഘാടനം ചെയ്തു' 85 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് അംഗം എം ടി ശ്രീധരൻ മുഖ്യ അഥിതിയായി അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് അവതാരിപ്പിച്ചു വടകര ബ്ലോക്ക് പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആയിഷ ഹെഡ്മാസ്റ്റർ കെ വാസുദേവൻ പ്രിൻസിപ്പൽമാരായ കെ പി പ്രവീൺ ഇസ്മയിൽ പറമ്പത്ത് എന്നിവർ സംസാരിച്ചു പി ടി എ പ്രസിഡന്റ് രാജൻ കുറുന്താറത്ത് സ്വാഗതം പറഞ്ഞു .രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ ഗൂഗിൾ മീറ്റ്


ഏറാമല : ഓർക്കാട്ടേരി കെ.കെ.എം.ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.ആർ.ജി, രക്ഷിതാക്കൾക്കായി ഗൂഗിൾ മീറ്റ് നടത്തി. എട്ടാം തരം മുതൽ പത്ത് വരെയുള്ള പതിനേഴ് ഡിവിഷനുകളിൽ നടത്തിയ ക്ലാസ് പി.ടി.എ കൾക്ക് തുടർച്ചയായാണ് രക്ഷാകർതൃ ശാക്തീകരണ പരിപാടിയായി മീറ്റ് സംഘടിപ്പിച്ചത്. പ്രധാന അധ്യാപകൻ കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. കക്കട്ടിൽ കരുണ പോളിക്ലിനിക്കിലെ കൺസൽട്ടൻ്റ് സൈക്കോളജിസ്റ്റ് ഷംനസജിത്ത് രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി.കെ.എസ് സീന അധ്യക്ഷയായി.അഖിലേന്ദ്രൻ നരിപ്പറ്റ, കെ.രാധാകൃഷ്ണൻ സംസാരിച്ചു.ശ്രീജേഷ് കെ.പി സാങ്കേതിക സഹായം നൽകി.


വീടുകളിൽ സ്വാതന്ത്യദിനാഘോഷമൊരുക്കി ഗാന്ധിദർശൻ
august15

Aug 15 2020:ഓർക്കാട്ടേരി: ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ ഗാന്ധിദർശൻ വീടുകളിലൊരുക്കിയ സ്വാതന്ത്യദിനാഘോഷത്തിൽ വിദ്യാർത്ഥികൾക്കൊപ്പം കുടുംബാംഗങ്ങളും പങ്കാളികളായി. പതാക ഉയർത്തലിന് ശേഷം, കോവിഡ് കാലത്തെ സ്വാതന്ത്യദിനാഘോഷത്തിൻ്റെ സ്മരണയ്ക്കായി വീട്ടുവളപ്പിൽ ഫല വൃക്ഷ തൈ നട്ടു.കോവിഡ് അതിജീവന പ്രതിജ്ഞ, സ്വാതന്ത്യദിന പ്രഭാഷണം, വീടും, പരിസരവും ശുചീകരണം, ഫലവൃക്ഷതൈ വിതരണം, മാസ്ക്ക് വിതരണം, പച്ചക്കറി കൃഷി തുടങ്ങിയ ക്രിയാത്മക പരിപാടികളാണ് സംഘടിപ്പിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥികളായ യദുകൃഷണകെ.നവനീത് ആർ പി. എന്നിവർ ഗാന്ധിദർശൻ പുരസ്കാരത്തിന് അർഹരായി. സ്കൂളിൻ്റെ സ്വാതന്ത്യദിനാഘോഷ പരിപാടികൾ പ്രധാന അധ്യാപകൻ വാസുദേവൻ മൊകേരി ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്, ഹിന്ദി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു. കെ.എസ് സീന, വിജേഷ് പി.ടി., കെ.സജീവൻ, ജി.എസ്.ഷിഗേഷ്, ഷോ മിത,ആബിത, നേതൃത്വം നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻചാർജ് ഇസ്മയിൽ പറമ്പത്ത് പതാക ഉയർത്തി.കെ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി പ്രവീൺ, അഖിലേന്ദ്രൻ നരിപ്പറ്റ, വി.കെ.സതീശൻ, വി.എസ് ജയ, സഹൽഅമീൻ സംസാരിച്ചു.


തെങ്ങോല കൊണ്ട് വിസ്മയ കാഴ്ചയൊരുക്കി സീഡ് ക്ലബ്
തെങ്ങോല കൊണ്ട് വിസ്മയ കാഴ്ച

ഏറാമല: തെങ്ങോല കൊണ്ടും, ചിരട്ട, മടൽ എന്നിവ ഉപയോഗിച്ചും വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കൾ നിർമ്മിച്ച് മാതൃഭൂമി സീഡ് ക്ലബ് സംഘടിപ്പിച്ച പ്രദർശനം ശ്രദ്ധേയമായി. ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ സീഡ് ക്ലബാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രധാന അധ്യാപിക കെ ബേബി ഉദ്ഘാടനം ചെയ്തു.പി.സീ മ നേതൃത്വം നൽകി.


കാവ്യപാഠശാല സംഘടിപ്പിച്ചു
കാവ്യശിൽപശാല

ഏറാമല: ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി കാവ്യപാഠശാല സംഘടിപ്പിച്ചു. നന്മകൾ നഷ്ട്മാകുന്ന ലോകത്ത് നന്മയുടെ സംഗീതമാകണം കവിതകൾ എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കവിയും, ചിത്രകാരനുമായ സോമൻ കടലൂർ അഭിപ്രായപ്പെട്ടു.ആധുനികവിതയുടെ എഴുത്തും, ആസ്വാദനവും എന്ന വിഷയത്തിൽ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. പി.കെ.സുമ അധ്യക്ഷയായി. അഖിലേന്ദ്രൻനരിപ്പറ്റ, കെ.രാധാകൃഷ്ണൻ, അനിത സി.കെ. വി.കെ.സതീശൻസംസാരിച്ചു.


പ്രളയബാധിത പ്രദേശത്തെ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഓണകിറ്റ് നൽകി.
ഏറാമല:പ്രളയ ദുരന്തം നേരിട്ട പ്രദേശങ്ങളിലെ കുട്ടികളുടെ കുടുംബങ്ങൾക്ക് നരിപ്പറ്റ സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല, ഓണ കിറ്റുകൾ നൽകി. ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂളിലെ 20 കുടുംബങ്ങൾക്കുള്ള കിറ്റുകൾ പ്രധാന അധ്യാപിക കെ.ബേബി ടീച്ചർ ഏറ്റുവാങ്ങി.

ഗ്രന്ഥശാല പ്രസിഡണ്ട് അഖിലേന്ദ്രൻ നരിപ്പറ്റ, സെക്രട്ടറി ഒ.അനീഷ്, എം.കെ.ശ്രീജിത്ത്, രജിൽ കാരപ്പറമ്പത്ത്, പി.കെ.സുമ, കെ.രാധാകൃഷ്ണൻ, പങ്കെടുത്തു.


അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്താലെ ശാസ്ത്രംവളരൂ - പ്രൊഫ.കെ.പാപ്പൂട്ടി
ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ --- ഉദ്ഘാടനം

ഏറാമല: അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്തു കൊണ്ട് സമൂഹം ഉയർത്തെഴുന്നേറ്റഘട്ടങ്ങളിലാണ് ശാസ്ത്രത്തിന് വളർച്ചയുണ്ടായിട്ടുള്ളതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം പ്രൊഫ.കെ പാപ്പൂട്ടി പറഞ്ഞു. ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ ചേർന്ന് സംഘടിപ്പിച്ച പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ചോദ്യം ചെയ്യുന്ന ശീലമാണ്. ആരെയും ചോദ്യം ചെയ്യാമെന്ന അവസ്ഥ വന്നപ്പോഴാണ് ശാസ്ത്രവും, ജനാധിപത്യവും, കലകളും വളർന്നതും കരുത്താർജ്ജിച്ചതും.പ്രധാന അധ്യാപിക കെ.ബേബി അധ്യക്ഷയായി.രാജൻ കുറുന്താറത്ത്, പി.കെ.സുമ, അഖിലേന്ദ്രൻ നരിപ്പറ്റ,കെ.രാധാകൃഷ്ണൻ, കെ.എസ്. സീന, എം.പി.സലീഷ് സംഗീത, എന്നിവർ സംസാരിച്ചു.


ഇംഗ്ലീഷ് ക്ലബ്ഉദ്ഘാടനം
ഏറാമല: ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് മുഹമ്മദ് പേരോട് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായിഏകദിന ഇംഗ്ലീഷ് ശില്പപശാലയും നടന്നു..ഒരു വർഷം നീണ്ടു നിൽക്കുന്ന "ഈസി ഇംഗ്ലീഷ് സ്പീക്കിംഗ് " പദ്ധതിയ്ക്കും രൂപം നൽകി. രാജൻ കുറുന്താറത്ത്, എം.കെ.പ്രചിഷ, അനിത സി.കെ., വി.കെ.സതീശൻ, ശ്രീജേഷ് കെ.പി., പി.സീമ. എം.പി.പ്രജിത, ജയ.വി.എസ്, കെ.രാധാകൃഷ്ണൻ, ഷംലിഷറിൻ ഹാരിസ്, ഷെയിക്ക് നഫല ഫാത്തിമ. പാർവ്വണ സംസാരിച്ചു.

രാഷ്ട്രഭാഷാ ശില്പശാല
ഏറാമല: ഓർക്കാട്ടേരി കെ.കെ എം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, കാലടി സംസ്കൃത സർവ്വകലാശാലയുടെ സഹകരണത്തോടെ രാഷ്ട്രഭാഷാ ശില്പശാല സംഘടിപ്പിച്ചു. നിർദ്ധന വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയിലെ റിസർച്ച് ഫോറം പoനോപകരണങ്ങളും വിതരണം ചെയ്തു ഹിന്ദി വിഭാഗം തലവൻ ഡോ.എം.മൂസ ഉദ്ഘാടനം ചെയ്തു. പി.കെ.സുമ അധ്യക്ഷയായി. ടി.കെ.രാമകൃഷ്ണൻ, അഖിലേന്ദ്രൻ നരിപ്പറ്റ, കെ.രാധാകൃഷ്ണൻ, പി.കെ. ജീവൻ,

ഷോമിത പുരുഷോത്തമൻ, ജി.എസ്.ശിഗേഷ്, എന്നിവർ സംസാരിച്ചു.


ജനിതക സാങ്കേതിക വിദ്യയുടെ നൂതന അറിവുകൾ പങ്കുവെച്ച് മുഖാമുഖം
ഏറാമല : ജനിതക സാങ്കേതിക വിദ്യയുടെ നൂതന അറിവുകൾ പങ്ക് വെച്ച് ശാസ്ത്ര കാരനുമായി മുഖാമുഖം. ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ സയൻസ് ക്ലബാണ് പരിപാടി സംഘടിപ്പിച്ചത്.ബയോടെക്നോളജിസ്റ്റും, ഡി.എസ്.ടിയിലെ യുവ ശാസ്ത്രജ്ഞനുമായ ഡോ. ടി.പി. ഇജ്നുവാണ് പരിപാടിക്കെത്തിയത്.ചരിത്രരചനയ്ക്ക് ഉൾപ്പെടെടെ ജനിതക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയതോടെ പൊള്ളയായ വാദങ്ങൾക്ക് പകരം, വ്യക്തതയുള്ള ചരിത്ര നിർമ്മിതി സാധ്യമാകുന്നതായി അദ്ദേഹം പറഞ്ഞു.ഹ്യംമൻ ജിനോം പ്രൊജക്ട്ട്,തന്മാത്ര ജീവശാസ്ത്രം, തുടങ്ങിയ ശാഖകളെയും അദ്ദേഹം പരിചയപ്പെടുത്തി.

ലവ് പ്ലാസ്റ്റിക്
ലവ് പ്ലാസ്റ്റിക്ക് പദ്ധതി

ഓർക്കാട്ടേരി ഹൈസ്കൂളിൽ ലവ് പ്ലാസ്റ്റിക്ക് പദ്ധതി തുടങ്ങി.ഏറാമല: മാതൃഭൂമി സീഡ് ക്ലബ് നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക്ക് പദ്ധതി ഓർക്കാട്ടേരി കെ.കെ എം ഗവ.ഹൈസ്കൂളിൽ തുടങ്ങി. ഇതിന്റെ മുന്നോടിയായി പ്ലാസ്റ്റിക്ക് ബോധവത്കരണ അസംബ്ലി സംഘടിപ്പിച്ചു. സ്കൂളിനെ പ്ലാസ്റ്റിക്ക് ബോട്ടിൽ രഹിത വിദ്യാലയമായി ഡ പൂട്ടി ഹെഡ്മിസ്ട്രസ് പി.കെ.സുമ പ്രഖ്യാപിച്ചു. വെള്ളം ശേഖരിക്കുന്ന ബോട്ടിലുകൾ മുഴുവൻ സ്റ്റീൽ പാത്രങ്ങളാക്കി കഴിഞ്ഞു. സപ്തംബറിൽ സീഡ് ക്ലബ്ബ് നടത്തുന്ന പ്ലാസ്റ്റിക് ശേഖരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും പെൻബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്. എല്ലാം മണ്ണിലേക്ക് വലിച്ചെറിയുന്ന രീതിയെ നിരുത്സാഹപ്പെടുത്താനാണ് ഇത്. നിരന്തര ബോധവത്കരണത്തിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്..


കെ.കുഞ്ഞിരാമക്കുറുപ്പ്
ലവ് പ്ലാസ്റ്റിക്ക് പദ്ധതി
ബഷീർ അനുസ്മരണ ദിനം
നന്മ ലൈബ്രറി
കെ.കെ.എം.ഗവ.ഹൈസ്കൂളിൽ ഈ വർഷത്തെ മാതൃഭൂമി നന്മ ലൈബ്രറി പ്രവർത്തനത്തിന് തുടക്കമായി. ബഷീർ അനുസ്മരണ ദിനത്തിൽ നടന്ന ചടങ്ങിൽ യുവ കവി നന്ദനൻ മുള്ളമ്പത്ത് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു.ബഷീർ അനുസ്മരണവും, വായനാ വാരാചരണ സമാപനവും പ്രധാന അധ്യാപിക കെ.ബേബി ഉദ്ഘാടനം ചെയ്തു. സീന കെ.എസ്.അധ്യക്ഷത വഹിച്ചു.അഖിലേന്ദ്രൻ നരിപ്പറ്റ, അനിത സി.കെ., സീമ കെ, ശ്രീജേഷ് കെ.പി, ജയ വി എസ് സംസാരിച്ചു. വടകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച പ്രവർത്തനത്തിന് തുടർച്ചയായ മൂന്നാം വർഷവും മാതൃഭൂമി നന്മ അവാർഡ് നേടിയ വിദ്യാലയമാണ് ഓർക്കാട്ടേരി ഗവ.ഹൈസ്കൂൾ, മികച്ച നന്മ ലൈബ്രറി പുരസ്കാരവും, സ്കൂളിനാണ്. മികച്ച കോ.ഓർഡിനേറ്ററായി സ്കൂളിലെ അധ്യാപിക ജയ.വി.എഎസ് നെയും തിരഞ്ഞെടുത്തിരുന്

കൂടുതൽഅറിയാൻ ജെ ആർ സി- നന്മ ക്ലബ് പ്രവർത്തനങ്ങൾ


" ഓണത്തിന് ഒരു മുറം പച്ചക്കറി "
അമ്മമാരുടെ സംഘമം
ഓണത്തിന് ഒരു മുറം പച്ചക്കറി
ഏറാമല :ഓണസദ്യയൊരുക്കാനാവശ്യമായ പച്ചക്കറി വീടുകളിൽ ഉല്പാദിപ്പിക്കാനുള്ള " ഓണത്തിന് ഒരു മുറം പച്ചക്കറി " പദ്ധതിയ്ക്ക് ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ് രൂപം നൽകി. കൃഷി വകുപ്പിന്റെ സഹായത്തോടെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇതിനാവശ്യമായ വിത്തുകൾ വിതരണം ചെയ്തു. കുട്ടികൾ വീട്ടുകാരുടെ കൂടെ സഹായത്തോടെ ഉല്പാദിപ്പിക്കുന്ന പച്ചക്കറി സ്കൂളിൽ കുട്ടിചന്ത വഴി വിറ്റഴിക്കാനും സൗകര്യമൊരുക്കും. വിത്ത് വിതരണം പ്രധാന അധ്യാപിക .കെ .ബേബി ഉദ്ഘാടനം ചെയ്തു.LITTLE KITES
മണ്ണിനെ അറിയാൻ,ചിങ്ങം1
സ്കൂൾബസ് ഉദ്ഘാടനംഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ
പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പരിപാലനവും ഹൈടെക്ക് ഉപകരണങ്ങളുടെ സംരക്ഷണവും ലക്ഷ്യമാക്കി കൈറ്റ് ആസൂത്രണം ചെയ്യുന്ന പുതിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്‌സ് . സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു വിഭാഗം വിദ്യാർഥികളെ സ്കൂളുകളിൽ തന്നെ കണ്ടത്തി അവർക്ക് ആവശ്യമായ പരിശീലനവും പ്രോൽസാഹനവും നൽകി അവരെ സജ്ജരാക്കുക ആണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് . കെ കെ എം ഗവ::ഹയർ സെക്കണ്ടറി സ്കൂളിൽ 33 അംഗങ്ങൾ ഉള്ള യൂണിറ്റാണ് രൂപീകരിച്ചത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന ശില്പശാല സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി. മാസ്റ്റർ ട്രെയ്നർമാരായ jayadeepan മാസ്റ്ററും മോഹനകൃഷ്ണൻ മാസ്റ്ററും ക്ലാസ്സ്‌ എടുത്തു. 33 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നല്ല ഒരു അനുഭവമായി ഈ ശില്പശാല

LITTLE KITES ഏകദിന ക്യാമ്പ് ഏകദിന ക്യാമ്പ് ഏകദിന ക്യാമ്പ് ഏകദിന ക്യാമ്പ് നോട്ടീസ് ബോർഡ് Kite 26

കൈറ്റ്സ് പ്രവർത്തനങ്ങൾ

അറിയാൻ

സീഡ് ക്ലബ് മഴ ചിത്രപ്രദർശനം
ഏറാമല: മഴയുടെ സൗന്ദര്യവും, സൗഹൃദവും,രൗദ്രഭാവവും, ദൈന്യതയും, വരകളിൽആവാഹിച്ച ചിത്രകാരൻമാരുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി. ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ് ആണ് മഴ ചിത്രപ്രദർശനം സംഘടിപ്പിച്ചത്. സ്കൂളിലെ വിദ്യാർത്ഥികളും, സീഡ് ക്ലബ് കോ-ഓഡിനേറ്റർ പി.സീമയുമാണ് മഴ ഭാവങ്ങൾ വരകളിലൂടെ ചിത്രികരിച്ചത്.

ഗാന്ധസ്മൃതി
അക്ഷരമുറ്റം ശുചിത്വമുറ്റം
വികസന സെമിനാർ
അമ്മമാരുടെ സംഘമം
അമ്മമാരുടെ സംഘമം
വിഭവസമാഹരണയജ്ഞം
മഴവരകൾ മഴവരകൾ Rain 17.jpg മഴവരകൾ മഴവരകൾ മഴവരകൾ

മഴവരകൾ സീഡ്-പരിസ്ഥിതി ക്ലബ്

ഞങ്ങളുടെ സ്ക്കൂളിന്റെ പ്രധാനഅദ്ധ്യാപകൻ വാസുദേവൻ കെ


നന്മ അവാർഡ്
മന്ത്രി എൻ കെ ശശീന്ത്രനിൽ നിന്നും
സ്വീകരിക്കുന്നു
സ്വാതന്ത്ര്യദിനം
കെ കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷൻ
ഗവർണർ പി സദാശിവം
ഉദ്ഘാടനം ചെയ്യുന്നു
വിദ്യാർത്ഥികളുടെ
കുട്ടിച്ചന്ത
ചിങ്ങം ഒന്ന്
കെ കെ എം സ്റ്റാഫ്മികവ്
 • വിജയശതമാനത്തിൽ വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം.
 • 35 പേർക്ക് മുഴുവൻ വിഷയങ്ങളിലും A പ്ലസ്.
 • 16 പേർക്ക് മുഴുവൻ വിഷയങ്ങളിലും A പ്ലസ്.
 • 9 പേർക്ക് ഭാരത് സ്കൗട്ട് & ഗൈഡ്‌സ് .രാജ്യപുരസ്‌ക്കാർ.
 • 3 പേർക്ക് NMMS
 • സാമൂഹ്യ - ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിൽ ഉപജില്ലജേതാക്കൾ.
 • അറബിക് കലോത്സവത്തിൽ ഓവറോൾ ചാംപ്യൻഷിപ്.
 • സബ്ജില്ലാ കലോത്സവത്തിൽ രണ്ടാംസ്ഥാനം.
 • തുടർച്ചയായ മൂന്നാം വർഷവും മാതൃഭൂമി നന്മ അവാർഡ്.
 • തുടർച്ചയായ രണ്ടാംവർഷവും പരിസ്ഥിതി പ്രവർത്തനത്തിന് മാതൃഭൂമി സീഡ് അവാർഡ്.
 • നന്മ കോ -ഓർഡിനേറ്റർ പുരസ്കാരം.
 • നന്മ ലൈബ്രറി അവാർഡ്.
 • ഇംഗ്ലീഷ് - മലയാളം മീഡിയം ക്ലാസ്സുകൾ.
 • ഹൈടെക് ക്ലാസ് റൂമുകൾ.
 • പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളക്ക് പ്രത്യേക ക്ലാസ്സുകൾ.
 • സ്കൗട്ട്, JRC ,ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ.

ഒപ്പന സബ്ജില്ല ഒന്നാം സ്ഥാനം


ചരിത്രം
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം-മലബാറിലെ ഏറാമല വില്ലേജ്.സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പർശമേറ്റ സ്ഥലം.സമരനായകർക്ക് ഊർജ്ജവും ദിശാബോധവും പകർന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓർമകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്നത് ഒരു സ്വപ്നമായിരുന്നു.ഇന്ന് ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉള്ള സ്ഥലത്ത് കിസാൻെറ പഞ്ചായത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് മുഖ്യമന്ത്രിയായിരുന്ന ശ്രീ.പട്ടംതാണുപ്പിള്ള അദ്ദേഹത്തിന്റെ ആത്മസുഹൃത്തും തികഞ്ഞ ഗാന്ധിയനും അധ്യാപകനുമായ ശ്രീ.കെ.കുഞ്ഞിരാമക്കുറുപ്പിന്റെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു.മൂന്നു ലക്ഷംപേർ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിൽ വച്ച് വിദ്യാഭ്യാസമന്ത്രി കൂടിയായ അദ്ദേഹം കെ.കുഞ്ഞിരാമക്കുറുപ്പിന് ഒരു ഹൈസ്കൂൾ അനുവദിക്കുന്നു എന്നു പ്രഖ്യാപിക്കുകയുണ്ടായി.ത്യാഗിവര്യനായിരുന്ന കുഞ്ഞിരാമക്കുറുപ്പ് ഈ വിദ്യാലയം സർക്കാർ തലത്തിൽ മതിയെന്ന് നിർബന്ധം പിടിക്കുകയും ശ്രീ.പട്ടംതാണുപ്പിള്ള,വിദ്യാലയം സർക്കാർ മേഖലയിലാക്കുകയും ചെയ്തു.1961ൽ സ്ഥാപിതമായ ഈവിദ്യാലയം വൊക്കേഷണൽ ഹയർസെക്കന്റെറി സ്ക്കൂൾ ആയി ഉയർത്തപ്പെട്ടത് 1984 വർഷത്തിലാണ്. ഹയർസെക്കന്ററി വിഭാഗം 2000-2001 ല് നിലവിൽ വരികയുണ്ടായി. സാമൂഹ്യ സാംസ്കാരിക പ്രവര്ത്തകനും സ്ക്കൂൾ സ്ഥാപക കമ്മിറ്റി ചെയർമാനുമായിരുന്ന ശ്രീ കെ. കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയം ഈവിദ്യാലയത്തിന് 2005 ൽ നല്കപ്പെട്ടു.ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്ററിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആര് ആര് ടി വി ലാബും ഉണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള് വിഭാഗത്തിന് 1 കമ്പ്യൂട്ടര് ലാബും 1 വിശാലമായ ലൈബ്രറി കം റീഡിങ്ങ റൂമും ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിൽ മാത്രമല്ല പഠ്യേതര പ്രവർത്തനങ്ങളിലും മാതൃകാപരമായ പ്രവർത്തനങ്ങളും ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്.ഇതിനുള്ള അംഗീകാരമായി മാതൃഭൂമി വി കെ സി നന്മ അവാർഡ്,മാതൃഭൂമി സീഡ് അവാർഡ്,സാനിറ്റേഷൻ പ്രമോഷൻ അവാർഡ് എന്നിവ തുടർച്ചയായി സ്‌കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.പ്രവൃത്തി പരിജയം,ശാസ്ത്ര,സാമൂഹ്യ-ശാസ്ത്ര,ഗണിത ശാസ്ത്ര,ഐ ടി മേളകൾ,കലാകായിക മേളകൾ എന്നിവയും സബ്ജില്ലാ,ജില്ലാ,സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.സ്=എസ് എസ് എൽ സി വിദ്യാർത്ഥികളക് ഇടവേള ഭക്ഷണമായി പൊടിയരിക്കഞ്ഞി ഏർപ്പെടുത്തിയിട്ടുണ്ട്.പരിസ്ഥിതി പ്രവർത്തനങ്ങൾ,ജീവകാരുണ്യ പ്രവർത്തനങ്ങൾ,കിടപ്പുരോഗികൾക്കുള്ള സഹായങ്ങൾ,കുട്ടിചന്ത,കാർഷിക പാഠശാല തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്.


ഇംഗ്ലീഷ് ക്ലബ്ബ് ഹിന്ദി ക്ലബ്ബ് അറബിക് ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് പ്രവൃത്തിപരിചയം ഉച്ചഭക്ഷണം നേർക്കാഴ്ച

നേട്ടങ്ങൾ

അധ്യാപകരുടേയും പി.ടി.എ യുടേയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.ധാരാളം പ്രസിഡണ്ടസ് സ്കൗട്ട്സ് പുരസ്ക്കാരങ്ങൾ ഇവിടെ ലഭിച്ചിട്ടുണ്ട്.1984 ൽ രാജസ്ഥാനിൽ നടന്ന ദേശീയ ശാസ്ത്രമേളയിൽ കേരളത്തെ പ്രതിനിധീകരിച്ചത് ഈ വിദ്യാലയമായിരുന്നു.ഓർക്കാട്ടേരി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച അരവിന്ദാക്ഷൻ എന്ന വിദ്യാർത്ഥിയെയും എൻ.കെ.ഗോപാലൻമാസ്റ്ററെയും അന്നത്തെ ഇന്ത്യൻ പ്രസിഡണ്ട് ഗ്യാനിസെയിൽ സിംഗ് അഭിനന്ദിക്കുകയുണ്ടായി.എൻ.കെ.ഗോപാലൻമാസ്റ്റർ,സി.കെ.വാസുമാസ്റ്റർ,ബാലചന്ദ്രൻ പാറച്ചോട്ടിൽ,കെ.ബാലകൃഷ്ണൻമാസ്റ്റർ എന്നിവർക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
അദ്ധ്യാപകർ
2018 ൽ വിരമിച്ച അദ്ധ്യാപകർ

സ്വാതന്ത്ര്യദിനം

സോഷ്യൽ സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്. രണ്ടാഴ്ച മുന്നേ സ്റ്റാഫ് മീറ്റിംഗ് ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. അതനുസരിച്ച് ഓരോ ക്ലാസ്സിനും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ സ്കിറ്റ് അവതരണത്തിനുള്ള വിഷയമായി നൽകി. ദേശഭക്തിഗാനം, പ്രസംഗം എന്നിങ്ങനെ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു. കുട്ടികൾക്ക് ഗോതമ്പുപായസം നൽകാൻ തീരുമാനിച്ചു. പക്ഷേ അപ്രതീക്ഷിതമായി പെയ്ത പേമാരിയും അതിനെത്തുടർന്നുള്ള അവധി പ്രഖ്യാപനവും മൂലം ആസൂത്രണം ചെയ്ത പരിപാടികൾ മുഴുവനായും നടപ്പാക്കാനായില്ല. എങ്കിലും സ്കൂളിലേക്കുള്ള റോഡിലെ വെള്ളപ്പൊക്കത്തെ തൃണവത്കരിച്ച് പകുതിയിലേറെ വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും സ്കൂളിലെത്തി. പതാക ഉയർത്തൽ ചടങ്ങ് സ്കൌട്ട് മാസ്റ്റർ സതീശൻ സാറിൻറെ നേതൃത്വത്തിൽ നടന്നു. തുടർന്ന് പ്രധാനാധ്യാപിക ബേബി ടീച്ചർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പായസവിതരണത്തിനു ശേഷം ചടങ്ങുകൾ അവസാനിച്ചു.

സ്വാതന്ത്ര്യദിനം സ്വാതന്ത്ര്യദിനം സ്വാതന്ത്ര്യദിനം

അദ്ധ്യാപക ദിനം

അദ്ധ്യാപക ദിനം വളരെ ഭംഗിയായി സ്‌കൂളിൽ ആഘോഷിച്ചു.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എൻ ഗോപാലൻ മാസ്റ്ററെ ആദരിച്ചു. വിദ്യാർത്ഥികളുടെ ജെ ആർ സി ,സ്കൗട്ട് വിദ്യാർത്തടികളുടെ നേതൃത്വത്തിൽ സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരെയും ആദരിച്ചു .അദ്യാപകദിനത്തിൽ വിദ്യാർഥികൾ അദ്ധ്യാപകരായി കുട്ടികൾക്ക് ക്‌ളാസ് എടുത്തു. 10 E യിലെ സയന സജീവൻ നേതൃത്വം നൽകി.

അദ്ധ്യാപക ദിനം അദ്ധ്യാപക ദിനം അദ്ധ്യാപക ദിനം അദ്ധ്യാപക ദിനം

അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് 10 E യിലെ സയന സജീവന്റെ ക്ലാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. പാറക്കൽ അബ്ദുള്ള (എം.എൽ.എ)
 2. ഡോ. കെ കുഞ്ഞമ്മദ്
 3. എൻ.കെ.ഗോപാലൻ(ദേശീയ അവാർഡ് ജേതാവ്)

ക്ലാസ് ലൈബ്രറി

ഇന്ന് വിദ്യാലയം

ഏറാമല ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനമാണ് ഇന്ന് ഈ വിദ്യാലയം.ഇവിടെ ഹൈസ്കൂൾ,വൊക്കേഷണൽ ഹയർസെക്കന്ററി,ഹയർസെക്കന്ററി എന്നീ മൂന്ന് വിഭാഗങ്ങളിലും കൂടി 1400 ഓളം വിദ്യാർത്ഥികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.പാഠ്യ-പാഠ്യതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്.2015-16 SSLC പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ചുകൊണ്ട് ഈ സർക്കാർ വിദ്യാലയം സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ പലപ്പോഴും നാട്ടുകാരുടെയും ഭരണകർത്താക്കളുടെയും നേതൃത്വത്തിൽ ശ്രമം നടന്നുവരാറുണ്ട്.ഈ സർക്കാർ വിദ്യാലയത്തിന്റം ഭൗതിക-അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുവാൻ വേണ്ടി സ്ഥലം M.L.A,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ രാഷ്ട്രിയ പാർട്ടികൾ,സാമൂഹിക-സാംസ്കാരിക സന്നദ്ധ പ്രവർത്തകർ,പൂർവ്വ വിദ്യാർത്ഥികൾ,പ്രവാസികൾ എന്നിവരുടെ സഹകരണത്തോടെ പ്രിസം ഓർക്കാട്ടേരി എന്ന പദ്ധതിക്ക് രൂപം കൊടുത്ത് ഒരു സമഗ്ര മാസ്റ്റർ പ്ലാൻ പ്രവർത്തിച്ചുവരുന്നതും നമുക്കു പ്രതീക്ഷയേകുന്നു.അതുപോലെ ശ്രീ.സി.കെ.നാണു M.L.A ഫണ്ടിൽ നിന്നു അനുവദിച്ച സ്കൂൾ ബസ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹം തന്നെയാണ്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഗാലറി

ചരിത്ര വിജയം

'പ്രിസം ഓർക്കാട്ടേരി' പദ്ധതി

'പ്രിസം ഓർക്കാട്ടേരി' പദ്ധതി

ഓർക്കാട്ടേരി: കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച 'പ്രിസം ഓർക്കാട്ടേരി' പദ്ധതിക്ക് അന്തിമരൂപം നൽകി. ഹൈസ്‌കൂൾ വിഭാഗത്തിലെ മുഴുവൻ കെട്ടിടങ്ങളും മാറ്റിപ്പണിയും ആയിരം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം, ഇൻഡോർ സ്റ്റേഡിയം, സ്മാർട്ട് റൂം, ഡൈനിങ് ഹാൾ, ആംഫി തിയേറ്റർ, മഴവെള്ള സംഭരണി, മാലിന്യ സംസ്‌കരണകേന്ദ്രം, ഹെറിറ്റേജ് റൂം, മിനി തിയേറ്റർ എന്നിവ സ്‌കൂളിൽ നിർമിക്കും. അത്യാധുനിക സൗകര്യമുള്ള ലാബ്, പാർക്കിങ് ഏരിയ, മെച്ചപ്പെട്ട കുടിവെള്ള പദ്ധതി എന്നിവ നിർമിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. മൂന്നുവർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 17 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സംഘാടക സമിതിയോഗം സി.കെ. നാണു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലമ്പ്രത്ത് അധ്യക്ഷത വഹിച്ചു. പദ്ധതി ജനറൽ സെക്രട്ടറി പാറക്കൽ അബ്ദുല്ല, കോട്ടയിൽ രാധാകൃഷ്ണൻ, സി.എച്ച്. യമുനാറാണി, ക്രസന്റ് അബ്ദുല്ല, പറമ്പത്ത് പ്രഭാകരൻ, എൻ. ബാലകൃഷ്ണൻ, ഇ. രാധാകൃഷ്ണൻ, ടി.എൻ.കെ. ശശീന്ദ്രൻ, ടി.കെ. വാസു, ഉമ്മർ ഏറാമല, കെ.കെ. ശശീന്ദ്രൻ, ടി.പി. സുരേന്ദ്രകുമാർ, പ്രചിഷ, ബാലകൃഷ്ണൻ, രജീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.കെ. ഗോപാലൻ പദ്ധതി രൂപരേഖയും ഊരാളുങ്കൽ ലേബർ സൊസൈറ്റി തയ്യാറാക്കിയ മാസ്റ്റർപ്ലാൻ ജോയന്റ് കൺവീനർ എം.ആർ. വിജയനും അവതരിപ്പിച്ചു


സംഘനൃത്തം
സബ്ജില്ല ഒന്നാം സ്ഥാനം
ഫുട്ബോൾ ടീം

ഓർമ്മകൾ

വികസന നേട്ടങ്ങൾ

സ്ക്കൂൾ ചിത്രം

 • പ്രിസം – ഓർക്കാട്ടേരി സമഗ്ര മാസ്റ്റർപ്ലാൻ.
 • ജില്ലാപഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂലിന് 9 മുറികളുള്ള കെട്ടിടം.
 • ജില്ലാപഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതി.
 • . മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി യുടെ വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം.
 • സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം.
 • ഹയർസെക്കൻഡറി ഡയറക്റ്ററേറ്റ് ഫണ്ട് ഉപയോഗിച്ച് ടോയ്‌ലറ്റ് യൂണിറ്റ് നിർമ്മാണം.
 • സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്കൂൾ ബസ്.
 • ജില്ലാപഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിൽ വി എച്ച് എസ് സി കെട്ടിട വൈദ്യുതീകരണം.
 • വി എച്ച് എസ് സി പ്രിൻറിംഗ് ലാബ് നവീകരണം.
 • പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ വി എച്ച് എസ് സി ക്ലാസ്റൂം നവീകരണം.
 • ഹൈസ്കൂൾ കിച്ചൺ നവീകരണം, വൈദ്യുതീകരണം, ടൈൽ പാകൽ.
 • . ഏറാമല സർവീസ് സഹകരണ ബാങ്കിൻറെ സഹായത്തോടെ ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബ്‌.
 • ജില്ലാപഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് വി എച്ച് എസ് സി കെട്ടിട നിർമ്മാണം, ചുറ്റുമതിൽ എന്നിവയ്ക്ക് അനുമതി.
 • . സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂളിന് സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള കെട്ടിടസമുച്ചയത്തിന് അനുമതി.
 • . ഹൈസ്കൂൾ വിഭാഗത്തിന് സ്മാർട്ട് ക്ലാസ്റൂം സജ്ജീകരണം. (റോട്ടറി ക്ലബ്‌ വക)
വിവിധ ബ്ലോഗുകൾ


ധീര ദേശാഭിമാനി കെ. കുഞ്ഞിരാമകുറുപ്പ്

കെ. കുഞ്ഞിരാമകുറുപ്പ്

മാതൃരാജ്യത്തിന്റെ സ്യാതന്ത്രത്തെ ജീവവായുവായികണ്ട ധീര ദേശാഭിമാനി , സ്വാതന്ത്രസമര നായകൻ സോഷ്യലിസ്റ്റ് നേതാവ് - കെ. കുഞ്ഞിരാമകുറിപ്പ് . അവ മാത്രമായിരുന്നില്ല അദ്ദേഹം ചരിത്രം അടയാളപ്പെടുത്തിയ മറ്രു പലതുമായിരുന്നു ജീർണ്ണിച്ച സാമൂഹിക വ്യവസ്ഥയെ ഇച്ഛാശക്തിയിലൂന്നിയ സ്വപ്രയ്നം കൊണ്ട് പൊളിച്ചെഴുതാൻ ശ്രമിച്ച പരിഷ്കർ‍‍ത്താവ് . സ്വന്തം ധിക്ഷണകൊണ്ട് അദ്ധ്യാപകവൃത്തിക്ക് മാറ്റത്തിന്റ തിലകം ചാർത്തിയ ഗുരുനാഥൻ . ഭരണകൂടത്തിന്റെ അധീനക്കും അക്രമത്തിനുമെതിരെ അദ്ധ്യാപകസമൂഹത്തെ പോരാട്ടത്തിന്റ പടച്ചട്ടയണിയിച്ച സംഘടനാ നേതാവ് സഹന സമരമുറികളിലൂടെ ബ്രിട്ടിഷുകാരുടെ കാരാഗ്രഹത്തെ കിടിലം കൊള്ളിച്ച സത്യാഗ്രഹി പ്രലോഭനങ്ങളെത്രവലുതായാലും ആദർശങ്ങളെയും മൂലകങ്ങളെയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചാദർഷദീരൻ മണ്ണിൽ പണിയെടുക്കുന്നവന്റെ അവകാശ സമരങ്ങൾക്ക് രൂപം നൽകി , കർ,കസമരത്തെ പിവുതെറിയാൻ ശ്രമിച്ച അധികാരവർഗത്തിന്റെ ചഹ്ങലകളെ പുഷ്പഹാരമായി സ്വീകരിച്ച കർഷക സമരനായകൻ മൂലകബോധത്തെയും സാന്മാർഗ്ഗിതയെയും കോർത്തിണക്കി ആശയസംവാദങ്ങലെ വായനകാരിൽ സന്നിവേശിപ്പിക്കാൻ തൂലിക ചലിപ്പിച്ച മാദ്യമസാരഥ അടി മുതൽ മുടി വരെ ഗാന്ധിയൻ ആദർശഹ്ങളെ സജീവിതത്തിൽ പകർത്തിയ ഊണിലും ഉറക്കിലും ഉല്ലാസത്തിലും ഗാന്ധിയൻ സൂക്തങ്ങൾ ഉരുവിട്ട കർമ്മയോഗി എല്ലാറ്രിലുമുപരി .ഈ നാടിന്റ രാഷ്ട്രീയചാര്യൻ . ഗ്രന്ഥാലയങ്ങളും ,വിദ്യാഭ്യാസങ്ങളും , ആതുരാലകൾ , തൊവിൽ ശാഖകലും ,ആരാധനാലയങ്ങലും , സഹകരണ സ്ഥാപനങ്ങലും ,വ്യവസായ ശാലകളും സ്ഥാപിച്ച് നേതൃത്വം നൽകിയും നമ്മുക്ക് ജീവിച്ച വലിയ മനുഷൻ .


വഴികാട്ടി

Loading map...