കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/എ‍ഡ്യുകെയർ

Schoolwiki സംരംഭത്തിൽ നിന്ന്

മോട്ടിവേഷൻ ക്ലാസ് രണ്ടാം ഘട്ടം

ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് എജ്യുകെയർ പദ്ധതിയുടെ ഭാഗമായി മോട്ടിവേഷൻ ക്ലാസ് നൽകി. കുട്ടികളുടെ മാനസിക നിലവാരത്തെ ഉയർത്തിക്കൊണ്ടുവരിക, പരീക്ഷയെ ലളിതമായ രീതിയിൽ ഭയങ്ങളൊന്നും കൂടാതെ നേരിടുക, ലളിതമായ മെമ്മറി ട്രിക്കുകളിലൂടെ പാഠഭാഗങ്ങൾ പഠിച്ചെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തിയ പരിപാടി പ്രധാനാധ്യാപകൻ ശ്രീ. കെ വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ ക്ലാസ്സ് ഇന്ത്യൻ ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി ഗവേഷകൻ ശ്രീ. ഷബാബ് കാരുണ്യം ക്ലാസ്സ് നയിച്ചു.

മോട്ടിവേഷൻ ക്ലാസ്സ്
മോട്ടിവേഷൻ ക്ലാസ്സ്
മോട്ടിവേഷൻ ക്ലാസ്സ്

ഒരുങ്ങാം .... പരീക്ഷയെ നേരിടാം

എസ് എസ് എൽ സി പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്കായി എജ്യൂകെയർ പദ്ധതിയുടെ ഭാഗമായി മോട്ടിവേഷൻ ക്ലാസ് നൽകി. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ അക്കാദമിക പ്രവർത്തനങ്ങളിൽ അനുഭവപ്പെട്ട ചില പിന്നോക്കാവസ്ഥകളെ പരിഹരിക്കുക, കുട്ടികളിൽ പരീക്ഷയെ നേരിടാനുള്ള ആത്മവിശ്വാസം വളർത്തുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി നടന്നത്. ഒന്നാം ഘട്ട മോട്ടിവേഷൻ ക്ലാസ്സിന്റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ശ്രീ. കെ വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ അനീസ് ക്ലാസ് നയിച്ചു.


പരീക്ഷയെ നേരിടാം


എ‍ഡ്യുകെയർ

തുടർച്ചയായ അഞ്ചാം വർഷവും എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടി നേട്ടത്തിന്റെ നെറുകയിൽ നിൽക്കുകയാണ് കെ. കെ. എം. ജി. വി. എച്ച്. എസ്. എസ്. ഓർക്കാട്ടേരി. 2020-21 അധ്യയനവർഷത്തിൽ ജനുവരി മുതലാണ് കുട്ടികൾ സ്കൂളിൽ പഠനത്തിനായി എത്തിച്ചേർന്നത്. ജൂൺ മാസം മുതൽ തന്നെ വിക്റ്റേഴ്സ് ചാനലിലൂടെയും ഓൺലൈൻ വഴിയും കുട്ടികൾക്ക് ക്ലാസുകൾ ലഭിച്ചിരുന്നു. ജനുവരി മുതൽ കോവിഡ് ഭീഷണിക്കിടയിലും ചിട്ടയായ പഠനപ്രവർത്തനങ്ങൾ നടന്നു. അതിഥി ക്ലാസുകൾ ഉൾപ്പെടെ നിരവധി അക്കാദമിക പ്രവർത്തനങ്ങൾ സമയപരിധിക്കുള്ളിൽ നടത്തുകയുണ്ടായി. അതിന്റെ ഫലമായി 100% വിജയം നേടാനും, 100 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എപ്ലസ് നേടാനും സാധിച്ചു. ജില്ലാ പഞ്ചായത്ത്, ഡയറ്റ് സഹായത്തോടുകൂടി ചിട്ടപ്പെടുത്തിയെടുത്ത 'റിസോനൻസ്' എന്ന കൈപ്പുസ്തകം പരീക്ഷ തയ്യാറെടുപ്പിന് ഏറെ സഹായകരമായി. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വിജയികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നിഷാ പുത്തൻപുരയിൽ ഉദ്ഘാടനം ചെയ്തു.

എഡ്യൂകെയർ പുരസ്ക്കാരം

ഏറാമല നവംബർ 5, 2021 : മികച്ച വിജയം കൈവരിച്ച സ്ക്കൂളുകൾക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നൽകുന്ന എഡ്യൂകെയർ പുരസ്കാരത്തിന് ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്സ് സ്ക്കൂൾ അർഹത നേടി. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം നിഷ പുത്തൻ പുരയിൽ അവാർഡ് സമർപ്പിച്ചു. പ്രിൻസിപ്പാൾ സീമ, ഹെഡ്മാസ്റ്റർ വാസുദേവൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡണ്ട് രാജൻ കുറുന്താറത്ത് അദ്ധ്യക്ഷത വഹിച്ചു. ഒ.മഹേഷ് കുമാർ, വി.എച്ച്.എസ്സ്.സി. പ്രിൻസിപ്പാൾ പ്രവീൺ കുമാർ, അഖിലേന്ദ്രൻ നരിപ്പറ്റ, രാജേഷ് മാസ്റ്റർ, രാധാകൃഷ്ണൻ മാസ്റ്റർ, സതീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.


എഡ്യൂകെയർ പുരസ്ക്കാരം
എഡ്യൂകെയർ പുരസ്ക്കാരം