കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഫിലിം ക്ലബ്ബ്
വിദ്യാലയത്തിൽ ഇംഗ്ലീഷ്, ഹിന്ദി ക്ലബുകളുടെ ഉപ ക്ലബായി ഫിലിം ക്ലബ് പ്രവർത്തിക്കുന്നു. വർഷം തോറും ക്ലാസിക് സിനിമകളുടെ പ്രദർശനവും, ചർച്ചയും നടക്കുന്നു. കോവിഡ് മഹാമാരിക്ക് മുൻപുള്ള സമയങ്ങളിൽ ചാപ്ലിൻ : ഫിലിം ഫെസ്റ്റിവെൽ നടത്തുകയുണ്ടായി. ഫിലിം ക്ലബ് വഴിയുള്ള സിനിമാ പ്രദർശനങ്ങളിലൂടെ വിദ്യാർത്ഥികളുടെ വിനോദം മാത്രമല്ല ലക്ഷ്യമിടുന്നത്. തിരക്കഥാ രചന തുടങ്ങിയ ഭാഷാപരമായ ഡിസ്‌കോഴ്‌സുകൾ പഠിക്കാനും, സിലബസുകളിൽ ഉൾപ്പെടുത്തിയ സിനിമാനിരൂപണങ്ങളെ അർത്ഥവത്തായ രീതിയിൽ വിശ്ലേഷണം ചെയ്യാനും ഈ ക്ലബിന്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നുണ്ട്.