കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ 2022-23

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി മാതൃഭൂമി വി കെ സി നന്മ അവാർഡ്, മാതൃഭൂമി സീഡ് അവാർഡ്, സാനിറ്റേഷൻ പ്രമോഷൻ അവാർഡ് എന്നിവ തുടർച്ചയായി സ്‌കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾ ക്കുള്ള സഹായങ്ങൾ, കുട്ടിചന്ത, കാർഷിക പാഠശാലകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന '''എൻ.എസ്.എസ്''' ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.


എജ്യുഗാർഡ് - സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം

പതിനഞ്ചു മുതൽ പതിനേഴ് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സമ്പൂർണ കോവിഡ് വാക്‌സിനേഷൻ എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ ഭരണകൂടം നടത്തിയ കോവിഡ് വാക്‌സിനേഷൻ യത്നം നമ്മുടെ സ്കൂളിൽ പൂർണ വിജയമായിരുന്നു. സ്കൂളിലെ ചുരുക്കം ചില കുട്ടികൾക്ക് മാത്രം പ്രത്യേക കാരണങ്ങളാൽ വാക്‌സിൻ എടുക്കാൻ കഴിഞ്ഞില്ല. ഓർക്കാട്ടേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർ രവീന്ദ്രന്റെയും, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. ബിജുവിന്റെയും ഏഴോളം വരുന്ന നഴ്‌സുമാരുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.

സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം
സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം
സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം

ഹരിത വിദ്യാലയ പുരസ്കാരം

കോവിഡ് കാലത്തും മികച്ച പ്രവർത്തനങ്ങൾ നടത്തിയ നമ്മുടെ സ്കൂളിനെ തേടി ഈ വർഷവും മാതൃഭൂമി സീഡ് പുരസ്കാരം എത്തി. പ്രകൃതിയും മനുഷ്യനും രണ്ടും രണ്ടല്ല, മറിച്ച് മനുഷ്യൻ പ്രകൃതിയിൽ അന്തർലീനമായിരിക്കുന്നതു തന്നെയാണെന്ന് വിദ്യാർത്ഥികളെ ബോധിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിലെ സീഡ് പരിസ്ഥിതി ക്ലബ് നടത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് നിർമാർജനം, കൃഷി, നാട്ടറിവുകൾ, മണ്ണും ജലവും സംരക്ഷണം, വനവത്ക്കരണം തുടങ്ങി കുട്ടികളുടെ പ്രകൃതി ചിന്തകളെ ഉണർത്തുന്ന മാതൃകാ പരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.

ഹരിത വിദ്യാലയ പുരസ്‌കാരം

ചങ്ക് - കൗമാര ശാക്തീകരണ പദ്ധതി

കോവിഡ് കാലത്തെ വിദ്യാലയങ്ങളുടെയും മറ്റും അടച്ചിടലിന്റെ പശ്ച്ചാത്തലത്തിൽ കൗമാരക്കാരുടെ മാനസികവും സാമൂഹികവുമായ വികാസവും പഠനവും മന്ദഗതിയിലായിപ്പോയത് ഒരു യാഥാർഥ്യമാണ്. അതിനാൽ ഒരു പൂർവാവസ്ഥ പ്രാപിക്കുന്നതിനുവേണ്ടി ശാസ്ത്രീയമായ ഇടപെടലുകൾ അത്യന്താപേക്ഷിതമാണ്. വിദ്യാലയവും വീടും ഒത്തിണങ്ങുന്ന ആശയ രൂപീകരണത്തിലൂടെയും വിനിമയങ്ങളിലൂടെയുമാണ് ഇത് സാധ്യമാവുക. ഇതിനായി ചങ്ക് (CHANK) - ക്യാംപയിൻ ഫോർ ഹെൽത്തി അഡോൾസെൻസ് നർട്യൂറിങ്, കോഴിക്കോട് എന്ന പേരിൽ സമഗ്രമായൊരു കൗമാര വിദ്യാഭ്യാസ പദ്ധതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുകയാണ്. ഈ പദ്ധതി നമ്മുടെ വിദ്യാലയത്തിലും വളരെ വിജയകരമായി നടപ്പിലാക്കി വരുന്നു.

ചങ്ക്
ചങ്ക്

കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം

കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം

ഏറാമല നവംബർ 12, 2021 : കെ കെ എം ജി വി എച്ച് എസ് എസിൽ നിർമിച്ച കെ കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദി മന്ദിരം എം വി ശ്രെയംസ് കുമാർ എം പി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ സ്ഥാപകനും സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായ കെ കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷത്തിലാണ് കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. അന്തരിച്ച എം പി വീരേന്ദ്രകുമാർ, എം പി ആയിരിക്കുമ്പോഴാണ് മന്ദിരത്തിനായി 50 ലക്ഷം രൂപ അനുവദിച്ചത്. യോഗത്തിൽ ജില്ലാപഞ്ചായത്ത് അംഗം നിഷ പുത്തമ്പുരയിൽ അധ്യക്ഷയായി. പി ടി എ പ്രസിഡന്റ് രാജൻ കുറുന്താറത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ സന്തോഷ് കുമാർ, വാർഡ് അംഗം സീമ തൊണ്ടായി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ എം കെ ഭാസ്കരൻ, പി കെ കുഞ്ഞിക്കണ്ണൻ, എം സി അശോകൻ, ടി എൻ കെ ശശീന്ദ്രൻ, ഉസ്മാൻ പിണങ്ങോട്ട്, ഹെഡ്മാസ്റ്റർ കെ വാസുദേവൻ, പ്രിൻസിപ്പൽ എൻ വി സീമ, വി എച്ച് എസ് സി പ്രിൻസിപ്പൽ കെ പി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു

കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം
കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം


സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഭാരത സർക്കാർ വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാലയങ്ങളും ഈ സന്തോഷത്തിലും ആഘോഷത്തിലും പങ്കെടുക്കുന്നു. ചരിത്ര ചിത്ര രചനോത്സവം എന്ന ബൃഹത്തായ പരിപാടി ഇതിന്റെ ഭാഗമായി നടന്നു. പ്രശസ്ത ചിത്രകാരൻ ശ്രീ. പ്രഭകുമാർ കുഞ്ഞാലി മരയ്ക്കാരുടെ പോർട്ടുഗീസുകാരുമായുള്ള ചരിത്രപ്രധാനമായ പോരാട്ടത്തിന്റെ ചിത്രാവിഷ്കാരം നടത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ നിരവധി കുട്ടികളും ഭാരതത്തിന്റെ ചരിത്രത്തെ ചിത്രങ്ങളാക്കി മാറ്റി.

ചരിത്ര ചിത്ര രചനോത്സവം
ചരിത്ര ചിത്ര രചനോത്സവം
ചരിത്ര ചിത്ര രചനോത്സവം
ചരിത്ര ചിത്ര രചനോത്സവം

പ്രവേശനോത്സവം 2021-22

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടഞ്ഞു കിടന്ന വിദ്യാലയങ്ങൾ വീണ്ടും തുറന്നു. അനേകം ദിവസങ്ങൾക്ക് ശേഷം വിദ്യാലയത്തിലേക്ക് എത്തിയ മക്കളെ ഏറെ സന്തോഷത്തോടുകൂടി സ്വീകരിച്ചു. വീടുകളിൽ തളയ്ക്കപ്പെട്ട കുട്ടികൾ മാനസികമായി ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആഘോഷപൂർണമായ ഒരു വരവേൽപ്പാണ് അധ്യാപകരും പി.ടി.എ യും കുട്ടികൾക്കായി നൽകിയത്. കുട്ടികൾക്ക് പേപ്പർ പേനകളും, വിത്തുപാക്കറ്റുകളും, പുസ്തകങ്ങളും നൽകി.

പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം

പ്രവേശനോത്സവം
പ്രവേശനോത്സവം

മക്കൾക്കൊപ്പം : രക്ഷാകർതൃ ശാക്തീകരണം

രക്ഷാകർതൃത്വം ഒരു കലയാണ്. നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ മക്കളെ വളർത്തുന്നതിൽ ചില മൂല്യങ്ങളെയും ആശയങ്ങളെയും ഉൾക്കൊള്ളുക തന്നെ വേണം. മക്കളെ പൂർണമായും വ്യക്‌തികളായി പരിഗണിക്കുന്നതിനോടൊപ്പംതന്നെ അവരിലുണ്ടാകുന്ന അവഗുണങ്ങളെ നിരുത്സാഹപ്പെടുത്തുകയും അനുഗുണങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം. കുടുംബത്തിൽ നിന്നും ആരംഭിച്ച്, സാമൂഹത്തിന്റെ ഭാഗമായി മാറുന്ന വ്യക്‌തിജീവിതങ്ങളുടെ സ്വാഭാവികമായ ഒഴുക്ക് നമ്മുടെ മക്കളിലും ഉണ്ടാകണം. ഇതിനായി അവരെ പാകപ്പെടുത്തിയെടുക്കുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് വളരെ വലുതാണ്. ഈയൊരു കാര്യത്തെ ഉൾക്കൊണ്ടുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത് ആവിഷ്കരിച്ച മക്കൾക്കൊപ്പം രക്ഷാകർതൃ ശാക്തീകരണ പരിപാടിയുടെ ജില്ലാ തല സമാപനം നമ്മുടെ സ്കൂളിൽ വച്ച് നടന്നു.

ലാബും ഓഡിറ്റോറിയവും ഉദ്‌ഘാടനം

ലാബും ഓഡിറ്റോറിയവും ഉദ്‌ഘാടനം

ഏറാമലസെപ്റ്റംബർ 7, 2020 : ഓർക്കാട്ടേരി കെ കെ എം ജി വി എച്ച് എസ് സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച ഓഡിറ്റോറിയവും വി എച്ച് എസ് ഇ ലാബും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ഉദ്‌ഘാടനം ചെയ്തു. 85 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം ടി ശ്രീധരൻ മുഖ്യ അഥിതിയായി. അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആയിഷ, ഹെഡ്മാസ്റ്റർ കെ വാസുദേവൻ, പ്രിൻസിപ്പൽമാരായ കെ പി പ്രവീൺ, ഇസ്മയിൽ പറമ്പത്ത് എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് രാജൻ കുറുന്താറത്ത് സ്വാഗതം പറഞ്ഞു.

ലാബും ഓഡിറ്റോറിയവും ഉദ്‌ഘാടനം
ലാബും ഓഡിറ്റോറിയവും ഉദ്‌ഘാടനം

രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ വെബിനാർ

ഗൂഗിൾ മീറ്റ്

ഏറാമല : ഓർക്കാട്ടേരി കെ.കെ.എം. ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.ആർ.ജി, രക്ഷിതാക്കൾക്കായി ഗൂഗിൾ മീറ്റ് വഴി വെബിനാർ നടത്തി. എട്ടാം തരം മുതൽ പത്ത് വരെയുള്ള പതിനേഴ് ഡിവിഷനുകളിൽ നടത്തിയ ക്ലാസ് പി.ടി.എ കൾക്ക് തുടർച്ചയായാണ് രക്ഷാകർതൃ ശാക്തീകരണ പരിപാടിയായി മീറ്റ് സംഘടിപ്പിച്ചത്. പ്രധാന അധ്യാപകൻ കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. കക്കട്ടിൽ കരുണ പോളിക്ലിനിക്കിലെ കൺസൽട്ടൻ്റ് സൈക്കോളജിസ്റ്റ് ഷംന സജിത്ത് രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി. കെ.എസ് സീന അധ്യക്ഷയായി. അഖിലേന്ദ്രൻ നരിപ്പറ്റ, കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശ്രീജേഷ് കെ.പി സാങ്കേതിക സഹായം നൽകി.

പ്രളയബാധിത പ്രദേശത്തെ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഓണകിറ്റ് നൽകി

ഓണകിറ്റ് നൽകി

ഏറാമല: പ്രളയ ദുരന്തം നേരിട്ട പ്രദേശങ്ങളിലെ കുട്ടികളുടെ കുടുംബങ്ങൾക്ക് നരിപ്പറ്റ സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല ഓണ കിറ്റുകൾ നൽകി. ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂളിലെ 20 കുടുംബങ്ങൾക്കുള്ള കിറ്റുകൾ പ്രധാന അധ്യാപിക കെ.ബേബി ടീച്ചർ ഏറ്റുവാങ്ങി. ഗ്രന്ഥശാല പ്രസിഡണ്ട് അഖിലേന്ദ്രൻ നരിപ്പറ്റ, സെക്രട്ടറി ഒ.അനീഷ്, എം.കെ.ശ്രീജിത്ത്, രജിൽ കാരപ്പറമ്പത്ത്, പി.കെ.സുമ, കെ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.



പ്രിസം ഓർക്കാട്ടേരി പദ്ധതി

'പ്രിസം ഓർക്കാട്ടേരി' പദ്ധതി

ഓർക്കാട്ടേരി: കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച 'പ്രിസം ഓർക്കാട്ടേരി' പദ്ധതിക്ക് അന്തിമരൂപം നൽകി. ഹൈസ്‌കൂൾ വിഭാഗത്തിലെ മുഴുവൻ കെട്ടിടങ്ങളും മാറ്റിപ്പണിയും. ആയിരം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം, ഇൻഡോർ സ്റ്റേഡിയം, സ്മാർട്ട് റൂം, ഡൈനിങ് ഹാൾ, ആംഫി തിയേറ്റർ, മഴവെള്ള സംഭരണി, മാലിന്യ സംസ്‌കരണകേന്ദ്രം, ഹെറിറ്റേജ് റൂം, മിനി തിയേറ്റർ എന്നിവ സ്‌കൂളിൽ നിർമിക്കും. അത്യാധുനിക സൗകര്യമുള്ള ലാബ്, പാർക്കിങ് ഏരിയ, മെച്ചപ്പെട്ട കുടിവെള്ള പദ്ധതി എന്നിവ നിർമിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. മൂന്നുവർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 17 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സംഘാടക സമിതിയോഗം സി.കെ. നാണു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലമ്പ്രത്ത് അധ്യക്ഷത വഹിച്ചു. പദ്ധതി ജനറൽ സെക്രട്ടറി പാറക്കൽ അബ്ദുല്ല, കോട്ടയിൽ രാധാകൃഷ്ണൻ, സി.എച്ച്. യമുനാറാണി, ക്രസന്റ് അബ്ദുല്ല, പറമ്പത്ത് പ്രഭാകരൻ, എൻ. ബാലകൃഷ്ണൻ, ഇ. രാധാകൃഷ്ണൻ, ടി.എൻ.കെ. ശശീന്ദ്രൻ, ടി.കെ. വാസു, ഉമ്മർ ഏറാമല, കെ.കെ. ശശീന്ദ്രൻ, ടി.പി. സുരേന്ദ്രകുമാർ, പ്രചിഷ, ബാലകൃഷ്ണൻ, രജീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.കെ. ഗോപാലൻ പദ്ധതി രൂപരേഖയും, ഊരാളുങ്കൽ ലേബർ സൊസൈറ്റി തയ്യാറാക്കിയ മാസ്റ്റർപ്ലാൻ ജോയന്റ് കൺവീനർ എം.ആർ. വിജയനും അവതരിപ്പിച്ചു.