സഹായം Reading Problems? Click here


ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര

Schoolwiki സംരംഭത്തിൽ നിന്ന്
(16004 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര
School1.jpg
വിലാസം
മേപ്പയിൽ പി.ഒ,
കോഴിക്കോട്

വടകര
,
673109
സ്ഥാപിതം10 - 1957
വിവരങ്ങൾ
ഫോൺ04962527765
ഇമെയിൽVADAKARA16004@gmail.com
കോഡുകൾ
സ്കൂൾ കോഡ്16004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലവടകര ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം89
പെൺകുട്ടികളുടെ എണ്ണം80
വിദ്യാർത്ഥികളുടെ എണ്ണം169
അദ്ധ്യാപകരുടെ എണ്ണം10
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി.സുധ
പ്രധാന അദ്ധ്യാപകൻഎ.വിജയന്
പി.ടി.ഏ. പ്രസിഡണ്ട്വേണു കക്കടടിൽ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


വടകര പട്ടണത്തിൽ നിന്നും രണ്ട് കി.മി അകലെയായി പ്രശസ്തമായ ലോകനാർകാവ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ചരിത്രം

കോഴിക്കോട് ജില്ലയിൽ ഗവ: മേഖലയില് പ്രവർത്തിക്കുന്ന ഏക സംസകൃത വിദ്യാലയമാണ ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര. 1903-ല് വാണിവിലാസിനി അഡ്വാന്സ്ഡ് സംസ്കൃതം സ്കൂള് എന്ന പേരില് വടകര എടോടിയില് ഒരു വാടകക്കെട്ടിടത്തില് ഈ സ്ഥാപനം ആരംഭിച്ചു. സംസ്കൃതപണ്ഡിതനായിരുന്ന കാവില് പി. രാമന് പണിക്കരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകന്. സംസ്കൃതപഠനത്തിനായി വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില് നിന്നു പഠിതാക്കള് ഇവിടെ എത്തിയിരുന്നു. പിന്നീട് വിദ്യാലയം വടകരയ്ക്കടുത്ത് വീരന്ചേരിയില് ഏറെക്കാലം പ്രവര്ത്തിച്ചു.

മലബാര് ഡിസ്ട്രിക്ട് ബോര്ഡിനു വേണ്ടി പി.ടി.ഭാസ്കരപ്പണിക്കര് ഈ വിദ്യാലയം ഏറ്റെടുക്കുകയുണ്ടായി. ഒരുദിവസം മാത്രം ബോര്ഡിനു കീഴില് പ്രവര്ത്തിക്കുകയും 1957 ഒക്ടോബറില് ഇ.എം.എസ് ഗവണ്മെന്റ് ഏറ്റെടുക്കുകയും ഗവണ്മെന്റ് സംസ്കൃതം ഹൈസ്കൂള് എന്ന പേരില് പുതിയാപ്പയില് സ്വന്തം കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്ററായി ശിരോമണി ഗോപാലന് നമ്പ്യാര് ചുമതല ഏറ്റു. വിദ്യാലയകമ്മിറ്റിയുടെ പ്രസിഡന്റായിരുന്നത് എം. കെ. കുഞ്ഞിരാമന് വക്കീലായിരുന്നു. കമ്മിറ്റിയില് എം. കെ. കേളു, വി. ടി കുമാരന് മാസ്റ്റര്, ഇരിങ്ങല് കൃഷ്ണന്പണിക്കര്, കണ്ണന് വൈദ്യര് തുടങ്ങിയവര് പ്രവര്ത്തിച്ചിരുന്നു. ഈ വിദ്യാലയം സ്ഥാപിക്കുന്നതിനു സ്ഥലം സംഭാവനയായി നല്കിയതും മാവുള്ളി ചാത്തുക്കുറുപ്പായിരുന്നു.

1957-ല് 5 വിദ്യാര്ത്ഥികളുമായായിരുന്നു പുതിയാപ്പയില് പ്രവര്ത്തനമാരംഭിച്ചത്. 5 പേരില് 3 പേര് എസ്.എസ്.എല്.സി വിജയിക്കുകയും ചെയ്തു.ഇപ്പോള് കഴി‍ഞ്ഞ 2 വര്ഷങ്ങളിലായി 100% വിജയം നേടുവാന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു ബാസ്കറ്റ് ബോള് കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 22 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്നു. ഹയര്സെക്കണ്ടറിക്ക് 4 സയന്സ് ലാബുകളുണ്ട്. ഹൈസ്കൂളിനായി ഒരു സയന്സ് ലാബും ഉണ്ട്.പൊതുപരിപാടികള് നടത്താന് മികച്ച ഒരു സ്റ്റേജും കുടിവെള്ള സൗകര്യവും നല്ല രീതിയില് പ്രവര്ത്തിക്കുന്ന ഒരു അടുക്കളയും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഈ സര്ക്കാര് സ്കൂള് വടകര നഗരസഭയുടെ കീഴിലാകുന്നു പ്രവര്ത്തിക്കുന്നത്. പി.സുധ പ്രിന്സിപ്പലും നരയനനെന്ന്ഹെഡ്മാസ്റ്ററും ആകുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി.ടി കുമാരൻ മാസ്റ്റർ (പ്രശസ്ത കവി), കെ. പി വാസു മാസ്റ്റർ (മുൻ പി. എസ്. സി മെമ്പർ ), കടത്തനാട്ട് നാരായണൻ (സാഹിത്യ നിരൂപകന് ), കണ്ണൻ മാസ്റ്റർ (നാട്ടു വൈദ്യന് ), അച്ചാമാ വര്ഗ്ഗീസ്.

==

വഴികാട്ടി