ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(17015 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ്
GHSS KARAPARAMBA
വിലാസം
കാരപ്പറമ്പ്

കാരപ്പറമ്പ് പി.ഒ.
,
673010
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1879
വിവരങ്ങൾ
ഫോൺ0495 2382737
ഇമെയിൽghskaraparamba@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17015 (സമേതം)
എച്ച് എസ് എസ് കോഡ്10138
യുഡൈസ് കോഡ്32040501210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്70
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ214
പെൺകുട്ടികൾ114
ആകെ വിദ്യാർത്ഥികൾ704
അദ്ധ്യാപകർ16
ഹയർസെക്കന്ററി
ആൺകുട്ടികൾ164
പെൺകുട്ടികൾ212
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമനോജ് കെ പി
പ്രധാന അദ്ധ്യാപികദീപാഞ്ജലി മണക്കടവത്ത്
പി.ടി.എ. പ്രസിഡണ്ട്മനോജ് സി കെ
എം.പി.ടി.എ. പ്രസിഡണ്ട്സിജി കെ എസ്
അവസാനം തിരുത്തിയത്
24-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഇത്.കാരപ്പറമ്പ് ‍ ഹയർ സെക്കണ്ടറി സ്കൂൾ'. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1879 ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

കോഴിക്കോട് മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിൽപ്പെട്ട ഒരു പ്രഥമിക വിദ്യാലയമായി 1907ൽ ആരംഭിച്ചതായിട്ടാണ് നിലവിലുള്ള ലഭ്യമായ രേഖകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. ഇപ്പോൾ വിദ്യാലയം നിൽക്കുന്ന സ്ഥലം ചഞ്ചേരിപറമ്പ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ചഞ്ചേരിയിൽ നിന്നും ഇവിടെ വന്ന് സ്ഥിരതാമസമാക്കിയിരുന്ന:- രാമൻ , നങ്ങ്യേലി ദമ്പതികളിൽ നിന്നും മൊത്തം വിലയ്ക്കെടുത്തതാണ് പ്രസ്തുത സ്ഥലം എന്നാണ് അന്വേഷണങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്. രാമർ-നങ്ങ്യേലി കുടുംബത്തിലെ താവഴിയായുള്ള ശ്രീ. പി. ഗോവിന്ദൻ കുട്ടി, വർക്കി ബേക്കറിയുടെ വടക്കു ഭാഗത്ത് ഇപ്പോൾ താമസിക്കുന്നു.

നാടുവാഴിത്തത്തിന്റെ പ്രഭാവകാലത്ത് നാടുവാഴികളുടെ ആശ്രിതരായി ഈ പ്രദേശത്തിലെ വിവിധങ്ങളായ സാമൂഹ്യ ആവശ്യങ്ങൾ നാറവേറിയിരുന്ന ആന്ധ്രുനായർ, വെളുത്തേടത്ത് നായർ, പെരും കൊല്ലൻ, വണ്ണാൻ പാണൻ, പെരുവണ്ണാൻ, തിയ്യർ തുടങ്ങിയ അദ്ധ്വാനം മാത്രം കൈമുതലാക്കിയിരുന്ന ജനവിഭാഗങ്ങളുടെ പഠനത്തിനു വേണ്ടിയായിരുന്നുവത്രെ വിദ്യാലയം ആരംഭിച്ചിരുന്നത്. എന്നാൽ കാരപ്പറമ്പ് ചന്തയുടെയും തുടർന്നുള്ള വ്യാപാരത്തിന്റെ വളർച്ച കോഴിക്കോട്ടെ ചരിത്രപ്രസിദ്ധമായ പിയേഴ് ലസിലി അണ്ടിക്കമ്പനിയുടെ ഉത്ഭവം, പരിമിതമെങ്കിലും അക്കാലത്ത് നിലവിലുണ്ടായിരുന്ന കാരപ്പറമ്പിലെ യാത്രാ സൗകര്യം, കനോലി കനാൽ വഴിയുണ്ടായിരുന്ന ജലഗതാഗതം സൗകര്യം തുടങ്ങിയവയെല്ലാം ഈ വിദ്യാലയത്തിന്റെ ഘട്ടംഘട്ടമായുള്ള വളർച്ചയ്ക്ക് കാരണങ്ങളായി ഭവിച്ചു. കൂടുതൽവായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്.എല്ലാ ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. സയൻസ് ലാബ് , ലൈബ്രറി എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.


മാനേജ്മെന്റ്

ഒരു സർക്കാർ സ്ഥാപനമാണ് ഇത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72 ഗോദവർമ്മരാജ
1972 - 83 പി.ജെ ജോസഫ്
1983 - 87
1987 - 88
1989 - 90
1998- 2003 ഭാനുമതി
2003-04 കുഞ്ഞമ്മദ് കുട്ടി
2004 - 05 പ്രഭാകരൻ നായർ കെ.
2005-06 അബ്ദുൾ അസീസ് എ.എ
2006- 08 മേരിക്കുട്ടി സി.സി
2008- മേരിക്കുട്ടി കെ. ലൂക്കോസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അസീസ് - സിനിമാനടൻ|

ഉണ്ണിക്കൃഷ്ണൻ- ആകാശവാണി കോഴിക്കോട് സതീഷ് കെ. സതീഷ്- നാടകനടൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • NH 17 Bye pass road കോഴിക്കോട് നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി കോഴിക്കോട് - ഈസ്റ്റ്ഹിൽ റോഡിൽ സ്ഥിതിചെയ്യുന്നു.

കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

Map

അവലംബം