ഇരിങ്ങണ്ണൂർ എച്ച്.എസ്സ്.എസ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
(16039 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഇരിങ്ങണ്ണൂർ എച്ച്.എസ്സ്.എസ്സ്.
വിലാസം
ഇരിങ്ങണ്ണൂർ

ഇരിങ്ങണ്ണൂർ പി.ഒ.
,
673505
സ്ഥാപിതം7 - 6 - 1957
വിവരങ്ങൾ
ഫോൺ0496 2440048
ഇമെയിൽvadakara16039@gmail.com
കോഡുകൾ
സ്കൂൾ കോഡ്16039 (സമേതം)
എച്ച് എസ് എസ് കോഡ്10055
യുഡൈസ് കോഡ്32041200601
വിക്കിഡാറ്റQ64553334
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംഎടച്ചേരി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ645
പെൺകുട്ടികൾ623
ആകെ വിദ്യാർത്ഥികൾ1769
അദ്ധ്യാപകർ72
ഹയർസെക്കന്ററി
ആൺകുട്ടികൾ208
പെൺകുട്ടികൾ293
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശശികുമാർ പി.കെ.
പ്രധാന അദ്ധ്യാപികസിന്ധു കെ.എൻ
പി.ടി.എ. പ്രസിഡണ്ട്രമേശൻ കുന്നുമ്മൽ
എം.പി.ടി.എ. പ്രസിഡണ്ട്ഗ്രീഷ്മ എൻ
അവസാനം തിരുത്തിയത്
14-03-2024AGHOSH.N.M
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾചരിത്രം

എടച്ചേരി പഞ്ചായത്തിന്റെ വടക്കുഭാഗത്ത് ഇരിങ്ങണ്ണൂർ ടൗണിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഏതാണ്ട് ചെറിയ കുന്നുപോലുള്ള വിശാലമായ പുറക്കാലുമ്മൽ പറമ്പിലാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഗ്രാമത്താന്റെ പേരു തന്നേയാണ് സ്കൂളിനും സ്വീകരീച്ചത് . സ്ഥാപനത്തീന്റെ ചരീത്രത്തീന് 47 വർഷത്തെ പഴക്കമുണ്ട്. 1954 മാച്ച് മാസത്തീൽ അന്നത്തെ മലബാർ കലക്ടർ പീ കെ നമ്പ്യാരെ എന്തോ ആവശ്യത്തീന് ഇരീങ്ങണ്ണൂരീലെ പൗര മുഖ്യന്മാർ സമീപീക്കുകയുണ്ടായി വിദ്യാഭ്യാസ തല്പരനായ നംബ്യാർ അവർ ക്കൊരു സ്കൂൾ വാഗ്ദാനം ചെയ്തു. പൗരമുഖ്യരിൽ പ്രധാനിയായിരുന്ന മാവിലാട്ടില്ലത്ത് അപ്പു നമ്പ്യാർ അത് സസന്തോഷം ഏറ്റെടുത്തു.1957 ജൂൺ 7 ന് ഇപ്പോൾ ഇരിങ്ങണ്ണൂർ എൽ.പി സ്കൂൾ പ്രവർത്തിച്ചുവരുന്ന സ്ഥലത്ത് 6,7,8 ക്ലാസുകൾ ആരംഭിച്ചു.പിന്നീട് 9,10 ക്ലാസുകളും ആരംഭിച്ചു. തുടക്കത്തിലുണ്ടായിരുന്ന 192 വിദ്യാർത്ഥികളിൽ ആദ്യത്തെ കുട്ടി അരയാക്കണ്ടിയിൽ അപ്പുക്കുട്ടനായിരുന്നു.ആദ്യത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക് 52% വിജയമാണ് ലഭിച്ചത്.1958 ൽ മുഖ്യമന്ത്രി ഇ.എം.എസ് .നമ്പൂതിരിപ്പാടാണ് സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്.1959 ൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്ന സ്ഥലത്ത് സ്കൂൾ ആരംഭിച്ചു. ഡോക്ടർമാർ,അധ്യാപകർ,അഡ്വക്കേറ്റുമാർ,പോലീസുകാർ എന്നിങ്ങനെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന പ്രഗത്ഭരെ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്.ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടവരാണ് ഫാറൂഖ് കോളേജിൽ നിന്ന് റിട്ടയർ ചെയ്ത പി.മമ്മു, മൂരിപ്പാറ രാമകൃഷ്ണൻ, പുത്തൻ പുരയിൽ മുരളി എന്നീ പ്രൊഫസർമാർ. രമേശ് ബാബു കരിപ്പാളി ഇന്ത്യൻ നേവിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ്. സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത (1/59) കമ്മിറ്റിയാണ് സ്കൂൾ ഭരണം നടത്തിവരുന്നത്. ആദ്യത്തെ കമ്മിറ്റിയുടെ പ്രസിഡന്റ് മാവിലാട്ടില്ലത്ത് അപ്പു നമ്പ്യാരും മാനേജർ കൈതയിൽ അനന്തക്കുറുപ്പും സെക്രട്ടറി അണിയേരി ഗോപാലനുമായിരുന്നു.1980 - ൽ ദിവംഗതനാകുന്നതുവരെ ഹൈക്കോടതി അഭിഭാഷകനായിരുന്ന എം.പി. ബാലഗോപാലൻ നമ്പ്യാരായിരുന്നു സ്കൂളിന്റെ മാനേജര്കടുപ്പിച്ച എഴുത്ത്‍.1993-1983-ൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇബ്രാഹിം ഹാജി (പ്രസിഡന്റ്) , എം.വേണുഗോപാലക്കുറുപ്പ് (സെക്രട്ടറി), എം കുഞ്ഞിരാമൻ നായർ (മാനേജർ) എന്നിങ്ങനെ 11 അംഗഭരണ സമിതിയാണ് സ്കൂളിന്റെ ഭരണം നിർവഹിച്ചുവരുന്നത്. ഹയർ സെക്കന്ററിയിലടക്കം 1350 -ഓളം വിദ്യാർത്ഥികൾ പഠിച്ചുവരുന്ന സ്ഥാപനമാണിത്.18 അധ്യാപകരും 4 ലാബ് അസിസ്റ്റന്റുമാരും ഹയർ സെക്കന്ററി വിഭാഗത്തിൽ ജോലി ചെയ്തുവരുന്നു.ഹൈസ്കൂൾ വിഭാഗത്തിൽ 59 അധ്യാപകരും 6 നോൺടീച്ചിങ് സ്റ്റാഫുമാണുള്ളത്.അപ്പർ പ്രൈമറി വിഭാഗത്തിൽ 14 അധ്യാപകർ പ്രവർത്തിച്ചുവരുന്നു.ആദ്യത്തെ പ്രധാന അധ്യാപകൻ വി.പി പത്മനാഭക്കുറുപ്പായിരുന്നു. കെ.കെ വിമലയാണ് ഇപ്പോഴത്തെ പ്രധാനഅധ്യാപിക.

അത്തൂർകണ്ടി ക്യഷ്ണൻനായർ ആദ്യകാല പി.ടി.എ പ്രസിഡന്റാണ്. പടിഞ്ഞാറക്കണ്ടി കുഞ്ഞിരാമകുറുപ്പിന്റെ കാലത്താണ് പി.ടി.എ യുടെ വക കാന്റീൻ നിർമ്മിച്ച് സ്കൂളിനു് സംഭാവന ചെയ്തത്.ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ് കെ രാജൻ.സ്കൂളിന്റെ എല്ലാവിധ പ്രവർത്തനങ്ങളിലും പി.ടി.എ യുടെ അകമഴിഞ്ഞ സഹായസഹകരണങ്ങൾ എക്കാലത്തുമുണ്ടായി.വിദ്യാർത്ഥികളുടെ പഠനനിലവാരവും വിജയശതമാനവും മെച്ചപ്പെടുത്തുന്നതിന് പ്രഗത്ഭരായ അധ്യാപകരുടെ പ്രവർത്തനം എടുത്തു പറയേണ്ടതാണ്.

ചാത്തുമാസ്റ്റർ പ്രസിഡന്റും എം.വേണുഗോപാലക്കുറുപ്പ് സെക്രട്ടറിയും പവിത്രൻമാസ്റ്റർ മാനേജരും ആയിട്ടുള്ള കമ്മിറ്റിയാണ് ഇപ്പോഴത്തെ ഭരണ സമിതി. കടുപ്പിച്ച എഴുത്ത്

ഭൗതികസൗകര്യങ്ങൾ

10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • റെഡ് ക്രോസ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

 • ഹെൽത്ത് ക്ലബ്ബ്
 • എക്കോ ക്ലബ്ബ്
 • കാർട്ടൂൺ ക്ലബ്ബ്
 • ഫിലിം ക്ലബ്ബ്
 • മാത് സ് ക്ലബ്ബ്
 • ഇംഗ്ളീഷ് ക്ലബ്ബ്
 • സയൻസ് ക്ലബ്ബ്
 • ഐ ടി ക്ലബ്ബ്

മാനേജ്മെന്റ്

ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പവിത്രൻ മാസ്ര്റ്റാണ് ഇപ്പോൾ മാനേജറായി പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററാണ് വീമല കെ കെ., ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ രാജ്കുമാർ പി ആകുന്നു

മുൻ സാരഥികൾ

 1. പത്മനാഭക്കുറുപ്പ് വി പി
 2. കുഞ്ഞപ്പ നംബ്യാർ
 3. ശങ്ങ്കര നമ്പ്യാർ
 4. രാമൻ എം പി
 5. ബാലകകൃഷ്ണൻ കെ വി
 6. ദേവി വി പി
 7. ഹരിദാസൻ എ
 8. രാമചന്ദ്രൻ ടി
 9. ചാത്തു ടി
 10. കമല
 11. വിമല കെ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • പ്രഫസർ പി.മമ്മു
 • പ്രഫസർ മൂരിപ്പാറ രാമകൃഷ്ണൻ
 • പ്രഫസർ പുത്തൻ പുരയിൽ മുരളി
 • രമേശ് ബാബു കരിപ്പാളി ഇന്ത്യൻ നേവി
 • അസീസ് തായമ്പത്ത് ഇന്ത്യൻ വോളി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps: 11.711352,75.605736 | zoom=18 }}