"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 86: വരി 86:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:15047 SW3.jpg|ലഘുചിത്രം|400px|2022 സ്കൂൾവിക്കി അവാർഡ് വിദ്യഭ്യാസമന്ത്രി ബഹു. ശ്രീ ശിവൻകുട്ടിയിൽനിന്ന് ഏറ്റുവാങ്ങുന്നു]]
[[പ്രമാണം:15047 1013.jpeg|thumb|250px|left|കമ്പ്യൂട്ടർ ലാബ്]][[പ്രമാണം:15047 1050.jpeg|thumb|250px|right|സ്കൂൾ വാർഷികവും പുതിയ കെട്ടിടം ശിലാസ്ഥാപനവും]][[പ്രമാണം:15047 1014.jpeg|thumb|250px|centre|കമ്പ്യൂട്ടർ‌ ലാബ്]]
[[പ്രമാണം:15047 1013.jpeg|thumb|250px|left|കമ്പ്യൂട്ടർ ലാബ്]][[പ്രമാണം:15047 1050.jpeg|thumb|250px|right|സ്കൂൾ വാർഷികവും പുതിയ കെട്ടിടം ശിലാസ്ഥാപനവും]][[പ്രമാണം:15047 1014.jpeg|thumb|250px|centre|കമ്പ്യൂട്ടർ‌ ലാബ്]]
*മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
*മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  

15:40, 17 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. വി എച്ച് എസ് എസ് വാകേരി
വിലാസം
വാകേരി

സുൽത്താൻ ബത്തേരി
,
വാകേരി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം14 - 6 - 1962
വിവരങ്ങൾ
ഫോൺ04936 229005
ഇമെയിൽhmgvhssvakery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15047 (സമേതം)
വി എച്ച് എസ് എസ് കോഡ്912008
യുഡൈസ് കോഡ്32030201306
വിക്കിഡാറ്റQ64522176
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ബി.ആർ.സിസുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപൂതാടി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ314
പെൺകുട്ടികൾ403
ആകെ വിദ്യാർത്ഥികൾ717
അദ്ധ്യാപകർ39
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ57
പെൺകുട്ടികൾ51
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷീന
പ്രധാന അദ്ധ്യാപകൻഷൗക്കുമാൻ കെ പി
പി.ടി.എ. പ്രസിഡണ്ട്റസാഖ് കക്കടം
എം.പി.ടി.എ. പ്രസിഡണ്ട്സുഹാന
അവസാനം തിരുത്തിയത്
17-08-2023ബിജുകല്ലംപള്ളി
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂൾ വിക്കി പ്രഥമ കെ ശബരീഷ് സ്മാരക സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു
2022 സ്കൂൾവിക്കി അവാർഡ് വിദ്യഭ്യാസമന്ത്രി ബഹു. ശ്രീ ശിവൻകുട്ടിയിൽനിന്ന് ഏറ്റുവാങ്ങുന്നു

“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല് വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ് . അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് വാകേരിയിലെ മുൻതലമുറ. ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക്, പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന വാകേരിയുടെ തിലകക്കുറിയാണ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി എന്ന വാകേരി സ്കൂൾ. നാട്ടിലെ കഴിഞ്ഞ തലമുറകളെ അറിവിന്റെ ആകാശത്ത് ചിറകു വിരുത്തി പറക്കാൻ പ്രാപ്തമാക്കിയത് ഈ സ്കൂളാണ്, കേവലം എഴുത്തും വായനയും മുതൽ ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കി കർമ്മരംഗത്തിറങ്ങാൻ നാട്ടിലെ യുവജനതയെ പ്രാപ്തമാക്കാൻ അടിത്തറയിട്ടത് വാകേരി സ്കൂളാണ്. സഹോദര്യവും സമത്വവും മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി ഒരു ജനതയ്ക്ക് ഒരുമിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത് വാകേരി സ്കൂളാണ്.

വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയ സമൂഹമാണ് വാകേരിയിലേത്. വിവിധങ്ങളായ ഗോത്രസമൂഹങ്ങൾ വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ട ആളുകൾ, സാംസ്കാരികമായും ആചാരപരമായും വിഭിന്നങ്ങളായ സ്രോതസുകളിൽനിന്ന് എത്തപ്പെട്ട് കൊള്ളേണ്ടതു കൊണ്ടും തള്ളേണ്ടതു തള്ളിയും വാകേരിയുടെ പൊതു സംസ്കാരത്തോട് ഇഴുകിച്ചേർന്ന് ജീവിക്കുന്നവരാണ് ഈ നാട്ടുകാർ. ഭാഷയിലും വേഷത്തിലും വൈവിധ്യം പുലർത്തുന്നവർ, സംസ്കാരം കൊണ്ട് വേറിട്ടു നിന്നവർ, ഭക്ഷണത്തിന്റെ രുചി ഭേദങ്ങൾക്കൊപ്പം മാറിനിന്നവർ അവരെല്ലാം ഇന്ന് ഒരു കുടക്കീഴിൽ ഐക്യപ്പെട്ടു കഴിയുന്നതിന് വഴിയൊരുക്കിയത് വാകേരി സ്കൂളാണെന്നതാണ് യാഥാർത്ഥ്യം. സ്കൂൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിൽ ഈ ഐക്യം നമുക്കു കാണാവുന്നതാണ്. ഒരു തലമുറയുടെ ത്യാഗത്തിന്റെ ഫലമാണ് വാകേരി സ്കൂൾ. ഇവിടെ പഠിച്ചവർ വിദ്യ മാത്രമല്ല സംസ്കാരവും സഹോദര്യവും മതേതരത്വുമെല്ലാം സ്വായത്തമാക്കി ജീവിക്കാൻ പ്രാപ്തരായാണ് പള്ളിക്കൂടത്തിന്റെ പടികളിറങ്ങിയത്. അതുകൊണ്ടാണ് നാടിന്റെ ചരിത്രമാകാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞത്. കാടും മേടും കുന്നും കൊല്ലിയും തോടും വയലും എല്ലാം ചേർന്ന് മനോഹരമായി പ്രകൃതിയൊരുക്കിയ ഈ ഗ്രാമം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലാണ്.

വയനാട് ജില്ലയിലെ പ്രധാന പട്ടണമായ സുൽത്താൻ ബത്തേരി യിൽനിന്നും 8 കിലോമീറ്റർ അകലെ വാകേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് വാകേരി ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ. വാകേരി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടൻ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കൾ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തിൽ നിന്നാണ് വാകേരിയിൽ ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുന്നത്. 1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ ആദിവാസി വിഭാഗങ്ങളും വയനാടൻ ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ ' വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം മണിക്കല്ല്ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്. കൂടുതൽ ചരിത്രം വായിക്കുക‍

നേട്ടങ്ങൾ

ഇടത്ത്‌ മുകളിൽ

  • 2018-19 വർഷത്തെ സ്കൂൾ വിക്കി അവാർഡ് സംസ്ഥാനതലം (രണ്ടാം സ്ഥാനം)
  • 2021-22 വർഷത്തെ സ്കൂൾവിക്കി അവാർഡ് ജില്ലയിൽ (രണ്ടാംസ്ഥാനം)
  • 2012-13 വർഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാർഡ് (ഒന്നാം സ്ഥാനം)
  • 2013-14 വർഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാർഡ് (ഒന്നാം സ്ഥാനം)
  • 2015-16 വർഷം മികച്ച പി.ടിഎ ക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം)
  • 2013-14 മലയാളമനോരമയുടെ നല്ലപാഠം അവാർഡ് (രണ്ടാം സ്ഥാനം)
  • 2014-15 മലയാളമനോരമയുടെ നല്ലപാഠം അവാർഡ് (രണ്ടാം സ്ഥാനം)
  • 2015-16 മലയാളമനോരമയുടെ നല്ലപാഠം പ്രോത്സാഹനസമ്മാനം.
  • 2014-15 മാതൃഭൂമി പത്രത്തിന്റെ സീഡ് പ്രവർത്തനങ്ങൾക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം)
  • 2015–16 വനം–വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്കാരം

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്
സ്കൂൾ വാർഷികവും പുതിയ കെട്ടിടം ശിലാസ്ഥാപനവും
കമ്പ്യൂട്ടർ‌ ലാബ്
  • മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • സ്കൂളിൽ എൽ.പി മുതൽ ഹയർ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
  • മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്.
  • രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • മൂന്ന് സ്മാർട്ട് റൂമുകൾ വിദ്യാർത്തികളുടെ പഠനാവശ്യത്തിന് ഉണ്ട്. ഇവയിൽ രണ്ട് റൂമുകളിൽ ബ്രോഡ്ബാന്റ് & വൈഫൈ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • മുഴുവൻ ഹൈസ്കൂൾ ക്ലാസുകളും ഹൈടെക്കായി മാറി

പ്രീപ്രൈമറി

hപ്രീപ്രൈമറി കെട്ടിടം
പ്രീപ്രൈമറി ക്ലാസ്റൂം അകം

സ്കൂളിൽ 2002 ജൂൺ മാസം മുതൽ പ്രീപ്രൈമറി പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭായമാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. ശിശുസൗഹൃദ രീതിയിൽ കെട്ടിടവും ഫർച്ചറുകളും ക്ലാസ് മുറിക്കവും വിവിധനിറങ്ങൾ പൂശി ഭംഗിയാക്കി. കുട്ടികൾക്കു വീടിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകവും ഹൈടെക്കും ആക്കുന്നു. 54 കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാരും ഒരു ആയയും കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.

സ്കൂൾ ബസ്

സ്കൂൾ ബസ്

ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2018 ജൂൺ 1 മുതൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി. പൂർവ്വവിദ്യാർത്ഥിയും മുൻ പി.ടി.എ പ്രസിഡന്റ് ശ്രീ ജിഷു സി.സി.യാണ് ബസിന്റെ ഉടമസ്ഥൻ. പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ബിജു ഡി. ആർ ,ജിഷു എന്നിവരാണ് ബസ് ഡ്രൈവർമാർ. സി.സി., മൂടക്കൊല്ലി, കൂടല്ലൂർ മാരമല എന്നിവിടങ്ങളിൽ നിന്നായി 4 ട്രിപ്പാണ് ബസിന് ഉള്ളത്. 120 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു. കൂടുതൽ അറിയാൻ

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

*ക്ലാസ് മാഗസിൻ
* ലൈബ്രറി
* ‌ നല്ലപാഠം
* പി ടി എ
* ഇലപ്പച്ചയുടെ രുചിഭേദങ്ങൾ
*ഗോത്രപദകോശം
*അക്കാദമിക് മാസ്റ്റർപ്ലാൻ
*സ്കൂൾഡയറി
* ‌നേർക്കാഴ്ച

സ്കൂൾ സ്ഥാപകനേതാക്കൾ

  • സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയ്യെടുത്തവർ.

അദ്ധ്യാപകർ

അധ്യാപകരുടെ ചുമതലകൾ

  • അക്കാദമികേതര ചുമതലകൾ 2021 - 22
  • അക്കാദമിക് ചുമതലകൾ 2019 - 20

ഓഫീസ് ജീവനക്കാർ‍

മുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

50ാം വാർഷികം

വാകേരി സ്കൂളിന്റെ അമ്പതാം വാർഷികം2012-13 അക്കാദമിക വർഷം നടന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഒരു വർഷം നീണ്ടുനിന്ന ആഷോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എം പി ശ്രീ എം ഐ ഷാനവാസ്, സുൽത്താൻ ബത്തേരി എം എൽ എ. ശ്രീ ഐ സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ. കെ. എൽ പൗലോസ്, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീ പി.എം സുധാകരൻ, പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ഐ. ബി. മൃണാളിനി, ജില്ലാ ഡിവിഷൻ മെമ്പർ ശ്രീമതി തങ്കമ്മടീച്ചർ, ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ ശ്രീമതി എൻ ഐ. തങ്കമണി, എ.ഇ. ഒ, ബ്ലോക്കു പഞ്ചായത്തു മെമ്പർമാർ, വാർഡുമെമ്പർമാർ, തുടങ്ങി സാൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥി സംഗമം പട്ടികജാതിപട്ടിക വർഗ്ഗവികസന വകുപ്പുമന്ത്രി ശ്രീമതി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.


പൂർവവിദ്യാർത്ഥി സംഗമം 2017

പൂർവ്വ വിദ്യാർത്ഥി സംഗമം സ്നേഹസംഗമം 2017 ഉദ്ഘാടനം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആശയം വാകേരി സ്കൂളും ഏറ്റെടുത്തു. സ്കൂളിന്റെ ഭൗതികമായ വളർച്ചയ്ക്കം അടിസ്ഥാന സൗകര്യ വികസനത്തിനും പൂർവ്വ വിദ്യാർത്ഥികൾക്ക് പലതും ചെയ്യാൻ കഴിയുമെന്ന തിരിച്ചറിവിൽത്തന്നെയാണ് പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്. 2018 മെയ്മാസം 23 ാം തിയ്യതി പൂർവ്വ വിദ്യർത്ഥികൾ സ്നേഹസംഗമം 2017 എന്ന പേരിൽ സ്കൂളിൽ ഒത്തുചേർന്നു. സംഗമം സഹകരണ ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയസാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.



എംഎസ്ഡിപി കെട്ടിടോദ്ഘാടനം

2019 ഡിസംബറിലാണ് എംഎസ്ഡിപി ഫണ്ടിൽ ഉൾപ്പെടുത്തി 12000000 (ഒരുകോടി ഇരുപത് ലക്ഷം )രൂപ ചെലവിൽ ഹൈസ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച്ത്. വയനാട് എം പി ശ്രീ ഗാഹുൽഗാന്ധിയാണ് കെട്ടിടോദ്ഘാടനം നിർവഹിച്ചത്. എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് , ബ്ലോക്ക് പ്രസിഡന്റ് ശ്രീ ദിലീപ്കുമാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രുഗ്മിണി സുബ്രഹ്മണ്യൻ, വാർഡ്മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. രാഹുൽഗാന്ധിയുടെ പ്രസംഗം വിവർത്തനം ചെയ്തത് ഈ സ്കൂളിലെ വിദ്യാർത്ഥിയായ കുമാരി പൂജ സുധീഷ് ആണ്. വളരെ വർണശബളമായ പരിപാടി ആയിരുന്നു ഇത്. നിരവധികാലത്തെ നിവേദനങ്ങളുടേയും ആവശ്യപ്പെടലിന്റേയും ഫലമായാണ് പനമരം ബ്ലോക്ക് പഞ്ചാനുവദിച്ചത്. നിവേദനവുമായി നിരവധി തവണ പോയ മുൻ പ്രധാനാധ്യാപിക ശ്രീമതി പി ആർ ചന്ദ്രമതിടീച്ചറെ പ്രത്യേകം അനുസ്മരിക്കുന്നു. സ്കൂളിന്റെ ചരിത്രവും വർത്തമാനവും അറിയാൻ ഇവിട ക്ലിക്കു ചെയ്യുക https://www.youtube.com/watch?v=Tz0S4oVGefw

up
up

രാഹുൽഗാന്ധിയുടെ പ്രസംഗം പൂജ വിവർത്തനം ചെയ്യുന്നു.

കലാകായിക രംഗത്തെ പ്രതിഭകൾ

 
 
ആനന്ദ്. ഇ. ആർ

2016 ഡിസംബറിൽ ഹൈദരാബാദിൽ വച്ചുനടന്ന ദേശീയ ജൂനിയർ സ്പോർട്ട്സ് മീറ്റിൽ പങ്കെടുത്തു.
2016-17 വർഷംപത്താം ക്ലാസ് വിദ്യാർത്ഥി. മൂടക്കൊല്ലി ഇരുമ്പുകുത്തിയിൽ രാധാകൃഷ്ണന്റേയും (അപ്പു)ബിന്ദുവിന്റേയും മകൻ
അഞ്ജലി പി. എസ്.

ദേശീയ യൂത്ത് വോളീബോൾ താരം. തായ്‍ലണ്ടിൽ വച്ചുനടന്ന ഏഷ്യൻ യൂത്ത് വുമൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കുവേണ്ടി കളിച്ചു.
  • ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ്(ബീഹാർ),
  • ദേശീയ സ്കൂൾ വോളീബോൾ ചാമ്പ്യൻഷിപ്പ് (വില്ലുപുരം),
  • ദേശീയ വിവേകാനന്ദ പൈക്ക വോളീബോൾ ചാമ്പ്യൻഷിപ്പ് (ആന്ധ്രാപ്രദേശ്),
  • ദേശീയ സബ്ജൂനിയർജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് (,ന്യൂഡൽഹി),
  • ദേശീയ സബ് ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് (ചെന്നെ),
  • ദേശീയ മിനിവോളീബോൾ ചാമ്പ്യൻഷിപ്പ് (ചെന്നെ),എന്നിവയിൽ പങ്കെടുത്തു.
    മൂടക്കൊല്ലി പുത്തൻപുരക്കൽ സുരേന്ദ്രന്റേയും ഷൈലയുടേയും മകൾ
അനിൽ വി.ജി.

വാകേരി സ്കൂളിൽനിന്ന് ആദ്യമായി സംസഥാന സ്കൂൾ സ്പോർട്ട്സ് മത്സരത്തിൽ പങ്കെടുത്ത് മെഡൽ നേടിയ വിദ്യാർത്ഥി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 
 
അഗസ്റ്റിൻ

മലയാളചലച്ചിത്രനടനും, നിർമ്മാതാവുമായിരുന്നു.
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ കുന്നുംപുറത്ത് മാത്യുവിന്റെയും റോസിയുടെയും മകനായി ജനിച്ചു . ഹാൻസിയാണ് ഭാര്യ. ചലച്ചിത്രനടി ആൻ അഗസ്റ്റിൻ, ജീത്തു എന്നിവരാണ് മക്കൾ. ഇദ്ദേഹം നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1986ൽ ആവനാഴി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു. 2013 നവംബർ 14ന് കോഴിക്കോട് ബോബി മെമ്മോറിയൽ ആശുപത്രിയിൽവച്ച് അന്തരിച്ചു.
ഗിരീഷ് ഏ എസ്.

മല്ലികാ മിത്രമണ്ഡപം, ജ്വാലാമുഖി (നോവൽ) മൗനമെഴുതിയ മിഴികൾ ചായക്കട ചർച്ച..കോം (കഥകൾ) മുറിവുകൾക്കുമുണ്ട് അതിന്റേതായ ന്യായങ്ങൾ (കവിതാ സമാഹാരം) നിശബ്ദതീരത്തെ ശബ്ദയാനങ്ങൾ (നാടകം, പി രാമദാസ് പുരസ്കാരം ലഭിച്ചു) വീക്ഷണം പത്രത്തിന്റെ വയനാട് ബ്യൂറോ ചീഫാണ്. വാകേരി ആണ്ടുവീട്ടീൽ ശ്രീധരന്റേയും ഗിരിജയുടേയും മകൻ
പൗലോസ് ജോൺസൺ

സംഗീത സംവിധായകൻ. നിരവധി സിനിമകൾക്കും, നാടകത്തിനും സംഗീത സംവിധാനം നിർവ്വഹിച്ചു. 2012 ൽ മികച്ച ഗാന സംവിധായകനുള്ള ലളിതകലാ അക്കാദമി അവാർഡ് ലഭിച്ചു. വാകേരി കാഞ്ഞിരക്കുന്നേൽ ജോണിന്റെ മകൻ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • പനമരം ബത്തേരി റൂട്ടിൽ സിസിയിൽ നിന്നും
    വാകേരി യിലേക്ക് 2 കി.മി. അകലം
  • സുൽത്താൻ ബത്തേരിയിൽ നിന്നും ബീനിച്ചി, സി. സി വഴി 8 കിമീ.
  • സുൽത്താൻ ബത്തേരിയിൽ നിന്നും ബീനാച്ചി കക്കടംകുന്നു വഴി 9 കിമീ.
  • പുൽപ്പള്ളി ഇരുളം കല്ലൂർകുന്നു വഴി 8 കിമീ.

{{#multimaps:11.695934, 76.206011|zoom=18}}