ഗവ. വി എച്ച് എസ് എസ് വെളളാർമല

Schoolwiki സംരംഭത്തിൽ നിന്ന്
(15036 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. വി എച്ച് എസ് എസ് വെളളാർമല
Gvhss vel 2.jpg
വിലാസം
വെള്ളാർമല (po), മേപ്പാടി (Viia), വയനാട്

വെള്ളാർമല
,
673 578
സ്ഥാപിതം01 - 07 - 1955
വിവരങ്ങൾ
ഫോൺ04936-236090
ഇമെയിൽghsvellarmala@gmail.com
കോഡുകൾ
സ്കൂൾ കോഡ്15036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ലവയനാട്
ഉപ ജില്ലവൈത്തിരി ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം568
പെൺകുട്ടികളുടെ എണ്ണം538
വിദ്യാർത്ഥികളുടെ എണ്ണം1106
അദ്ധ്യാപകരുടെ എണ്ണം38
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇ. പുഷ്പവല്ലി
പ്രധാന അദ്ധ്യാപകൻഇ. പുഷ്പവല്ലി
പി.ടി.ഏ. പ്രസിഡണ്ട്സദാശിവൻ. പി. കെ
അവസാനം തിരുത്തിയത്
24-09-2020GVHSS VELLARMALA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


വിശ്വപ്രസിദ്ധമായ സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ സമീപപ്രദേശത്ത്, പ്രകൃതിരമണീയമായ വെളളരിമലയുടെ താഴ്വരയിൽ പുന്നപ്പുഴയോരത്ത് നിലകൊള്ളുന്ന ഈ വിദ്യാലയത്തിന്റെ മനോഹാരിത വിവരണാതീതമാണ്. തോട്ടം തൊഴിലാളികളുടെയും ആദിവാസി ജനവിഭാഗങ്ങളുടെയും മക്കൾ അധ്യയനം നടത്തുന്ന ഈ വിദ്യാലയം ഉന്നത വിജയത്തിലും മികവ് പുലർത്തുന്നു. എൽ.പി., യു.പി., എച്ച്. എസ്സ്., വി. എച്ച്. എസ്സ്. വിഭാഗങ്ങളിലായി ആയിരത്തിൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു.

ചരിത്രം

1955 ജൂലൈ 1 ന് ഏകാധ്യാപക വിദ്യാലയമായിഅട്ടമലയിൽ എസ്റ്റേറ്റ് വക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1974 സെപ്തംബർ മാസം 4 ന്‌ ഒരു അപ്പർ പ്രൈമറി സ്ക്കുൾ ആയി ഉയർത്തപ്പെടുകയും ചൂരൽമലയിൽ പരേതനായ ജനാബ് പി.കെ ഹുസൈൻഹാജി സൗജന്യമായി നല്കിയ സ്ഥലത്ത് തോട്ടം തൊഴിലാളികളുടെ ശ്രമഫലമായി ഒരു സ്ഥിരം കെട്ടിടം പടുത്തുയർത്തുകയും 5 മുതലുളള ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. 1976 ൽ ഒരു പൂർണ്ണ അപ്പർ പ്രൈമറി സ്കൂളായിമാറി. ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കിമാറ്റുന്നതിനുളള പ്രവർത്തനങ്ങൾ നാട്ടുകാർ ഊർജ്ജിതമാക്കി. 1981 ൽ ഈ സ്ഥാപനം ഒരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും 1983 ൽ ഇതൊരു പൂർണ്ണ ഹൈസ്കൂളായി തീരുകയുംചെയ്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വി. എച്ച്. എസ്സ്. സി. ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

മധുസൂദനൻ | ചെറൂട്ടി | സി.സുമതി | എം.ഡി.ജോൺ |

ജോൺ ഹെൻറി ഫ്രാൻസിസ് | വി.എം.പൗലോസ് |

ഭാസ്കരപ്പണിക്കർ | മായാദേവി | സുരേഷ് കുമാർ |

സി.കെ.കരുണൻ | കെ.പത്മനാഭൻ |

എ.എൻ.ശീധരൻ | ഹേമലത | സി.എൽ.ജോസ് |

പൗലോസ് | മീറാ പിള്ള (In Charge) | സരോജിനി. കെ |

കൃഷ്ണകുമാരി | ലൈല.പി | ഒ.എം.സാമുവൽ | പി. കെ. ആമിന |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...