Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചില പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ ഭൂമിയെ പരിപാലിക്കുന്നതിനും അവരുടെ സമൂഹത്തെ സഹായിക്കുന്നതിനും വിദ്യാർത്ഥികളെ ഊർജ്ജസ്വലമാക്കുന്നതിനുള്ള മികച്ച മാർഗമാണ് സ്കൂളിൽ ഒരു പരിസ്ഥിതി ക്ലബ്ബ് ആരംഭിക്കുന്നത്.ഞങ്ങളുടെ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ പല പ്രവർത്തങ്ങളുടെയും ഫലമായി കുട്ടികൾ  അർത്ഥവത്തായ പാരിസ്ഥിതിക പ്രവർത്തനങ്ങളും പദ്ധതികളും ഏറ്റെടുക്കാൻ പ്രാപ്തരാകുന്നു .പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ക്വിസ് പ്രോഗ്രാമുകളും വെബ്ബിനാറും നടത്തി . വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി . കൂടാതെ കുട്ടികൾ ഓരോരുത്തരും അവരുടെ വീട്ടിൽ വൃക്ഷ തൈകൾ വെച്ച് പിടിപ്പിക്കുകയും ഫോട്ടോസ് പങ്കുവെക്കുകയും ചെയ്തു . പ്രീജ ടീച്ചറുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി പലതരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു . വാകേരിയിലെ പഴയകാലത്തെ ചില കാഴ്ചകൾ പൂത്തമുളങ്കാടും, പുഴയോരത്തെ മരവും, കൈതക്കാടും