ഗവ. എം എച്ച് എസ് എസ് ചീരാൽ

Schoolwiki സംരംഭത്തിൽ നിന്ന്
(15059 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എം എച്ച് എസ് എസ് ചീരാൽ
വിലാസം
ചീരാൽ

ചീരാൽ പി.ഒ.
,
673595
,
വയനാട് ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04936 262217
ഇമെയിൽhmgmhscheeral@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15059 (സമേതം)
എച്ച് എസ് എസ് കോഡ്12009
യുഡൈസ് കോഡ്32030201502
വിക്കിഡാറ്റQ64522195
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നെന്മേനി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ305
പെൺകുട്ടികൾ334
ആകെ വിദ്യാർത്ഥികൾ1022
അദ്ധ്യാപകർ47
ഹയർസെക്കന്ററി
ആൺകുട്ടികൾ173
പെൺകുട്ടികൾ210
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകമലാക്ഷി എ കെ
പ്രധാന അദ്ധ്യാപകൻഅബ്രഹാം വി ടി
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രബാബു എം
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരു നാടിന്റെ സംസ്കാരവും തലമുറയുടെ വാഗ്ദാനവും നിലനിൽക്കുന്നത് സമൂഹത്തിന്റെ നവോത്ഥാനത്തിലൂടെയാണ്. സമൂഹത്തിന്റെ പുത്തനുണർവ് ആ നാടിന്റെ വിദ്യാലയമാണ്. നാടിന്റെ വളർച്ചയിലും മാനവ വിഭവശേഷി‍യുടെ പുരോഗതിയിലും സെക്കന്ററി വിദ്യാഭ്യാസം നൽകുന്ന പ്രാധാന്യം വിലപ്പെട്ടതാണ്. നാടിന്റെ യശ്ശസ്സുയർത്തി മികവിന്റെ പടവുതളുയർത്തി ചീരാൽ പ്രദേശത്തിന്റെ അഭിമാനമായി 50 വർഷം പിന്ന്ട്ടുകൊണ്ട് ചീരാൽ ഗവ.മോഡൽ ഹയർ സെക്കൻററി സ്ക്കൂൾ വിജയസോപാനങ്ങളിലേയ്ക്ക് കുതിക്കുകയാണ്. കേരളസംസ്ഥാനത്തിലെ വയനാട് ജില്ലയുടെ കിഴക്ക് കർണ്ണാടക- തമിഴ് നാട് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശത്തുള്ല പ്രകൃതി രമണീയമായ ഗ്രാമമാണ് ചീരാൽ. പടിഞ്ഞാറു ഭാഗത്തായി വേടരാജാക്കൻണാരുടെ കോട്ട സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ചീരാൽ പ്രദേശം സ്ഥിതി ചെയ്യുന്നത്. പ്രദേശ ചരിത്രം ചേര രാജാക്കൻമാരുടെ അധിവാസ സ്ഥാനമായിരുന്ന ചേരൻ കോട് മല ചീരാലിൽ നിന്ന് ഏഴ് കിലോമീറ്ററ്‍ അകലെയായി തെക്കു ഭാഗത്തു കാണാം. നൂറ്റീണ്ടുകൾക്കു മുൻപ് വലിയ ഒരു ജനസമൂഹം വയനാട്ടിൽ ഉണ്ടായിരുന്നതായി ചരിത്ര രേഖകൾ പറയുന്നു. പിൽക്കീലത്ത് മൈസൂർ ഭരണാധാകാരികളുടെ പടയേട്ടത്തിന്റെ ഫലമായും പഴശ്ശി ബ്രിട്ടീഷ് യുദ്ധത്തിന്റെ ഫലമായും അനേകം ആൾക്കാർ മരണപ്പെട്കയോ പാലായനം ചെയ്യുകയോ ചെയ്തതായി കരുതപ്പെടുന്നു. പഴശ്ശിരാജയുടെ ഭരണകാലത്ത് കോളിയാടിക്കോട്ടയുടെ കാവൽ ഈ നാട്ടിലെ ഭരണാധാകാരിയായിരുന്ന ചീരാൽ ചെട്ടിക്കായിരുന്നു. നിരവധിയുദ്ധഹങ്ങളുടെ ഫലമായി വയനാട്ടിൽ അവശേഷിച്ചത് അരക്ഷിതാവസ്ഥയും ദാരിദ്ര്യവും രോഗവുമാണ്. ഇതുമൂലം ജനസംഖ്യ കുറയുകയും അവശേഷിക്കുന്ന ജനങ്ങൾക്ക് എല്ലാ ജീവിത പുരോഗതിയും നിഷേധിക്കപ്പെടുകയും ചെയ്തു. 1948 ന് മുൻപ് പ്രധാനമായും യുദ്ധാനന്തരം അവശേഷിച്ചതി ചെട്ടിമാരും കുറുമരും പണിയരും ഊരാളികളും നായ്ക്കന്മാരുമാണ്. 1948 ൽ നെന്മേനി പ്രദേശത്ത് വിമുക്ത ഭടന്മാരെ അധിവസിപ്പിച്ചതിനു ശേഷമാണ് പുരോഗതി കൈവരുന്നക്.അക്കാലത്ത് ആശാന്രുടെ കീഴിളലായിരുന്നു വിദ്യാഭ്യാസം. മണലിലെഴുത്താണ് ആദ്യം ആരംഭിച്ചത്. പിന്നീട് ഒാലയിലെഴുത്താനും പഠിപ്പിച്ചിരുന്നു. സ്ക്കൂളിന്റെ തുടക്കം ക്രമേണ ഒരു വിദ്യാലയം തുടങ്ങുന്നതിനെക്കുറിച്ഛുളള ആലോചന സജീവമായി. 1948 ൾ ആദ്യമായി ഒരു സ്വകാര്യ വിദ്യാലയം ചീരാൽ എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ ചീരാൽ പ്രദേശത്ത് ആരംഭിച്ചു. മുണ്ടക്കൊല്ലി കുഞ്ഞൻ ചെട്ടി, മാളേരി ഭരതൻ ചെട്ടി, പഴൂർ രാമൻ കുട്ടി ചെട്ടി, അമരഭത്ത് കൃഷ്ണൻ ചെട്ടി, ചെട്ടിക്കുടന്ന കുങ്കൻ ചെട്ടി, എന്നിവർ ഭരണ സമിതി അംഗങ്ങളായി ചീരാൽ എലിമെന്റരി സ്ക്കൂൾ അസോസിയാഷന് രൂപം നല്കി.തുടർന്ന് സ്ക്കൂൾ സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് ഈ സ്ഥാപനത്തിൽ 1 മുതലി‍ 7 വരെ ക്ളാസ്സുകൾ മാത്രമാണുണ്ടായിരുന്നത്. ഏഴാം ക്ളാസ്സിനു ശേഷം ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് 10 കിലേമീറ്റർ അകലെയുള്ള ബത്തേരിയിലെ ഗവൺമെന്റ സർവജന സ്ക്കൂളിനെയാണ് കുട്ടികൾ ആശ്രയിച്ചിരുന്നത്. ഹൈസ്ക്കൂൾ വളരെ അകലെ ആയതുകൊണ്ട് 7-ാം ക്ളാസ്സിനു ശേഷം ഭൂരിഭാഗം കുട്ടികളും പഠനം നിർത്തുകയാണ് ചെയ്തിരുന്നത്. ഈ സാഹചര്യത്തിൽ ചീരാലിൽ ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കേണ്ടത് അത്ത്യാവശ്യമാണെന്ന് നാട്ടുകാർക്ക് തോന്നുകയും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഈ ആവശ്യത്തിലേക്കായി ഈ പ്രദേശത്തെ പൗരമുഘ്യൻമാരിലൊരാളായ സർവ്വ ശ്രീ പുതുശ്ശേരി കേശവൻ ചെട്ടി പ്രസിണ്ടന്റായി ഒരു വെൽ ഫെയർ കമ്മിറ്റിയ്ക്ക് റൂപം നൽകി. സ്ഥലത്തെ പൗരമുഖ്യരായ പി ഈർ കുമാരൻ, എ രാഘവൻ നായർ, എം രാവുണ്ണിക്കുരുപ്പ്, കെ. പി. ജി നമ്പീശൻ, ഇ. പുരു,ോത്തമൻ,വി. അബ്ജുൾ റഹിമാൻ എന്നിവർ കമ്മിറ്റി അംഗങ്ങളായിരുന്നു. വെൽഫെയർ കമ്മിറ്റിയുടെ പ്രവർത്തനങ്ങളുടെ ഫലമായി 03.06.1968 ൽ ചീരാലിന്റെ തിലകക്കുറിയെന്നോണം ചീരാൽ ഗവ. ഹൈസ്ക്കൂൾ സ്ഥാപിതമായി. ശ്രീ. വർഗ്ഗീസ് മാത്യു മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റരുടെ ചാർജ് വഹിച്ചിരുന്നത്. 1968ൽ ചീരാലിലെ സാംസ്കാരിക നിലലയത്തിലായിരുന്നു എട്ടാം ക്ളാസ്സ് ആരംഭാച്ചത്. ആ വർഷം തന്നെ വെൽഫെയർ കമ്മിറ്റിയ്ക്ക് 100 അടി നീളത്തിലുള്ള അഞ്ച് ക്ളാസ്സ് മുറികളുള്ള ഒരു കെട്ടിടം നിർമിക്കാൻ കഴി‍ഞ്ഞു. 1969 മുതൽ എട്ട്, ഒൻപത് ക്ളാസ്സുകൾ പുതിയ കെട്ടിടത്തിൽ നടത്തുവാൻ സാധിച്ചു. 1971 മാർച്ച് മാസത്തിൽ ആദ്യത്തെ SSLC ബാച്ച് 96 ശതമാനം വിജയത്തോടെ ഉപരി പഠനത്തിന് അർഹത നേടുകയും ചെയ്തു. തുടർന്നുള്ള ഒാരേ വർഷവും കുട്ടികളുടെ എണ്ണത്തിൽ വർദ്ദനവ് ഉണ്ടായി. അതിനനുസരിച്ച് അധ്യാപക നിയമനവും നടന്നു. എന്നാൽ ദൂരെ ദേശത്തു നിന്നുള്ള അധ്യാപകർക്ക് ചീരാലിൽ വന്ന് ജോലി ചെയ്യുന്നതിന് താത്പര്യം ഉണ്ടായിരുന്നില്ല. ഹിന്ദി പഠിപ്പിക്കാൻ അധ്യാപകർ ഇല്ലാത്തതിനാൽ ആഴ്ചയിലൊരിക്കൽ ശ്രീ കെ. എൻ രാജപ്പൻ മാസ്റ്റർ മീനങ്ങാടിയിൽ നിന്നും ചീരാൽ സ്ക്കുളിൽ വന്ന് പഠിപ്പിച്ചിരുന്നു. 1973 മുതൽ ശ്രീ കെ. എൻ രാജപ്പൻ മാസ്റ്റർ സ്ക്കൂളിലെ സ്ഥിരം അദ്ധ്യാപകനായി വരുകയും ചെയ്തു. ശ്രീ. വർഗ്ഗീസ് മാത്യു മാസ്റ്റർ, ശ്രീ കെ. എൻ രാജപ്പൻ മാസ്റ്റർ എന്നിവരുടെ ചിട്ടയായ പ്രവർത്തനം സ്ക്കൂളിന്റെ പുരേഗതിക്ക് പ്രധാന പങ്കു വഹിച്ചു. കൂട്ടായ നിവേദനങ്ങളുടെയും നാട്ടുകാരുടെ നിസ്തുല സേവനത്തിന്റെയും ഫലമായി 1973 ൽ ഒൻപത് ക്ളാസ്സ് മുറികളുള്ള ഒരു കെട്ടിടം ഗവൺമെന്റിൽ നിന്ന് അനുവദിച്ചു കിട്ടി. സ്ക്കൂളിന്റെ അച്ചടക്കവും, ചിട്ടയായ പ്രവർത്തനവും കാരണം ചീരാൽ ഹൈസ്ക്കൂൾ ഗവൺമെന്റ് മോഡൽ ഹൈസ്ക്കൂൽ എന്ന് പുനർ നാമകരണം ചെയ്തു.

സ്ക്കൂളിൻറെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരും ത്രിതല പഞ്ചായത്തുകളും ശ്രദ്ധിച്ചു പോരുന്നു. 1968 ല് 56 കുട്ടികളുമായി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് 8 മുതല് 12 വരെ ക്ലാസുകളിലായി ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ 1100 കുട്ടികൾ ,26 സ്ഥിരം അധ്യാപകർ 5 താത്കാലിക അധ്യാപകർ, 5 അനധ്യാപകർ ഹൈസ്ക്കൂൾ തലത്തിലും, 8 സ്ഥിരം അധ്യാപകർ 9 താത്കാലിക അധ്യാപകർ ഹയർ സെക്കണ്ടറി വിഭാഗത്തിലും സേവനം അനുഷ്ഠിച്ചു വരുന്നു. ഇതു കൂടാതെ കുട്ടികൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ ദൂരീകരിക്കാനും മാനസികാരോഗ്യം ശക്തിപ്പെടുത്താനും ഒരു കൗൺസലറും ഒരു ഐ.ഇ.ഡി റിസോഴ്സ് അധ്യാപികയും ഈ സ്ഥാപനത്തിൽ സേവനമനുഷ്ടിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

    വയനാട് ജില്ലയുടെ കിഴക്ക് കർണ്ണാടക- തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശമായ ചീരാലിൽ നിന്ന് 350 മീറ്റർ കിഴക്കുമാറിയുള്ള പ്രകൃതിരമണീയമായ അഞ്ചര ഏക്കർ പ്രദേശമാണ് സ്ക്കൂളിന്റെ സ്ഥലം. 20 ക്ലാസ്സ് മുറികളും 5 ലബോറട്ടറികളും, ഒരു ഒാഫീസ് മുറി, ഒരു  കഞ്ഞിപ്പുര, ഒരു സ്റ്റാഫ് മുറി, ഒരു സ്റ്റെയ്ജ് എന്നിവ അടങ്ങുന്നതാണ് കെട്ടിട സമുച്ഛയം. 8000 മീ.സ്കൊ. വിസ്താരമുള്ള സ്ക്കൂൾ മൈതാനത്തെ മൊത്തമായും വീക്ഷിക്കാവുന്ന ഒരു ഗ്യാലറിയും തണൽ മരങ്ങളും  മൈതാനത്തെ സമ്പുഷ്ടമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

       കുട്ടികളിൽ പൗരബോധം വളർത്തുന്നതിനും ,സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും ,പരിസരശുചീകരണത്തിനും  ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ പ്രശംസനിയമാണ്. 
  • [[ചീരാൽസ്കൂൾ റോഡ് സുരക്ഷാ ക്ലബ്.|റോഡ് സുരക്ഷാ ക്ലബ്]‍]
        സ്ക്കൂൾ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാനും റോഡ് നിയമങ്ങളപ്പററി ബോധവൽക്കരണം നടത്തുന്നതിനും, വൈകുന്നേരങ്ങളിലും രാവിലേയും വിദ്യാർത്ഥികളെ സ്ക്ൾ മുതൽ ടൗണിലെ നാലും കൂടിയ ജംങ്ഷൻ വരെ വരിയായി കൊണ്ടു പോകുന്നതിനും,ബസ്സ് കയറ്റുന്നതിനും 2012 ൽ രൂപീകരിച്ച ക്ളബിലെ കുട്ടികൾ ചെയ്യുന്ന പ്രവർത്തനം സ്തുത്യർഹമാണ്.
     സ്ക്കൂളിലെ കലാ സാഹിത്യ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന കൂട്ടായ്മ,എല്ലാ വർഷവും ജില്ലാ മത്സരങ്ങളിൽ ഉന്നത നിഡയം കൈവരിക്കുന്നു. ഈ വർ,ഷം കുപ്പാടി സ്ക്കൂളിൽ വെച്ച് നടന്ന ഉപജിസ്സാ മത്ശരങ്ങളിൽ നാടൻ പാട്ട്, കഥ, കവിത, രചനകൾ, ഇവയാൽ  പങ്കെടുത്ത്,കവിതാ രചനയിൽ ജില്ലാതലത്തിലേയ്ക്ക് യോഗ്യത നേടി.
     കുട്ടികലുടെ സർവ്വോന്മുകമായ പുരേഗതിക്കു വേണ്ടി പ്രവർത്തിക്കുന്ന സയൻസ് ക്ലമ്പ്, ,മാത്തമാറ്റിക്സ് ക്ലമ്പ്,ഇക്കോ ക്ലമ്പ്,ടീൻസ് ക്ലമ്പ്,എ.റ്റി ക്ലമ്പ്,ഹെൽത്ത് ക്ലമ്പ്,ലഹരി വിരുദ്ദ ക്ലമ്പ്,റോഡ് സുരക്ഷ ക്ലമ്പ് തുടങ്ങി ധാരാളം ക്ലമ്പുകൾ ഈ സ്ക്കൂളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ദിവസേനയുള്ള വാർത്തകൾ വ്രദർശിപ്പിക്കൽ, ക്വിസ്സ് മൽസരങ്ങൾ,ചര്ത്രത്തിൽ ഇന്ന,ഉത്തരപ്പെട്ടി,സംവാദങ്ങൾ,സെമിനാറുകൾ, ദിനാചരണങ്ങൾ എന്നിവ സോഷ്യൽ ക്ലമ്പിന്രെ പ്രവർത്തനങ്ങളിൽ തിലതുമാത്രം. സയൻസ് ക്ലമ്പിന്റെ പ്രവർത്തനങ്ങളിൽ കുട്ടികളിൾ ശാസ്ത്രാവബോധം വലർത്തുക,ശാസ്റ പരിക്ഷണങ്ങൾ,ശാസ്തര മേളകൾ,സെമിനാറുകൾ എന്നിവ ഉൾപ്പെടുന്നു.ഗണിതശാസ്ത്രം രസകരമാക്കാൻ ക്ലമ്പ് ഗണിത മാജിക്കുകൾ, ജ്യാമിതീയ പൂക്കള നിർമ്മാണം,ക്വിസ്സുകൾ എന്നിവ നടത്തുന്നു. 

ഇക്കോ ക്ലമ്പിന്രെ കീഴിൽ പ്രവർത്തനം നടക്കുന്ന എരു ഔഷദതോട്ടംതന്നെ സ്ക്കൂളിന് സ്വന്തമായുണ്ട്. സ്ക്കൂലിന്റെ അച്ചടക്കതത്തിനും കുട്ടികളിൽ പൗരബോദം വളർത്തുന്നതിനും ജൂനിയർ റെഡ്ക്രോസ്സ്,റോഡ് സുരക്ഷ ക്ലമ്പ് എന്നിവയുടെ പങ്ക് വിസ്മരിച്ചുകൂടാ.

മറ്റ് മികവുകൾ

നാഷണൽ അദ്ധ്യാപക അവാർഡ്

    2006-07 അദ്ധ്യന വർഷത്തെ  നാഷണൽ അദ്ധ്യാപക അവാർഡ് ജേതാവ് ഈ വിദ്യാലയത്തിലെ  ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ. പി ശ്രീകൃഷ്ണൻ സാർ അന്നത്തെ പ്രസിഡന്റ് ബഹു. ശ്രീമതി. പ്രതിഭാ പാട്ടിലിൽ നിന്ന് അവാർഡ് ഏറ്റ് വാങ്ങി.

വാല്മീകം 2016

സുകുമാര കലാരൂപങ്ങളിൽ ശ്രദ്ധേയമായ ശില്പകല, നിർണ്ണാണം സ്ക്കൂൾ റിസോഴ്സ് ഗ്രൂപ്പിൻെ ആഭിമുഘ്യത്തിൽ സ്ക്കൂൾ മികവായി വാല്മീകം 2016 എന്ന പേരിൽ ആവിഷ്ക്കരിച്ചു. മനോഹരമായ 15 ഒാളം ചിത്രങ്ങൾ സ്ക്കൂൾ ചുമരുകളിൽ നിർമിക്കപ്പെട്ടു. ചിത്രകലാ അദ്ധ്യപകൻ ശ്രി കെ .സുരേഷ് ആധുനിക കലാ പാരമ്പര്യവും പ്രാചിന കലാ പാരമ്പര്യവും ഒത്തിണക്കി ചരിത്രം, സാഹിത്യം,സാംസ്കാരികം എന്നിവയെ പഠന പ്രക്രിയയുമായി ബന്ധപ്പെടുത്തി വാല്മീകം 2016 ശില്പനിർമ്മാണ പ്രക്രിയയിൽ ശ്രദ്ധേയമായ ചുവടിവെപ്പ് നടത്താൻ സ്ക്കൂൾ റിസോഴ്സ് ഗ്രൂപ്പിനു കഴിഞ്ഞു.

നിറവ് 2015 
  കുട്ടികളിൽ നാല്പത് ശതമാനത്തോളവും പട്ടിക ജാതി പട്ടിക വർഗ്ഗത്തിൽപ്പെുന്നതായതുകൊണ്ടുതന്നെ അവരുടെ പഠന പുരോഗതിക്കായി എല്ലാ ദിവസവും വൈകുന്നേരം നാലു മണിമുതൽ അഞ്ച് മണിവരെ പ്രത്യക മൊഡ്യൂളുകളുണ്ടാക്കി പ്രത്യക പരിശിലനം നല്കി വരുന്നു.കൂടാതെ പട്ടികജാതി വിത്യർത്ഥികൾക്കുള്ള ഹോസ്റ്റലുകളിലെ പഠനപ്രവർത്തനങ്ങളിലും സഹകരിക്കുന്നു.

കോടീശ്വരൻ

    പ്രമുഖ മലയാളം ചാനലായ ഏഷ്യാനെറ്റിലെ കോടീശ്വരൻ പരിപാടിയിൽ 2013 ൽ സ്ക്കൂളിനെ പ്രദിനിധീകരിച്ച് 8--)൦ തരത്തിലെ അലൻ ജോസഫ്, നിത്യ എം എന്നീ വിദ്യീർത്ഥികൾ പങ്കെടുത്ത്  നാലര.ലക്ഷം രൂപ നേടി സ്ക്കൂളിന്റെ പേര് കേരളത്തിൽ പ്രശസ്തമാക്കി.

മോഡൽ പാർലമെന്റ്

   ഇൻസ്സ്റ്റിറ്റ്യീട്ട് ഒാഫ് പാർലമെന്റെറി അഫയേഴ്സ് നടത്തിയ 2012-13 സ്ക്കൂൾ തല പാർലമെന്റ് മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയ സ്ക്കൂളിനുള്ള ട്രോഫി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയിൽ നിന്ന് പാലമെന്റ് അംഗങ്ങളും ഹെഡ്മാസ്റ്ററുംകൂടി ഏറ്റുവാങ്ങി.
മാത്സ് ഒളിമ്പ്യാട് 2016 

ഈ വർഷത്തെ പത്താം ക്ളാസ്സ് വിദ്യാർത്ഥിയായ അലൻ ജോസഫ് എന്ന വിദ്യാർത്ഥി കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലെ നാഴിക കല്ലായി മാറി. ഗവൺമെന്റ് സ്ക്കൂളിൽ പഠിച്ച് റീജിണൽ ലെവൽ മാത്സ് ഒളിമ്പ്യാടിൽ മൂന്നാം റാങ്ക് നേടി അടുത്ത ലെവലിന് അർഹത നേടി. തുടർച്ചയായി ഗണിത ക്വിസ്സിന് ജില്ലയെ പ്രദിനിധാനം ചെയ്യുന്ന അലൻ ജോസഫിന് NuMATHS എന്ന SCERT നൽകിവരുന്ന ട്രെയിനിംങ്ങാണ് ഈ നേട്ടത്തിന് അർഹനാക്കിയത്. ഗണിത ശാസ്ത്രത്തിൽ മിടുക്കനായ ഈ വിദ്യാർത്ഥിയെ പ്രകീർത്തിച്ചുകൊണ്ട് ഹിന്ദു ദിനപത്രം വാർത്ത നല്കിയിരുന്നു.


സംസ്ഥാന സ്കൂൾ ഫുട്ബോൾ ടീം മെമ്പർ

     ഈ വർഷത്തെ ഒമ്പതാം തരത്തിലെ വിദ്യാർത്ഥിയായ വിശാഖ് പി. എം എന്ന അപ്പുണ്ണി  ദേശീയ സ്കൂൾ ഫുട്ബോൾ മത്സരത്തിലുള്ള സംസ്ഥാന സ്കൂൾ ഫുട്ബോ  ടീം അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അന്തമാൻ നിക്കോബാർ ദ്വീപിൽ വച്ചു നടന്ന മത്സരങ്ങളിൽ പങ്കെടുക്കുകയും ഫൈനലിൽ എത്തുകയും ചെയ്തു.

മുൻ സാരഥികൾ

  1. ശ്രീ.വർഗ്ഗീസ് മാത്യു (03.06,1968-21.02.1973)
  2. ശ്രീ.കെ.പി.അബ്രഹാം (22.02.1973-12.01.1974)
  3. ശ്രീ.എം.ചെല്ലപ്പൻ (27.05.1974-09.06.1976)
  4. ശ്രീമതി.എൻ.കനകാമ്മ (22.06.1976-25.05.1978)
  5. ശ്രീ.പി.ബാലകൃഷ്ണൻ (07.06.1978-31.05.1980)
  6. ശ്രീ.പുരുഷോത്തമൻ പണിക്കർ (21,06,1980-01.06.1981)
  7. ശ്രീ.പി.എൻ.കൃഷ്ണൻ നായർ (20.06.1981-20.05.1982)
  8. ശ്രീ.വി.എം.വർഗ്ഗീസ് (24.08.1982-25.07.1983)
  9. ശ്രീ.വി.ടി.ജോസഫ് (01.09.1983-07.05.1984)
  10. ശ്രീ.വർഗ്ഗീസ് മാത്യു (10.10.1984-20.05.1986)
  11. ശ്രീ.കെ.എസ്.ടെന്നിസൺ (26.05.1986-03.07.1986)
  12. ശ്രീ.വർഗ്ഗീസ് മാത്യു (21.07.1986-24.05.1989)
  13. ശ്രീമതി.അന്നമ്മ മണി (10.06.1980-17.09.1990)
  14. ശ്രീ.കൃഷ്ണൻ കുട്ടി (27.10.1990-01.06.1992)
  15. ശ്രീ.കെ.എൻ.രാജപ്പൻ (03.08.1992-06.06.1994)
  16. ശ്രീ.എം.ടി.അഹമ്മദ് കോയ (06.06.1994-23.12.1994)
  17. ശ്രീ.കെ.എൻ.രാജപ്പൻ (23.12.1994-28.10.1996)
  18. ശ്രീമതി.എൻ.ഐ.തങ്കമണി (01.01.1996-09.05.1997)
  19. ശ്രീമതി.സൂസി കുരുവിള (09.05.1997-16.05.1998)
  20. ശ്രീമതി.ആലീസ് ഉമ്മൻ (16.05.1998-31.03.2002)
  21. ശ്രീ.ബാലകൃഷ്ണൻ നമ്പ്യാർ (13.06.2002-15.05.2003)
  22. ശ്രീമതി.കെ.എം.എൽസി ചാക്കോ (05,06.2003-02.06.2004)
  23. ശ്രീ.സി.ഗോപാലൻ(12.11.2004-01.06.2005)
  24. ശ്രീ.ശ്രീകൃഷ്ണൻ കെ.പി (01.06.2005-31.05.2008)
  25. ശ്രീ.അബ്ഗുൾ റഹ്മാൻ.വി.പി (03.06.2008-22.07.2008)
  26. ശ്രീ.പോക്കർ.കെ (22.07.2008-29.06.2009)
  27. ശ്രീമതി.യു.ബേബി ഗിരിജ (01.07.2009-31.03.2010)
  28. ശ്രീ.ധർമ്മരാജൻ.കെ (12.04.2010-31.03.2011)
  29. ശ്രീ.ശശിധരൻ പട്ടയിൽ (19.05.2011-30.03.2013)
  30. ശ്രീ.ഗോപാലകൃഷ്ണൻ തച്ചങ്ങാട്ട് (13.06.2013-31.03.2015)
  31. ശ്രീ.പി.ടി.മുഹമ്മദ് സുബൈർ (03.06.2015-08.06.2016)
  32. ശ്രീ.എൻ.ടി.ജോൺ (08.06.2016 -31.03.2018)
  33. ശ്രീ.കെ.കെ.സനൽ കുമാർ (31.05.2018 - 31/03/2020)
  34. ശ്രീ.വി.ടി.എബ്രഹാം (31.05.2020 മുതൽ തുടരുന്നു)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 50 വർഷത്തെ പ്രവർത്തനപാരമ്പര്യം അവകാശപ്പെടാനുള്ള നമ്മുടെ സ്ക്കുളിൽനിന്നും സമൂഹ നൻമക്കായി, മുതൽക്കൂട്ടായി ,വ്യത്യസ്ത പ്രവർത്തി മണ്ഡലത്തിൽ പ്രവർത്തിക്കുന്ന അനേകരിൽ കുറച്ചുപേരെ മാത്രം ഇവിടെ സൂചിപ്പിക്കട്ടെ
  1. കേണൽ ശ്രീകുമാരൻ തമ്പി ഈ വിദ്യാലയത്തിലത്തിൽ നിന്ന് 1975-76 വർഷത്തിൽ സെക്കൻററി വിദ്യാഭ്യാസം പൂർത്തിയാക്കി ഡയറക്ടർ ഡിഫൻസ് സെക്ക്യൂരിറ്റി കോർപ്പ്സിൽ ജോലിയിൽ പ്രവേശിച്ചു.ഇപ്പോൾ കേണലായി ഹരിയാനയിൽ പ്രവർത്തിക്കുന്നു
  2. ഉണ്ണിക്രഷ്ണൻ നായർ ഈ വിദ്യാലയത്തിലെ 1980 മാർച്ച് ബാച്ചിലെ ഏറ്റവും ഉയർന്ന മാര്ക്കോടെ വിജയിച്ച് പി.ഡി.സി, കോഴിക്കോട് ആർ.ഇ .സി യിൽ നിന്ന് എൻജിനീയറിങ് വിദ്യാഭ്യീസം പൂർത്തിയാക്കി ഭാഭാ ആറ്റോമിക്ക് റിസേർച്ച് സെന്റെറിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്യുന്നു.
  3. ഡോ.ജോൺ സി. മാത്യു ഈ വിദ്യാലയത്തിലെ 1980 മാർച്ച് ബാച്ചിലെ ഏറ്റവും ഉയർന്ന മാര്ക്കോടെ വിജയിച്ച മറ്റൊരു വിദ്യാർത്ഥി, പി.ഡി.സി യ്ക്ക് ശേഷം ബാംഗളൂർ സെന്റ്.ജോൺസ് മെഡിക്കൽകോളജിൽ നിന്ന് MBBS, MD ബിരുദമെടുത്ത് നമ്മുടെ പ്രദേശത്തു തന്നെ ജോലി ചെയ്യുന്ന മിടുക്കനായ ഡോക്ടർ
  4. സാഹിത്യകാരൻ അർഷാദ് ബത്തേരി ഈ വിദ്യാലയത്തിലെ 1988-89 ബാച്ചിലെ കലയേയും സാഹിത്യത്തേയും സ്നേഹിച്ച് വളർ വന്ന അർഷാദ് ബത്തേരി . വിവിധ പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട് ആസ്ഥാനമായുള്ള ഒലിവ് പബ്ലിക്കേഷനിൽ പബ്ലിക്കേഷൻ മാനേജരായി പ്രവർത്തിക്കുന്നു.പ്രദാന ക്ടതികൾ മരിച്ചവർക്കുള്ള കുപ്പായം (2004), ഭൂമിയോളം ജിവിതം,ചുരം കയറുകയാണ് ഇറങ്ങുകയാണ്, മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും.കരസ്ഥമാക്കിയ പ്രധാന അവാർഡുകൾ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം, പ്രവാസി ബുക്ക്ട്രസ്റ്റ് സാഹിത്യ പുരസ്കാരം
  5. ഡോ. വിവേക് ബാലക്രഷ്ണൻ ഈ വിദ്യാലയത്തിലെ 2003 മാർച്ച് ബാച്ചിലെ ഏറ്റവും ഉയർന്ന മാര്ക്കോടെ വിജയിച്ച് ,ഹയർസെക്കണ്ടറി വിദ്യാഭ്യസത്തിനുശേഷം ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബി.എസ്സ്.സി,എം എസ്സ്.സി എന്നിവ സ്കോളർഷിപ്പോടെ പഠിച്ച്, നാനോ കെമിസ്ടിയിൽ പി. എച്ച്. ഡി നാനോ കെമിസ്ടിയിൽ നേടി ഇപ്പോൾ പോസ്റ്റ് ഡോക്ടറൽ ഫെല്ലൊ ശാസ്ത്രജ്ഞനായി ജർമ്മനിയിലെ കീൽ യൂണിവേഴ്സിര്റിയിൽ സേവനമനുഷ്ഠിക്കുന്നു.
  6. ആതുര മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് പ്രമുഖർ

ഡോ..ഹസീന (ബി.എ എം എസ്), ഡോ. മഞ്ജു(ബി.ഡി. എസ്), ഡോ. അരുൺ (ബി ഡി എസ്),ഡോ. അരുൺ(ബി എച്ച്. എം എസ്)ഡോ. സുസ്മിത, ഡോ. അശ്ന വിജയൻ

  1. എൻജിനീയറിംങ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രമുഖർ

പ്രശാന്ത് പി, ലൈല മുംതാസ്, ഷിജു മത്തായി,ലിജോ കുര്യാക്കോസ്,ശരത്ത്.സി എസ്, അഖിൽ ഇസിൻ ജോൺ

  1. ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖർ #

ഭാസ്ക്കരൻ റ്റി, റാജൻ വി, ബേബി കെ പി, സുശീൽ രാജ് എം. പി, മാത്യു എം. ഒ, സുരേഷ് ബാബു വി എൻ, രുഗ്മിണി പി,ജി, വർഗ്ഗീസ് എം.കെ

  1. പോലീസ് ഒാഫീസേഴ്സ്

അർജുനൻ എൻ, ഭാസ്ക്കരൻ, നാഗരാജൻ എൻ, വിനയ, പുരു,ോത്തമൻ പി, ശോബൻ സൈതലവി, രാജൻ സി. കെ

  1. എക്സൈസ് വിബാഗത്തിൽ ജോലി ചെയ്യുന്നവർ

സുരേന്ദ്രൻ എം, ഗോവിന്ദൻ പി, മിഥുൻ എം

  1. DIET വയനാട് സ്റ്റാഫങ്ങങ്ങൾ

കെ ഇന്ദിര, കെ സുരേന്ദ്രൻ, സുജാത ഴി എ, സുരേഷ് പി

  1. പോസ്റ്റൽ വിഭാഗത്തിൽ പ്രവർത്തിക്കുന്നവർ

ഗോപാലകൃഷ്ണൻ പി.ജി, വസന്തകുമാരി എം, രാജീവ് പി. സി, ഉത്തമൻ എം, ശങ്കരൻ എം

  1. കെ എസ് ആർ.റ്റി. സി മേഖലയിൽ ജോലി ചെയ്യുന്നവർ

സന്തോഷ് കെ, ജമാലുദ്ദീൻ പി.കെ, പ്രദീഷി കെ. വി, സുരേഷ് ബാബു എം, വേലായുധൻ

  1. റെവന്യു വിഭാഗത്തിൽ ജോലി ചെയ്യുന്നവർ

തങ്കമ്മ കോക്കപ്പള്ളിൽ, സരസ്വതി റ്റി, വിമല കെ റ്റി, ശ്രീജിത്ത്

  1. രാഷ്ട്രീയ പ്രപർത്തകർ

ശശി കെ വി, ജോയി പി എം, വി റ്റി ബേബി, കെ ആർ സാജൻ, കെ രാജഗോപാലൻ, മല്ലികാ സോമശേഖരൻ, തോമസ് പുത്തൻകുന്ന്

  1. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ

എൻ. എെ. തങ്കമണി, ബാലകൃഷ്ണൻ, അജയകുമാർ, ശ്രാനിവാസൻ, കൃഷ്ണൻ എം, കെ ബി രാമൻകുട്ടി, തുളസീഭായ് റ്റി, മണി പൊന്നോത്ത്, കെ. മോഹനൻ, പി ആർ സോമനാഥൻ, ജോർജ് പി പി,ചന്ദ്രബാബു .എം, രാജൻ ടി, കോമളവല്ലി കെ, ജയകുമാരി. ജെ എം, സിദ്ദിഖ്.കെ.കെ

പുരോഗതിയുടെ കാൽവെയ്പുകളിൽ നേരിടുന്ന വെല്ലുവിളികൾ

        ചീരാലിൽ സ്ഥിതി ചെയ്യുന്ന പ്രീമെട്രിക്ക് ഹോസ്റ്റലിലേയും നിർദ്ധനരായ പട്ടികജാതി വിദ്യാർത്ഥികൾക്ക് അഭയം നൽകുന്ന തേജസ്സ് എന്ന സ്ഥാപനത്തിലേയും, അനാഥ കുട്ടികളെ സംരക്ഷിക്കുന്ന ബാലഭവൻ  എന്ന സ്ഥാപനത്തിലേയും കുട്ടികൾ ഈ സ്ക്കൂളിലാണ് പഠിക്കുന്നത്. കൂടാതെ ചീരാലിന്റെ പ്രാന്തപ്രദേശങ്ങളിലെ 49 കോളനികളിൽ നിന്നുള്ള 325 ഒാളം  പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടേയും ഏക ആശ്രയമാണ് ഈ വിദ്യാലയം. സ്ക്കൂളിൽനിന്നും എട്ട് കിലോമീറ്ററോളം ദൂരെയുള്ള ഘോരവനപ്രദേശങ്ങളും വന്യമൃഗശല്യമുള്ളതുമായ ചെട്ട്യാലത്തൂർ,, കണ്ടർമല, ഒാടക്കൊല്ലി,, മൂക്കുത്തിക്കുന്ന് എന്നി ഭാഗങ്ങളിൽ നിന്നും മറ്റും കാൽ നടയായാണ് കുട്ടികൾ സ്ക്കൂളിലെത്തുന്നത്. 8, 9, 10 ക്ളാസ്സുകൾ മാത്രമുള്ള സ്ഖൂളായതുകൊണ്ടുതന്നെ എസ്.എസ്.എ ഫണ്ടുകൾ മുഴുവനായും  ഈ സ്ക്കൂളിന് ലഭിക്കാറില്ല,  അതുകൊണ്ടുതന്നെ ഒരു സ്മാർട്ട് റൂം എന്ന സ്വപ്നം ഇതുവരെ യാഥാർത്ഥ്യമാക്കാൻ സ്ക്കൂളിന് സാധിച്ചിട്ടില്ല. തികച്ചും വികസനം അനിവാര്യമായ എന്നാൽ ധാരാളം പരിമിതികൾ നിലനിൽക്കുന്ന നിർദ്ധനരായ ഒട്ടേറെ വിദ്ദ്യാർത്ഥികളുടെ ഏക ആശ്രയമായ അതിർത്തി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ക്കൂളിന് ഹൈടെക്ക് പോലുള്ള ആധുനിക സൗകര്യങ്ങൾ ലഭിച്ചാൽ മാത്രമേ പിന്നോക്ക അവസ്ഥയിലുള്ള തദ്ദേശവാസികളെ സമൂഹത്തിൻെ മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ചുയർത്താൻ സാധ്യമാകൂ എന്ന വസ്തുത ഉൾക്കൊണ്ട് പ്രവർത്തിക്കുവാൻ നാം പ്രതിജ്ഞാബദ്ധരാണ്.

വഴികാട്ടി

  • ബത്തേരി നഗരത്തില് നിന്നും 10 കിലോ മീറ്റർ നമ്പ്യാർകുന്ന് റൂട്ടിൽ സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ഗവ._എം_എച്ച്_എസ്_എസ്_ചീരാൽ&oldid=2537971" എന്ന താളിൽനിന്ന് ശേഖരിച്ചത്