ഗവ. എം എച്ച് എസ് എസ് ചീരാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ഡിസംബർ 30 31 ദിവസങ്ങളിൽ നടന്നു. 30ന് രാവിലെ നൂൽപ്പുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ രാജു കെ പതാക ഉയർത്തി ആണ് ക്യാമ്പ് തുടങ്ങിയത്.നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി ഷീല പുഞ്ചവയൽ ക്യാമ്പിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അബ്രഹാം വി റ്റി സ്വാഗതമാശംസിച്ചു ചടങ്ങിൽ രക്ഷാകർതൃ സമിതി പ്രസിഡണ്ട് സുരേഷ് ബാബു, സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ ചന്ദ്രബാബു ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ വി ശശി സ്റ്റാഫ് സെക്രട്ടറി ശ്രീ ജോർജ്ജ് പി പി സീനിയർ ടീച്ചർ കോമളവല്ലി തുടങ്ങിയവർ ആശംസ അർപ്പിച്ചു. എസ് പി സി ചീരാൽ യൂണിറ്റിന്റെ സിപിഒ അനീഷ് കെ നന്ദി അറിയിച്ചു.

ഇൻസ്പെയർ അവാർഡ് നേടിയ കേഡറ്റ് ആയ ദിൽ മോഹനെ ബഹു പഞ്ചായത്ത് പ്രസിഡണ്ട് അനുമോദിച്ചു.

ടോട്ടൽ ഹെൽത്ത് എന്ന

പേരിൽ നടന്ന ദ്വിദിന ക്യാമ്പിലെ ആദ്യദിനം പോഷകാഹാര ത്തിന്റെ യും കായിക പരിശീലനത്തിനും പ്രസക്തി എന്ന വിഷയത്തിൽ

ശ്രീമതി ഷാക്കിറ സുമയ്യയും( ഡയറ്റീഷ്യൻ ) കൗമാരക്കാരുടെ പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തിൽ ശ്രീമതി ഗ്രേസി ജേക്കബും( കൗൺസിലർ )

ആരോഗ്യവും ശുചിത്വവും എന്ന വിഷയത്തിൽ ശ്രീ നവാസും (ഹെൽത്ത് ഇൻസ്പെക്ടർ ചീരാൽ ) ക്ലാസുകൾ എടുത്തു. സിവിൽ പോലീസ് ഓഫീസർമാരായ ജാൻസി ജോസഫ്,വിപിൻ, ദിനേശ് പി ബി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

രണ്ടാം ദിനം കമ്മ്യൂണിറ്റി പ്രോജക്ടുകളും എസ് പി സി യുടെ പ്രവർത്തനരീതിയും പരിചയപ്പെടുത്തുന്ന ക്ലാസ് വൈത്തിരി പോലീസ് സ്റ്റേഷനിലെ ഓഫീസറായ ശ്രീ വിപിൻ എടുത്തു. പവർ പോയിന്റ് സെൻസേഷൻ ലൂടെ എസ് പി സി യുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന ക്ലാസ് എടുത്തത് പടിഞ്ഞാറത്തറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ശ്രീ അനിൽ ആയിരുന്നു. യൂണിഫോം ഇന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ക്ലാസ് നൂൽപ്പുഴ പോലീസ് സ്റ്റേഷനിലെ സിപി ഒ ആയ ദിനേശ് പി ബി യും ടെൻ ഡിക്ലറേഷൻസ് എന്ന വിഷയത്തിൽ സീനിയർ സിപിഒ ജാൻസി ജോസും ഇൻഡോർ ക്ലാസുകൾ എടുത്തു. രണ്ടു ദിവസം നീണ്ടുനിന്ന ക്യാമ്പിന് എസിപി ഷൈജ സിപി ഒ അനീഷ് എന്നിവർ നേതൃത്വം നൽകി.

സമാപനചടങ്ങിൽ ശ്രീ രാജു കെ ( എസ് ഐ നൂൽപ്പുഴ പോലീസ് സ്റ്റേഷൻ ) ശ്രീമതി സാബിറ ( വൈസ് പ്രസിഡണ്ട് ഗാഡിയൻ കമ്മിറ്റി എസ് പി സി ) അബ്രഹാം വി ടി ( ഹെഡ്മാസ്റ്റർ ) ശ്രീമതി സംഗീത ( പിടിഎ അംഗം ) എന്നിവർ സംസാരിച്ചു. എസ് പി സി കേഡറ്റുകൾ തങ്ങളുടെ ക്യാമ്പ് അനുഭവം പങ്കുവെച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി പി പി ജോർജ് നന്ദി അറിയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്രഹാം വി ടി പതാക താഴ്ത്തിയ തോടെ എസ് പി സി ക്രിസ്തുമസ് ക്യാമ്പ് 2021 ഔപചാരികമായി അവസാനിച്ചു.