എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:54, 20 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18405 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


അധ്യയനവർഷം 2022-23

2022-23 വർഷം സ്കൂളിൽ നടന്ന സ്കൂളിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ ഇവിടെ വായിക്കാം

പാഠ്യ പ്രവർത്തനങ്ങൾ

ശിശുസൗഹൃദ അന്തരീക്ഷത്തിലുള്ള പഠന പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. കുട്ടി സ്വയം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പഠനത്തിൽ ഏർപ്പെടുന്ന പഠന രീതിയാണ് അധ്യാപകർ ക്ലാസ്മുറികളിൽ നൽകുന്നത്. അതുകൊണ്ട് തന്നെ പഠിതാവിന്റെ സർഗ്ഗാത്മക കഴിവുകൾ വികസിക്കുകയും പഠനം ആസ്വാദ്യകരമാവുകയും ചെയ്യുന്നു.

മലയാളത്തിളക്കം

ഹലോ ഇംഗ്ലീഷ്

ഉല്ലാസ ഗണിതം

ഒന്നാം ക്ലാസ് ഒന്നാം തരം

ശ്രദ്ധ

ഗണിത വിജയം-ഗണിതലാബ്

അതിജീവനം

കുഞ്ഞിനു വേണ്ടി (നിരന്തര വിലയിരുത്തലും പിന്തുണയും)

ക്ലാസ് മുറി - ഒരു പഠനോദ്യാനം

വായനാ വസന്തം

തിളങ്ങാം

ഉയരങ്ങൾ കീഴടക്കാം (മത്സര പരീക്ഷ പോഷണ പരിപാടി )

പലഹാരമേള

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികൾ സ്‌കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിലൂടെ അവരിലെ പഠന വിരസത കുറക്കാനും അതോടൊപ്പം ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളികളാവാനും അതിലൂടെ പ്രതിബദ്ധതകളെ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കാനും സഹായകരമാവുന്നു. കൂടാതെ കളിക്കുന്നതിനും പഠിക്കുന്നതിനും ഇടയിൽ മികച്ച സന്തുലനം നിലനിർത്താനും വ്യക്തിത്വ വികസനത്തിനും ചുമതലകൾ ആസൂത്രണം ചെയ്ത് നിർവഹിക്കുന്നതിനും ഇത്തരം പാഠ്യേതര പ്രവർത്തനങ്ങൾ കുട്ടികളെ പ്രാപ്തരാക്കുന്നു.


സ്‌കൂൾ പത്രം

നേർക്കാഴ്ച

അക്ഷരവൃക്ഷം

നാടോടി വിജ്ഞാനകോശം

വിദ്യാരംഗം കലാ സാഹിത്യ വേദി

ക്വിസ് മത്സരങ്ങൾ

കോട്ടക്കൽ മുനിസിപ്പൽ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ രണ്ടാംസ്ഥാനവും ജനറൽവിഭാഗത്തിൽ ഓവറോൾ മൂന്നാംസ്ഥാനവും ഉപജില്ലാ മേളയിൽ മികച്ച വിജയവും നേടിയ സ്‌കൂൾ ടീം. 11-12-2016

കലാമേള

ശാസ്ത്ര മേള

കായിക മേള

ഫീൽഡ് ട്രിപ്പുകൾ

സർഗ്ഗ വേളകൾ

പ്രവൃത്തിപരിചയ മേളകൾ

റേഡിയോ പള്ളിക്കൂടം

വിദ്യാലയ നാട്ടുക്കൂട്ടം

പാഠം ഒന്ന് പാടത്തേക്ക്

രംഗം (പ്രതിഭാ പോഷണ പരിപാടി)

പഠന യാത്രകൾ

പ്ലാസ്റ്റിക് രഹിത വിദ്യാലയം

ഏറോബിക്സ്

ദിനാചരണ പ്രവർത്തനങ്ങൾ


അധ്യയന വർഷാരംഭം മുതൽ പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും വിവിധതരം പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിൽ ആചരിച്ച് വരുന്നുണ്ട്. വിദ്യാലയത്തിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലികൾ, റാലികൾ, പോസ്റ്റർ നിർമ്മാണം, കയ്യെഴുത്ത് പ്രതി നിർമ്മാണം, ചുമർ പത്രിക നിർമ്മാണം , ക്വിസ് മത്സരങ്ങൾ, നാടകാവതരണം, ബോധവൽക്കരണ ക്ലാസുകൾ, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികളുടെയും രക്ഷിതാക്കളുടെയും മികച്ച പങ്കാളിത്തത്തോടെ തന്നെ നടത്തി വരുന്നു.

പ്രധാനപ്പെട്ട ദിനങ്ങൾ

ജൂൺ 5- ലോക പരിസ്ഥിതി ദിനം

ജൂൺ 19- വായന ദിനം

ജൂലൈ 5- ബഷീർ ദിനം

ജൂലൈ 21- ചാന്ദ്രദിനം

ജൂലൈ 28- ലോക പ്രകൃതി സംരക്ഷണ ദിനം

ആഗസ്റ്റ് 6 - ഹിരോഷിമ ദിനം

ആഗസ്റ്റ് 15- സ്വാതന്ത്യദിനം

സെപ്തംബർ 5- ദേശീയ അധ്യാപക ദിനം

സെപ്തംബർ 16- ഓസോൺ ദിനം

ഒക്ടോബർ 2- ഗാന്ധി ജയന്തി

മലപ്പുറം ഉപജില്ല കലാമേളയിൽ എൽ പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം നേടി എ എൽ പി സ്ക്കൂൾ തോക്കാംപാറയിലെ വിദ്യാർത്ഥികൾ ട്രോഫിയുമായി. 8-11-2019.

ഒക്ടോബർ 16- ലോക ഭക്ഷ്യ ദിനം

നവംബർ 1- കേരളപ്പിറവി ദിനം

നവംബർ 14- ശിശു ദിനം

ഡിസംബർ 18- അറബി ഭാഷാ ദിനം

ജനുവരി 26- റിപ്പബ്ലിക് ദിനം

ചിങ്ങം 1- കർഷക ദിനം

ഫെബ്രുവരി 21- ലോക മാതൃഭാഷാ ദിനം

ദുരിതാശ്വാസ പ്രവർത്തനങ്ങൾ

കുട്ടികളുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനം  

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തോക്കാംപാറ എ. എൽ. പി. സ്‌കൂളിലെ വിദ്യാർഥികളിൽ നിന്നും ശേഖരിച്ചപണവും വസ്ത്രങ്ങളും മലപ്പുറം കളക്ടറേറ്റിൽ വെച്ച് കളക്ടർ ജാഫർ മാലിക്കിന് കൈമാറി. (30/8/2019)

പ്രളയം ബാധിച്ച് പലരും ജീവിതത്തിൽ വളരെയധികം വിഷമാവസ്ഥ നേരിടുന്ന അവസ്ഥയിൽ നമ്മുടെ ഈ കൊച്ചു വിദ്യാലയത്തിലെ കൂട്ടുകാർ അവരെ കൊണ്ട് ആവുന്ന ഒരു തുക ബാധിതപ്പെട്ട ആളുകളിലേക്ക് എത്തിക്കുവാൻ ശ്രമിച്ചു എന്നത് വളരെ അഭിമാനത്തോടെ പറയേണ്ട ഒന്നാണ്. 2019 ഓഗസ്റ്റ് 30 ന് പ്രളയ ദുരിതാശ്വാസ സഹായം മലപ്പുറം ജില്ലാ കലക്ടർക്ക് കൈമാറി.  

അധ്യാപകരുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനം

കേരള സർക്കാരിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും അവരുടെ ഒരു മാസത്തെ ശമ്പളം നൽകി.

പഠനോപകര വിതരണം 2021

കോവിഡ് കാലത്തെ അടച്ചുപൂട്ടലിനെ തുടർന്ന് വളരെയധികം സാമ്പത്തിക വിഷമതകൾ നേരിടുന്ന രക്ഷിതാക്കൾ നമ്മുടെ വിദ്യാലയത്തിലുണ്ട്. അതുകൊണ്ട് തന്നെ സമൂഹത്തിനും വിദ്യാർത്ഥികൾക്കും ഒരു താങ്ങാവുന്നതിനായി ഈ വിദ്യാലയത്തിലെ എല്ലാ അധ്യാപകരുടെയും നേതൃത്വത്തിൽ അധ്യാപകർ തന്നെ വിദ്യാലയത്തിലെ പ്രീ പ്രൈമറി മുതലുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഈ അക്കാദമിക വർഷത്തിനാവശ്യമുള്ള പഠനോപകരണങ്ങൾ വാങ്ങി നൽകുകയുണ്ടായി. 'കൂടെ' എന്ന പേരിലായിരുന്നു ആ പ്രവർത്തനം നടത്തിയത്. കൂടുതൽ വായിക്കുക.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തോക്കാംപാറ എ എൽ പി സ്‌കൂളിലെ മുഴുവൻ അധ്യാപകരുടെയും ഒരുമാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. (26-09-2018)

മറ്റു പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പഠനോത്സവം

ആഘോഷങ്ങൾ

സ്‌കൂൾ വാർഷികം

അംഗനവാടി ഫെസ്റ്റ്

വിദ്യാലയം പ്രതിഭകളോടൊപ്പം

മികവുത്സവം