എ.എൽ.പി.എസ്. തോക്കാംപാറ/കലാമേള

Schoolwiki സംരംഭത്തിൽ നിന്ന്
മലപ്പുറം ഉപജില്ല കലാമേളയിൽ എൽ പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം നേടിയപ്പോൾ-8-11-19.

കലാമേള

പഠനത്തിനു പുറമേ കുട്ടികളിൽ കലാ/സാഹിത്യ മേഖലകളോട് താല്പര്യമുണ്ടാക്കിയെടുക്കുകയും അവരിലെ അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും പരിപോഷിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് കലാമേളകൾ സംഘടിപ്പിക്കുന്നത്. കുട്ടികൾക്ക് ഇതിനായുള്ള എല്ലാ സാഹചര്യങ്ങളും തോക്കാംപാറ എ എൽ പി സ്ക്കൂളിലെ അധ്യാപകർ ഒരുക്കി കൊടുക്കുന്നുണ്ട്. ഇതിനായി പ്രത്യേക പരിശീലനം നടത്തുകയും വിദഗ്ധ അധ്യാപകരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്തു വരുന്നു. മുനിസിപ്പൽ-സബ്ജില്ല കലാമേളകളിൽ നിരവധി തവണ മികച്ച വിജയം കൈവരിക്കാനും ഓവറോൾ ട്രോഫി കരസ്ഥമാക്കാനും തോക്കാംപാറ എ എൽ പി സ്ക്കൂളിലെ കൊച്ചു മിടുക്കർക്ക് സാധിച്ചിട്ടുണ്ട്.