എ.എൽ.പി.എസ്. തോക്കാംപാറ/ജൂലൈ 21-ചാന്ദ്രദിനം

Schoolwiki സംരംഭത്തിൽ നിന്ന്

എസ്.ആർ.ജി യിൽ തീരുമാനിച്ചത് പോലെ വിവിധ പരിപാടികളോടെ ചാന്ദ്ര ദിനം ആഘോഷിച്ചു. അസംബ്ലിയിൽകുട്ടികൾക്ക് ചാന്ദ്രദിനത്തിന്റെ ഉദ്ദേശ  ലക്ഷ്യങ്ങളെ കുറിച്ച് വിശദമായി ബോധവൽക്കരണം നടത്തി. മനുഷ്യൻചന്ദ്രനിൽ ഇറങ്ങിയതും ഉൾപ്പെടെ വിശദമായ വീഡിയോ ക്ലിപ്പ് കുട്ടികൾക്ക് കാണിച്ചു കൊടുത്തു. ചാന്ദ്രദിന ക്വിസ്നടത്തി. റോക്കറ്റ് വിക്ഷേപണ വീഡിയോ പ്രദർശനം നടത്തി. എല്ലാ ക്ലാസിലും കൊളാഷ് നിർമ്മിച്ചു. നീൽആംസ്ട്രോങ്ങുമായി അഭിമുഖം എന്ന രീതിയിൽ കുട്ടികൾ ചാന്ദ്രമനുഷ്യനായി വേഷം ധരിച്ച് വന്ന് അഭിമുഖംനടത്തി. സോളാർ മാതൃക പരിചയപ്പെടുത്തി. 3, 4 ക്ലാസുകളിൽ ചാന്ദ്രദിന പതിപ്പുകൾ നിർമ്മിച്ചു.