എ.എൽ.പി.എസ്. തോക്കാംപാറ/തിളങ്ങാം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിളങ്ങാം
തോക്കാംപാറ എ എൽ പി സ്ക്കൂളിലെ പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ ശരാശരിനിലവാരത്തിലെത്തിക്കാനും, എല്ലാ കുട്ടികൾക്കും പഠനനേട്ടങ്ങൾ ഉറപ്പു വരുത്താനും പഠന പ്രക്രിയയിൽ രക്ഷിതാവിന്റെ പങ്ക് ഉറപ്പിക്കാനുമായി ഈ വിദ്യാലയത്തിൽ നടത്തിവരുന്ന ഒരു തനത് പ്രവർത്തനമാണ്"തിളങ്ങാം" എന്നത്. ഇതിനായി നടത്തിവരുന്ന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.
1- പ്രീ ടെസ്റ്റുകൾ നടത്തുന്നു.
2- പഠന പിന്നാക്കാവസ്ഥ നേരിട്ടുന്ന കുട്ടികളെ കുറിച്ച് പഠനം നടത്തുന്നു. (കുട്ടിയുടെ സാമൂഹ്യ കുടുംബപശ്ചാത്തലം, വിഷയ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന മേഖലകൾ)
3- പ്രത്യേക മൊഡ്യൂളുകൾ തയ്യാറാക്കുന്നു.
4- ഇത്തരം കുട്ടികളുടെ രക്ഷിതാക്കളെയും അവരുടെ വീടുകളിലെ ആദ്യസ്തവിദ്യരായ മുതിർന്നവരേയുംപങ്കെടുപ്പിച്ച് കൊണ്ട് മൊഡ്യൂൾ വിനിമയ ശിൽപശാല നടത്തുന്നു.
5- പഠന മുൻകൂട്ടി തയ്യാറാക്കുന്നു.
6- പ്രത്യേക ക്ലാസ് എസ് എസ് ജി ഗ്രൂപ്പുകൾ രൂപീകരിക്കുന്നു.
7- പ്രത്യേക വർക്ക് ഷീറ്റുകൾ തയ്യാറാകുന്നു.
8- എല്ലാ മാസവും യൂണിറ്റ് ടെസ്റ്റുകൾ നടത്തുന്നു.
9- അതിഥി ക്ലാസുകൾ സംഘടിപ്പിക്കുന്നു.
10- സംഘാധ്യാപനം നടത്തുന്നു.
11- കുട്ടികളുടെ മികവുകൾ, ഫോട്ടോകൾ എന്നിവ സ്കൂൾ ബ്ലോഗ്, ഫേസ് ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്നു.