സഹായം Reading Problems? Click here


എ.എൽ.പി.എസ്. തോക്കാംപാറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

സൗകര്യങ്ങൾ


ഒരു പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട അത്യാവശ്യ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെ സ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായ ചെറുപ്പകാരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയപുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. ശിശുസൗഹ്യദ പരമായ അന്തരീക്ഷവും വൃത്തിയും ആധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ക്ലാസ് മുറികളുമാണ് ഈവിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്.

കെട്ടിട സൗകര്യം

24 സെന്റ് സ്ഥലത്താണ് സ്കൂൾ കെട്ടിടം നിലനിൽക്കുന്നത്. ഇത് ചുറ്റുമതിലു കെട്ടി സംരക്ഷിച്ച് പോരുന്നുണ്ട്. നാലു കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. കൂടുതൽ വായിക്കുക

ശിശു സൗഹ്യദം

ഈ വിദ്യാലയത്തിൽ  ശിശു സൗഹൃദപരമായ ഒരു അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. ക്ലാസ് മുറികളിൽ ലൈറ്റും ഫാനും ആവശ്യാനുസരണം ഫർണീച്ചറുകളും ഉണ്ട്. കൂടുതൽ വായിക്കുക.

ക്ലാസ് ലൈബ്രറികൾ

മികച്ച ലൈബ്രറിയാണ് ഈ വിദ്യാലയത്തിലെ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്. 2500 ഓളം പുസ്തകങ്ങളാണ് സ്‌കൂൾ ലൈബ്രറിയിൽ ഉള്ളത്. കൂടുതൽ വായിക്കുക.

ഐടി പഠനം

കാലാനുസൃതമായി ഈ വിദ്യാലയവും ഹൈടെക് ആയി മാറിയിട്ടുണ്ട്. എല്ലാ അധ്യാപകര്യം IT സാധ്യതകൾ കൈകാര്യം ചെയ്യാനുള്ള പരിശീലനവും പരിജ്ഞാനവും ലഭിച്ചവരാണ്. കൂടുതൽ വായിക്കുക.

പാചകപുര

സ്‌കൂളിൽ നിലവിലുള്ള സൗകര്യം ഉപയോഗിച്ച് വളരെ വൃത്തിയോടെയുള്ള പാചകപ്പുരയാണ് ക്രമീകരിച്ചിട്ടുള്ളത്. കൂടുതൽ വായിക്കുക.

ജൈവ വൈവിധ്യ ഉദ്യാനം

വിദ്യാലയത്തിൽ സ്ഥല പരിമിതി ഉൾകൊണ്ട് തന്നെ നൂറോളം മൺചട്ടികൾ തയ്യാറാക്കി കൊണ്ട് വ്യത്യസ്ത തരം ചെടികൾ നട്ട് പിടിപ്പിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക.

സ്‌കൂൾ വാഹനം

ഈ വിദ്യാലയത്തിലേക്ക് കുട്ടികൾക്ക് എത്തിചേരുന്നതിനായി സ്കൂൾ ബസ്, വാൻ സൗകര്യം ഉണ്ട്. വിദ്യാലയത്തിന്റെ പരിസര പ്രദേശങ്ങളിലേക്കെല്ലാം കൃത്യനിഷ്ഠതയോടെ സ്കൂൾ വാഹനം എത്തിച്ചേരുന്നു. ഇത് അധ്യാപകരുടെ മേൽനോട്ടത്തിൽ വളരെ ഉത്തരവാദിത്വത്തോടെയാണ് നടത്തി വരുന്നത്. കുറഞ്ഞ നിരക്കിൽ സൗകര്യവും സുരക്ഷിതവുമായ യാത്ര കുട്ടികൾക്ക് ലഭ്യമാക്കാൻ ഇതിലൂടെ വിദ്യാലയത്തിന് സാധിക്കുന്നു.

പ്രത്യേകതകൾ

തോക്കാംപാറ എ എൽ പി സ്കൂൾ മികച്ച  അക്കാദമിക നിലവാരവും ഭൗതിക നിലവാരവും പുലർത്തുന്ന ഒരു പൊതു വിദ്യാലയമാണ്. ഈ പൊതു വിദ്യാലയത്തിന്റെ പ്രത്യേകതകൾ അറിയാൻ കൂടുതൽ വായിക്കുക.