എ.എൽ.പി.എസ്. തോക്കാംപാറ/ക്ലാസ് ലൈബ്രറികൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മികച്ച ലൈബ്രറിയാണ് ഈ വിദ്യാലയത്തിലെ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്. 2500 ഓളം പുസ്തകങ്ങളാണ്സ്കൂൾ ലൈബ്രറിയിൽ ഉള്ളത്. ഇതിനു പുറമേ എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി സംവിധാനവും ഉണ്ട്. എല്ലാക്ലാസ് മുറികളിലും പുസ്തകങ്ങൾ സൂക്ഷിക്കാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദ്യാലയത്തിലെകുട്ടികൾ അവരുടെ ജന്മദിനത്തിനും മറ്റ് വിശേഷ അവസരങ്ങളില്യം ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾസമ്മാനിക്കാറുമുണ്ട്. എല്ലാ ക്ലാസിലും അവരുടെ ക്ലാസ് ലൈബ്രറിയിലെ പുസ്തകങ്ങളുടെ പേരും അത് വായിച്ചകുട്ടികളുടെ ലിസ്റ്റും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ വായന ശീലം വർദ്ധിപ്പിക്കാൻവളരെ അധികം പ്രയോജനപ്പെട്ടിട്ടുണ്ട്. ഇതിന്റെ കൂടെ തന്നെ വീട്ടിലൊരു ലൈബ്രറി എന്ന രീതിയിലും കുട്ടികൾലൈബ്രറി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.